---------- Forwarded message ----------
From:
Sabu Mundakathu <mundakath@>
Date: 2013/11/5
Subject: കോഴിക്ക് മുല ഉണ്ടാകുമോ?
To:
snehasa...@gmail.com
ക്നായക്കാരൻ, ക്നാനായത്വം എന്നൊക്കെ പറയുന്നത് മനസില്ൽ ആക്കാൻ കേമ്ബ്ര്ട്ജിലും, ഒക്സ് ഫോർഡിലും ഒന്നും പോകണ്ട , നല്ല ക്നാനായ അപ്പന് പിറന്നാൾ മാത്രം മതി.പക്ഷെ ചില ആധുനിക ക്നാനായ സൈദ്ധാന്തിക വിശാരദന്മാർ ക്നാനയത്വതെ വളച്ചു തിരിച്ചു ഒടിച്ചുപ്ലാസ്ടർ ഇട്ടു ഒരു തരം പ്രത്യേക ഷേപ്പിൽ ആക്കി കാക്കനാട്ടെ കർദ്ദിനാളിന്റെ അടുക്കളയിൽ കൊത്തി നുറുക്കി കോട്ടയത്തെ അരമനയിൽ ശര്ക്കരയും നെല്ലും ഇട്ടു കെട്ടി വെച്ച്, റോമിൽ കൊണ്ടുപോയി വാറ്റി കുപ്പിയിൽ ആക്കി കൊണ്ട് വന്നു ഇവിടെ എല്ലാവര്ക്കും തരാം എന്ന് പറഞ്ഞു പറ്റിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി.മാഷെ, ഇതെന്താ, ഞങ്ങളെ ഒക്കെ കുപ്പിയിൽ ഇറക്കാൻ ആണോ പരിപാടി, അല്ല എങ്കിൽ കർദ്ദിനാളിന്റെ കുപ്പിയിൽ മാഷ് ഇറങ്ങിയോ? എന്തായാലും റോമിൽ നിന്നും ആ വെളുത്ത പുക ഉയരുമോ, അതോ അതിനു മുൻപ് കോഴിക്ക് മുല ഉണ്ടാകുമോ?
ആയിരക്കണക്കിന് ഡോളർ വക്കീലിന് മുടക്കി ക്നാനയത്വതെ ഡിഫയിൻ ചെയാൻ പോയ സമയം കൊണ്ട് അങ്ങ് കാക്കനാട്ട് ചെന്ന് വളരെ സിമ്പിൾ ആയി പറഞ്ഞാല പോരായിരുന്നോ, നല്ല അപ്പന് പിറന്ന തെക്കും ഭാഗരെ നിങ്ങൾ ആരും ഡിഫയിൻ ചെയണ്ട, അത് ഞങ്ങൾ തെന്നെ അങ്ങ് തീരുമാനിചോളാം എന്ന്.അതിനു അരമന കാണുമ്പോൾ വളയുന്ന നട്ടെല്ല് ഉള്ളവര്ക്ക് പറ്റില്ല.ഉറപ്പുള്ള ചിലതൊക്കെ വേണം.
ഈ പൊറോട്ട് നാടകം കണ്ടു KCCNA യിലെ സാറന്മാർ എന്താണാവോ ചെയുന്നത്? നിങ്ങളെ എല്പ്പിചിരിക്കുന്ന പണി കർദ്ദിനാളിന്റെ അരമനയിലെക്കും , കോട്ടയത്തേക്കും മുന് പ്രസിടന്ടു മാരെ അരി വെപ്പിനും, വിറകു വെട്ടിനും വിടാനല്ല എന്ന് ഓര്ത് കൊള്ളുക.കഴിഞ്ഞ മാർച്ചിൽ ജാക്കറ്റും തൊപ്പിയും വെച്ച് മരം കോച്ചുന്ന തണുപ്പത് ചിക്കാഗോയിലെ മഞ്ഞത്ത് കൂടി പാവം ക്നാനായ കാരനെ അരമനയുടെ മുൻപിൽ കുരങ്ങു കളിപ്പിക്കുക ആയിരുന്നോ എന്ന് ഇപോഴത്തെ KCCNA യിലെ സാറന്മാർ എങ്കിലും പറഞ്ഞു തന്നാൽ കൊള്ളാം.ആരൊക്കെയോ എവിടെ ഒക്കെയോ എന്തൊക്കെയോ ഒളിപ്പിക്കുനുണ്ട്. എവിടെ ഒക്കെയോ എന്തൊക്കെയോ കുക്ക് ചെയുന്ന മണം വരുന്നുണ്ട്.
സാബു മുണ്ടകത്ത്