മാടായിക്കാവ് പൂരോത്സവം തുടങ്ങി. ദിവസവും വൈകിട്ട് സഹസ്രദീപം. വ്യാഴാഴ്ച വൈകിട്ട് ഏഴിന് പ്രവീണ്‍ പനോന്നേരിയുടെ ആധ്യാത്മിക പ്രഭാഷണം. രാത്രി ഒമ്പതിന് മിമിക്‌സ് പരേഡ്. വെള്ളിയാഴ്ച വൈകിട്ട് ഏഴിന് പി.നാരായണന്റെ ആധ്യാത്മിക പ്രഭാഷണം. രാത്രി ഒമ്പതിന് ഭക്തിഗാനസുധ.
ശനിയാഴ്ച വൈകിട്ട് ഏഴിന് തൃക്കരിപ്പൂര്‍ പദ്മനാഭന്റെ ആധ്യാത്മിക പ്രഭാഷണം. രാത്രി ഒന്‍പതിന് കുന്നമംഗലം ബാലസുബ്രഹ്മണ്യവും സംഘത്തിന്റെയും കരകാട്ടം, കാവടിയാട്ടം, തീക്കാവടി.
ഞായറാഴ്ച വൈകിട്ട് ഏഴിന് ഗോക്കടവ് ചന്ദ്രശേഖരന്റെ ആധ്യാത്മിക പ്രഭാഷണം. രാത്രി ഒന്‍പതിന് നൃത്തനൃത്യങ്ങള്‍.
തിങ്കളാഴ്ച വൈകിട്ട് ഏഴിന് എം.എം.നാരായണന്‍ നമ്പ്യാരുടെ ആധ്യാത്മിക പ്രഭാഷണം. രാത്രി ഒന്‍പതിന് സുധീര്‍മാടക്കത്തിന്റെ മാജിക് സില്‍സില, ചൊവ്വാഴ്ച വൈകിട്ട് ഏഴിന് അക്ഷരശ്ലോക സദസ്സ്, ഭരതനാട്യം, രാത്രി 10ന് 'കൊലെടുത്ത് കാവ്' പുരാണ നാടകം. ബുധനാഴ്ച രാവിലെ ഏഴിന് തെക്കിനാക്കില്‍ കോട്ടയിലേക്ക് എഴുന്നള്ളത്ത്. എട്ടരമണിക്ക് വടുകുന്ദ തടാകത്തില്‍ പൂരം കുളി നടക്കും. 11ന് മാടായിക്കാവിലേക്ക് മടക്കംഎഴുന്നള്ളിപ്പോടെ പൂരംകുളി സമാപിക്കും. ഏപ്രില്‍ 3 വരെ ഉച്ചയ്ക്ക് 12 മുതല്‍ 2 വരെ ഉത്സവത്തോടനുബന്ധിച്ച് പ്രസാദ ഊട്ട് ഉണ്ടാകും.