അനുസരണാവ്രതം – സ്റ്റീഫന്‍ തോട്ടനാനി
നമ്മുടെ വൈദികർ അമേരിക്കയിലെ തങ്ങളുടെ സ്വന്തം സമൂഹാംഗങ്ങളോട് അരുതാത്തത് ചെയ്ത് നമ്മുടെ ഒരുമയും സന്തോഷവും നഷ്ട്ടപ്പെടുത്തി കൊണ്ടിരുന്നപ്പോൾ പറഞ്ഞിരുന്ന കാര്യമായിരുന്നു 'മേലധികാരികൾ പറയുന്നത് അനുസരിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്, അനുസരണ എന്നത് വൈദികാന്തസ്സു സ്വീകരിക്കുമ്പോൾ എടുക്കുന്ന വൃതങ്ങളിൽ പെട്ടതാണ് ' എന്ന്. പൌരോഹിത്യ വൃതങ്ങളിൽ പെട്ട 'ദാരിദ്ര്യത്തെ' പറ്റി ഒന്നും പറഞ്ഞു കേൾക്കാറില്ലെങ്കിലും, അനുസരണയുടെ മറവിൽ പൊറുക്കാനാവാത്ത തെറ്റുകൾ ചെയ്തിട്ട് തങ്ങളുടെ നിസ്സഹായാവസ്ഥയും ഖേദവും പ്രകടിപ്പിക്കുന്നതിലെ അനൌചിത്യം ജനങ്ങൾക്ക് നന്നായറിയാം.
മൂരി മുന്‍കാലുകള്‍ ഉയര്‍ത്തുന്നതെന്തിന്?
“വടക്കേ അമേരിക്കയിലെ ക്നാനായ പ്രതിസന്ധി - ഒരു അവലോകനം” എന്നൊരു ലേഖനം ശ്രി ചാക്കോ കളരിക്കല്‍ എഴുതി വ്യാപകമായി പ്രചരിപ്പിക്കുകയുണ്ടായി. അതിന് ഒരു മറുപടി ഞാന്‍ എഴുതി; അതിനെതിരെ ശ്രീ മാത്യു ജോസഫ് എന്നൊരാള്‍ മറ്റൊരു ലേഖനം, അല്മായ ശബ്ദത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് കണ്ടു. ശ്രി കളരിക്കലിന്റെ ലേഖനത്തിനു തുടര്‍ച്ചപോലെ തന്നെയാണ് ശ്രീ മാത്യു ജോസഫിന്റെ ലേഖനവും.......
സഭാപരമായ ന്യൂനപക്ഷപീഢനം ഡല്‍ഹിയില്‍ - ടോമി കല്ലുപുരക്കല്‍
ന്യൂനപക്ഷ സംരക്ഷണത്തിനായി നിലകൊള്ളുകയും അതിനായി സമരമാര്ഗ്ഗങ്ങള്പോലും സ്വീകരിക്കുകയും ചെയ്യുന്ന കത്തോലിക്കാസഭയിലെ ഒരു വിഭാഗമാണ് സീറോമലബാര്‍ സഭ. എന്നാല്‍, ഭാരതത്തിന്റെ സിരാകേന്ദ്രമായ ഡല്‍ഹിയില്‍ ഫരീദാബാദ് കേന്ദ്രമായി ഒരു സീറോമലബാര്‍ രൂപത സ്ഥാപിക്കപ്പെട്ടുകഴിഞ്ഞപ്പോള് ആ സഭയിലെ ന്യൂനപക്ഷമായ ക്നാനായ കത്തോലിക്കര്‍ക്ക് തനതായ അജപാലനസൗകര്യങ്ങളൊന്നും തന്നെ നല്‍കാതെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുന്ന ദുരനുഭവമാണ് നിലനില്‍ക്കുന്നത്.........
കാലം മാറുന്നു, കോലം മാറുന്നില്ല.... – അലക്സ് കണിയാംപറമ്പില്‍
കോട്ടയം അതിരൂപതയിലെ ഒരു പ്രമുഖ ഫൊറാനാ പള്ളിവികാരിയെക്കുറിച്ച് ആ സ്ഥലത്തെ പല സ്ഥലങ്ങളിലും പതിപ്പിച്ച ഒരു അജ്ഞാതന്റെ കുറിപ്പ് ഇമെയില്‍ വഴി ലഭിക്കുകയുണ്ടായി. അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ നിജസ്ഥിതി അറിയില്ലാത്തതിനാലും, അതെഴുതിയ വ്യക്തി ആരാണെന്ന് അറിയാത്തതിനാലും പ്രസ്തുത ലഘുലേഖയുടെ ഉള്ളടക്കം ഇവിടെ ചേര്‍ക്കുന്നില്ല.
ഇന്നത്തെ നമ്മുടെ പല വൈദികരുടെയും പ്രവര്‍ത്തനശൈലി കാണുമ്പോള്‍ അതില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ വിശ്വസിക്കാതിരിക്കേണ്ട കാര്യമില്ല. തന്നെയുമല്ല അന്നാട്ടുകാരില്‍ ചിലരുമായി സംസാരിച്ചപ്പോള്‍ ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അവര്‍ ശരി വയ്ക്കുകയും ചെയ്തു...........