പ്രവാചകന്റെ മുടിക്ക് ഇത്രയും നീളമോ???

2 views
Skip to first unread message

Ali, Shihab

unread,
Mar 17, 2011, 7:03:52 AM3/17/11
to youth...@googlegroups.com, shihab mohammedali

 

 

 


As forwarded... No comments

 

 

തിരുമുടിയാട്ടം: രണ്ടാം ഖണ്ഡം

മുനാഫിഖ്, അബൂജഹല്‍, മുര്‍ത്തദ്ദ്, സ്റ്റുപ്പിഡ്.... തെറ്റിദ്ധരിക്കല്ലേ.. ഇതൊന്നും സാധാരണ തെറിയല്ല. 'തിരുതെറി'കളാണ്. മര്‍ക്കസിനെയും കാന്തപുരത്തിനെയും സ്നേഹിക്കുന്ന അനുയായി വൃന്ദത്തിന്റെ വിരലുകളിലൂടെ എന്‍റെ കമന്റ് ബോക്സിലേക്ക് ഒഴുകിയെത്തിയ മൊഴിമുത്തുകളാണ്. അതുകൊണ്ടുതന്നെ ഒന്നും നഷ്ടപ്പെടുത്താതെ ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുമുണ്ട്. തെറിക്കു പുറമേ ശാപ പ്രാര്‍ത്ഥനകളും ഭീഷണികളും കൂടി വരാന്‍ തുടങ്ങിയതോടെ കമന്റു ബോക്സില്‍ 'അനാഥ' കമന്റുകള്‍ തല്‍ക്കാലം മരവിപ്പിക്കേണ്ടിയും വന്നു. ഏതായാലും ഒ. അബ്ദുല്ലയോടു പറഞ്ഞ പോലെ കൈവെട്ടുമെന്നോ തട്ടിക്കളയുമെന്നോ പറഞ്ഞിട്ടില്ല, ഭാഗ്യം. എന്നാലും ഞാന്‍ പേടിക്കണം. കാരണം, എന്നെ പോലീസിനെ കൊണ്ട് പിടിപ്പിക്കുമത്രേ! യു എ ഇ പോലീസ് എന്നെ നോട്ടമിട്ടിട്ടുണ്ടത്രേ!!

ഇത്രയും തിരുതെറികളും ഭീഷണികളും വാങ്ങിച്ചു കൂട്ടാന്‍ മാത്രം ഞാന്‍ ചെയ്ത അപരാധമെന്തെന്നോ? പ്രവാചകന്റേത് എന്ന് പ്രചരിപ്പിച്ചു മര്‍ക്കസില്‍ സൂക്ഷിച്ച, നാല്പതു കോടിയുടെ പള്ളിയുണ്ടാക്കി 'ആദരിക്കാന്‍' പോകുന്ന വ്യാജകേശത്തിന്റെ ഫോട്ടോ ഞാന്‍ ബ്ലോഗില്‍ പ്രദര്‍ശിപ്പിച്ചുകളഞ്ഞുവത്രേ! എങ്ങനെയുണ്ട്? പൊതുജനങ്ങള്‍ക്കു മുമ്പില്‍ 'ഒറിജിനല്‍' വ്യാജകേശം തന്നെ ഇവര്‍ക്ക് പ്രദര്‍ശിപ്പിക്കാം. അത് മുക്കിയ വെള്ളം കൊടുത്തു പാവങ്ങളെ പറ്റിക്കാം. തിരുമുടിപ്പള്ളി നിര്‍മ്മിക്കാന്‍ ആളുകളില്‍ നിന്നും ഓഹരി പിരിക്കാം. 'ഒരു' മുടിയിഴ കൊണ്ട് ഇത്രയും നിങ്ങള്‍ക്കാവാമെങ്കില്‍ ഈ മുടിയിഴയുടെ ഒറിജിനല്‍ മുടിക്കെട്ടിന്റെ ഫോട്ടോ ഞാന്‍ കാശു മുടക്കി നടത്തുന്ന എന്‍റെ ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല എന്ന് പറയുന്നത് എന്ത് ന്യായത്തിന്റെ പേരിലാണ് കൂട്ടരെ? ഇനി ശൈഖ് ഖസ്രജിയുടെ അനുവാദമില്ലാതെ പ്രദര്‍ശിപ്പിച്ചു എന്നതാണ് കുറ്റമെങ്കില്‍ ഈ ഫോട്ടോകള്‍ എടുത്ത് എനിക്ക് അയച്ചു തന്ന കാന്തപുരത്തിന്റെ സ്വന്തം അനുയായിയല്ലേ ആദ്യത്തെ കുറ്റക്കാരന്‍? ഇക്കഴിഞ്ഞ റമദാന്‍ ഇരുപത്തി മൂന്നിന് അവിടെ നടന്ന ചടങ്ങിന്റെ ഫോട്ടോയില്‍ നമ്മുടെ സ്വന്തം ഉസ്താദും ഉണ്ടെന്നത് മറക്കരുത്.

Description: Description: http://1.bp.blogspot.com/-EISGuUyq-vg/TXEJei9rO7I/AAAAAAAAAg4/pMvoC2a4bzg/s320/IMG_0624.jpg

Description: Description: http://3.bp.blogspot.com/-okEpfPhY6w0/TXEJ0PpzDtI/AAAAAAAAAhA/It4tv7mAqwY/s320/IMG_0625.jpg

Description: Description: http://4.bp.blogspot.com/-89B0TcuQA8M/TXEJ8uuKbXI/AAAAAAAAAhI/DTOqYA8A_Xk/s320/IMG_0628.jpg

Description: Description: http://4.bp.blogspot.com/-ArzVg8rT0-M/TXEKJO9coSI/AAAAAAAAAhQ/7JmnSfo-KrY/s320/IMG_0629.jpg
ശ്രദ്ധേയനെതിരെ വാളെടുത്ത് ഉറഞ്ഞുതുള്ളാന്‍ മാത്രം ഈ ഫോട്ടോയില്‍ എന്തിരിക്കുന്നു എന്നന്വേഷിച്ചപ്പോഴാണ് സംഗതി പിടികിട്ടിയത്. ശൈഖ് ഖസ്രജിയുടെ കൈയ്യില്‍ ഇത്രയും മുടികളുള്ള കാര്യം ഇവര്‍ തന്ത്രപൂര്‍വ്വം മറച്ചു പിടിച്ചിരിക്കുകയായിരുന്നു. മാത്രമല്ല, ഖസ്രജിയുടെ സ്വപ്നത്തില്‍ പ്രവാചകന്‍ പ്രത്യക്ഷപ്പെട്ട് 'തിരു കേശം കാന്തപുരത്തിന് കൈമാറുവിന്‍' എന്ന് കല്പിച്ചുവെന്ന് അണികളെ വിശ്വസിപ്പിക്കണമെങ്കില്‍ ഇത് അപൂര്‍വമായ ഒരു കേശമായിരുന്നുവെന്ന ധാരണ പരത്തേണ്ടതും ഇവരുടെ ആവശ്യമായിരുന്നു. ആയിരക്കണക്കിന് 'പ്രവാചക'മുടികള്‍ ഒരാളുടെ പക്കല്‍ ഉണ്ടെന്നു മാലോകര്‍ അറിഞ്ഞാല്‍ പിന്നെ അതിന്റെ ആധികാരികത തകരുമെന്ന് ഇവര്‍ക്ക് നന്നായറിയാം. അത് വ്യക്തമാക്കുന്നതായിരുന്നു, ശൈഖിന്റെ കൈയ്യില്‍ ധാരാളം കേശമുണ്ടല്ലോ എന്ന എന്‍റെ ചോദ്യത്തിന് ഫോണിലൂടെ മര്‍ക്കസില്‍ നിന്നും എനിക്ക് കിട്ടിയ മറുപടി. 'നിങ്ങള്‍ ബഹാവുദ്ദീന്‍ പറയുന്നത് കേട്ടിട്ട് ചോദിക്കുന്നതാണോ? അത്രയൊന്നും മുടി ശൈഖിന്റെ കൈയ്യിലില്ല' എന്ന മറുപടിക്ക് എന്‍റെ കൈയ്യിലുള്ള ചിത്രങ്ങള്‍ മറുപടി കൊടുക്കുന്നുവെന്നത് ഇവരെ പ്രകോപിതരാക്കാതിരിക്കുന്നതെങ്ങനെ! ഔദ്യോകിക സമസ്തയുടെ സ്ഥാപനമായ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി നടത്തിയ പ്രസ്താവനയുടെ മര്മവും ഈ മുടിയുടെ ആധിക്യമായിരുന്നു.

Description: Description: http://2.bp.blogspot.com/-nWiunntGWDE/TXEKZQHJjcI/AAAAAAAAAhg/dFPkChnvqeA/s320/IMG_0640.jpg

Description: Description: http://2.bp.blogspot.com/-T-2aAVoptjY/TXEKrzB3J0I/AAAAAAAAAhw/0oIHgJZn9co/s320/IMG_0641.jpg
മുടിയുടെ എണ്ണം പോലെ തന്നെ അവയുടെ നീളവും മുടി വ്യാജമാണെന്ന് വിളിച്ചോതുന്നു. പ്രവാചകന്റെ മുടിയെ കുറിച്ചുള്ള ഹദീസുകളില്‍ പറയുന്നത് പ്രകാരം മുടിയുടെ പരമാവധി നീളം കീഴ്ചെവിക്ക് താഴെ വരെയാവാം. ഇവിടെ ഖസ്രജിയുടെ കൈയ്യിലെ മുടിക്കെട്ടിന്റെ നീളം എഴുപതു സെന്റീ മീറ്ററിലും കൂടുതലാണ്. അഥവാ സാധാരണ ഒരു പെണ്‍കുട്ടിയുടെ മുടിയുടെ നീളം! പ്രവാചകന്റെ മുടിയുടെ നീളം ഇത്രവരുമോ എന്ന് വ്യക്തമാക്കേണ്ടത് ഈ മുടിക്കെട്ടില്‍ നിന്നും ഒരുമുടിയിഴ 'സ്വന്തമാക്കിയ' കാന്തപുരമാണ്. ഇത്രയും മുടി പ്രവാചകനുണ്ടായിരുന്നെങ്കില്‍ പിന്നെന്തുകൊണ്ട് മുടിയുടെ കാര്യത്തില്‍ ഇവരൊന്നും പ്രവാചകനെ അതുപോലെ അനുധാവനം ചെയ്യുന്നില്ല എന്നതും ചോദ്യമായി നിലനില്‍ക്കും.

Description: Description: http://1.bp.blogspot.com/-sHIeK71Qyxg/TXEK0C4xwhI/AAAAAAAAAh4/GdZS_jCy3Ag/s320/IMG_0642.jpg

Description: Description: http://4.bp.blogspot.com/-TJCn3FBTjRU/TXEK7Z_fdqI/AAAAAAAAAiA/zQuL2DFhyc4/s320/IMG_0643.jpg
നീളവും എണ്ണവും മുടിയുടെ ആധികാരികത സംശയാസ്പദമാക്കുന്നുവെന്നു യു എ ഇയില്‍ ജോലി ചെയ്യുന്ന സമസ്തയുടെ മറ്റൊരു യുവപണ്ഡിതന്‍ കൂടി വെളിപ്പെടുത്തുന്നു. ഖസ്രജിയുടെ കൈയ്യില്‍ പ്രവാചകകേശമുണ്ട് എന്ന് അമ്പലക്കടവ് ഫൈസിയെ പോലെ ആദ്യം വിശ്വസിച്ച ഇദ്ദേഹം 2009 റമദാന്‍ ഇരുപത്തിമൂന്നിന് ഖസ്രജിയുടെ വീട്ടില്‍ നടന്ന പ്രദര്‍ശന ചടങ്ങില്‍ പങ്കെടുത്തു. മാത്രമല്ല ഖസ്രജി മുമ്പ് കേരളത്തിലെ സമസ്തയുടെ സ്ഥാപനത്തില്‍ വന്ന കാര്യം പറഞ്ഞു പരിചയപ്പെടുകയും പരിപാടിയില്‍ പ്രസംഗിക്കുകയും ചെയ്തു. പക്ഷെ, മുടികണ്ടതോടെ അദ്ദേഹത്തിനും സംശയങ്ങള്‍ ഉടലെടുത്തു. ആയിരക്കണക്കിനുള്ള നീണ്ട മുടികളുടെ സാന്നിദ്ധ്യം തന്നെയായിരുന്നു കാരണം. മാത്രമല്ല, ഒരു മുടി ചോദിച്ചു കെഞ്ചിയ അദ്ദേഹത്തിനു മുടി കൊടുക്കാന്‍ കൂട്ടാക്കാത്ത ഖസ്രജി തന്റെ വേണ്ടപ്പെട്ട ആളുകള്‍ക്ക് യാതൊരു കൂസലുമില്ലാതെ മുടി വിതരണം ചെയ്തതും അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. മുടി കൈമാറാന്‍ പ്രവാചകന്റെ ഉത്തരവ് ലഭിച്ചോയെന്ന് ഖസ്രജിയോടു അദ്ദേഹം ചോദിച്ചു കാണില്ല. കാരണം ഇങ്ങനെയൊരു നിബന്ധന കേള്‍ക്കാന്‍ തുടങ്ങിയത് ഈ വര്‍ഷമാണല്ലോ! ഏതായാലും തന്റെ മനസ്സിലുള്ള സംശയം ഇദ്ദേഹം അന്തരിച്ച മംഗലാപുരം ഖാസിയുടെ മരുമകന്‍ മുഹമ്മദ്‌ അബ്ദുല്‍ ഖാദേര്‍ മൌലവിയുമായി പങ്കുവെച്ചു. വര്‍ഷങ്ങളായി യു എ ഇയില്‍ ഉള്ള ഇദേഹത്തിനു ഖസ്രജിയുടെ ഒരു സഹോദരുനുമായി അടുത്ത ബന്ധമാണുള്ളത്. അബ്ദുല്‍ ഖാദര്‍ മൌലവിക്ക് ഖസ്രജിയുടെ സഹോദരന്‍ നല്‍കിയ വിശദീകരം കേട്ടാല്‍ വ്യാജമുടിയുടെ 'ഒറിജിനാലിറ്റി' വ്യക്തമാകും. "എന്റെ ജേഷ്ഠനെ ആരോ പറഞ്ഞു പറ്റിച്ചു കുറെ കാശു വാങ്ങിച്ചു കുറെ മുടിക്കെട്ടും കൊടുത്തു. ഇതെല്ലാം റസൂലുല്ലാന്റെ മുടിക്കെട്ടാണെന്നു വിശ്വസിപ്പിചിരിക്കുകയാ... പക്ഷെ, സ്വന്തം കുടുംബക്കാരില്‍ തന്നെ എല്ലാരും അതൊന്നും വിശ്വസിച്ചിട്ടില്ല." എങ്ങിനെയുണ്ട്!!

Description: Description: http://3.bp.blogspot.com/-HanXDTIrKzg/TXELPSoSJ7I/AAAAAAAAAiQ/9IcGPeG_lQ8/s320/IMG_0649.jpg

Description: Description: http://2.bp.blogspot.com/-omekOz7oyqE/TXENYVsVlqI/AAAAAAAAAiw/T0877aWZ83k/s320/IMG_0646.jpg
Description: Description: http://1.bp.blogspot.com/-szJw_k-Qk6Q/TXENSTh4PcI/AAAAAAAAAio/Koz_pEGR0RA/s320/IMG_0645.jpg

Description: Description: http://3.bp.blogspot.com/-m7GCLXADfTE/TXELgiHp8LI/AAAAAAAAAig/cAO42fsnJ0w/s320/IMG_0650.jpg
പ്രവാചകന്റെ മുടിയെന്നു വിശ്വസിച്ചു അത് കാണാന്‍ പോയ ഒരു സുന്നീ പണ്ഡിതന്റെ മനസ്സില്‍ സംശയത്തിന്റെ വിത്ത് പാകാന്‍ ഈ മുടിക്കെട്ടു കാരണമായെങ്കില്‍ അത് ചെറിയ കാര്യമല്ല. ഇദ്ദേഹത്തെ പോലെ ഖസ്രജിയുടെ കൈയ്യിലെ മുടി കാണാതെ കേട്ടറിവ് വെച്ച് ഒറിജിനലാണെന്ന് വിശ്വസിച്ച അമ്പലക്കടവ് ഫൈസി പണ്ട് നടത്തിയ പ്രസംഗ ക്ലിപ്പാണ് ഇപ്പോള്‍ വ്യാജമുടിക്കാരുടെ പ്രചാരണായുധം. എങ്ങിനെയെങ്കിലും ആളുകളെ കൊണ്ട് കേശപൂജാ കേന്ദ്രത്തിന്റെ ടോക്കന്‍ വാങ്ങിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഒരുകൂട്ടരുടെ കണ്ണു തുറപ്പിക്കാന്‍ ഈ മുടിക്കെട്ടിന്റെ ചിത്രങ്ങള്‍ പര്യാപ്തമാവില്ലെന്നറിയാം. എന്നാലും ചിന്താശേഷി ആരുടെ കാല്‍ചുവട്ടിലും അടിയറ വെച്ചിട്ടില്ലാത്ത വലിയൊരു ജനവിഭാഗം ഇവിടെയുണ്ടല്ലോ. അവരുടെ അധ്വാനഫലം ഒരു വ്യാജകേശത്തിന് കൊട്ടാരമൊരുക്കാന്‍ ഓഹരി വെക്കപ്പെടാതിരിക്കാനെങ്കിലും ഈ ചിത്രങ്ങള്‍ ഉപകാരപ്പെടാതിരിക്കില്ല.

 

 




 

 



 

Click here to report this email as spam.



This email has been sent from a Halcrow Group server. If originating from the United Kingdom it has been sent by Halcrow Group Limited, a company incorporated in England and Wales (company number 3415971) and having its registered office at Elms House, 43 Brook Green, Hammersmith, London, W6 7EF. Emails originating outside the United Kingdom have been sent by the relevant Halcrow Group company operating in the country concerned. For details see www.halcrow.com/aboutus_companies.

The contents of this email are confidential and for the sole use of the intended recipient at their email address. Emails to and from this account may be monitored. Whilst reasonable care has been taken to avoid virus transmission, no responsibility for viruses is taken and it is your responsibility to carry out such checks as you feel appropriate.

Emails supplied are as found and there is no guarantee that the messages contained within the body of the email have not been edited after dispatch. If you receive this email in error, please contact the sender immediately and delete the message from your system.

image001.jpg
image010.jpg
image011.jpg
image012.jpg
image002.jpg
image003.jpg
image004.jpg
image005.jpg
image006.jpg
image007.jpg
image008.jpg
image009.jpg
image001.jpg
image010.jpg
image011.jpg
image012.jpg
image002.jpg
image003.jpg
image004.jpg
image005.jpg
image006.jpg
image007.jpg
image008.jpg
image009.jpg
Reply all
Reply to author
Forward
0 new messages