Regards,
Babussan.

From: Babussan, Hameed (SIPCO-2)
Sent: Thursday, November 14, 2013 12:48 PM
To: 'vcaj...@googlegroups.com'
Subject: FW: {ISPAF:642} Fw: Fazalu Poroor - എന്നാൽ ഒരു രക്ഷിതാവാകാൻ
As received.
Regards,
Babussan.

ഒരു മതാവാകാൻ അല്ലങ്കിൽ പിതാവാകാൻ ഒട്ടുമിക്ക സ്ത്രീ പുരുഷന്മാർക്കും സാധ്യമാവും എന്നാൽ ഒരു രക്ഷിതാവാകാൻ മാതാ പിതാക്കളിൽ ന്യൂനപക്ഷത്തിനെ
സാധ്യമാവുന്നൊള്ളൂ
വ്യക്തിത്വ രൂപീകരണത്തിൽ ഏറ്റവും വിലപ്പെട്ട ഘട്ടമാണ് ശൈശവം. ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ ചൊല്ല് . ഒരു കുട്ടിയുടെ ശൈശവ
കാലങ്ങളിലെ സാഹചര്യങ്ങൾ ആണ് അവനെ
വളർത്തുന്നതും തളർത്തുന്നതും. വീട്ടിലെ സാഹചര്യങ്ങൾ
,
മാതാ പിതാക്കളുടെ ബന്ധങ്ങൾ,
കുടുംബ ചുറ്റുപാടുകൾ എല്ലാം അവനെ സ്വാദീനിക്കുന്നു. മനശാസ്ത്ര പുസ്തകങ്ങളിലും ചില ഇസ്ലാമിക പുസ്തകങ്ങളിലും വായിച്ച ഒരു കാര്യമുണ്ട് .ഒരു മനുഷ്യന്റെ വളർച്ചയിൽ ഏറ്റവും കൂടുതൽ
സ്വാദീനിക്കുന്ന ആദ്യ 21
വർഷങ്ങളെ
3
ആയി തിരിച്ചു അത് അവരോട് സ്വീകരിക്കേണ്ട സമീപനങ്ങളെ വിവരിക്കുന്നു.
1 - 7
ഒരു വയസ്സ് മുതൽ
7
വയസ്സ് വരെ കുട്ടികളെ നിങ്ങൾ രാജാക്കന്മാരെ പോലെ സമീപിക്കുക അവരുടെ സംശയങ്ങൾ
,
ആവശ്യങ്ങൾ എല്ലാം ഒരു രാജാവിന്റെ ആവശ്യങ്ങളെ സമീപിക്കും വിതത്തിൽ സമീപിക്കുക. ഉദാ. സംസാരിക്കാൻ തുടങ്ങിയ ഒരു കുട്ടിക്ക്
1000
സംശയങ്ങൾ ഉണ്ടാവും .എന്ത് കണ്ടാലും അതെന്താ ... ഇതെന്താ ... അതെന്താ
ഇങ്ങനെ .. ഒരു വസ്തു കൊടുത്താൽ ഇതെവിടെന്നാ ... ഇതാരാ കൊണ്ട് വന്നത് .. ഇതെങ്ങനയാ ഉണ്ടാക്കുക .. സ്വാഭാവികമായും ആദ്യമാദ്യം
ഉത്തരം നൽകുകയും തുടരെ തുടരെ വരുന്ന ചോദ്യങ്ങൾക്ക് മുമ്പിൽ ക്ഷമ നശിച്ചു അവസാനം പലരും പറയുന്ന വാക്കാണ് തെങ്ങന്റെ മൂട്.. എന്ന വാക്ക് അവരുടെ മുഴുവൻ സംശയവും തീർക്കുക എന്നത് സാധ്യമല്ല എങ്കിലും കഴിവിന്റെ അങ്ങേ അറ്റം വരെ പിടിച്ചു നിൽകേണ്ടതുണ്ട് . ഒരു
രാജാവിന്റെ മുന്നിലെന്ന പോലെ.
7 - 14
7 വയസു മുതൽ
14
വയസു വരെ ഉപദേശങ്ങളുടെ കാലമാണ്.അതിനാൽ അവരുടെ ഒരു സഹപാടിയും അതോടൊപ്പം ഒരു ഉപദേശകനും ആവുക . നമ്മുടെ വീടുകളിൽ ഈ പ്രായത്തിലുള്ള
മക്കളോട് പോയി പഠിക്കടാ വായിക്കാടാ എന്നൊക്കെ പറഞ്ഞു അവരെ ഒരു പാട്ടിലാക്കി പല രക്ഷിതാക്കളും തങ്ങളുടെ വഴിക്ക് മാറും. അൽപ നേരം വായിച്ചു കുട്ടികൾ മടുത്തു അവർ അവസാനിപ്പിക്കും . അതെ സമയം അവരുടെ
കൂടെ ഇരുന്നു അവരുടെ പുസ്തകങ്ങൾ നാമും അവരോടൊപ്പം കൂടി പഠനം നടത്തുകയും സംശയ ദൂരീകരിക്കുകയും ചെയ്യാൻ കഴിഞ്ഞാൽ അവർക്ക്
ഏകാന്തത ഇല്ലാതാക്കി പഠനത്തിൽ ഉത്സാഹമുള്ളവരാക്കി മാറ്റാം അതോടൊപ്പം അവരോടു കൂടെ നിന്ന് നല്ല മനസ്സോടെ ഉള്ള ഉപദേശം നല്കുക വഴി അവരെ നേര് വഴിയില നയിക്കാനുമാവും.
14 - 21
വിശാലമായ സൗഹൃദം കെട്ടി പടുക്കുകയും അത് വഴി ജീവിതത്തിലെ ഇതു വഴിയിലേക്കും
തെന്നിമാറാവുന്ന ഈ ഘട്ടത്തിൽ ഒരു രക്ഷിതാവിനു തന്റെ മക്കളുടെ ഏറ്റവും നല്ല കൂട്ടുകാരൻ ആവാൻ കഴിഞ്ഞാൽ അവരുടെ ചലനങ്ങളും
,
സഞ്ചാര പാതകളും സൗഹൃദ വലയങ്ങളും മനസ്സിലാക്കാനും അത് വഴി ഒരു സുഹൃത്തായികൊണ്ട് തന്നെ അവരുടെ അപഥ സഞ്ചാരങ്ങൾ തുടക്കത്തിൽ
തന്നെ വഴി തിരിച്ചു വിടാനുമാവും. നമ്മുടെ നാടുകളിൽ ഏറ്റവും കൂടുതൽ ആളുകള് വഴിപിഴച്ചു അസാന്മാർഗിക വഴികളിൽ അഭയം തേടുന്ന
പ്രായം
21
വയസ്സോ അതിനു മുമ്പോ ആണ് . ഉന്നത പഠന കാലഘട്ടം കൂടി ആയ ഈ ഘട്ടത്തിൽ മക്കൾ ദിവസത്തിന്റെ സിംഹ ഭാഗങ്ങളും പുറത്തായിരിക്കും
അതിനാൽ തന്നെ പല രക്ഷിതാക്കൾക്കും തങ്ങളുടെ മക്കളുടെ ചലനങ്ങൾ അറിയാൻ ആവാറില്ല.
രക്ഷിതാക്കൾ മസിൽ പിടിച്ചു
,
ഒരു കടും പിടിത്തക്കാരനായി നിന്നത് കൊണ്ട് യാതൊരു നേട്ടവും മക്കളിൽ ഉണ്ടാക്കാൻ ആവില്ല . അത് മാതാ പിതാക്കളുമായി മക്കൾക്കുള്ള
സ്നേഹവും ബന്ധവും കുറയ്ക്കാനേ സഹായകമാവൂ അതോടൊപ്പം കൂട്ടിലടക്കപ്പെട്ട കിളിയെ പോലെ സ്വാതന്ത്ര്യത്തിനുള്ള പഴുതുകൾ തേടി
നടക്കുന്നവരും അവസരം കിട്ടിയാൽ അത് മാക്സിമം ഉപയോഗപ്പെടുത്താനും അവർ ശ്രമിക്കും . അങ്ങിനെ ഒന്നുണ്ടായില്ലങ്കിൽ വസന്തങ്ങളില്ലാത്ത പൂന്തോട്ടം പോലെ ഉണർവില്ലാത്ത മൂടന്മാരായി അവർ മാറും ... ഒരു മതാവാകാൻ അല്ലങ്കിൽ പിതാവാകാൻ ഒട്ടുമിക്ക സ്ത്രീ
പുരുഷന്മാർക്കും സാധ്യമാവും എന്നാൽ ഒരു രക്ഷിതാവാകാൻ മാതാ പിതാക്കളിൽ ന്യൂനപക്ഷത്തിനെ സാധ്യമാവുന്നൊള്ളൂ ...
--
--
==========================================================
Indian School Parents Forum (ISPAF) Jeddah
To Contact Administrator send email to ispaf...@gmail.com
==========================================================
---
You received this message because you are subscribed to the Google Groups "ISPAF JEDDAH" group.
To unsubscribe from this group and stop receiving emails from it, send an email to
ispafjeddah...@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
The information contained in this email message may be privileged, confidential and protected from disclosure. If you are not the intended recipient, any review, dissemination, distribution or copying is strictly prohibited. If you have received
this email message in error, please notify the sender by reply email and delete the message and any attachments.
|