ചന്ദ്രക്കല

33 views
Skip to first unread message

vssun

unread,
Nov 27, 2006, 2:01:40 AM11/27/06
to helpwiki
മലയാളം എഴുതുമ്പോള്‍
ചന്ദ്രക്കലക്ക്‌ വേണ്ടി ~
ചിന്ഹ്നമാണല്ലോ നമ്മള്‍
ഉപയോഗിക്കുന്നത്‌.
എന്നാല്‍ ചിലപ്പോള്‍ ~
ഉപയോഗിക്കാതെയും നമുക്ക്‌
ചന്ദ്രക്കല കിട്ടാറുണ്ട്‌

ഉദാ: raNT എന്ന്‌ ടൈപ്പ്‌
ചെയ്യുമ്പോള്‍ രണ്ട് എന്ന്
കിട്ടുന്നു. ഈ
സന്ദര്‍ഭത്തില്‍ ഒരു ~
ചിഹ്നം കൂടി കൊടുത്ത് ഈ
ചന്ദ്രക്കലയെ
ഉറപ്പിക്കേണ്ട
കാര്യമുണ്ടോ?

തിരയുമ്പോള്‍ ഈ രണ്ടു
രീതിയില്‍ ഉള്ള ചന്ദ്രക്കല
എങ്ങനെയാണ്
പരിഗണിക്കപ്പെടുന്നത്`.
ഒരു പൊതു അഭിപ്രായത്തിനായി
സമര്‍പ്പിക്കുന്നു

Raj Nair

unread,
Nov 27, 2006, 4:00:45 AM11/27/06
to help...@googlegroups.com
രണ്ടു് (സംവൃതോകാരം ലഭിക്കുവാന്‍ മാത്രം) ~ ഉപയോഗിച്ചാല്‍ മതിയാകും. ചന്ദ്രക്കലയാണോ സംവൃതോകാരമാണോ ഉപയോഗിക്കേണ്ടതെന്നതിനെ കുറിച്ചു ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ടു്, രണ്ടും ശരിയാണെന്നാണു പൊതുവിലെ അഭിപ്രായം.
--
Raj Nair.
Mobile: +971 (50) 680-8919
http://www.blogger.com/profile/4021932

Umesh Nair

unread,
Nov 27, 2006, 9:01:47 AM11/27/06
to help...@googlegroups.com, vss...@gmail.com
രാജ്,
 
ചോദ്യം അതല്ല എന്നു തോന്നുന്നു.  പണ്ട് എന്നെഴുതാന്‍ (സംവൃതോകാരം എഴുതുന്നില്ല എന്നതു ശ്രദ്ധിക്കുക) paNT എന്നും paNT~ എന്നും എഴുതാം, ഏതാണു വേണ്ടതു് എന്നാണു്.
 
vssun,
 
രണ്ടും ശരിയാണു്.  വരമൊഴിയില്‍ രണ്ടു വിധത്തില്‍ എഴുതിയാലും ഒരേ ഔട്ട്‌പുട്ടു കിട്ടും.  പദാന്ത്യത്തിലുള്ള വ്യഞ്ജനം അര്‍ദ്ധമാണെന്നു കാണിക്കാന്‍ ~ ഇടണമെന്നില്ല.
 
എന്നാല്‍, പണ്ടു്/paNTu~(പദാന്ത്യത്തില്‍ സ്വരം), അഗ്‌നി/ag~ni(പദമദ്ധ്യത്തില്‍ ചന്ദ്രക്കലയോടുകൂടിയ വ്യഞ്ജനം) എന്നിവ കാണിക്കാന്‍ ~ ഇട്ടേ മതിയാവൂ.
 
- ഉമേഷ്

 
--
Umesh Nair
Wilsonville, Oregon, USA.

Raj Nair

unread,
Nov 27, 2006, 11:39:55 AM11/27/06
to help...@googlegroups.com, vss...@gmail.com
ഉമേഷ് തിരുത്തിനു നന്ദി.

വരമൊഴി Quickref -ല്‍ 'ക' എന്നെഴുതാന്‍ k മതി എന്നൊരു സൂചനയുണ്ടെന്നു് ഈയടുത്തു് ആരോ ഓര്‍മിപ്പിച്ചിരുന്നു. ഇംഗ്ലീഷിലെ സ്വരങ്ങള്‍ ഉപയോഗിക്കാതെ വരമൊഴിയില്‍ എന്തെഴുതിയാലും ചന്ദ്രക്കല കൂടെകാണും എന്നാ ചിത്രം സൂചിപ്പിക്കുന്നില്ലല്ലോ.

Cibu C J

unread,
Nov 27, 2006, 3:23:05 PM11/27/06
to Raj Nair, help...@googlegroups.com, vss...@gmail.com
പെരിങ്ങോടരേ...

അതില്‍ ആവശ്യത്തിന് തിരുത്തുകള്‍ വരുത്തുന്നതിന് ഒരു വിരോധവുമില്ല. കണ്‍സൈസ് ആവാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്‌. അത്‌ കണ്ഫ്യൂഷനാണ് ഉണ്ടാക്കുന്നതെങ്കില്‍ തീര്‍ച്ചയായും തിരുത്തണം. പക്ഷെ, 'a' ഇല്ലാത്ത രൂപത്തിന് നിശ്ചിതഘടനയില്ല. ഉദാ:

k = ക്
n = ന്‍

സിബു

--
http://cibucj.googlepages.com

vssun

unread,
Nov 28, 2006, 1:43:43 AM11/28/06
to helpwiki
ഉമേഷ് ചേട്ടന്‍ ചോദ്യം
വ്യക്തമായി
മനസ്സിലാക്കിയിരിക്കുന്നു.
രണ്ടു രീതിയില്‍
എഴുതിയാലും കാഴ്ചക്ക്‌ ഒരേ
ഔട്ട്പുട്ട് തന്നെയാണ്.

എന്റെ രണ്ടാമത്തെ
ചോദ്യത്തിനുള്ള ഉത്തരം
വന്നില്ല. ഈ രണ്ടു
രീതിയിലുള്ള
ചന്ദ്രക്കലകള്‍
കമ്പ്യൂട്ടറിനകത്ത്‌
സേവ്‌ ചെയ്യപ്പെടുമ്പോള്‍
എന്തെങ്കിലും മാറ്റം
ഉണ്ടോ? അതു വഴി, സെര്‍ച്ച്‌
ചെയ്യുമ്പോഴോ, മറ്റു
പേജുകളിലേക്ക്‌ കണ്ണി
കൊടുക്കുമ്പോഴോ
എന്തെങ്കിലും പ്രശ്നം
ഉണ്ടാവാ‍നിടയുണ്ടോ
എന്നാണെന്റെ പ്രധാന
ചോദ്യം.

On Nov 28, 1:23 am, "Cibu C J" <cib...@gmail.com> wrote:
> പെരിങ്ങോടരേ...
>
> അതില്‍ ആവശ്യത്തിന് തിരുത്തുകള്‍ വരുത്തുന്നതിന് ഒരു വിരോധവുമില്ല. കണ്‍സൈസ്
> ആവാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്‌. അത്‌ കണ്ഫ്യൂഷനാണ് ഉണ്ടാക്കുന്നതെങ്കില്‍
> തീര്‍ച്ചയായും തിരുത്തണം. പക്ഷെ, 'a' ഇല്ലാത്ത രൂപത്തിന് നിശ്ചിതഘടനയില്ല. ഉദാ:
>
> k = ക്
> n = ന്‍
>
> സിബു
>

> On 11/27/06, Raj Nair <peri...@gmail.com> wrote:
>
>
>
>
>
>
>
> > ഉമേഷ് തിരുത്തിനു നന്ദി.
>

> > വരമൊഴി Quickref <http://varamozhi.sourceforge.net/quickref.html> -ല് 'ക'


> > എന്നെഴുതാന് k മതി എന്നൊരു സൂചനയുണ്ടെന്നു് ഈയടുത്തു് ആരോ ഓര്മിപ്പിച്ചിരുന്നു.
> > ഇംഗ്ലീഷിലെ സ്വരങ്ങള് ഉപയോഗിക്കാതെ വരമൊഴിയില് എന്തെഴുതിയാലും ചന്ദ്രക്കല
> > കൂടെകാണും എന്നാ ചിത്രം സൂചിപ്പിക്കുന്നില്ലല്ലോ.
>

> > On 11/27/06, Umesh Nair <umesh.p.n...@gmail.com> wrote:
>
> > > രാജ്,
>
> > > ചോദ്യം അതല്ല എന്നു തോന്നുന്നു.  പണ്ട് എന്നെഴുതാന് (സംവൃതോകാരം
> > > എഴുതുന്നില്ല എന്നതു ശ്രദ്ധിക്കുക) paNT എന്നും paNT~ എന്നും എഴുതാം, ഏതാണു
> > > വേണ്ടതു് എന്നാണു്.
>
> > > vssun,
>
> > > രണ്ടും ശരിയാണു്.  വരമൊഴിയില് രണ്ടു വിധത്തില് എഴുതിയാലും ഒരേ ഔട്ട്പുട്ടു
> > > കിട്ടും.  പദാന്ത്യത്തിലുള്ള വ്യഞ്ജനം അര്ദ്ധമാണെന്നു കാണിക്കാന് ~
> > > ഇടണമെന്നില്ല.
>
> > > എന്നാല്, പണ്ടു്/paNTu~(പദാന്ത്യത്തില് സ്വരം), അഗ്നി/ag~ni(പദമദ്ധ്യത്തില്
> > > ചന്ദ്രക്കലയോടുകൂടിയ വ്യഞ്ജനം) എന്നിവ കാണിക്കാന് ~ ഇട്ടേ മതിയാവൂ.
>
> > > - ഉമേഷ്
>

> >http://www.blogger.com/profile/4021932--http://cibucj.googlepages.com- Hide quoted text -- Show quoted text -

Umesh Nair

unread,
Nov 28, 2006, 7:09:15 AM11/28/06
to help...@googlegroups.com, vss...@gmail.com
ഇല്ല.  വ്യത്യാസം വരമൊഴി റെപ്രസന്റേഷനില്‍ മാത്രം.  Saareeram, zAriiram, zaarIram, SArIram എന്നു പല വിധത്തില്‍ വരമൊഴിയില്‍ എഴുതിയാലും ഔട്ട്‌പുട്ട്  "ശാരീരം" എന്നാകുന്നതു പോലെ.  എല്ലാ ഫോണ്ടുകളിലും യൂണിക്കോഡിലും ഇവയുടെ ഔട്ട്‌പുട്ട് സമാനമാണു്.
 
പെരിങ്ങോടന്‍ പറഞ്ഞതു "പണ്ട്", "പണ്ടു്" എന്നു രണ്ടു തരത്തില്‍ എഴുതുന്നതിനെയാണു്.   ഇവ രണ്ടാണു്.  ഉദാഹരണമായി, "പരല്‍പ്പേര്‍", "പരല്‍പ്പേര്" ഇവ സേര്‍ച്ചു ചെയ്താല്‍ "പരല്‍പ്പേരു്" കിട്ടില്ല.  വിക്കിയില്‍ ഇങ്ങനെ സംവൃതോകാരം എഴുതുന്നതു ഞാന്‍ മാത്രമേ ഉള്ളൂ എന്നു തോന്നുന്നു.  ബ്ലോഗുകളില്‍ രാജാവു് എന്നൊരാള്‍ കൂടിയുണ്ടു്.  രചനയ്ക്കും എന്റെ അഭിപ്രായമാണു്.  പക്ഷേ, ഭൂരിപക്ഷവും ഇതിനെതിരാണു്.
 
ഇതിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍:  http://malayalam.usvishakh.net/blog/archives/48, http://malayalam.usvishakh.net/blog/archives/49 .
 
- ഉമേഷ്

 

കെവി & സിജി

unread,
Nov 28, 2006, 7:48:27 AM11/28/06
to help...@googlegroups.com
ഞാനും ഉണ്ടു് കൂടെ.


--
kevin & siji
കെവി & സിജി
_____________________
move to unicode
http://kevinsiji.goldeye.info
how to use Malayalam in Unicode Way = http://varamozhi.wikia.com/wiki/Main_Page

ViswaPrabha വിശ്വപ്രഭ

unread,
Nov 28, 2006, 10:50:50 AM11/28/06
to help...@googlegroups.com


ഞാനും കൂടി...
പക്ഷേ പലപ്പോഴും എഴുതുമ്പോള്‍ ശീലം കൊണ്ടു് , എളുപ്പം കൊണ്ടു് അങ്ങനെയാവാറില്ല; ‘തെറ്റായി’ ഹ്രസ്വവിരാമം തന്നെ എഴുതും.
എല്ലാവരും ഇങ്ങനെയൊരു നിയമം സ്വയം അനുസരിച്ചു് സംവൃതോകാരത്തിനെ പ്രത്യേകം എഴുതണമെന്നു തന്നെയാണു് എനിക്കും ആഗ്രഹം. അങ്ങനെ ക്രമേണയെങ്കിലും ഈ ‘തെറ്റായ’ ശീലം മാറ്റണമെന്നും.
 
തെറ്റെന്നു മുഴുവന്‍ പറയാനാവില്ല. മലബാറുകാര്‍ വളരെക്കാലമായി ‘ഉ’ ഉപയോഗിക്കാറില്ല. പണ്ടാണെങ്കില്‍ ചന്ദ്രക്കല തന്നെ പതിവില്ല. കണ്ടറിഞ്ഞു വായിക്കുകയാണു് പതിവു്.
 
എന്നൊക്കെയായിരുന്നാലും നാളെ കമ്പ്യൂട്ടര്‍ മലയാളം സന്ധികളില്‍ ഇടപെടാന്‍ വരുമ്പോള്‍ ഈ സന്നിഗ്ദതാപ്രശ്നം വീണ്ടും പൊന്തിവരും.
 
പണ്ട് ആണെങ്കില്‍
പണ്ടു് ആണെങ്കില്‍
പണ്ടാണെങ്കില്‍
 
 
-വിശ്വം

Cibu C J

unread,
Nov 28, 2006, 11:39:21 AM11/28/06
to help...@googlegroups.com
On 11/28/06, ViswaPrabha വിശ്വപ്രഭ <viswa...@yahoo.com> wrote:


ഞാനും കൂടി...
പക്ഷേ പലപ്പോഴും എഴുതുമ്പോള് ശീലം കൊണ്ടു് , എളുപ്പം കൊണ്ടു് അങ്ങനെയാവാറില്ല; 'തെറ്റായി' ഹ്രസ്വവിരാമം തന്നെ എഴുതും.
എല്ലാവരും ഇങ്ങനെയൊരു നിയമം സ്വയം അനുസരിച്ചു് സംവൃതോകാരത്തിനെ പ്രത്യേകം എഴുതണമെന്നു തന്നെയാണു് എനിക്കും ആഗ്രഹം. അങ്ങനെ ക്രമേണയെങ്കിലും ഈ 'തെറ്റായ' ശീലം മാറ്റണമെന്നും.

വിശ്വം പറഞ്ഞപോലെ തന്നെ തിരിച്ചുപറയുകയാണെങ്കില്‍...
സ്വതന്ത്രസ്വരമായ സംവൃത-ഉ-ന്റെ ചിഹ്നമായി ഉകാരം ഉപയോഗിക്കുന്ന 'തെറ്റായ' ശീലം മാറണം. (അതിന് വേറേ പേരും വേണം - ഒക്കെ ആ ARR-ന്റെ പണിയാണ് :)

ഇങ്ങനെ ഒരു വോട്ടെടുപ്പ്` നടക്കുന്നസ്ഥിതിക്ക് പറയട്ടേ, ഞാന്‍ എതിര്‍ ചേരിയിലാണ്.. എന്റെ വാദങ്ങള്‍ - (താരതമ്യേന കുറച്ചധികമുണ്ട്‌). ഇവിടെ നിന്നു തുടങ്ങുക: http://cibu.blogspot.com/2006/02/1.html


തെറ്റെന്നു മുഴുവന് പറയാനാവില്ല. മലബാറുകാര് വളരെക്കാലമായി 'ഉ' ഉപയോഗിക്കാറില്ല. പണ്ടാണെങ്കില് ചന്ദ്രക്കല തന്നെ പതിവില്ല. കണ്ടറിഞ്ഞു വായിക്കുകയാണു് പതിവു്.
 
എന്നൊക്കെയായിരുന്നാലും നാളെ കമ്പ്യൂട്ടര് മലയാളം സന്ധികളില് ഇടപെടാന് വരുമ്പോള് ഈ സന്നിഗ്ദതാപ്രശ്നം വീണ്ടും പൊന്തിവരും.

കമ്പ്യൂട്ടര്‍ മനുഷ്യനുവേണ്ടിയാണ്, വിശ്വം. അല്ലാതെ തിരിച്ചല്ല.



--
http://cibucj.googlepages.com

Umesh Nair

unread,
Nov 28, 2006, 11:46:23 AM11/28/06
to help...@googlegroups.com
വേറേ പേരിന്റെ കൂടെ തിരിച്ചറിയാന്‍ വേറേ ഒരു ചിഹ്നവും കൂടി ഉണ്ടെങ്കില്‍ ഞാന്‍ സിബുവിന്റെ കൂടെയാണു്.
 
എനിക്കു് പായ് (കിടക്കുന്ന സാധനം), പായു് (പായെടാ) എന്നിവയെ തിരിച്ചറിയണം.  സംവൃതോകാരമോ, സംവൃതാകാരമോ, വേറെ എന്തു കുന്തമോ ഉപയൊഗിച്ചു്...
 
- ഉമേഷ്

 

Benny

unread,
Nov 28, 2006, 10:13:35 PM11/28/06
to help...@googlegroups.com
ഉമേഷേ,

ഒരൊറ്റ വാക്ക് കൊണ്ടുതന്നെ പല അര്‍ത്ഥങ്ങള്‍, സന്ദര്‍ഭത്തിനനുസരിച്ച് മനസ്സിലാക്കിയെടുക്കുന്ന തമിഴരുടെ രീതിയാണ് നമുക്കും അഭികാമ്യം എന്ന് തോന്നുന്നു.

കാറ്‌ (ഡ്രൈവര്‍ കാറ്‌ വേഗം കൊണ്ടുവന്നിരുന്നെങ്കില്‍)
കാര്‍ (കാര്‍ വന്നുനിന്നു) - ഇങ്ങനെയും ആളുകള്‍ എഴുതുന്നുണ്ട്.
കാര്‍ (കാര്‍ മൂടിക്കെട്ടിയ അന്തരീക്ഷം)
കാറ്‌ (ആകാശത്ത് കാറ്‌ ഉണ്ടോ?) - ഇങ്ങനെയും ആളുകള്‍ എഴുതുന്നുണ്ട്.
കാറ്‌ (നീ കിടന്ന് കാറ്‌.. ആര്‍ക്കെന്ത് ചേതം!) 
കാറ്‌ (കാറ്‌.. അപ്പോള്‍ സുഖം കിട്ടും) - ചിലയിടത്ത് കാര്‍ക്കിച്ച് തുപ്പുന്നതിന് കാറുക എന്ന് ഉപയോഗിക്കുന്നുണ്ട്. 

ഇവിടെ ഓരോന്നും എഴുത്തില്‍ തന്നെ മനസ്സിലാവണം എന്ന് ആശിക്കുന്നത് നല്ലത് തന്നെ. പക്ഷേ, നടക്കുമോ? അക്ഷരങ്ങളും അവ ചേര്‍ന്നുണ്ടാവുന്ന വാക്കുകളും ചിഹ്നങ്ങളും ഇവയൊക്കെ ചേര്‍ന്നുണ്ടാവുന്ന ഫ്രേസുകളും, അവയ്ക്കൊക്കെ മുകളില്‍ വാചകഘടനയും, ഇനിയും പറയുകയാണെങ്കില്‍ പറയുന്ന രീതിയും ഒക്കെയല്ലേ അര്‍ത്ഥം ഉല്‍‌പാദിപ്പിക്കുന്നത്? മൊത്തം ഉത്തരവാദിത്തം, പദങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയാണോ? 

ക്രിയയും നാമവും തമ്മിലുള്ള വ്യത്യാസമാണ് സംവൃതാകാരം/സംവൃതോകാരം കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലേ? ഇവ രണ്ടിനെപ്പറ്റിയും ചിന്തിക്കാതെ തന്നെ, ഇപ്പോള്‍ നമ്മള്‍ ക്രിയയും നാമവും വേര്‍തിരിക്കുന്നുണ്ടല്ലോ? കൂടുതല്‍ കോം‌പ്ലിക്കേഷന്‍ വേണോ? 

With regards


Benny Francis | Senior Content Consultant | Webdunia.com (India) Pvt Ltd (CMMI 3) | 110 MG Road Chennai - 600 032 TN [India] | Work +91-044-28204780/81/82 | Fax +91-044-28204782 | www.webdunia.net 

vssun

unread,
Nov 29, 2006, 12:26:34 AM11/29/06
to helpwiki
ഉമേഷ്‌ പറഞ്ഞു..

“എനിക്കു് പായ്


(കിടക്കുന്ന സാധനം), പായു്
(പായെടാ) എന്നിവയെ

തിരിച്ചറിയണം“

പായ് എന്നു പറഞ്ഞാല്‍
കിടക്കുന്ന പായ് എന്നും
പായൂ എന്നു പറഞ്ഞാല്‍
പായെടാ അല്ലെങ്കില്‍ ഓടെടാ
എന്ന അര്‍ത്ഥം
കിട്ടുന്നുണ്ടല്ലോ. പിന്നെ
എന്തിനാണ് പായു് എന്ന്
അതിനെ എഴുതുന്നത്?
എന്റെ അഭിപ്രായത്തില്‍
പേര് എന്ന രൂപമാണ് ശരി.
പേരു്
എന്നുപയോഗിക്കുന്നത്
കോമ്പ്ലിക്കേഷന്‍
ഉണ്ടാക്കാനേ ഉപകരിക്കൂ.

ആശംസകളോടെ

vssun

unread,
Nov 29, 2006, 12:46:22 AM11/29/06
to helpwiki
ഉമേഷ് ചേട്ടന്റെ ബ്ലോഗ്
വായിക്കാതെ എഴുതിയതാണ്
നേരത്തെ പോസ്റ്റ്. അര്‍ദ്ധ
വിരാമവും സംവൃതോകാരവും
തമ്മിലുള്ള വ്യത്യാസം
ഇപ്പോഴാണ് മനസ്സിലായത്.
ഞാനും ഒരു വടക്കന്‍
കേരളീയനാണേ.

വൃത്തങ്ങള്‍
പഠിപ്പിക്കുമ്പോള്‍ ചില
ചന്ദ്രക്കലകളെ
തിരസ്കരിക്കുന്നതും
മറ്റും നേരത്തേ തന്നെ
ശ്രദ്ധയില്‍ പെട്ടിരുന്നു.
പിന്നെ ഭാഷ അന്നൊരും
വികാരം
അല്ലാതിരുന്നതിനാല്‍
ചോദ്യം ചെയ്യാറില്ല.
ഇപ്പോഴല്ലേ
അര്‍ദ്ധവിരാമത്തേയും
സംവൃതോകാരത്തേയും പറ്റി
മനസ്സിലായത്. തൊട്ടു
മുന്‍പിലത്തെ പോസ്റ്റ്
ഇതിനാല്‍
പിന്‍‌വലിച്ചിരിക്കുന്നു.

Cibu C J

unread,
Nov 29, 2006, 1:34:15 AM11/29/06
to help...@googlegroups.com
ആദ്യം അല്‍പ്പം ചരിത്രപറയം അന്നിട്ട്‌ ഉമേഷിന്റെ ചോദ്യത്തിനുള്ള ഉപായവും...

ആദ്യം മലയാളത്തില്‍ ഈ ചന്ദ്രക്കലയേ ഉണ്ടായിരുന്നില്ല. 'നാട്' എന്നുച്ചരിച്ചിരുന്ന  'നാട' എന്നോ 'നാടു' എന്നോ എഴുതിപ്പോന്നു. പിന്നെ, പത്രക്കാരാരോ ചന്ദ്രക്കല കണ്ടുപിടിച്ചു. അത്‌ vowellessness കാണിക്കാനായിരുന്നില്ല. 'നാട'-യെ 'നാട്' ആക്കാനോ 'നാടു'-നെ നാടു് ആക്കാനോ വേണ്ടി. vowellessness കാണിക്കാന്‍ കൂട്ടക്ഷരമോ ചില്ലോ ഉണ്ടായിരുന്നു. യ-ക്കും ചില്ലുണ്ടായിരുന്നു. താമസിയാതെ, യ യുടെ ചില്ല്‌ അന്യം നിന്നും പോയി. അതിനെയും ചന്ദ്രക്കലകൊണ്ട് കാണിക്കേണ്ടകാര്യമേ ഉള്ളൂ എന്ന്‌ അന്നുള്ളവര്‍ തീരുമാനിച്ചു. പിന്നെ, കൂട്ടക്ഷരങ്ങള്‍ പിരിച്ചെഴുതി അച്ചുകുറക്കാനും ചന്ദ്രക്കല ഉപയോഗിക്കാമല്ലോ എന്ന്‌ അച്ചുകൂടക്കാര്‍ കണ്ടുപിടിച്ചു.

ഇനി ഉമേഷിന് യയുടെ vowellessness  കാണിക്കണോ.. ഗുണ്ടര്‍ട്ടെഴുതിയപോലെ യ-യുടെ ചില്ല്‌ തന്നെ ഉപയോഗിക്കൂ.

പിന്നെ, ഉമേഷ്‌ കാണിച്ച എഴുത്ത്‌ വ്യത്യാസം മലയാളത്തില്‍ പ്രയോഗത്തില്‍ ഉണ്ടെന്ന്‌ തോന്നുന്നില്ല. കിടക്കുന്ന പായും പരക്കം പാച്ചലും ആ വാക്കിന്റെ നാനാര്‍ഥങ്ങളായാണ് ഉപയോഗിക്കുന്നത്‌. ശബ്ദതാരാവലിയും മറ്റും കൈവശമില്ലാത്തതിനാല്‍ വെരിഫൈ ചെയ്തിട്ടില്ല.

സിബു
--
http://cibucj.googlepages.com

vssun

unread,
Nov 29, 2006, 1:37:34 AM11/29/06
to helpwiki
സിബുവിന്റെ കണ്ണിയില്‍
പറഞ്ഞിരിക്കുന്ന
രീതിയില്‍ ഈ പ്രശ്നം ഒരു
പരിധി വരെ കൈകാര്യം
ചെയ്യാം. എന്നാല്‍
അര്‍ദ്ധവിരാമത്തില്‍
അവസാനിക്കുന്ന
വാക്കുകളില്‍ ഈ രീതി
പ്രാവര്‍ത്തികമാകുകയില്ല.
മലയാളത്തില്‍
ഇത്തരത്തിലുള്ള
വാക്കുകള്‍ പരതിയിട്ട്
കിട്ടുന്നില്ല.
ഇംഗ്ലീഷില്‍ നിന്നുള്ള
വാക്കുകള്‍ നോക്കൂ.
പബ്ലിക് എന്ന വാക്ക്
നോക്കൂ ഇതില്‍
അര്‍ദ്ധവിരാമമാണ്
ഉപയോഗിക്കേണ്ടത്. എന്നാല്‍
മറുക് എന്ന വാക്കിന്
സംവൃതോകാരവും. അതിനാല്‍
ഉമേഷ് പറയുന്നതു പോലെ
മറുകു് എന്നല്ലേ
എഴുതേണ്ടത്.

Raj Nair

unread,
Nov 29, 2006, 2:00:31 AM11/29/06
to help...@googlegroups.com
സിബു 'നാട'യ്ക്കു ഒരു ഉദാഹരണം കാണിക്കാമോ? നാടു എന്നു പലയിടത്തും കണ്ടിട്ടുണ്ടു്.

vssun

unread,
Nov 29, 2006, 3:22:05 AM11/29/06
to helpwiki
‘നാട‘ ക്ക് ഉദാഹരണം
മലയാളത്തില്‍ ഞാന്‍
കണ്ടിട്ടില്ലെങ്കിലും
കോഴിക്കോട് ഭാഗത്ത്
മലയാളത്തിലുള്ള
സ്ഥലപ്പേരുകളെ
ഇംഗ്ലീഷില്‍ എഴുതാന്‍
വേണ്ടി ഈ രീതി
ഉപയോഗിക്കുന്നതായി

കണ്ടിട്ടുണ്ട്.
ഉദാ: malapparamba

vssun

unread,
Nov 29, 2006, 3:30:00 AM11/29/06
to helpwiki
(തുടര്‍ച്ച...)
ചന്ദ്രക്കലയുടെ
ആവിര്‍ഭാവത്തിനു മുന്‍പ്
‘നാട’ രീതിയായിരിക്കണം
ഉപയോഗിക്കപ്പെട്ടിരുന്നത്
എന്ന് ഇതില്‍ നിന്നും
അനുമാനിക്കാം.
ഇംഗ്ലീഷിലുള്ള
സ്ഥലപ്പേരുകള്‍ ഇപ്പോഴും
മാറാതെ കിടക്കുകയാണല്ലോ.
അതില്‍ നിന്നും ചരിത്രം
പഠിക്കാന്‍ പറ്റുക
എന്നുള്ളത് വളരെ രസകരം
തന്നെ.

vssun

unread,
Nov 29, 2006, 3:31:39 AM11/29/06
to helpwiki
വേറെ ഉദാ: thalipparamba

Raj Nair

unread,
Nov 29, 2006, 3:43:33 AM11/29/06
to help...@googlegroups.com
പെരിങ്ങോടു് എന്നെഴുതാന്‍ peringode ഉപയോഗിച്ചു തുടങ്ങിയതു് ഈയടുത്ത കാലത്താണു്. ആദ്യമൊക്കെ peringodu എന്നായിരുന്നു, തളിപ്പറമ്പു് ഉദാഹരണവും ചേര്‍ത്തുവായിച്ചാല്‍ മലയാളത്തിലെ പദാന്ത്യങ്ങളിലുള്ള സംവൃതോകാരം സൂചിപ്പിക്കുവാന്‍ ഇംഗ്ലീഷില്‍ പൊതുവായുള്ള ഒരു വഴിയുണ്ടായിരുന്നില്ല എന്നല്ലേ വ്യക്തമാകുന്നതു്?  മലയാളത്തില്‍  'നാട' പോലുള്ള ഉദാഹരണം എവിടെയെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ അറിയിക്കൂ.

On 11/29/06, vssun <vss...@gmail.com> wrote:
വേറെ ഉദാ: thalipparamba

vssun

unread,
Nov 29, 2006, 3:59:09 AM11/29/06
to helpwiki
ഇംഗ്ലീഷില്‍ പൊതുവായ
വഴിയുണ്ടായിരുന്നില്ല
എന്നല്ല. അതാതു് ദേശത്തു്
സംവൃതോകാരത്തിനായി
ഉപയോഗിച്ചിരുന്ന
സ്വരത്തിനനുസരിച്ച് a യും u
ഉം ഇംഗ്ലീഷില്‍ ഉപയോഗിച്ചു
എന്നാണ് ഇതില്‍ നിന്നും
എനിക്ക് മനസ്സിലാകുന്നത്.
പെരിങ്ങോടരുടെ
ഉദാഹരണത്തില്‍ നിന്ന്, ഈ
ഉകാരപ്രയോഗം അഥവാ u പ്രയോഗം
കേരളത്തിലെ മലബാര്‍
ഒഴികെയുള്ള എല്ലാ
പ്രദേശങ്ങളിലും
ഉപയോഗിക്കപ്പെട്ടിരുന്നു
എന്നും മനസ്സിലാക്കണം.
തൃശൂര്‍ ജില്ലയിലും ഇത്തരം
സ്ഥലപ്പേരുകള്‍ക്ക്
ഇംഗ്ലീഷില്‍ u തന്നെയാണ്
അവസാനാക്ഷരമായി
ഉപയോഗിക്കപ്പെടുന്നതു്
(ഉദാ: pulikkakkadavu).

Raj Nair

unread,
Nov 29, 2006, 4:24:02 AM11/29/06
to help...@googlegroups.com
എഴുത്തില്‍ സംവൃതോകാരം എഴുതിയിരുന്നവര്‍ തെക്കരാണെന്നു് ഉമേഷ് വ്യക്തമാക്കുന്നുണ്ടു്, പണ്ട, രണ്ട എന്നിങ്ങനെ എഴുതിയവര്‍ വടക്കാണെന്നും, അതിന്റെ തെളിവായി ഇംഗ്ലീഷ് എഴുത്തു സ്വീകരിക്കാമോ? വടക്കു ഭാഗത്തു് ഇതൊരു ആശയക്കുഴപ്പത്തിന്റെ തുടര്‍ച്ചയാണു്. kozhikkode, vayanaad എന്നുള്ളപ്പോള്‍ തന്നെ thalipparampa യും ഉണ്ടു്.

ഇതു് ഒരു പക്ഷെ വാക്കിനു് അവസാനം ഉകാരമോ ചന്ദ്രക്കലയോ ഇല്ലാതിരുന്നതില്‍ സംഭവിച്ച ആശയക്കുഴപ്പമാകാം.


On 11/29/06, vssun < vss...@gmail.com> wrote:

vssun

unread,
Nov 29, 2006, 4:50:19 AM11/29/06
to helpwiki
മലയാളം സ്ഥലപ്പേരുകളുടെ
ആംഗലേയവല്‍ക്കരണത്തിനെ
ഘട്ടങ്ങളായി തിരിക്കാം

എന്നു തോന്നുന്നു
(ആധികാരികമല്ല എന്റെ
മാത്രം അഭിപ്രായമാണ്).

മലയാളം പേരിന് തുല്യമായ
ഇംഗ്ലീഷ് പേരിടല്‍ ആണ്
ആദ്യ ഘട്ടം കോഴിക്കോടിന്
calicut, തിരുവനന്തപുരത്തിനു്
trivandrum എന്നിങ്ങനെ.
ഇംഗ്ലീഷുകാര്‍ തന്നെ ചെയ്ത
പണിയായിരിക്കണം ഇത്.

പിന്നെയുള്ളതു്
മലയാളികള്‍ തന്നെ
നടത്തിയതായിരിക്കണം.ചന്ദ്രക്കലയുടെ
വരവിന് മുമ്പും
പിന്‍പുമായി.


ചന്ദ്രക്കലയുടെ
ആവിര്‍ഭാവത്തിനു

മുമ്പായിരിക്കണം
തളിപ്പറമ്പ്‌, thalipparamba ആയത്.

kozhikkode ഉം vayanaad ഉം ഒക്കെ
ഇപ്പോഴല്ലേ
രംഗത്തെത്തിയത്. വയനാട്‌
കുറച്ചു നാള്‍ മുമ്പു് വരെ
wynad ആയിരുന്നു. അതും ആദ്യ
ഘട്ടത്തില്‍ ഉണ്ടായ
പേരായിരിക്കണം.

Challiyan

unread,
Nov 29, 2006, 6:26:36 AM11/29/06
to helpwiki
വഴി എന്തായാലും വീട്
എത്തിയാല്‍ മതി.
മാര്‍ഗ്ഗം ഏതായാലും
ലക്ഷ്യം ഒന്നായാല്‍ മതി
കുറച്ച് കൂടി
വ്യക്തമാക്കിയാല്‍
മദ്യം ഏതായാലും
ഫിറ്റായാല്‍ മതി.

ചള്ളീയാന്‍.

Francis Nazereth

unread,
Nov 29, 2006, 7:12:39 AM11/29/06
to help...@googlegroups.com
ഉമേഷിനെ വിക്കിയില്‍ കാണാനില്ലല്ലോ.. വൃത്തങ്ങളും അലങ്കാരങ്ങളും നാഥനില്ലാതെ കരയുന്നു.

 

Cibu C J

unread,
Nov 29, 2006, 9:02:12 AM11/29/06
to help...@googlegroups.com
പെരിങ്ങോടരേ..
ഈ ലേഖനത്തിന്റെ അവസാനം നോക്കൂ.

സിബു
--
http://cibucj.googlepages.com

Umesh Nair

unread,
Nov 29, 2006, 9:02:33 AM11/29/06
to help...@googlegroups.com
What Cibu is saying is based on solid grounds, from authentic books like കേരളപാണിനീയം.  Conflicting transliterations in English for Malayalam words have nothing to do here.
 
My concern also goes mainly with non-Malayalam words, especially Sanskrit.
 
ഹിന്ദിയിലെ സക്, ചുക് എന്നീ ക്രിയകള്‍...
 
അ ഇ ഉണ്, ഋഌക്‌, എഓങ്, ഐഔച് എന്നീ പാണിനീയസൂത്രങ്ങള്‍...
 
etc. do not have സംവൃതോകാരം.  It won't be possible to specify that they won't.
 
Now, it is a fact that we cannot write "zero" or "photo" as well, but that shows the need of adding new symbols for widely used words.  This is about removing symbols that existed.
 
Children who learn poetry etc.  also have a hard time distinguishing the two.  True, meters should be learned by reciting and not from the structure of written script; but we need to show how to recite it by the structure.
 
The inability to distinguish two sounds clearly will affect the pronounciation also in a few decades.  See the effect of English "f" in Malayalam "ഫ".  9 out of 10 malayalees who are less than 50 years of age pronounce "ഫലം" with an English "f".  I won't be surprised if people starts pronouncing എനിക്കു് to rhyme with എറിക്ക് (English name Eric) in a few years if it is written എനിക്ക്.
 
Thanks,
 
- Umesh

 

Umesh Nair

unread,
Nov 29, 2006, 9:09:59 AM11/29/06
to help...@googlegroups.com
Lack of time, Francis.  I recently had a baby, and even though I am on leave, my company gives me tons of work.   Most of the blog posts I publish had been written long time back (90%) and I complete them while burping the baby in the night or in similar situation.  (I have 35+ unfinished blog posts in Gurukulam). 
 
Writing in wiki is a different thing.  Even though I understand wiki philosophy, I am still reluctant to put draft articles there, to complete it later.  To me, before publishing an article it should have some basic structure and completeness.
 
If I manage to find a good unicode editor where I can write and preview wiki articles, things would be better.   Probably, I should install wiki on my personal machine and prepare draft articles there, right?
 
Thanks,
 
- Umesh

 
On 11/29/06, Francis Nazereth <simyna...@gmail.com> wrote:

Cibu C J

unread,
Nov 29, 2006, 10:52:48 AM11/29/06
to help...@googlegroups.com
On 11/29/06, Umesh Nair <umesh....@gmail.com> wrote:
Lack of time, Francis.  I recently had a baby, and even though I am on leave, my company gives me tons of work.   Most of the blog posts I publish had been written long time back (90%) and I complete them while burping the baby in the night or in similar situation.  (I have 35+ unfinished blog posts in Gurukulam). 
 
Writing in wiki is a different thing.  Even though I understand wiki philosophy, I am still reluctant to put draft articles there, to complete it later.  To me, before publishing an article it should have some basic structure and completeness.

Umesh, If everybody thinks this way, that will significantly impact the growth of wiki... Since wiki does not have a single editor all articles in it will be work in progress in varying levels. I wish is just the opposite - everybody should be confident to write in wiki, even if it is a single line. Today's champions of wiki should act as examples for that.

Cibu


If I manage to find a good unicode editor where I can write and preview wiki articles, things would be better.   Probably, I should install wiki on my personal machine and prepare draft articles there, right?
 
Thanks,
 
- Umesh

 
On 11/29/06, Francis Nazereth < simyna...@gmail.com> wrote:
ഉമേഷിനെ വിക്കിയില് കാണാനില്ലല്ലോ.. വൃത്തങ്ങളും അലങ്കാരങ്ങളും നാഥനില്ലാതെ കരയുന്നു.

 
On 11/29/06, Challiyan <chal...@gmail.com > wrote:
വഴി എന്തായാലും വീട്
എത്തിയാല് മതി.
മാര്ഗ്ഗം ഏതായാലും
ലക്ഷ്യം ഒന്നായാല് മതി
കുറച്ച് കൂടി
വ്യക്തമാക്കിയാല്
മദ്യം ഏതായാലും
ഫിറ്റായാല് മതി.

ചള്ളീയാന്.




--
Umesh Nair
Wilsonville, Oregon, USA.



--
http://cibucj.googlepages.com

Cibu C J

unread,
Nov 29, 2006, 11:02:25 AM11/29/06
to help...@googlegroups.com
On 11/29/06, Umesh Nair <umesh....@gmail.com> wrote:
What Cibu is saying is based on solid grounds, from authentic books like കേരളപാണിനീയം.  Conflicting transliterations in English for Malayalam words have nothing to do here.
 
My concern also goes mainly with non-Malayalam words, especially Sanskrit.
 
ഹിന്ദിയിലെ സക്, ചുക് എന്നീ ക്രിയകള്...
 
അ ഇ ഉണ്, ഋഌക്, എഓങ്, ഐഔച് എന്നീ പാണിനീയസൂത്രങ്ങള്...
 
etc. do not have സംവൃതോകാരം.  It won't be possible to specify that they won't.
 
Now, it is a fact that we cannot write "zero" or "photo" as well, but that shows the need of adding new symbols for widely used words.  This is about removing symbols that existed.
 
Children who learn poetry etc.  also have a hard time distinguishing the two.  True, meters should be learned by reciting and not from the structure of written script; but we need to show how to recite it by the structure.
 
The inability to distinguish two sounds clearly will affect the pronounciation also in a few decades.  See the effect of English "f" in Malayalam "ഫ".  9 out of 10 malayalees who are less than 50 years of age pronounce "ഫലം" with an English "f".  I won't be surprised if people starts pronouncing എനിക്കു് to rhyme with എറിക്ക് (English name Eric) in a few years if it is written എനിക്ക്.


Umesh,

You are correct on the fact that  'fa' is the one which needs urgent attention in Malayalam script. However, as I had mentioned before, people's default reaction to change will be to reject it. Remember ARR's failed attempt to bring റ്റ and the second 'ന'. That was why I had proposed to introduce a phonetic alphabet for Malayalam for all research or advanced grammar lessons etc. - like english IPA. We should take not to conflict this with existing script. Then whatever people feel in dare need will get copied to regular script.

Cibu


Thanks,
 
- Umesh

 
On 11/29/06, Francis Nazereth <simyna...@gmail.com > wrote:
ഉമേഷിനെ വിക്കിയില് കാണാനില്ലല്ലോ.. വൃത്തങ്ങളും അലങ്കാരങ്ങളും നാഥനില്ലാതെ കരയുന്നു.

 
On 11/29/06, Challiyan <chal...@gmail.com > wrote:
വഴി എന്തായാലും വീട്
എത്തിയാല് മതി.
മാര്ഗ്ഗം ഏതായാലും
ലക്ഷ്യം ഒന്നായാല് മതി
കുറച്ച് കൂടി
വ്യക്തമാക്കിയാല്
മദ്യം ഏതായാലും
ഫിറ്റായാല് മതി.

ചള്ളീയാന്.




--
Umesh Nair
Wilsonville, Oregon, USA.



--
http://cibucj.googlepages.com

Umesh Nair

unread,
Nov 29, 2006, 11:10:11 AM11/29/06
to help...@googlegroups.com
If that is Wiki's stand, could somebody explain why this page is marked for deletion and nobody has commented on it?
 
 
The discussion is at
 
This was added because it is a famous slokam, and was referred from some other pages.
 
Thanks,
 
- Umesh
 
On 11/29/06, Cibu C J <cib...@gmail.com> wrote:

Umesh Nair

unread,
Nov 29, 2006, 11:16:13 AM11/29/06
to help...@googlegroups.com

Umesh Nair

unread,
Nov 29, 2006, 11:17:33 AM11/29/06
to help...@googlegroups.com
OK, links don't work.  Search for "ശ്ലോകം: മാ നിഷാദ..." and its talk.
 
Thanks,
 
- Umesh

 

Praveen Prakash

unread,
Nov 29, 2006, 11:29:10 AM11/29/06
to help...@googlegroups.com
ഇതിപ്പോള്‍ ചിഹ്നങ്ങള്‍ എടുത്തു കളയാനുള്ള ചര്‍ച്ചയല്ലല്ലോ, ഉമേഷു ചേട്ടന്‍ പറയുന്നതുപോലെയാണെങ്കില്‍ 'പനി' എന്നതിലെ 'ന' ക്കും 'നിര' എന്നതിലെ 'ന‍' ക്കും വെവ്വേറെ അക്ഷരങ്ങള്‍ ഉപയോഗിക്കേണ്ടിവരുമല്ലോ. പിന്നെ 'ഫല'ത്തിന്റെ കാര്യം ചെറുപ്പത്തില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരേയും പിന്നീട് ഇടപഴകുന്ന സമൂഹത്തിനേയും ആശ്രയിച്ചിരിക്കും ഉച്ചാരണത്തിന്റെ കാര്യം. ഞാന്‍ എന്നും 'phfaലം' (പ്‌ഹ്ഫ യോട് അടുത്തു നില്‍ക്കുന്ന ഒരു സ്വരം) എന്നായിരുന്നു ഉച്ചരിച്ചിരുന്നത്. എന്നാല്‍ അടുത്തയിടെ faലം എന്ന്‍ ഓര്‍ക്കാതെ പറഞ്ഞ് സ്വയം അത്ഭുതപ്പെട്ടുപോയി. ആ മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും ഈ കല്ലിനും.. എന്നല്ലാതെ എന്തുപറയാന്‍. ആട്ടുന്നതിനു പോലും ബലം പോയി ഉമേഷുചേട്ടാ.. "faa തെണ്ടീ" എന്നാണ് എല്ലാരും പറയുന്നത്. അല്ലെങ്കില്‍ തന്നെ അങ്ങിനെ ഒരുപാടുവാക്കില്ലേ. മിക്കവരും മിക്കവാക്കിലും 'ശ്ര' ഉച്ചരിക്കുന്നത് 'സ്ര' എന്നല്ലേ ('ശ്രീജ', 'ശ്രേയസ്സ്'- ഇവിടുത്തെ കാര്യമാണു കേട്ടോ, മദ്യതിരുവിതാംകൂറായതുകൊണ്ടായിരിക്കും). ചന്ദ്രക്കല മാത്രമുപയോഗിക്കുന്നത് തെറ്റാണെങ്കില്‍ ഇംഗ്ലീഷിനെ മാത്രം കുറ്റം പറയണ്ട എന്നെന്റെ അഭിപ്രായം, ഇവിടുത്തെ അച്ചുകൂടങ്ങളേയും, വിദ്യാഭ്യാസസൃഷ്ടാക്കളേയുമാകണം അങ്ങിനെയെങ്കില്‍ കുറ്റം പറയേണ്ടത്. ഒരു ഇന്റര്‍വ്യൂവിനു ചെന്നാല്‍ കോട്ടയം എന്നത് കൊറ്റാ‌ാ‍യം എന്നു പറയണമെന്നു പറയുന്ന പേഴ്സണാലിറ്റി ഡവലപ്പന്മാരുടെ കാലേലല്ലേ ഇപ്പോള്‍ പന്ത് ഇരിക്കുന്നത്. അതായത് എന്റെ നാടിന്റെ പേര്‍ ഞാന്‍ വല്ലനാട്ടുകാരും പറയുന്നതുപോലെ പറയണമെന്ന്‌. ഇരവിപേരൂര്‍, എരവേരി ആകുന്നത് സുന്ദരമായ മലയാളിത്തമാര്‍ന്ന മാറ്റമാണെന്നും പറയേണ്ടിയിരിക്കുന്നു.

പായ കണ്ടപ്പോള്‍ ഓര്‍മ്മവന്നത്.
ആനേം പശൂം ആടും,
ഉത്തരോം കഴുക്കോലും ഓടും,
ചൊറീം ചിരങ്ങും പാടും,
മേല്‍ക്കൂരേം മച്ചും തട്ടും,
കായലും കടലും കരയും,
കല്ലും മണ്ണും ചപ്പും; എന്നൊക്കെ പറയുന്നിടത്ത് അര്‍ത്ഥശങ്കയുണ്ടോ ;-)


വി.എസിനു രണ്ടാമത്തെ ചോദ്യത്തിനുത്തരം കിട്ടത്തില്ല എന്നു തോന്നിയതുകൊണ്ടാണോ ചര്‍ച്ചയിലേക്ക് അലിഞ്ഞു ചേര്‍ന്നത്.


ഉമേഷുചേട്ടന്‍ കാട്ടിയ ശ്ലോകം മായ്ക്കാന്‍ നിര്‍ത്തിയിരിക്കുന്നത് അത് വായനശാലക്കാവും കൂടുതല്‍ അനുയോജ്യം എന്നു കരുതിയാവണം.

പ്രവീണ്‍

Francis Nazereth

unread,
Nov 29, 2006, 11:46:18 AM11/29/06
to help...@googlegroups.com
ഉമേഷ്, എന്റെ വലിയ പിഴ.. {{AFD}} ടാഗ് പല തിരക്കുകള്‍ക്ക് ഇടയ്ക്ക് മാറ്റാന്‍ മറന്നു പോയതാണ്.. ഉമേഷിന്റെ വിശദീകരണം കണ്ട് മാറ്റേണ്ടതായിരുന്നു.
 
ഞാന്‍ ഇത്തിരി ഉറക്കെ ചിന്തിക്കട്ടെ..
 
വെറുതേ ശത്രുഘ്നനന്‍ എന്ന ഒരു താള് തുടങ്ങി അതില്‍ ഒന്നും എഴുതാതെ ഇടരുത്
ശത്രുഘ്നനന്‍ എന്ന താളു തുടങ്ങി അതില്‍ ഇംഗ്ലീഷ് അക്ഷരങ്ങള്‍ മാത്രം എഴുതി ഇടുകയും അരുത്
ശത്രുഘ്നനന്‍ എന്ന താളു തുടങ്ങി അതില്‍ ഇംഗ്ലീഷ് വിക്കിയിലോട്ടുള്ള ലിങ്ക് മാത്രം കൊടുത്ത് ഇടരുത്.
 
എന്നാല്‍ ശത്രുഘ്നനന്‍ എന്ന താളു തുടങ്ങി അതില്‍ "ശത്രുഘ്നനന്‍ രാമന്റെ അനുജനാണ്" എന്നു മാത്രം എഴുതി ഇടുന്നതിനെ ഞാന്‍ പ്രോത്സാഹിപ്പിക്കുന്നു.  - കാരണം അതില്‍ മലയാള ഭാഷയില്‍ അല്പം വിജ്ഞാനം ഉണ്ട് എന്നതു തന്നെ.  വായിക്കുന്നവര്‍ക്ക് എന്ത് വിജ്ഞാനപ്രദം ആയിരിക്കും എന്നു വിചാരിച്ചാല്‍ മതി.. ഉമേഷ് എഴുതിയ എല്ലാ വ്യാകരണ സംബന്ധിയായ ലേഖനങ്ങളും വിജ്ഞാനപ്രദമാണ്. അതുപോലെ ഈ കവിത അനുഷ്ഠിപ്പ് വൃത്തത്തിനു ഉദാഹരണമാണ് എന്നും കൂടെ ചേര്‍ത്താല്‍ അത് വായിക്കുന്ന ആള്‍ക്ക് വിജ്ഞാനപ്രദമായ ഒരു ലേഖനം ആവുന്നു. 
 
(ഒരു തിരി കൊണ്ടുനമ്മള്‍ക്കൊരു കാര്‍ത്തിക തീര്‍ക്കാം എന്നു പറയുന്നതു പോലെ ഒരു വരി കൊണ്ടു നമ്മള്‍ക്ക് ഒരു വിക്കി ലേഖനം തീര്‍ക്കാം). എങ്കിലും കൂടുതല്‍ വിവരം ഒരിക്കലും കൂടില്ല..
 
 
പിന്നെ ഓഫ്ലൈന്‍ ആയി വിക്കി ഓടിക്കുന്ന കാര്യം..  http://www.blindedbytech.com/2006/08/31/how-to-install-wikipedia-for-offline-access/
 
ഇതു ഞാന്‍ പരീക്ഷിക്കുന്നതേ ഉള്ളൂ..
 
എല്ലാ ഭാവുകങ്ങളും..
 
സിമി നസ്രത്ത്.

Umesh Nair

unread,
Nov 29, 2006, 11:58:52 AM11/29/06
to help...@googlegroups.com
 
ആനേം പശൂം ആടും...   is nice. Who is the author?  But this an example multiple meanings of same word.  That is different, if we follow this argument, we can see that the arguments favoring encoding chillus are much weaker than this.  Is ദൃക്‌സാക്ഷി or വില്‍‌വാദ്രി or കല്വിളക്കു് that confusing.  സൂര്യന്‍ was ugly to me initially, when I used to write യ്യ with rEpha symbol.
 
ARRV had specified a separate lipi for 'പനി' എന്നതിലെ 'ന'.  In fact, I believe there should be one.  Tamil has one, but Sanskrit doesn't, hence it didn't get included in Malayalam.
 
We are talking about adding new symbols here.  But the original issue was deciding whether an existing construct is desirable or not.
 
Thanks,
 
- Umesh 

 

Umesh Nair

unread,
Nov 29, 2006, 12:27:03 PM11/29/06
to help...@googlegroups.com
സിമി,
 
ഞാന്‍ ലേഖനത്തില്‍ ചില അടിസ്ഥാനവിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ടു്.
 
നന്ദി.
 
- ഉമേഷ്

 
On 11/29/06, Francis Nazereth <simyna...@gmail.com> wrote:

Cibu C J

unread,
Nov 29, 2006, 12:29:00 PM11/29/06
to help...@googlegroups.com
On 11/29/06, Umesh Nair <umesh....@gmail.com> wrote:

ആനേം പശൂം ആടും...   is nice. Who is the author?  But this an example multiple meanings of same word.  That is different, if we follow this argument, we can see that the arguments favoring encoding chillus are much weaker than this.  Is ദൃക്സാക്ഷി or വില്വാദ്രി or കല്വിളക്കു് that confusing.  സൂര്യന് was ugly to me initially, when I used to write യ്യ with rEpha symbol.

ഉമേഷേ.. വേറേ നിവൃത്തിയില്ലാത്തതിനാല്‍ നമുക്ക്‌ 'ദൃക്സാക്ഷി'യോ 'കല്വിളക്കു്'-ഓ സ്വീകരിക്കാന്‍ പറ്റുമോ എന്നല്ല യുണിക്കോഡ് ചോദിക്കുന്നത്‌. മറിച്ച്‌, ഇന്നത്തെ മലയാളം അതുപോലെ തന്നെ അച്ചടിക്കാന്‍ എന്തൊക്കെ എങ്ങനെ എന്‍‌കോഡ് ചെയ്യണം എന്നാണ് - ഒരു പെര്‍ഫക്ഷനിസ്റ്റ് അപ്പ്രോച്ച്‌. എന്തുമാത്രം പെര്‍ഫക്റ്റാവാമോ അത്രയ്ക്ക്‌... ഗുണ്ടര്‍ട്ടിന്റെ ഡിക്ഷ്ണറിയും അച്ചടിക്കാന്‍ പറ്റണം; അതുപോലെ പ്രബോധചന്ദ്രന്റെ പ്രബന്ധങ്ങളും...

സിബു

Jyothis E

unread,
Nov 29, 2006, 1:34:28 PM11/29/06
to help...@googlegroups.com
Guys,

I had downloaded and configured a wiki a while back, just for the fun of it. if anyone likes to play around or use it as a scratch pad, you are welcome to do that. 

http://www.malayalabhasha.org/wiki

Sasneham,
Jyothis.

On 11/29/06, Cibu C J <cib...@gmail.com> wrote:

Praveen Prakash

unread,
Nov 29, 2006, 1:44:39 PM11/29/06
to help...@googlegroups.com
അങ്ങിനെ ഒന്നും പ്രശ്നം തീരില്ല, ആട് (ആട്ടം), ആടു്(മൃഗം)(ശരിയാണോ?) എന്നല്ലേ പാരമ്പര്യവാദികളുടെ വാദം. അത് വ്യത്യസ്ത അര്‍ത്ഥത്തിന്റെ കാര്യമല്ലല്ലോ. ആനേം പശൂം ആടും എന്നുപറയുമ്പോള്‍ അവിടെ ദ്വയാര്‍ത്ഥം കാണും പക്ഷെ ആട് പുല്ലു തിന്നുന്നു എന്നു പറയുമ്പോള്‍ ആടുകയാണോന്ന് ആരും ഉദ്ദേശിക്കുന്നില്ലല്ലോ. 'ഫ'യ്ക്കും പ്രശ്നമുണ്ടല്ലോ. പ്‌ഹ്‌fa വച്ച് എങ്ങിനെ ഫിദല്‍ കാസ്ട്രോ എന്നോ ടെലിഫോണ്‍ എന്നോ എഴുതും. സൂര്‌യ്യന്‍ എന്നു കാണുമ്പോള്‍ അത് എനിക്ക് സാധാരണ ഒരു ബുദ്ധിമുട്ടാണ് ;-). പഠിക്കുന്നതല്ലേ ശീലം

ആനേം പശൂം ആടും എന്നതിന്റെ രചയിതാവ് ആരെന്നറിയില്ല. ചെറുപ്പത്തിലെന്നോ മനസ്സില്‍ കയറിയതാണ്

On 11/29/06, Cibu C J < cib...@gmail.com> wrote:

Manjithkaini

unread,
Nov 29, 2006, 5:20:08 PM11/29/06
to helpwiki
ഉമേഷ് ജീ,

മാനിഷാ ദാ.. തുടങ്ങിയ
ശ്ലോകങ്ങളും അവയുടെ
വിശദീകരണങ്ങളും
വിക്കിപീഡിയയില്‍
കിടക്കുന്നതില്‍ ഒരു
പിശകുമില്ല.
പ്രസിദ്ധങ്ങളായ കവിതകളും
പാട്ടുകളും അങ്ങനെ
കൊടുക്കാറുണ്ട്. അവയുടെ
വരികള്‍ മാത്രമാകരുതെന്നു
മാത്രം. തലക്കെട്ട്
നല്‍കുമ്പോള്‍ മാനിഷാ ദാ...
എന്നു മാത്രം മതി
എന്നൊരഭിപ്രായം
എനിക്കുണ്ട്.
ശ്ലോകം:മാനിഷാ ദാ എന്നു
വേണമെന്നില്ല.
വൃത്തങ്ങളുടെ
കാര്യത്തിലും അതുപോലെ.
സെര്‍ച്ചു ചെയ്യുമ്പോള്‍
ആരും
വൃത്തം:ശാര്‍ദ്ദൂലവിക്രീഡിതം
എന്നായിരിക്കില്ലല്ലോ
സെര്‍ച്ചുന്നത്.

ശനിയാ,

മലയാള ഭാഷയുടെ വിക്കി
എന്നല്ലേ നല്ലത്.
വിക്കിപീഡിയയില്‍ ഒന്നും
കോപിറൈറ്റഡ് അല്ലെങ്കിലും
വിക്കിപീഡിയ എന്ന നാമം
കോപീറൈറ്റഡ് ആണ്‍ :)

Jyothis E

unread,
Nov 29, 2006, 5:37:40 PM11/29/06
to help...@googlegroups.com
mati.. kure nal munne paninju nokkiyatha..

Thanks,
Jyothis.

Sajith Yousuff

unread,
Nov 30, 2006, 12:09:40 AM11/30/06
to help...@googlegroups.com
 
എല്ലാരും ചേര്‍ന്നു് കണക്കുനൊക്കിയപ്പൊള്‍ പോയതവന് മാത്രം.പോയതവനു് എന്നും പോയതവന്‍ എന്നും വായിക്കാമെന്നതു് കുഴപ്പമില്ല. പക്ഷേ പോയതു് ഭാഷയ്ക്കു മാത്രം എന്നായാല്‍ കുഴപ്പമായി. കൃത്യമായ അര്‍ത്ഥവ്യത്യാസം എഴുതിത്തന്നെ പ്രതിഫലിപ്പിക്കാമെന്നിരിക്കേ അതുപേക്ഷിക്കുന്നതെന്തിനു്?
--
Thanks & Regards
Sajith

vssun

unread,
Nov 30, 2006, 12:52:08 AM11/30/06
to helpwiki
ഇനി ‘പന’ യുടേയും
‘നായു‘ടേയും
കാര്യത്തിലേക്ക് കടക്കാം.
ഇതിനകത്ത്
ചിന്തിക്കാനെന്തിരിക്കുന്നു.
‘ന‘ ആദ്യാക്ഷരമായി
വരുമ്പോള്‍ നായു് ആയും
മറ്റു സ്ഥാനങ്ങളില്‍
വരുമ്പോള്‍ പനയായും
വായിച്ചാല്‍ പോരെ?

> ശ്ലോകം<http://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B2%E0%B5%8B%E0%......>മായ്ക്കാന്‍


> നിര്‍ത്തിയിരിക്കുന്നത് അത് വായനശാലക്കാവും കൂടുതല്‍ അനുയോജ്യം
> എന്നു കരുതിയാവണം.
>
> പ്രവീണ്‍
>

> On 11/29/06, Umesh Nair <umesh.p.n...@gmail.com> wrote:
>
>
>
>
>
> > If that is Wiki's stand, could somebody explain why this page is marked
> > for deletion and nobody has commented on it?
>

> >http://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B2%E0%B5%8B%E0%...


> > ...
>
> > The discussion is at
>

> >http://ml.wikipedia.org/wiki/Talk:%E0%B4%B6%E0%B5%8D%E0%B4%B2%E0%B5%8...


> > ...
>
> > This was added because it is a famous slokam, and was referred from some
> > other pages.
>
> > Thanks,
>
> > - Umesh
>
> > On 11/29/06, Cibu C J <cib...@gmail.com> wrote:
>

> > > On 11/29/06, Umesh Nair <umesh.p.n...@gmail.com > wrote:
>
> > > > Lack of time, Francis.  I recently had a baby, and even though I am on
> > > > leave, my company gives me tons of work.   Most of the blog posts I publish
> > > > had been written long time back (90%) and I complete them while burping the
> > > > baby in the night or in similar situation.  (I have 35+ unfinished blog
> > > > posts in Gurukulam).
>
> > > > Writing in wiki is a different thing.  Even though I understand wiki
> > > > philosophy, I am still reluctant to put draft articles there, to complete it
> > > > later.  To me, before publishing an article it should have some basic

> > > > structure and completeness.- Hide quoted text -- Show quoted text -

vssun

unread,
Nov 30, 2006, 12:55:43 AM11/30/06
to helpwiki
സിബു ഇതേ വരെ പെരിങ്ങോടര്‍
ചോദിച്ച ‘നാട’ യുടെ
ഉദാഹരണമൊന്നും പറഞ്ഞില്ല.
എന്റെ നോട്ടത്തില്‍ അങ്ങനെ
ഒരു രീതി ഇപ്പോള്‍
കണ്ടെടുക്കാന്‍
ബുദ്ധിമുട്ടാണ്.
താളിയോലയിലോ മറ്റോ
കാണുമായിരിക്കും അല്ലേ?

On Nov 29, 9:02 pm, "Cibu C J" <cib...@gmail.com> wrote:

> > On 11/29/06, Francis Nazereth <simynazar...@gmail.com> wrote:
>
> > > ഉമേഷിനെ വിക്കിയില് കാണാനില്ലല്ലോ.. വൃത്തങ്ങളും അലങ്കാരങ്ങളും നാഥനില്ലാതെ
> > > കരയുന്നു.
>

> > >  On 11/29/06, Challiyan <challi...@gmail.com > wrote:
>
> > > > വഴി എന്തായാലും വീട്
> > > > എത്തിയാല് മതി.
> > > > മാര്ഗ്ഗം ഏതായാലും
> > > > ലക്ഷ്യം ഒന്നായാല് മതി
> > > > കുറച്ച് കൂടി
> > > > വ്യക്തമാക്കിയാല്
> > > > മദ്യം ഏതായാലും
> > > > ഫിറ്റായാല് മതി.
>
> > > > ചള്ളീയാന്.
>
> > --
> > Umesh Nair

> > Wilsonville, Oregon, USA.--http://cibucj.googlepages.com- Hide quoted text -- Show quoted text -- Hide quoted text -- Show quoted text -

Sajith Yousuff

unread,
Nov 30, 2006, 1:56:39 AM11/30/06
to help...@googlegroups.com
On 11/30/06, vssun <vss...@gmail.com> wrote:
ഇനി 'പന' യുടേയും
'നായു'ടേയും
കാര്യത്തിലേക്ക് കടക്കാം.
ഇതിനകത്ത്
ചിന്തിക്കാനെന്തിരിക്കുന്നു.
'ന' ആദ്യാക്ഷരമായി
വരുമ്പോള്‍ നായു് ആയും
മറ്റു സ്ഥാനങ്ങളില്‍
വരുമ്പോള്‍ പനയായും
വായിച്ചാല്‍ പോരെ?
 
 
പോര
'അന്നും' 'പിന്നെ'യും പിന്നെയും കിടക്കുന്നു ;)
ഇരട്ടിക്കുമ്പൊഴേ പ്രശ്നം ഉള്ളെന്നു തോന്നുന്നു

Benny

unread,
Nov 30, 2006, 2:09:37 AM11/30/06
to help...@googlegroups.com
ന്യായം, ന്യൂനം, നോഹ എന്നിവയിലൊക്കെ vssun ന്‍റെ നിയമം തെറ്റുന്നുണ്ടല്ലോ?

സസ്നേഹം,
ബെന്നി 

സുനില്‍

unread,
Nov 30, 2006, 2:41:44 AM11/30/06
to help...@googlegroups.com
ശരിയാണ് ബെന്നി ചൂണ്ടിക്കാണിച്ചതിന് നന്ദി..നോഹ മലയാളം പേരല്ലെന്നു പറഞ്ഞ്‌ വേണമെങ്കില്‍ തര്‍ക്കിക്കാം. മറ്റു ഭാഷകളില്‍ നിന്നു വരുന്ന ഇത്തരം വാക്കുകള്‍ക്ക്‌ എക്സെപ്ഷന്‍ കൊടുക്കേണ്ടി വരും എന്നു തോന്നുന്നു..
ഉദാ: നോര്‍ത്ത്, നസ്രാണി (നസ്രത്ത്)
 
ന്യായം പോലുള്ള +യ വാക്കുകളുടെ കാര്യം ന്യായം തന്നെ..

 
On 11/30/06, Benny <be...@webdunia.com> wrote:

Message has been deleted

vssun

unread,
Nov 30, 2006, 2:49:45 AM11/30/06
to helpwiki
50 മത് തേങ്ങ ഇതിനാല്‍
ഉടച്ചിരിക്കുന്നു.

ന്യായം പോലെ, ‘ന’ വച്ചുള്ള
വേറെ ഏതെങ്കിലും
കൂട്ടക്ഷരത്തില്‍
തുടങ്ങുന്ന വാക്കുകള്‍
കിട്ടാനുണ്ടോ??

>   Sajith- Hide quoted text -- Show quoted text -

vssun

unread,
Nov 30, 2006, 2:59:32 AM11/30/06
to helpwiki
സിബു,
ലിങ്ക് ഇപ്പോഴാ നോക്കിയത്..
ക്ഷമി..

On Nov 29, 7:02 pm, "Cibu C J" <cib...@gmail.com> wrote:
> പെരിങ്ങോടരേ..

> ഈ ലേഖനത്തിന്റെ<http://varamozhi.blogspot.com/2005/06/unicode-samruthokaram-grapheme-...>അവസാനം


> നോക്കൂ.
>
> സിബു
>

> On 11/29/06, Raj Nair <peri...@gmail.com> wrote:
>
>
>
>
>
> > സിബു 'നാട'യ്ക്കു ഒരു ഉദാഹരണം കാണിക്കാമോ? നാടു എന്നു പലയിടത്തും
> > കണ്ടിട്ടുണ്ടു്.
>
> > On 11/29/06, Cibu C J <cib...@gmail.com > wrote:
>
> > > ആദ്യം അല്പ്പം ചരിത്രപറയം അന്നിട്ട് ഉമേഷിന്റെ ചോദ്യത്തിനുള്ള ഉപായവും...
>
> > > ആദ്യം മലയാളത്തില് ഈ ചന്ദ്രക്കലയേ ഉണ്ടായിരുന്നില്ല. 'നാട്'
> > > എന്നുച്ചരിച്ചിരുന്ന  'നാട' എന്നോ 'നാടു' എന്നോ എഴുതിപ്പോന്നു. പിന്നെ,
> > > പത്രക്കാരാരോ ചന്ദ്രക്കല കണ്ടുപിടിച്ചു. അത് vowellessness
> > > കാണിക്കാനായിരുന്നില്ല. 'നാട'-യെ 'നാട്' ആക്കാനോ 'നാടു'-നെ നാടു് ആക്കാനോ
> > > വേണ്ടി. vowellessness കാണിക്കാന് കൂട്ടക്ഷരമോ ചില്ലോ ഉണ്ടായിരുന്നു. യ-ക്കും
> > > ചില്ലുണ്ടായിരുന്നു. താമസിയാതെ, യ യുടെ ചില്ല് അന്യം നിന്നും പോയി. അതിനെയും
> > > ചന്ദ്രക്കലകൊണ്ട് കാണിക്കേണ്ടകാര്യമേ ഉള്ളൂ എന്ന് അന്നുള്ളവര് തീരുമാനിച്ചു.
> > > പിന്നെ, കൂട്ടക്ഷരങ്ങള് പിരിച്ചെഴുതി അച്ചുകുറക്കാനും ചന്ദ്രക്കല
> > > ഉപയോഗിക്കാമല്ലോ എന്ന് അച്ചുകൂടക്കാര് കണ്ടുപിടിച്ചു.
>
> > > ഇനി ഉമേഷിന് യയുടെ vowellessness  കാണിക്കണോ.. ഗുണ്ടര്ട്ടെഴുതിയപോലെ യ-യുടെ
> > > ചില്ല് തന്നെ ഉപയോഗിക്കൂ.
>
> > > പിന്നെ, ഉമേഷ് കാണിച്ച എഴുത്ത് വ്യത്യാസം മലയാളത്തില് പ്രയോഗത്തില്
> > > ഉണ്ടെന്ന് തോന്നുന്നില്ല. കിടക്കുന്ന പായും പരക്കം പാച്ചലും ആ വാക്കിന്റെ
> > > നാനാര്ഥങ്ങളായാണ് ഉപയോഗിക്കുന്നത്. ശബ്ദതാരാവലിയും മറ്റും കൈവശമില്ലാത്തതിനാല്
> > > വെരിഫൈ ചെയ്തിട്ടില്ല.
>
> > > സിബു
>

> > > On 11/28/06, Umesh Nair < umesh.p.n...@gmail.com> wrote:
>
> > > > വേറേ പേരിന്റെ കൂടെ തിരിച്ചറിയാന് വേറേ ഒരു ചിഹ്നവും കൂടി ഉണ്ടെങ്കില്
> > > > ഞാന് സിബുവിന്റെ കൂടെയാണു്.
>
> > > > എനിക്കു് പായ് (കിടക്കുന്ന സാധനം), പായു് (പായെടാ) എന്നിവയെ
> > > > തിരിച്ചറിയണം.  സംവൃതോകാരമോ, സംവൃതാകാരമോ, വേറെ എന്തു കുന്തമോ ഉപയൊഗിച്ചു്...
>
> > > > - ഉമേഷ്
>
> > > > On 11/28/06, Cibu C J <cib...@gmail.com > wrote:
>

> > > > > > On 11/28/06, Umesh Nair <umesh.p.n...@gmail.com> wrote:
> > > > > > > ഇല്ല.  വ്യത്യാസം വരമൊഴി റെപ്രസന്റേഷനില് മാത്രം.  Saareeram,
> > > > > > zAriiram,
> > > > > > > zaarIram, SArIram എന്നു പല വിധത്തില് വരമൊഴിയില് എഴുതിയാലും
> > > > > > ഔട്ട്പുട്ട്
> > > > > > > "ശാരീരം" എന്നാകുന്നതു പോലെ.  എല്ലാ ഫോണ്ടുകളിലും യൂണിക്കോഡിലും
> > > > > > ഇവയുടെ
> > > > > > > ഔട്ട്പുട്ട് സമാനമാണു്.
>
> > > > > > > പെരിങ്ങോടന് പറഞ്ഞതു "പണ്ട്", "പണ്ടു്" എന്നു രണ്ടു തരത്തില്
> > > > > > > എഴുതുന്നതിനെയാണു്.   ഇവ രണ്ടാണു്.  ഉദാഹരണമായി, "പരല്പ്പേര്",
> > > > > > "പരല്പ്പേര്" ഇവ
> > > > > > > സേര്ച്ചു ചെയ്താല് "പരല്പ്പേരു്" കിട്ടില്ല.  വിക്കിയില് ഇങ്ങനെ
> > > > > > > സംവൃതോകാരം എഴുതുന്നതു ഞാന് മാത്രമേ ഉള്ളൂ എന്നു തോന്നുന്നു.
> > > > > > > ബ്ലോഗുകളില് രാജാവു് എന്നൊരാള് കൂടിയുണ്ടു്.  രചനയ്ക്കും എന്റെ
> > > > > > > അഭിപ്രായമാണു്.  പക്ഷേ, ഭൂരിപക്ഷവും ഇതിനെതിരാണു്.
>
> > > > > > > ഇതിനെപ്പറ്റി കൂടുതല് വിവരങ്ങള്:
> > > > > > >http://malayalam.usvishakh.net/blog/archives/48,
> > > > > > >http://malayalam.usvishakh.net/blog/archives/49.
>
> > > > > > > - ഉമേഷ്
>
> > > > > > > On 11/27/06, vssun <vss...@gmail.com> wrote:

> > > > > > > > ഉമേഷ് ചേട്ടന് ചോദ്യം...
>
> read more »- Hide quoted text -- Show quoted text -

പ്രവീണ്‍

unread,
Nov 30, 2006, 7:10:21 AM11/30/06
to helpwiki
മഞ്ജിത്ത് ജീ,
ശ്ലോകം:മാനിഷാദാ..
വൃത്തം:കേക
എങ്ങിനെ തന്നെ
കൊടുക്കുന്നതാണ് നല്ലത്
എന്ന് എനിക്കു തോന്നുന്നു.
മാനിഷാദാ എന്നും
കേകയെന്നുമൊക്കെ
ആവശ്യമനുസരിച്ച്
റീഡിറക്ട് ചെയ്തിടാമല്ലോ.

മഞ്ജരിയെന്ന് മാത്രം
ഉണ്ടാക്കിയാല്‍ നമ്മുടെ
ഗായിക മഞ്ജരിയെ മറക്കാന്‍
പറ്റുമോ?? വൃത്തം എന്നാദ്യം
കൊടുക്കുവാണെങ്കില്‍
എല്ലാത്തിനും ഒരു ഏകത
വരുമല്ലോ..

Umesh Nair

unread,
Nov 30, 2006, 7:43:39 AM11/30/06
to help...@googlegroups.com
ഉച്ചാരണഭേദം വ്യക്തമാക്കാന്‍ മറ്റേ ന യെ ഞാന്‍ എന്നെഴുതുന്നു.  നയുന്നു എന്നതു പോലെ.
 
ഞാന്‍ ന്യായം, അന്യായം, ന്യൂനം, നസ്രാണി എന്നാണു പറയുന്നതു്.  ചെറുപ്പത്തില്‍ നോഹ, നോവല്‍ (Novel),നാന എന്നൊക്കെ പറഞ്ഞിരുന്നു.  പിന്നീടു് ആളുകള്‍ ചിരിച്ചപ്പോള്‍ അതു നോഹ, നോവല്‍, നാന എന്നാക്കി മാറ്റി.  നാന്‍ എന്ന ഉത്തരേന്ത്യന്‍ റൊട്ടിയെ നാന്‍ എന്നു പറയുന്നവരെ കണ്ടിട്ടുണ്ടു്.
 
vssunന്‍റെ നിയമം ചെറുപ്പത്തില്‍ കേട്ടിട്ടുണ്ടാവാം.  പറഞ്ഞുകേള്‍ക്കുന്നതിനു മുമ്പു് ഇവ വായിച്ചറിഞ്ഞിട്ടുമുണ്ടാവാം.  ലിപി ഉച്ചാരണത്തെ ബാധിക്കുന്നതിന്റെ ഉദാഹരണങ്ങള്‍.
 
രണ്ടു വിധത്തിലും ഉച്ചരിക്കുന്ന വാക്കുകളുമുണ്ടു്. 
 
നാനൂറു്
അഭിന്ദനം
യിക്കുക
സ്വപ്നം

തുടങ്ങിയവ.
 
കന്നാലി, കന്നത്തരം എന്നു് ഒരേ സ്ട്രക്ചര്‍ ഉള്ള വാക്കുകള്‍ക്കു് രണ്ടുച്ചാരണവും കണ്ടിട്ടുണ്ടു്.
 
അമ്പതാമത്തെ കമന്റിടുക എന്ന ബ്ലോഗസുഖം ഇവിടെയും തുടങ്ങിയോ?  :-)
 
On 11/29/06, Benny <be...@webdunia.com> wrote:


vssun

unread,
Dec 1, 2006, 12:28:22 AM12/1/06
to helpwiki
ഉമേഷേട്ടന്റെ ഉച്ചാരണ
ചിഹ്നം ബോള്‍ഡ് ആയാണ്
മെയിലില്‍ കണ്ടത്.
ഗ്രൂപ്പില്‍ വന്നപ്പോള്‍
രണ്ട്
നക്ഷത്രങ്ങള്‍ക്കിടയിലും..


കടുപ്പിച്ച് എഴുതുന്നത്
‘പന’ യുടെ ന ആണോ ‘നായുടെ’ ന
ആണോ എന്നും പറഞ്ഞാല്‍
കൊള്ളാം. പനയുടെ ന ആണ്
കടുപ്പിച്ചെഴുതിയിരിക്കുന്നതെന്നാണ്
എനിക്ക് തോന്നിയത്. ആകെ
വായിച്ചപ്പോ ഒരു
കോമ്പ്ലിക്കേഷന്‍.

ഇത്തരം ഒരു നിയമം ഞാന്‍
ശ്രദ്ധിച്ചിട്ടുള്ളത് ‘ട’
യുടെ കാര്യത്തിലാണു്. അത്
ഇവിടെയും പ്രായോഗികമാകുമോ
എന്ന് നോക്കീ എന്നേയുള്ളൂ.
‘ട’ യുടെ കാര്യം
ശ്രദ്ധിക്കൂ..

അക്ഷരമാല പഠിക്കുമ്പോള്‍
മുതല്‍ ‘ട’ എന്നു
ഉച്ചരിക്കുന്നത് ‘ടാപ്പ്’,
‘ടിക്കറ്റ്
‘എന്നതിലെപ്പോലെ ടേയ്
എന്നു പൊട്ടുന്ന
ഒച്ചയിലാണ്. എന്നാല്‍ ‘ട‘
വാക്കുകളുടെ ഇടയില്‍
ഇറങ്ങി വരുമ്പോള്‍ നനഞ്ഞ
‘പടക്കം’ പൊട്ടുന്ന
ഒച്ചയിലുള്ള
ഉച്ചാരണവുമായി മാറുന്നു. (ട
യില്‍ തുടങ്ങുന്ന മലയാളം
വാക്ക് ആരെങ്കിലും പറഞ്ഞു
തരൂ...)

ബ്ലൊഗഭിമാനി
ഇവിടെയെങ്ങാന്‍
ഉണ്ടോന്നറിയാല്ലോന്നു
വച്ചിട്ടാ ഒരു തേങ്ങ
ഉടച്ചത്.. :)


On Nov 30, 5:43 pm, "Umesh Nair" <umesh.p.n...@gmail.com> wrote:
> ഉച്ചാരണഭേദം വ്യക്തമാക്കാന്‍ മറ്റേ ന യെ ഞാന്‍ *ന* എന്നെഴുതുന്നു.  ന*ന*യുന്നു


> എന്നതു പോലെ.
>

> ഞാന്‍ ന്യായം, അ*ന്യാ*യം, *ന്യൂ*നം, നസ്രാണി എന്നാണു പറയുന്നതു്.


> ചെറുപ്പത്തില്‍ നോഹ, നോവല്‍ (Novel),നാന എന്നൊക്കെ പറഞ്ഞിരുന്നു.  പിന്നീടു്

> ആളുകള്‍ ചിരിച്ചപ്പോള്‍ അതു *നോ*ഹ, *നോ*വല്‍, *നാ*ന എന്നാക്കി മാറ്റി.  *നാ*ന്‍


> എന്ന ഉത്തരേന്ത്യന്‍ റൊട്ടിയെ നാന്‍ എന്നു പറയുന്നവരെ കണ്ടിട്ടുണ്ടു്.
>
> vssunന്‍റെ നിയമം ചെറുപ്പത്തില്‍ കേട്ടിട്ടുണ്ടാവാം.  പറഞ്ഞുകേള്‍ക്കുന്നതിനു
> മുമ്പു് ഇവ വായിച്ചറിഞ്ഞിട്ടുമുണ്ടാവാം.  ലിപി ഉച്ചാരണത്തെ ബാധിക്കുന്നതിന്റെ
> ഉദാഹരണങ്ങള്‍.
>
> രണ്ടു വിധത്തിലും ഉച്ചരിക്കുന്ന വാക്കുകളുമുണ്ടു്.
>

> നാ*നൂ*റു്
> അഭി*ന*ന്ദനം
> ആ*ന*യിക്കുക
> സ്വ*പ്നം*
>
> തുടങ്ങിയവ.
>
> കന്നാലി, ക*ന്ന*ത്തരം എന്നു് ഒരേ സ്ട്രക്ചര്‍ ഉള്ള വാക്കുകള്‍ക്കു്


> രണ്ടുച്ചാരണവും കണ്ടിട്ടുണ്ടു്.
>
> അമ്പതാമത്തെ കമന്റിടുക എന്ന ബ്ലോഗസുഖം ഇവിടെയും തുടങ്ങിയോ?  :-)
>

> On 11/29/06, Benny <b...@webdunia.com> wrote:
>
>
>
>
>
> >  ന്യായം, ന്യൂനം, നോഹ എന്നിവയിലൊക്കെ vssun ന്‍റെ നിയമം തെറ്റുന്നുണ്ടല്ലോ?
>
> > സസ്നേഹം,
> > ബെന്നി
>
> > ----- Original Message -----

> > *From:* Sajith Yousuff <sajith.yous...@gmail.com>
> > *To:* help...@googlegroups.com
> >  *Sent:* Thursday, November 30, 2006 12:26 PM
> > *Subject:* [helpwiki:357] Re: ചന്ദ്രക്കല

> > >http://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B2%E0%B5%8B%E0%......<http://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B2%E0%B5%8B%E0%25......>>മായ്ക്കാന്‍


>
> > > > നിര്‍ത്തിയിരിക്കുന്നത് അത് വായനശാലക്കാവും കൂടുതല്‍ അനുയോജ്യം
> > > > എന്നു കരുതിയാവണം.
>
> > > > പ്രവീണ്‍
>
> > > > On 11/29/06, Umesh Nair <umesh.p.n...@gmail.com > wrote:
>
> > > > > If that is Wiki's stand, could somebody explain why this page is
> > > marked
> > > > > for deletion and nobody has commented on it?
>

> > > > >http://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B2%E0%B5%8B%E0%.<http://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B2%E0%B5%8B%E0%25.>


> > > ..
> > > > > ...
>
> > > > > The discussion is at
>

> > > > >http://ml.wikipedia.org/wiki/Talk:%E0%B4%B6%E0%B5%8D%E0%B4%B2%E0%B5%8.<http://ml.wikipedia.org/wiki/Talk:%E0%B4%B6%E0%B5%8D%E0%B4%B2%E0%B5%258.>


> > > ..
> > > > > ...
>
> > > > > This was added because it is a famous slokam, and was referred from
> > > some
> > > > > other pages.
>
> > > > > Thanks,
>
> > > > > - Umesh
>
> > > > > On 11/29/06, Cibu C J <cib...@gmail.com> wrote:
>
> > > > > > On 11/29/06, Umesh Nair < umesh.p.n...@gmail.com > wrote:
>

> > > > > > > Lack of time, Francis. I recently had a...
>
> read more »- Hide quoted text -- Show quoted text -

Raj Nair

unread,
Dec 1, 2006, 4:27:11 AM12/1/06
to help...@googlegroups.com
ticket, tea എന്നിവയ്ക്കു റ്റ ഉപയോഗിക്കുന്നതിനു പകരം ട ഉപയോഗിച്ചു ശീലിച്ചതാണൊരു പ്രശ്നം. വാക്കുകളുടെ മധ്യത്തിലും അവസാനത്തിലും ട മിക്കപ്പോഴും ഡ പോലെ ഉച്ചരിക്കുന്നതു മലയാളി ശീലവുമായി.




--
Raj Nair.
Mobile: +971 (50) 680-8919
http://www.blogger.com/profile/4021932

vssun

unread,
Dec 1, 2006, 4:43:48 AM12/1/06
to helpwiki
പെരിങ്ങോടരേ..
‘ട’ ഡ പോലെയല്ലാതെ
ഉച്ചരിക്കപ്പെടുന്ന
സന്ദര്‍ഭം ഈ ടിക്കറ്റിലും
ടീയും പോലുള്ള ഇംഗ്ലീഷ്
വാക്കുകളിലേ ഉള്ളൂ.. ടേക്ക്
ഇറ്റ് ഈസി..

> > > > > > ഉത്തരോം കഴുക്കോലും ഓടും,...

VP വിശ്വപ്രഭ

unread,
Dec 1, 2006, 5:23:11 AM12/1/06
to help...@googlegroups.com
A set of quicknotes on the whole thread: (ഇതിന്റെ ഇഴകള്‍ വേര്‍പ്പെടുത്താറായി!)
 
 
From: help...@googlegroups.com [mailto:help...@googlegroups.com] On Behalf Of Raj Nair
Sent: Friday, December 01, 2006 12:27 PM
To: help...@googlegroups.com
Subject: [helpwiki:367] Re: ചന്ദ്രക്കല
ticket, tea എന്നിവയ്ക്കു റ്റ ഉപയോഗിക്കുന്നതിനു പകരം ട ഉപയോഗിച്ചു ശീലിച്ചതാണൊരു പ്രശ്നം. വാക്കുകളുടെ മധ്യത്തിലും അവസാനത്തിലും ട മിക്കപ്പോഴും ഡ പോലെ ഉച്ചരിക്കുന്നതു മലയാളി ശീലവുമായി.
 
അതു മലയാളി ശീലത്തിന്റെ പ്രശ്നമല്ല ശരിക്കും. ഉച്ചാരണത്തിന്റെ പ്രകൃത്യാലുള്ള എളുപ്പമനുസരിച്ച് അങ്ങനെ ആയിപ്പോകും. മലയാളത്തില്‍ നാം ഇങ്ങനെ എഴുതുമ്പോള്‍ ( വാക്കിനിടയിലുള്ള ഖരങ്ങളെ മൃദുക്കളാക്കുമ്പോള്‍) ആണ് ആദ്യമായി വരമൊഴിയും വാമൊഴിയും വ്യത്യസ്തമായിത്തീരുന്നത്. ഇത്തരം പ്രശ്നങ്ങളിലെ പ്രകൃത്യാലുള്ള പരിണാമം പാണിനിയുടെ സന്ധിനിയമങ്ങള്‍ പഠിച്ചാല്‍ കൂടുതല്‍ ബോദ്ധ്യമാകും.
 
 
നാം നരകം എന്നെഴുതി നരഗം എന്നു വായിക്കുന്നു. അഥവാ ന-ര-കം എന്നു പറയാന്‍ തുനിഞ്ഞാല്‍ മറ്റു ജനം പുച്ഛിച്ചുതള്ളും.
 
ചന്ദ്രന്‍ എന്നതിനെ ചന്‍-ദ്-രന്‍ എന്നായിരുന്നു ഞാന്‍ കുട്ടിക്കാലത്ത് പറഞ്ഞിരുന്നത്. ചന്‍-ന്‌-രന്‍ എന്നു വിളിക്കാത്തതിന് എല്ലാവരും കളിയാക്കിക്കളിയാക്കി പിന്നെ ഞാന്‍ സംസാരത്തില്‍ നിന്നും ലജ്ജ കൊണ്ട് ആ വാക്കുതന്നെ എപ്പോഴും ബോധപൂര്‍വ്വം ഒഴിവാക്കാന്‍ തുടങ്ങി! അതുപോലെ തന്നെ നന്നി(നന്ദി)യും. ഫലം എന്നത് phaലം എന്നാണുച്ചരിക്കേണ്ടത് എന്നൊക്കെ ആദ്യമേ പഠിച്ചുവെച്ചെങ്കിലും നാട്ടുകാര്‍ എല്ലാവരും കൂടി എന്നെയും കമ്യൂണിസ്റ്റാക്കി. ( നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന സ്റ്റൈലില്‍). അതുകൊണ്ട് ഇപ്പോള്‍ faലം എന്നു പറയണ്ട എന്നു വെച്ചാലും കാര്യമില്ല, നിഷ്faലം! വായിലതേ വരൂ!
 
 
 
 
കന്നടക്കാര്‍ ചെയ്തതു നോക്കൂ. മിക്ക വാക്കുകളിലും ഇടയ്ക്കുള്ള ഖരാക്ഷരങ്ങള്‍ എഴുത്തില്‍ തന്നെ മൃദുക്കളായി മാറിയിട്ടുണ്ട്.
ഉദാ:
മകന്‍ - മഗ
കുടി - കുഡി
ഇത് ഇദു
 
 
തമിഴിലാണെങ്കില്‍ രണ്ടിനും ഖരം മാത്രം മതി എന്ന നിലയ്ക്ക് മൃദുക്കള്‍ അക്ഷരമാലയില്‍ തന്നെ ഇല്ല.
ദേവരാഗം - തേവരാകം
 
 
ഇംഗ്ലീഷ് അക്ഷരങ്ങള്‍ പലതും നാം മലയാളികള്‍ ശരിയായല്ല ഉച്ചരിച്ചു പഠിക്കുന്നതെന്ന് പ്രത്യേകം പറയണ്ടല്ലോ.
 
 
അക്ഷരമാല പഠിക്കുമ്പോള് മുതല് 'ട' എന്നു ഉച്ചരിക്കുന്നത് 'ടാപ്പ്', 'ടിക്കറ്റ് 'എന്നതിലെപ്പോലെ ടേയ് എന്നു പൊട്ടുന്ന ഒച്ചയിലാണ്. എന്നാല് 'ട' വാക്കുകളുടെ ഇടയില് ഇറങ്ങി വരുമ്പോള് നനഞ്ഞ
'പടക്കം' പൊട്ടുന്ന ഒച്ചയിലുള്ള ഉച്ചാരണവുമായി മാറുന്നു. (ട യില് തുടങ്ങുന്ന മലയാളം വാക്ക് ആരെങ്കിലും പറഞ്ഞു തരൂ...)

Ta (‘ട’യില്‍ തുടങ്ങുന്ന ശുദ്ധമലയാളപദങ്ങള്‍ ഇല്ലെന്നുതന്നെപറയാം. പക്ഷേ സംസ്കൃതത്തില്‍ കുറേയുണ്ട്. അതുപോലെ മറ്റുഭാഷകളില്‍ നിന്നും വന്ന് മലയാളത്തിന്റെ ഭാഗമായിട്ടുള്ളവയും.
 
ടട്ടൂരം എന്നൊരു തരം ചെണ്ടയുണ്ട്. ടട്ടരി എന്നു വേറൊന്നും.
ടട്ടനി എന്നാല്‍ ഗൌളി.
ടലം എന്നാല്‍ കുഴപ്പം, അല്‍ക്കുല്‍ത്ത് എന്നൊക്കെ അര്‍ത്ഥം
ടങ്കം - കല്ലുളി
ടക്വരന്‍ - ശിവന്‍
ടകര - കോങ്കണ്ണുള്ള, ശൃംഗാരചേഷ്ട കാണിക്കുന്ന
ടങ്കാനകം - മള്‍ബെറിച്ചെടി
ടംഗ - കാല്. ( ജംഘ)
ടാരന്‍ ! - പ്രകൃതിവിരുദ്ധത്തിന് കൂടെ കൊണ്ടു നടക്കുന്ന ‘പയ്യന്‍’!
ടാങ്കരന്‍- വിടന്‍ / കാമുകന്‍ (നേരം ഒത്തുകിട്ടുമ്പോള്‍ ചുളുവില്‍ കാര്യം നടത്തുന്നവന്‍)
 
 
എന്തായാലും ഡാ, നനഞ്ഞ പടക്കം പോലെയാണു ട പൊട്ടുന്നതെന്നു  പറഞ്ഞതു രസിച്ചു! നല്ല ഉദാഹരണം!
 
 
 
> ഞാന് ന്യായം, അ*ന്യാ*യം, *ന്യൂ*നം, നസ്രാണി എന്നാണു പറയുന്നതു്.  ചെറുപ്പത്തില് നോഹ, നോവല് (Novel),നാന എന്നൊക്കെ പറഞ്ഞിരുന്നു. പിന്നീടു്
> ആളുകള് ചിരിച്ചപ്പോള് അതു *നോ*ഹ, *നോ*വല്, *നാ*ന എന്നാക്കി മാറ്റി. *നാ*ന് > എന്ന ഉത്തരേന്ത്യന് റൊട്ടിയെ നാന് എന്നു പറയുന്നവരെ കണ്ടിട്ടുണ്ടു്.
 
ന-(n) യ്ക്കും *ന*(kn)-യ്ക്കും ശരിക്കും രണ്ടുതരം അക്ഷരങ്ങള്‍ വേണമെന്നുതന്നെയാണ് എന്റെയും ആഗ്രഹം. കൂടാതെ വ-യ്ക്കും യ-യ്ക്കും വേണം ഇങ്ങനെ.
പാര്വതി എന്നതിലെയും പാര്‍വതി എന്നതിലേയും വ-കള്‍ w , v എന്നീ ഇംഗ്ലീഷ് അക്ഷരങ്ങള്‍ക്കു സമാനമാണ്. അല്ലെങ്കില്‍ വിശ്‌വം, വിശ്വം എന്നതിലും നോക്കാം.
യ-  സൂര്‍‌യന്‍ സൂര്യനായതിനിടക്കെവിടെയോ നമുക്ക് ഒരു യ പോയി. കയ്യാലയിലെ കൈയാങ്കളി!
 
പക്ഷേ ആരാണീ പൂച്ചയ്ക്കു മണി കെട്ടുക? നമ്മുടെ ഭരണകൂടങ്ങള്‍ക്കും അക്കാദമികള്‍ക്കും ഇതൊന്നും ഇപ്പോഴും ഒരു കാര്യമായിത്തോന്നിയിട്ടില്ല. ഉള്ളതൊക്കെ നശിപ്പിക്കാനാണ് അവരുടെ ആഗ്രഹം.
തമിഴന്‍ ചെയ്യുന്നത് വലിയ ബുദ്ധിയാണെന്നു തോന്നുന്നുണ്ടാകാം. അതല്ലെന്നു അവിടെതന്നെയുള്ള  ഒരു വലിയ നാട്ടുക്കൂട്ടം പറയുന്നത് ഒരു പേപ്പറിലും ചാനലിലും വരുന്നില്ലല്ലോ. ഒടുവില്‍ ഇന്നത്തെ അറബിയുടെ ( ഖുറാന്‍ അറബിയല്ല - നാട്ടില്‍ പഠിക്കുന്നത് ഖുറാന്‍ അറബിയാണ്) ഗതി വരും എന്ന് മൂന്നരത്തരം.
 
എന്തിനാണിങ്ങനെ നിസ്സാരകാര്യങ്ങള്‍ക്കൊക്കെ ഒരക്ഷരമുണ്ടാക്കി പഠിക്കുന്ന പിള്ളേരെ ബുദ്ധിമുട്ടിക്കുന്നത്? കാരണമുണ്ട്. എന്റെ അറിവില്‍ ഇന്ത്യയിലും യൂറോപ്പിലുമുള്ള ഏതുഭാഷയിലും കൂടുതല്‍ വര്‍ണ്ണലിപിസമ്പത്ത് നമുക്കുണ്ട്. ( സീ.വി.വാസുദേവഭട്ടതിരി (നല്ല മലയാളം)  ഇതേ കാര്യം എഴുതിയതു വായിക്കുമ്പോള്‍ എനിക്കൊന്നുകൂടി ഉറപ്പായി!). ആ പണക്കൊഴുപ്പ് നാം എളുപ്പത്തിനു വേണ്ടി ഉരുക്കിക്കളഞ്ഞുകൂടാ. അവിടെയാണ് സിബുവിന്റെ acceptance തിയറിയോടും പ്രബോധചന്ദ്രന്നായരുടെ വെട്ടിനിരത്തല്‍ ആശയത്തോടും (രണ്ടു വ്യത്യസ്ത കോണുകളിലൂടെ) എനിക്ക് ഒടുങ്ങാത്ത വിരോധം.
 
സ്വന്തം ഭാഷയിലെ ആദ്യപാഠങ്ങള്‍ കുറാച്ചു കട്ടിയാവുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല. പിന്നീട് മറ്റു ഭാഷകളും ശാസ്ത്രങ്ങളും പഠിക്കുവാന്‍ അത് ഓജസ്സു കൂട്ടുന്നേയുള്ളൂ എന്നാണ് എന്റെ വ്യക്തിപരമായ അനുഭവം.
 
 
 



Reply all
Reply to author
Forward
0 new messages