വിനയവും എളിമയും മാതൃകയാക്കേണ്ട അഭിഷിക്തരുടെ ആര്‍ഭാടജീവിതം ചൂണ്ടികാണിച്ചുകൊണ്ട് ജര്‍മ്മനിയില്‍ ഒരു ബിഷപ്പിനെ താല്ക്കാലികമായി ഫ്രാന്‍സീസ് മാര്‍പാപ്പാ ഔദ്യോഗിക സ്ഥാനത്തുനിന്നും നീക്കംചെയ്തത് കാക്കനാട്ടുമുതല്‍ ലോകമെമ്പാടുമുള്ള മെത്രാന്മാരെ ഒരുപോലെ ഞെട്ടിച്ചിട്ടുണ്ടാകാം. ലോകം മുഴുവന്‍ പണപ്പിരിവിനായി വിമാനത്തില്‍ സഞ്ചരിക്കുന്ന കര്‍ദ്ദിനാള്‍ ആലഞ്ചേരിയുള്‍പ്പടെയുള്ള മലയാളീ മെത്രാന്‍ മെത്രാപ്പോലീത്താമാര്‍ ഭാവിപരിപാടികള്‍ ഇനി എന്തേയെന്ന് ആലോചിക്കുന്നുമുണ്ടാവാം. ഇറ്റലിയില്‍ മണിമാളിക പണിയാന്‍ വലിയ ഒരു ബഡ്ജറ്റും കാക്കനാട്ട് തയാറാക്കിയിട്ടുണ്ട്. കൂടാതെ ഇവരുടെ ഭാവിപദ്ധതികള്‍ സീറോമലബാര്‍ രൂപതകള്‍ ലോകം മുഴുവന്‍ വ്യാപിപ്പിച്ച് അമേരിക്കയ്ക്ക് പുറമേ യൂറോപ്പിലും ഓസ്ട്രേലിയയിലും മെത്രാന്മാരെ പ്രതിഷ്ഠിച്ച് അരമനകള്‍ പണിയാനുമാണ്. പണക്കാരുടെ ചെണ്ടമേളങ്ങളിലും സ്ത്രീജനങ്ങളുടെ താലപ്പൊലി സ്വീകരണങ്ങളിലും ഫോട്ടോക്ക് പോസ് ചെയ്യലിലും താല്‍പര്യപ്പെടുന്നു. വിദേശത്തുള്ള ഇത്തരം പരിപാടികളില്‍നിന്നും അകന്നുനിന്ന് ഒരു ഇടയനെപ്പോലെ ഇനിയുള്ള കാലം ദളിതരുടെയും ദരിദ്രരുടെയും കൂടെ ആലഞ്ചേരി പിതാവ് പ്രവര്‍!ത്തിക്കുമെന്നും പ്രതീക്ഷിക്കാം. ധ്യാനകേന്ദ്രത്തിന്റെ മറവില്‍ കാഞ്ഞിരപ്പള്ളി രൂപത മോണിക്കയുടെ വസ്തു തട്ടിയെടുത്ത വിവരവും മാര്‍പാപ്പായുടെ ശ്രദ്ധയില്‍പ്പെടുത്തണം. ജര്‍മ്മന്‍ മെത്രാനെക്കാളും ആഡംബരത്തില്‍ കാഞ്ഞിരപ്പള്ളി മെത്രാന്‍ ഒരു പടികൂടി മുമ്പിലായിരിക്കുമെന്നതിലും സംശയമില്ല.
ജര്‍മ്മനിയിലെ ലിംബുര്‍ഗ ബിഷപ്പ്, Franz-Peter Tebartz-van Elst സ്വന്തം അരമനയും ചാപ്പലും പൂന്തോട്ടവും നിര്‍മ്മിക്കാന്‍ 41 മില്ല്യന്‍ ഡോളറാണ് ബഡ്‌ജറ്റില്‍ ഉള്‍പ്പെടുത്തിയത്. ആഡംബരമേറിയ അദ്ദേഹത്തിന്റെ കൊട്ടാരം പണികളെപ്പറ്റി ജര്‍മ്മന്‍പത്രങ്ങള്‍ നിറയെ വാര്‍ത്തകളായി മുഴങ്ങിയിരുന്നു. പൂന്തോട്ടം നിര്‍മ്മാണത്തിനുതന്നെ ഒന്നേകാല്‍ മില്ല്യന്‍ ഡോളര്‍ ചെലവാക്കി. സഭയുടെ നിയമം അനുസരിച്ച് തക്കതായ കാരണങ്ങളുണ്ടെങ്കിലേ ഒരു ബിഷപ്പിനെ പുറത്താക്കാന്‍ സാധിക്കുകയുള്ളൂ. ഒന്നുകില്‍ സേവനം ചെയ്യാനാവാത്ത തരത്തിലുള്ള കടുത്ത അസുഖമുണ്ടായിരിക്കണം. അല്ലെങ്കില്‍ സഭാനിയമങ്ങള്‍ ലംഘിച്ചിരിക്കണം. അതില്‍ രണ്ടാമത്തെ കാരണം വത്തിക്കാന്‍ പരിഗണനയില്‍ എടുത്തേക്കാം.
ഇതിലെന്തു തെറ്റെന്ന് കേരളത്തിലെ സുറിയാനിസഭയിലെ അഭിഷിക്തര്‍ ചോദിക്കുന്നുണ്ടാവാം...........