മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തിയ ഒരു വിക്കിപദ്ധതിയാണു് മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു . 2011 ൽ നടത്തിയ ഇതിന്റെ ഒന്നാം പതിപ്പിൽ 2155 പ്രമാണങ്ങളും 2012 ൽ നടത്തിയ രണ്ടാം പതിപ്പിൽ 11159 പ്രമാണങ്ങളും ഒരുമിച്ചുള്ള പ്രയത്നത്തിന്റെ ഭാഗമായി നമുക്ക് ശേഖരിക്കാനായി. 2013 ൽ ഇതിന്റെ മൂന്നാം പതിപ്പ്, 2013 ജൂലൈ 15 മുതൽ ആഗസ്റ്റ് 15 വരെയായി നടന്നുകൊണ്ടിരിക്കുന്നു. നിങ്ങളും ഇതിൽ പങ്കുചേരണമെന്ന് അഭ്യർഥിക്കുന്നു.