കാട്ടരുവിയെ കുറിച്ച് ഒരു കവിത എഴുതാന്‍ എന്‍റെ മനസ്സിലെ കിളിയെ ഞാന്‍ നാട്ടിലേക്ക് പറത്തി വിട്ടു. അങ്ങിനെ കിളി നാടിലെത്തി എനിക്ക് വരികള്‍ പറഞ്ഞു തരാന്‍ തുടങ്ങി
ഞാന്‍ എഴുതി ത്തുടങ്ങി .കളകളം പാടുന്ന അരുവിതന്‍ ചാരെ പഞ്ചാര മണലില്‍ ഇരിക്കെ .............. പെട്ടെന്ന് ഡോര്‍ ബെല്‍ കേട്ടു. ചെന്ന് നോക്കുമ്പോള്‍ പത്രക്കാരന്‍ പത്രം കൊണ്ട് വന്നതാ. വാങ്ങി വന്നിരുന്നു ഇനി ഇത് ഒന്ന് നോക്കീട്ടു മതി എഴുത്തെന്നു കരുതി കടലാസും പേനയും മാറ്റിവച്ചു. പത്രത്തിന്റെ മുന്‍ പേജില്‍ തന്നെ കണ്ട രണ്ടു വാര്‍ത്തകള്‍ എന്‍റെ കണ്ണ് നിറഞ്ഞു. സ്നേഹം എന്ന വികാരം നമുക്കെന്നാണ് നഷ്ടപ്പെട്ടത്? സ്വന്തം അമ്മയെയും മക്കളെയും പോലും സ്നേഹിക്കാന്‍ നമുക്കാവുന്നില്ലേ . എന്താണ് നാം ഇത്രേം ദുഷ്ടന്മാര്‍ ആയി പോയത്.
അഞ്ചു മക്കളെ പ്രസവിച്ചു വളര്‍ത്തി അവരെ സ്വന്തം കുടുംബം ഉണ്ടാക്കാന്‍ പ്രപ്ത്തരാക്കി. ആ അമ്മയ്ക്ക് ആ ''നല്ല '' മക്കള്‍ കൊടുത്ത സമ്മാനം ........ ചാണക കുഴിക്കടുത്തെ കാലിത്തൊഴുത്തില്‍ ചപ്രമന്ജം ഒരുക്കി കൊടുത്തു. ഉടുക്കാന്‍ ഒരു തുണ്ട് തുണികഷ്ണം കൊടുക്കാനും അവര്‍ക്ക് തോന്നുന്നില്ല . ഭാഗ്യത്തിന് അവരുടെ ഒര്മാസക്തി ദൈവം എടുത്തു.
അല്ലായിരുന്നെകില്‍ അവര്‍ അവരുടെ മുന്കാലം ഓര്‍ത്തു പോയേനെ. ഞാന്‍ ഓര്‍ത്തു അന്ന് മേല്‍മുണ്ട് അല്പം ഒന്ന് മാറിയാല്‍ നാണിക്കുന്ന സുന്ദരി കുട്ടിയായിരുന്നിരിക്കും ആ പാവം അമ്മ . ഇന്നോ പൂര്‍ണ നഗ്നയാക്കി സ്വന്തം മക്കള്‍ തന്നെ പുറത്തു കിടത്തിയിരിക്കുന്നു. ഹ കഷ്ടം ഇവരോട് ഈശ്വരന്‍ എങിനെ പൊറുക്കും? അല്ല പൊറുക്കാന്‍ പാടില്ല. ഇത് കണ്ടു വളര്‍ന്നു വരുന്ന അവരുടെ മക്കള്‍ ഇപ്പോഴേ തുടങ്ങിക്കാണും തൊഴുതും ചാണക ക്കുഴിയും ഉണ്ടാക്കാന്‍..........
ഇനി വേറൊന്നു ............സ്വന്തം അച്ഛന്‍ മകന്‍ 'അ ' എന്ന അക്ഷരം എഴുതാത്തതിനു ശരീരം മുഴുവല്‍ അടിച്ചു പൊട്ടിച്ചു. തിരിച്ചറിയാന്‍ പോലും പ്രായമാകാത്ത ആ കുഞ്ഞിനെ അന്യനായ ഒരാള്‍ക്കുപോലും ഇങ്ങനെ ചെയ്യാന്‍ കഴിയുമോ. ആ മനുഷ്യനെ അച്ഛന്‍ എന്ന് വിളിക്കാമോ എന്തോ എനിക്കറിയില്ല. ആ കുഞ്ഞിന്‍റെ നിഷ്കളങ്കമായ മിഘം എന്നെ നൊമ്പരപ്പെടുത്തി. ഇല്ല എനിക്കിനി എഴുതാന്‍ കഴിയില്ല. ഇതിനെ കുറിച്ചൊക്കെ എഴുതുന്നവരുടെയും കൈ നാറും. ഞാന്‍ നിര്‍ത്തി ഇനി വായിക്കാന്‍ ക്ഷേമയുള്ളവര്‍ ചിന്തിക്കൂ.
നാട്ടിലേക്ക് പറത്തിവിട്ട എന്നിലെ കിളിയെ ഞാന്‍ തിരികെ വിളിക്കുന്നു. വേണ്ട നീ ഇവിടെ തന്നെ പറന്നു നടന്നോ. ഈ മരുഭൂമിയില്‍ മരങ്ങളും മഴയും ഇല്ല എന്നെ ഉള്ളു. മനുഷ്യത്വവും സുരക്ഷിതത്വവും ഏറെയുണ്ട് . അങ്ങിനെ ഞാനും എന്‍റെ കിളിയും ഇവിടെത്തന്നെ നിക്കാന്‍ തീരുമാനിച്ചു.