ടിന്റുമോന്‍ ആരാ മോന്‍...

0 views
Skip to first unread message

EKCM

unread,
Apr 15, 2010, 4:01:15 AM4/15/10
to Vinimayam

 ടിന്റുമോന്‍ ആരാ മോന്‍...

"ഹലോ .ഹിന്ദി മാഷ്‌ ന്റെ വീടല്ലേ? അദ്ദേഹം ഉണ്ടോ?"
"ഇല്ല.അദ്ദേഹം ബൈക്കില്‍ നിന്നും വീണു കൈയും കാലും ഒടിഞ്ഞു ആസ്പത്രിയിലാനല്ലോ.ആരാ വിളിക്കുന്നത്‌?"
ഫോണ്‍ വയ്ക്കുന്ന ശബ്ദം
കുറെ കഴിഞ്ഞു വീണ്ടും "ഹലോ .ഹിന്ദി മാഷ്‌ ന്റെ വീടല്ലേ? അദ്ദേഹം ഉണ്ടോ?"
"ഇല്ല.അദ്ദേഹം ബൈക്കില്‍ നിന്നും വീണു കൈയും കാലും ഒടിഞ്ഞു ആസ്പത്രിയിലാനല്ലോ.ആരാ ?"
ഫോണ വയ്ക്കുന്ന ശബ്ദം
ആറേഴു വട്ടം ഇത് ആവര്‍ത്തിച്ചു.വീട്ടുകാരിയുടെ ക്ഷമ കെട്ടു
"നീ ആരാടാ ചെറുക്കാ.കുറെ നേരമായി വിളിക്കുന്നു.അപ്പോഴെല്ലാം ഞാന്‍ പറയുന്നു.മാഷ്‌ കയ്യും കാലും ഒടിഞ്ഞു ആസ്പത്രിയിലാണെന്ന്.എന്താ നിന്‍റെ ഉദ്ദേശം?"
"ആന്റീ ഇത് ഞാനാ ടിന്റുമോന്‍.ആന്റീടെ അങ്ങേരുണ്ടല്ലോ.എന്നും എന്നെ തല്ലും.അങ്ങേരു കയ്യും കാലും ഒടിഞ്ഞു കിടക്കുവാണെന്ന് എനിക്കറിയാം .എന്നാലും വീണ്ടും വീണ്ടും അത് കേള്‍ക്കുമ്പോള്‍ എന്താ ഒരു സുഖം !അത് കൊണ്ടാ വീണ്ടും വീണ്ടും വിളിക്കുന്നത്‌.എങ്ങനെ?ഒരുമാസമെങ്കിലും കിടക്കുവോ?"
............ ......... ......... ......... ......... ......... ......... ......... ......... ......... ......... ....
 
സണ്‍‌ഡേ സ്കൂളിലെ മിടുക്കനായ വിദ്യാര്‍ഥി എന്ന നിലയില്‍ ബിഷപ്പ് ഹൌസില്‍ ടിന്റുമോന് ക്ഷണം കിട്ടി .അരമനയിലേക്കു കയറി ചെന്നപ്പോള്‍ എതിരെ വരുന്നു തിരുവനന്തപുരംകാരനായ ഒരു വികാരി അച്ചന്‍. .ക്രിസ്തീയ മര്യാദ അനുസരിച്ചു ടിന്റുമോന്‍ "ഈശോ മിശിഹായ്ക്കു സ്തുതി ആയിരിക്കട്ടെ "എന്ന് പറഞ്ഞു .അപ്പോള്‍ ആ അച്ചന്‍ "ഇപ്പോഴും എപ്പോഴും സ്തുതി ആയിരിക്കട്ടെ 'എന്ന് പറയേണ്ടതിനു പകരം 'എപ്പോ സ്തുതി എന്ന് ചോദിച്ചാല്‍ മതി ' എന്ന് പറഞ്ഞു.ടിന്റുമോന് അത് ഇഷ്ടമായില്ല. ടിന്റുമോന്‍ നേരെ തിരുവനന്തപുരത്തുകാരനായ ബിഷോപ്പിനെ കണ്ടു .വികാരി അച്ഛന്റെ മര്യാദ കുറഞ്ഞ പ്രതിവചനത്തെ പറ്റി പരാതി പറഞ്ഞു. ഒരു നടപടി എടുക്കണം എന്ന് വിനയത്തോടെ ആവശ്യപ്പെട്ടു.ഉടന്‍ വന്നു ബിഷോപ്പിന്റെ മറുപടി
"എപ്പം എടുത്തെന്ന് ചോദിച്ചാ മതി "

............ ......... ......... ......... ......... ......... ......... ......... ......... ......... ......... ....
 
സ്കൂളിലെ സ്പോര്‍ട്സ് മത്സരത്തില്‍ പങ്കെടുക്കാന്‍ തയ്യാറായി ടിന്റുമോന്‍ നൂറു മീറ്റര്‍ ഒട്ടത്തിനായി ട്രാക്കില്‍ നില്‍ക്കുന്നു.ആകെ നാല് പേരാണ്."റെഡി വോണ്‍ ടൂ ത്രീ..."വെടി മുഴങ്ങി.മൂന്ന്‌ പേര്‍ ഓട്ടം തുടങ്ങി. ടിന്റുമോന്‍ അനങ്ങാതെ നില്‍പ്പാണ്. "എന്താടാ നീ ഒടതിരുന്നത്?"
അതെങ്ങനെയാ .എന്‍റെ നമ്പര്‍ നാലല്ലേ? " ടിന്റുമോന്റെ മറുപടി.
 
............ ......... ......... ......... ......... ......... ......... ......... ......... ......... ......... ....
 
കവിളില്‍ ബാന്‍ടെജും ആയി നില്‍ക്കുന്ന ടിന്റുമോനോട് അത് വഴി വന്ന ഒരു സ്നേഹിതന്‍ :'എന്താ ടിന്റുമോനെ ? എന്ത് പറ്റി ? ആരെങ്കിലും അടി പറ്റിച്ചോ?
ടിന്റുമോന്‍ :എന്‍റെ ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയോട് ക്ഷമ ചോദിച്ചതാ ..
സ്നേഹിതന്‍ : ക്ഷമ ചോദിച്ചാല്‍ ആരെങ്കിലും അടിക്കുമോ ?
ടിന്റുമോന്‍"അവള് തിരുവനതപുരതുകാരി അല്ലായിരുന്നു.ഞാന്‍ അവളോട്‌ 'എന്റൂടെ (entoode') പൊറുക്കണം എന്നൊന്ന് പറഞ്ഞതേയുള്ളൂ.പറഞ്ഞു തീരും മുന്‍പ് അടിയും കിട്ടി "
 

............ ......... ......... ......... ......... ......... ......... ......... ......... ......... ......... ....
 
ഇഷ്ടപെട്ട പെണ്ണിനോട് ഇഷ്ടമാണെന്ന് കഷ്ടപ്പെട്ട് പറയുമ്പോള്‍
ഇഷ്ടമല്ലെന്നു ആ ദുഷ്ട പറഞ്ഞാല്‍
നഷ്ടപെടുന്നതിന്റെ വേദന കഷ്ടപ്പെട്ട് ഇഷ്ടപെടുന്നവനെ അറിയൂ ...
കവി ടിന്റുമോന്‍
............ ......... ......... ......... ......... ......... ......... ......... ......... ......... ......... ....
 
ടീച്ചര്‍ : “ടിന്റുമോനെ .. ഇത്തവണയും നിനക്ക് geography-ക്ക് മൊട്ട പൂജ്യം ആണ് . നീ എന്താപഠിക്കാത്തത് ?”
ടിന്റുമോന്‍ : “അച്ഛന്‍ പറയാറുണ്ട് . ലോകം അനുദിനം മാറികൊണ്ടിരിക്കുകയാണെന്ന്. ലോകം ഒന്ന് സെട്ട്ലെ ആയിക്കോട്ടെ .
എന്നിട്ട് പഠിക്കാം !”
............ ......... ......... ......... ......... ......... ......... ......... ......... ......... ......... ....
 
ടീച്ചര്‍ : ലോകം അവസാനിക്കുന്ന ദിവസം ഭയങ്കര ഇടിയും മിന്നലും ഉണ്ടാകും ..
.
ടിന്റുമോന്‍ : അന്ന് സ്കൂള്‍ ഉച്ചക്ക് വിടുമോ ടീച്ചറെ ?
 
 

വിനിമയം ഫാമിലി ഗ്രൂപ്പിലേക്ക്  സ്വാഗതം!

 

We welcome you, your relatives, friends and colleagues to join Vinimayam Family Group and start sending your articles and ads.

 

To join this group, please click on the link

http://groups.google.com/group/vinimayam/subscribe?hl=en

Start sending your thoughts and classifieds to this group.

To post messages / advertisements, send email to: vini...@gmail.com

http://groups.google.com/group/vinimayam


Reply all
Reply to author
Forward
0 new messages