| ചെങ്കൊടിയേന്തുന്ന മുതലാളിത്തവും തകര്‍ന്നടിയുന്ന ഇടതുപക്ഷവും | ||||||
| അനില്‍ പെണ്ണുക്കര | ||||||
|
ലോകത്തെമ്പാടുമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളും സര്‍ക്കാരുകളും ആഗോളമാറ്റങ്ങള്‍ക്കനുസരിച്ച് നയങ്ങളിലും ദര്‍ശനങ്ങളിലും കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ആ മാറ്റം ബംഗാളിലെ സര്‍ക്കാരും പാര്‍ട്ടിയും അനുവര്‍ത്തിച്ചതാമ് ഈ പതനത്തിനു കാരണമെന്ന് കാരാട്ട് പറഞ്ഞുവത്രേ! ശരിയാണ് ആഗോലതലത്തിലുണ്ടായ മുതലാളിത്തത്തിന്റെ ശക്തമായ പുത്തന്‍മുഖമുള്ള തേരോട്ടത്തില്‍ പ്രത്യയശാസ്ത്രങ്ങളില്‍ ഊന്നിയ രാഷ്ട്രങ്ങളും സര്‍ക്കാരുകളും പ്രസ്ഥാനങ്ങളും കടപുഴകി വീണു. സോവിയറ്റുയൂണിയനില്‍നിന്നും ഈ അണുസ്ഫോടനത്തിന്റെ വികിരണം ഒരേ ജനുസ്സിലുള്ള പല രാഷ്ട്രങ്ങളിലേക്കും വ്യാപിച്ചു. കാലത്തിന്റെ കുത്തൊഴുക്കില്‍ പിടിച്ചുനില്‍ക്കാന്‍ പ്രത്യയശാസ്ത്രങ്ങള്‍ക്ക് പുതിയമുഖം നല്‍കുവാന്‍ ബദ്ധപ്പെടുകയായിരുന്നു ഈ
ഒരിക്കല്‍ നാട്ടുപ്രഭുത്വും ഫ്യൂഡല്‍ വ്യവസ്ഥിതിയും രാജഭരണവും ഒക്കെയായിരുന്നു ഇടതുപക്ഷത്തിന്റെ സമരാവേശത്തിനു ഇന്ധനം. പക്ഷേ ഫ്യൂഡല്‍ ചിന്താഗതി കൂടിച്ചേര്‍ന്ന് ഭരണം തുടങ്ങിയ
കള്ളക്കടത്തുകാരും മാഫിയസംഘങ്ങളും വന്‍കിട ഏജന്റുമാരും ലോട്ടറി മുതലാളിമാരും പെണ്‍വാണിഭസംഘങ്ങളും ഇടതുപക്ഷ സഹയാത്രികരും പ്രചാരകരുമായി. എന്നാല്‍ ചെങ്ങറയും മുത്തങ്ങയും മറ്റും ഔട്ടോഫ് ഫാനുമായി! ലാഭേച്ഛുക്കളായ പുതിയ വര്‍ഗ്ഗമാണ് ഇന്ന് മുതലാളി മതത്തിന്റെ മുഖം. വൃക്കവ്യാപാരം മുതല്‍ പെണ്‍വാണിഭം വരെ അതിന്റെ വിവിധ ശാഖകളാണ്. കച്ചവടമല്ലാത്തതും ലാഭോദ്ദേശ്യമില്ലാത്തതുമായ ഒന്നും ഇന്ന് ലോകത്തില്ല. വിത്തുകള്‍പോലും കച്ചവടത്തിന്റെ ഭാഗമാണ്. മുതലാളിത്തത്തിന്റെ ഈ പുതിയ മുഖത്തിനുവേണ്ടി മുതലാളിത്തകക്ഷികള്‍ വടവൃക്ഷം പോലെ നില്‍ക്കുമ്പോള്‍ എന്തിന് ഇടതുപക്ഷത്തിന്റെ പുതിയ പിന്തുണ? അവരെ എന്തിനു നിസ്വനും നിരാശ്രയനും തുണയ്ക്കണം? ഉപഭോക്താക്കള്‍ എന്ന വലിയ സമൂഹത്തിനെ സ്വാധീനിക്കുവാന്‍വേണ്ടി ലാഭേച്ഛുക്കള്‍ ഇന്ന് കമ്മ്യൂണിസവും ഫാസിസവും മുതലാളിത്തവും ഒരുപോലെ ഉപയോഗിക്കുന്നു. അതാണ് മുതലാളിത്തത്തിന്റെ പുതിയ മുഖ0. അവരുടെ കൈയ്യിലാണ് ഇന്നു ചെങ്കൊടിയും അരിവാളും നക്ഷത്രവും നെല്‍ക്കതിരുമെല്ലാം. |
||||||
വിനിമയം ഫാമിലി ഗ്രൂപ്പിലേക്ക് സ്വാഗതം!
We welcome you, your relatives, friends and colleagues to join Vinimayam Family Group and start sending your articles and ads.
To join this group, please click on the link http://groups.google.com/group/vinimayam/subscribe?hl=en Start sending your thoughts and classifieds to this group. To post messages / advertisements, send email to: vini...@gmail.com http://groups.google.com/group/vinimayam
|