ഇന്ന് ലോക അന്ധ ദിനം. കണ്ണുകാണാത്തവര്‍ക്കായി മലയാളത്തില്‍ രൂപം കൊണ്ട മഹത്തായ ഒരു സാങ്കേതിക മുന്നേത്തെക്കുറിച്ച്, അതിന്റെ രാഷ്ട്രീയ പ്രാധാന്യത്തെക്കുറിച്ച് ചില ആലോചനകള്‍.. ജിനേഷ് ഓര്‍മ്മ ദിനത്തിന്റെ പശ്ചാത്തലത്തില്‍ ഹുസൈന്‍. കെ.എച്ച് എഴുതുന്നു
സഹജീവികളിലേക്ക് നന്‍മയായി പെയ്യുമ്പോഴാണ് ശാസ്ത്രവും സാങ്കേതിക വിദ്യയും മഹത്വത്തിന്റെ ആകാശങ്ങള്‍ തൊടുന്നത്. എന്നാല്‍, കോര്‍പറേറ്റുകളുടെ പുതുകാലത്ത്, കണ്ടെത്തലുകളുടെ ദൌത്യം സഹജീവികളുടെ നന്‍മയല്ല. കച്ചവടക്കണക്കുകളുടെ കേവല യുക്തിമാത്രം. ശാസ്ത്ര സാങ്കേതികതയുടെ പുത്തന്‍ സാധ്യതകള്‍ പേറ്റന്റുകളുടെ കൂറ്റന്‍ മതില്‍ക്കെട്ടുകളില്‍നിന്നും സഹജീവികള്‍ക്കായി തുറന്നുകൊടുക്കേണ്ടത് ഏറ്റവും അനിവാര്യമായ രാഷ്ട്രീയ സമരമായി മാറുന്നത് ഈ പശ്ചാത്തലത്തിലാണ്.
ഇത്തരമൊരു പോരാട്ടത്തിന് സ്വയം സമര്‍പ്പിച്ച അനേകം മനുഷ്യരുടെ കഠിന പ്രയത്നങ്ങളുടെ ഫലമാണ് നമ്മുടെ ജീവിതത്തെ ഏറ്റവും സൌകര്യപ്രദമാക്കുന്ന പലതും. അത്തരമൊരു കൂട്ടായ്മയിലെ -സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് -മുന്നണിപ്പോരാളികളായിരിക്കെ , പൊടുന്നനെ ഇല്ലാതായ രണ്ട് ചെറുപ്പക്കാരുടെ ഓര്‍മ്മദിനമായിരുന്നു ഇക്കഴിഞ്ഞ സെപ്തംബര്‍ 29. കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളജിലെ പൂര്‍വ വിദ്യാര്‍ഥികള്‍ കൂടിയായ ജിനേഷിന്റെയും ശ്യാമിന്റെയും. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് കൂട്ടായ്മയുടെ വാര്‍ഷിക ഒത്തുചേരലും കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് അസോസിയേഷനായ മാട്രിക്സിന്റെ ഉദ്ഘാടനവും അതോടൊപ്പം നടന്നു. ജിനേഷിനെക്കുറിച്ച് സുഹൃത്തുക്കള്‍ തയ്യാറാക്കിയ ഓര്‍മ്മപ്പുസ്തകത്തിന്റെ പ്രകാശനവും അന്ന് നടന്നു.
അന്നത്തെ ഏറ്റവും ഹൃദയസ്പര്‍ശിയായ ചടങ്ങ്, ജിനേഷിന്റേതടക്കം മുന്‍കൈയില്‍ ആരംഭിച്ച്, ഇപ്പോള്‍ ഫലപ്രാപ്തിയോടടുത്ത ഒ.സി.ആര്‍ (Optical Character Recognition) പ്രൊജക്ടിന്റെ സോദാഹരണ അവതരണമായിരുന്നു. കണ്ണു കാണാത്തവര്‍ക്ക് കണ്ണായി സാങ്കേതികത മാറുന്ന മഹത്തായ ഒരു മുഹൂര്‍ത്തം. ആ ചടങ്ങിനെക്കുറിച്ചും, സാങ്കേതികത അത്യന്തം മാനുഷികമായി മാറിയ ഒ.സി.ആര്‍ പ്രാജക്റ്റിനെക്കുറിച്ചും, ഹൃദയസ്പര്‍ശിയായ ആ മുഹൂര്‍ത്തത്തെക്കുറിച്ചും ഹുസൈന്‍ കെ.എച്ച് എഴുതുന്നു
http://www.nalamidam.com/archives/15905