താങ്കള്‍ എന്തു സോഫ്റ്റ്വെയറാണ് റെഡ്ഹാറ്റ് ലിനക്സിസില് ഉപയോഗിച്ചത് ?
ദയവായി വ്യക്തമാക്കൂ.
--
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com
കുത്തക, കുത്തക എന്നു പറഞ്ഞ്,
ഐ ട്ടി മേഖലയെ ഇന്ന് കാണുന്നത്ര മികച്ചതാക്കാന്‍ മൈക്രോസോഫ് ട്ടും വിന്‍ഡോസും നല്കിയ സംഭാവനകളെ കുറച്ചു കാണിക്കുന്നത് ശരിയല്ല്. ഇന്ന് നമ്മളില്‍ ഭൂരിപക്ഷം പേരും കമ്പ്യൂട്ടറും ഇന്റെര്‍നെറ്റുമെല്ലാം ഉപയോഗിക്കുന്നത് മൈക്രോസോഫ് ട്ടിന്റെ വിന്‍ഡോസ് എന്ന് വളരെ യൂസര്‍ ഫ്രന്‍ഡിലിയായ ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടായതു കൊണ്ട് മാത്രമാണ്.
35,000 രൂപാ മുടക്കി ഒരു പി.സി വാങ്ങാന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ഒരു 3500 രൂപാ കൂടി ചേര്‍ത്ത് ഒരു ലൈന്‍സെന്‍സുള്ള് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം കൂടി വാങ്ങി കൂടാ?
എന്തോക്കെ പറഞ്ഞാലും ഇപ്പോള്‍ ഉല്ലതില് വച്ച് ഏറ്റവും യൂസര്‍ ഫ്രന്‍ഡിലിയായ ഓപ്പറേറ്റിങ് സിസ്റ്റം വിന്‍ഡോസ് തന്നെ, അതില്‍ ആര്‍ക്കും തര്‍ക്കം വേണ്ട.
കാര്യങ്ങളെല്ലാം ശരിയായിരിക്കാം .... എന്റെ അനുഭവങ്ങളാണ് ഞാന്‍ പങ്കുവെച്ചത്. അല്ലാതെ ഇനിക്ക് ലിനക്സിനോട് യതൊരു വിരോധവും ഇല്ല.
എങ്കിലും.. ഇന്റെ അഭിപ്രായത്തില്‍ ലിനക്സ് വിന്‍ഡോസിനൊപ്പം എത്താന്‍ ഇനിയും എത്രയോ ദൂരം സഞ്ചരിക്കാന്‍ ഉണ്ട്. ....
പേഴ്സണല്‍ കമ്പ്യൂട്ടറിന്റെ ചരിത്രം ഒന്ന് അന്വേഷിച്ചു നോക്കൂ സുഹൃത്തേ.. എന്നിട്ട് ഈ പറഞ്ഞത് സ്വയം
വിലയിരുത്തി നോക്കൂ..
> 35,000 രൂപാ മുടക്കി ഒരു പി.സി വാങ്ങാന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ഒരു 3500 രൂപാ കൂടി ചേര്‍ത്ത്
> ഒരു ലൈന്‍സെന്‍സുള്ള് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം കൂടി വാങ്ങി കൂടാ?
പണം കൊടുത്താലും സ്വാതന്ത്ര്യം കിട്ടില്ലെന്നാല്...
> എന്തോക്കെ പറഞ്ഞാലും ഇപ്പോള്‍ ഉല്ലതില് വച്ച് ഏറ്റവും യൂസര്‍ ഫ്രന്‍ഡിലിയായ ഓപ്പറേറ്റിങ്
> സിസ്റ്റം വിന്‍ഡോസ് തന്നെ, അതില്‍ ആര്‍ക്കും തര്‍ക്കം വേണ്ട.
തര്‍ക്കമുണ്ടല്ലോ.. യൂസര്ഫ്രണ്ട്ലിനസ്സാണെങ്കില് ദാ ഇതുകാണൂ (ഹാന്ഡിയായി കിട്ടിയ ഒരു ലിങ്ക് ദാ)
http://www.linux.com/articles/31941 വിന്‍ഡോസില്‍ ഒരാഴ്ച
അനിവര്‍
പണമല്ല സ്വാതന്ത്ര്യമാണ് പ്രശ്നം. ചരിത്രത്തില്‍ സ്വാതന്ത്ര്യത്തിലേക്കുള്ള വഴികള്‍ എല്ലായ്പ്പോഴും
അല്പം കഠിനം തന്നെയായിരുന്നു. സ്വാതന്ത്ര്യം വിലമതിക്കാനാവാത്തതും അതു കൊണ്ടു തന്നെയാണ്.
സ്വതന്ത്ര സോഫ്റ്റ്വെയര് ഈ കഠിനമായ പാതകളൊക്കെ എന്നേ പിന്നിട്ടു. ഡെസ്ക്ടോപ്പ് എന്ന
ആശയത്തെത്തന്നെ മാറ്റിത്തീര്‍ത്ത കെഡിഇ 4 നു ശേഷവും ആളുകള്‍ യൂസര്‍ ഫ്രണ്ട്ലിനസ്സിനെക്കുറിച്ച്
പറയുന്നതാണ് ഇവിടുത്തെ തമാശ
അനിവര്‍
മരംവെട്ടറിയാത്തതിന് കോടാലിക്ക് തെറി എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്
അനിവര്‍
PS: GNU/Linux is the Operating system , Linux is its kernel
2008/6/25 Anivar Aravind <ani...@movingrepublic.org>:
സ്വതന്ത്രമായിരിക്കണം എന്ന അര്‍ത്ഥത്തിലാണോ താങ്കള്‍ ഫ്രീ എന്നു പയോഗിക്കുന്നതെന്നു ഞാന്‍
സംശയിക്കുന്നു. കൃഷി ചെയ്തുണ്ടാക്കുന്ന കര്ഷകന് നിങ്ങള്‍ക്ക് വില്‍ക്കുന്ന ധാന്യം നിങ്ങള്‍ക്ക്
എങ്ങനേയും ഉപയോഗിക്കാം അത് നിങ്ങളുടെ സ്വാതന്ത്ര്യമാണ്. പക്ഷേ അതില്‍ നിന്ന്
വിത്തുണ്ടാക്കരുതെന്നോ, അയാള്‍ നിര്ദ്ദേശിക്കുമ്പോലെയേ നിങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നോ
പറഞ്ഞാല്‍?
കര്ഷകനീല് നിന്ന് വിള നിങ്ങള്‍ വാങ്ങുമ്പോള്‍ കൈമാറ്റം ചെയ്യുന്നത് ഉടമസ്ഥാവകാശമാണ്.
കര്ഷകന് നിങ്ങള്‍ക്ക് തരുന്നത് ഒരു ലൈസന്‍സല്ല .
ഓഫ്ലൈന് ലോകത്തുനിന്നു വ്യത്യസ്തമായി ഡിജിറ്റല്‍ ലോകത്ത് ഒരേ വസ്തുവിന് നിരവധി കോപ്പികള്‍
സാധ്യമാണ്. സ്വതന്ത്രസോഫ്റ്റ്വെയര് കൈമാറുമ്പോള്‍ നിങ്ങളോരോരുത്തരും സ്വന്തം കോപ്പിയുടെ
ഉടമസ്ഥരായി മാറുകയാണ്. കുത്തക സോഫ്റ്റ്വെയറുകള് ഉടമസ്ഥാവകാശമല്ല ലൈസന്‍സാണ് കൈമാറുന്നത്.
കുത്തക സോഫ്റ്റ്വെയറുകള് വാങ്ങുമ്പോള്‍ നിങ്ങള്‍ പണം കൊടുക്കുന്നത് അതിന്റെ
ഉടമസ്ഥാവകാശത്തിനല്ല. ഒരു കമ്പ്യൂട്ടറില്‍ അവരുടെ EULAയില്‍ പറയുമ്പോലെ പെരുമാറിക്കൊള്ളാം
എന്ന കരാറിന്റെ വിലയായിട്ടാണ്.
എന്തുവേണം എന്നു നിശ്ചയിക്കാനുള്ള ഉപഭോക്താവിന്റെ സ്വാതന്ത്യം എന്നു പറയുന്നതിന്റെ വില
ഹിന്ദുസ്ഥാന്‍ ലിവറിന്റെ രണ്ടു ബ്രാന്‍ഡ് സോപ്പുകളില്‍ നിന്ന് ഏത് തിരഞ്ഞെടുക്കണം എന്നു
തീരുമാനിക്കാനുള്ള സ്വാതന്ത്യമായി മാറുന്ന കാലമാണിത്.
സ്വന്തം കമ്പ്യൂട്ടറിന്റെ ഉടമ നിങ്ങളാണോ? എന്നതാണ് ഇവിടെ പ്രസക്തമാകുന്ന ചോദ്യം. അത്
നിങ്ങള്‍ക്ക് സ്വതന്ത്ര സോഫ്റ്റ്വെയറിലൂടെ മാത്രമേ സാധ്യമാകൂ..
അനിവര്‍
>
>
> 2008/6/26 Samadhanam <bipi...@gmail.com <mailto:bipi...@gmail.com>>:
ചങ്ങാതിമാര്‍ ഈ പോസ്റ്റ് വായിച്ചിട്ടില്ലെങ്കില്‍ ദയവായി വായിക്കൂ...
അതില്‍ പറഞ്ഞ കൈപ്പള്ളിയുടെ അനുഭവമാണ് എന്റെയും..
http://mallu-ungle.blogspot.com/2008/06/linux.html
On Jun 26, 9:02 pm, Anivar Aravind <ani...@movingrepublic.org> wrote:
> .::dotcompals::. wrote:
>
> > ലോകത്ത് എല്ലാ സോഫ്റ്റ് വെയര്‍സും ഫ്രീ ആയിരിക്കണം എന്നു നിര്‍ബന്ധം പറയുന്നത് ശരിയല്ല.
> > എല്ലാവര്ക്കു ജീവിക്കാന്‍ ഭക്ഷണം ആവശ്യമാണ് , അതു ഒരു മനുഷ്യന്റെ ആവശ്യവുമാണ്, അതു പറഞ്ഞ് ആ
> > ഭക്ഷണം കൃഷി ചെയ്തുണ്ടാക്കുന്ന കര്ഷകന് അത് വെറുതെ കൊടുക്കണമെന്ന് പറയുന്നതു പോലെയാണിത്.
> > ഫ്രീയായി ലഭിച്ചാല്‍ നന്ന്, ... അത് വേണ്ടവര്‍ അത് ഉപയോഗിക്കട്ടെ.. സ്വാതന്ത്ര്യം തന്നെ
> > അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം -- അവനവന് എന്തു വേണം എന്നു നിശ്ചയിക്കാനുള്ള
> > സ്വാതന്ത്ര്യവും അതില്‍ പെടുമെന്ന് വിശ്വസിക്കുന്നു.