കാബിനറ്റ് സെക്രട്ടേറിയറ്റില്‍ ഒഴിവുകള്‍

2 views
Skip to first unread message

ABOOBACKER SIDHEEQUE

unread,
Mar 25, 2013, 6:37:35 AM3/25/13
to hazrath...@gmail.com, mfrah...@gmail.com, mohamme...@apu.edu.in, nasaru...@apu.edu.in

കാബിനറ്റ് സെക്രട്ടേറിയറ്റില്‍ ഒഴിവുകള്‍

 

കേന്ദ്ര സര്‍ക്കാര്‍ കാബിനറ്റ് സെക്രട്ടേറിയറ്റിലെ വിവിധ ഒഴിവുകളിലേക്ക് നിയമനത്തിന് സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ അപേക്ഷ ക്ഷണിച്ചു. ഗ്രൂപ് ബി നോണ്‍ ഗെസറ്റഡ് തസ്തികകളായ റിസര്‍ച്ച് ഓഫിസര്‍ (ഇക്കണോമിക്സ്), ഡെപ്യൂട്ടി ഫീല്‍ഡ് ഓഫിസര്‍ (ടെലി.), ഡെപ്യൂട്ടി ഫീല്‍ഡ് ഓഫിസര്‍ (ജി.ഡി), പേഴ്സനല്‍ അസിസ്റ്റന്‍റ് തസ്തികകളിലേക്കും ഗ്രൂപ് സി നോണ്‍ ഗെസറ്റഡ് തസ്തികയായ സ്റ്റെനോഗ്രാഫര്‍ തസ്തികയിലുമാണ് നിയമനം.
ഇക്കണോമിക്സ്/കോമേഴ്സില്‍ ഓണേഴ്സ് ഡിഗ്രിയോ പോസ്റ്റ് ഗ്രാജ്വേഷനോ ഉള്ളവര്‍ക്ക് റിസര്‍ച് ഓഫിസര്‍ തസ്തികക്ക് അപേക്ഷിക്കാം.
ഡെപ്യൂട്ടി ഫീല്‍ഡ് ഓഫിസര്‍ (ടെലി.) തസ്തികക്ക് അപേക്ഷിക്കുന്ന ബിരുദധാരികള്‍ സയന്‍സ് ബിരുദധാരികളാവണം. ബിരുദ കോഴ്സിന്‍െറ മൂന്നു വര്‍ഷങ്ങളിലും ഫിസിക്സും മാത്തമാറ്റിക്സും പഠിച്ചിരിക്കണം. ഫിസിക്സില്‍ ഓണേഴ്സ് ഡിഗ്രിയുള്ളവരാണെങ്കില്‍ ആദ്യത്തെ രണ്ടു വര്‍ഷങ്ങളില്‍ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ കഴിഞ്ഞവര്‍ക്ക് മേല്‍പറഞ്ഞ നിബന്ധനകള്‍ ആവശ്യമില്ല.
സയന്‍സ് ബിരുദധാരികള്‍ക്ക് പുറമെ ടെലികമ്യൂണിക്കേഷന്‍, റേഡിയോ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഷയങ്ങളില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ളോമ നേടിയവര്‍ക്കും അപേക്ഷിക്കാം. കൂടാതെ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം റേഡിയോ ഇലക്ട്രോണിക്സില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രൊഫിഷ്യന്‍സി ക്ളാസ് II യോഗ്യത നേടിയവര്‍ക്കും അപേക്ഷിക്കാം.
ഡെപ്യൂട്ടി ഫീല്‍ഡ് ഓഫിസര്‍ (ജി.ഡി) തസ്തികക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പേഴ്സനല്‍ അസിസ്റ്റന്‍റ് തസ്തികക്ക് അപേക്ഷിക്കാന്‍ ബിരുദമാണ് യോഗ്യത. ഇവര്‍ക്ക് ഹിന്ദിയിലും ഇംഗ്ളീഷിലും ടൈപ്റൈറ്റിങ് സ്കില്‍ ടെസ്റ്റ് ഉണ്ടായിരിക്കും.
സ്കില്‍ ടെസ്റ്റ് പാസാകുന്ന പന്ത്രണ്ടാം ക്ളാസ് യോഗ്യതയുള്ളവര്‍ക്ക് സ്റ്റെനോഗ്രാഫര്‍ തസ്തികയില്‍ നിയമനം ലഭിക്കും. എല്ലാ തസ്തികകളിലും നിയമനം ലഭിക്കുന്നവര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്‍െറ 15 ശതമാനം സ്പെഷല്‍ അലവന്‍സ് ലഭിക്കും.
സ്റ്റെനോഗ്രാഫര്‍ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 27 വയസ്സ്. മറ്റ് തസ്തികകളിലേക്ക് 30 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ സമുദായങ്ങളില്‍പെട്ടവര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
ഡെപ്യൂട്ടി ഫീല്‍ഡ് ഓഫിസര്‍ തസ്തികയില്‍ നിയമനം ലഭിക്കുന്നവര്‍ ഇന്ത്യയിലെവിടെയും നിയമിക്കപ്പെടാനും ക്ളേശകരമായ സാഹചര്യങ്ങളില്‍ ജീവിക്കേണ്ടി വരാനുമിടയുണ്ട്. വനിതാ അപേക്ഷകര്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം.
1.1.2013
ന് മുമ്പ് നിര്‍ദിഷ്ട യോഗ്യത നേടിയവര്‍ സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍െറwww.ssconline2.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാഫീസായ 100 രൂപ എസ്.ബി.ഐ ചലാനായോ എസ്.ബി.ഐയുടെ ഓണ്‍ലൈന്‍ ബാങ്കിങ് വഴിയോ അടക്കാം. വനിതകളും എസ്.സി/എസ്.ടി വിഭാഗത്തില്‍ പെട്ടവരും അപേക്ഷാഫീസ് നല്‍കേണ്ടതില്ല. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2013 ഏപ്രില്‍ 17.
കര്‍ണാടക, ലക്ഷദ്വീപ്, കേരളം എന്നിവിടങ്ങളില്‍നിന്നുള്ള അപേക്ഷകര്‍ക്ക് ബംഗളൂരുവാണ് പരീക്ഷാ കേന്ദ്രം.
മത്സരപരീക്ഷ മൂന്നു ഘട്ടങ്ങളിലായാണ് നടക്കുക. റിസര്‍ച് ഓഫിസര്‍, ഡെപ്യൂട്ടി ഫീല്‍ഡ് ഓഫിസര്‍ തസ്തികകളിലേക്ക് പ്രിലിമിനറി, മെയിന്‍ പരീക്ഷകളും ഇന്‍റര്‍വ്യൂവും ഉണ്ടാകും. പേഴ്സനല്‍ അസിസ്റ്റന്‍റ് , സ്റ്റെനോഗ്രാഫര്‍ തസ്തികകളിലെ നിയമനത്തിന് പ്രിലിമിനറി പരീക്ഷയും സ്കില്‍ ടെസ്റ്റും ഇന്‍റര്‍വ്യൂവും ഉണ്ടാകും. പരീക്ഷാ മാധ്യമം ഇംഗ്ളീഷ് ആയിരിക്കും. എല്ലാ തസ്തികകളിലേക്കുമുള്ള പ്രിലിമിനറി പരീക്ഷ 2013 ജൂണ്‍ 17ന് നടക്കും.

 

 

GreenKFUPM  Save a tree. Don't print this e-mail unless it's really necessary

 

Khudafiz  خُدا حافِظ

Aboobacker Sidheeque അബൂബക്കര്‍ സിദ്ദിഖ് أبوبكر صديق

Azim Premji University

Bangalore

8123526934

 

Reply all
Reply to author
Forward
0 new messages