ചാക്കോ കളരിക്കല്‍ ക്നാനായ സമുദായത്തെക്കുറിച്ച് തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിക്കൊണ്ട് എഴുതിയിരുന്ന ലേഖനവും, ഡോമിനിക് സാവിയോ അതിനെഴുതിയ പ്രതികരണവും ക്നാനായ വിശേഷങ്ങള്‍ പ്രസധീകരിച്ചിരുന്നു. ഈ വിഷയത്തെക്കുറിച്ച് ഇവിടെ ചര്‍ച്ച നടക്കുന്നതിനിടയില്‍ മാത്യു ജോസഫ് എന്നൊരാള്‍ “അത്മായശബ്ദം” എന്ന ബ്ലോഗില്‍ ഈ വിഷയത്തെ ആസ്പദമാക്കി അതിരൂക്ഷമായ ഭാഷയില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നു.
പ്രസ്തുത ലേഖനം വായിക്കുവാന്‍ ചുവടെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വായനക്കാരുടെ കമന്റുകള്‍ അത്മായശബ്ദത്തില്‍ തന്നെ പോസ്റ്റ് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു.
http://almayasabdam.blogspot.co.uk/2013/10/blog-post_29.html
"ശ്രീ ചാക്കോ കളരിക്കലിന്റെ 'വടക്കെ അമേരിക്കയിലെ ക്‌നാനായ പ്രതിസന്ധി: ഒരു അവലോകനം' എന്ന ലേഖനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അനേക പ്രതികരണങ്ങള്‍ ക്നാനായവിശേഷങ്ങളില്‍ വായിച്ചു. (ലിങ്ക്: http://www.worldkna.blogspot.com/2013/10/blog-post_24.html) അത്തരം പ്രതികരണങ്ങളില്‍ ശ്രീ ഡോമിനിക്ക് സാവിയോയുടെ ലേഖനം ഏറെ ശ്രദ്ധേയമാണ്. വിമര്‍ശനാത്മകമായ അദ്ദേഹത്തിന്റെ ലേഖനത്തിന് മറുപടി അര്‍ഹിക്കുന്നുവെങ്കിലും ശ്രീ ചാക്കോയെ അദ്ദേഹം വ്യക്തിപരമായി പരിഹസിക്കുന്നതില്‍ മൌനം പാലിക്കാനേ എനിക്ക് സാധിക്കുന്നുള്ളൂ. ശ്രീ സാവിയോ സമയമുണ്ടെങ്കില്‍ സഭാ നവീകരണങ്ങളെ സംബന്ധിച്ച് ശ്രീ ചാക്കോ പ്രസിദ്ധികരിച്ച അഞ്ചു പുസ്തകങ്ങളില്‍ ഏതെങ്കിലും ഒന്ന് വായിക്കാന്‍ മനസുവെച്ചാല്‍ തെറ്റിധാരണകള്‍ ഇല്ലാതാകും..........."