വിന്‍ഡോസ്‌ 10 കിട്ടിയില്ലേ ? എങ്കില്‍ ഇതാ എടുത്തോ.

2 views
Skip to first unread message

Vaisakh M.G

unread,
Aug 6, 2015, 5:09:13 AM8/6/15
to vaisa...@googlegroups.com

നിങ്ങളില്‍ വിന്‍ഡോസ്‌ 10 അപ്ഗ്രേഡ് ചെയ്യാന്‍ റിസര്‍വ് ചെയ്തിട്ട് ഇത് വരെ അപ്ഡേറ്റ് ലഭിക്കാത്തവര്‍ ഉണ്ടോ ? കാത്തിരുന്ന് മടുത്തെങ്കില്‍ ഇനി വിഷമിക്കണ്ട...നിങ്ങളുടെ കാത്തിരിപ്പിന് വിരാമമിടാന്‍ ഇതാ ഞാന്‍ എത്തിയിരിക്കുന്നു.

മൈക്രോസോഫ്റ്റ് ന്‍റെ ഔദാര്യത്തിന് കാത്ത് നില്‍ക്കാതെ ഇപ്പോള്‍ തന്നെ നിങ്ങളുടെ സിസ്റ്റം വിന്‍ഡോസ്‌ 10 ലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ ഉള്ള മീഡിയ ക്രിയേഷന്‍ ടൂള്‍ ആണ് ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് തരാന്‍ പോകുന്നത്.

64ബിറ്റ് വിന്‍ഡോസ്‌ ഉള്ളവര്‍ ഈ ലിങ്കില്‍ ക്ലിക്കി ടൂള്‍ ഡൌണ്‍ലോഡ് ചെയ്തോളൂ

32ബിറ്റ് വിന്‍ഡോസ്‌ ഉള്ളവര്‍ ഈ ലിങ്കില്‍ ക്ലിക്കി ടൂള്‍ ഡൌണ്‍ലോഡ് ചെയ്യുക.

ഡൌണ്‍ലോഡ് ചെയ്ത മീഡിയ ക്രിയേഷന്‍ ടൂള്‍ ഓപ്പണ്‍ ചെയ്യ്താല്‍ താഴെ കാണിച്ചിരിക്കുന്നത് പോലെ ഒരു സ്ക്രീന്‍ ലഭിക്കും :

നിങ്ങളുടെ സിസ്റ്റം വിന്‍ഡോസ്‌ 10 ലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ ആണെങ്കില്‍ ആദ്യത്തെ ഓപ്ഷന്‍ സെലക്റ്റ് ചെയ്യുക. അതല്ല മറ്റൊരു സിസ്റ്റത്തില്‍ ഇന്സ്ടാല്‍ ചെയ്യുവാന്‍ വേണ്ടിയുള്ള മീഡിയ ക്രിയേറ്റ് ചെയ്യുവാന്‍ ആണെങ്കില്‍ രണ്ടാമത്തെ ഓപ്ഷന്‍ സെലക്റ്റ് ചെയ്യാകുന്നതാണ്.

കൂടുതല്‍ ഒന്നും പറയേണ്ടതില്ലെന്ന് തോന്നുന്നു...ഇനി ചിത്രങ്ങള്‍ കഥ പറയും.


--

 

Reply all
Reply to author
Forward
0 new messages