തൃശൂര്‍ ജില്ലാ സൗഹൃദവേദി മാനവ സൗഹൃദ സംഗമം

2 views
Skip to first unread message

Thrissur Jilla Souhredavedi

unread,
Sep 24, 2012, 12:52:06 PM9/24/12
to TJ...@googlegroups.com

തൃശൂര്‍ ജില്ലാ സൗഹൃദവേദി ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സങ്കടിപ്പിക്കാറുള്ള മാനവ സൗഹൃദ സംഗമം സെപ്റ്റംബര്‍ 28  വെള്ളിയര്ഴ്ച വൈകിട്ട് 6 മണിക്ക് ഐ സി സി അശോക ഓഡിറ്റൊരിയത്തില്‍ നടക്കും. കേരളത്തിലെ പ്രമുഖ സാഹിത്യ കാരനും പ്രഭാഷകനുമായ പ്രൊഫസര്‍ എം എന്‍ കാരശ്ശേരി മുഖ്യ പ്രഭാഷണം നടത്തും

വിശ്വാസങ്ങളും സിദ്ധാന്തങ്ങളും മനുഷ്യ നന്മക്കുവേണ്ടിയാണ് രൂപപെട്ടത്‌ പ്രവാചകരും പ്രബോധകരും അവതാരപുരുഷന്മ്മാരും മാനവകുലത്തിന്റെ സാംസ്കാരികോന്നമനത്തിനു വേണ്ടി യാത്നിച്ചവരാണ്. ഭൂതകാലം വര്‍ത്തമാനത്തിനു വഴിമാറികൊടുത്തപ്പോള്‍  - ഇന്നലെകള്‍ ജന്മം കൊടുത്ത ഇന്നിന്റെ അവസ്ഥ സൗഹൃദത്തിന്റെതല്ല  കലുഷ്യതിന്റെതാണ്.

 

ഏകാഗ്ര ചിത്തത്തെ ഭൂതകാല സംഭവങ്ങളില്‍ വ്യന്യസിപ്പിക്കുകയും അക്കാല മനുഷ്യന്റെ മനസ്സും പ്രത്യകതകളുമായി താദാട്മ്യപെടുത്തുകയും അവയെ സ്വാംശീകരിച്ചുകൊണ്ട് അവയില്‍നിന്നും ഉത്ഭൂതമാകുന്ന നന്മയുടെ വെളിച്ചം ഭാവി തലമുറയ്ക്ക് പകര്‍ന്ന് നല്‍കേണ്ടതും കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന തിരിച്ചറിവാണ് മാനവ സൗഹൃദ സംഗമത്തിനാധാരം    

 

പോയ വര്‍ഷങ്ങളില്‍ വേദി നടത്തിയ മാനവ സൗഹൃദ സംഗമങ്ങളില്‍   കൈതപ്രം ദാമോദരന്‍ നമ്പൂതിരി , ഫാദര്‍ ചിറമ്മല്‍ , പ്രൊഫസര്‍ ഷാഹുല്‍ ഹമീദ് , സച്ചിദാനന്ദന്‍ , കെ വേണു , ബാലചന്ദ്രാന്‍ ചുള്ളിക്കാട് കുരീപുഴാ ശ്രീകുമാര്‍ , പെരുമ്പടവം ശ്രീധരന്‍ എന്നീ പ്രമുഘര്‍ പങ്കെടുത്തിരുന്നു

 

കാലികപ്രാധാന്യമുള്ള കേരളത്തിലെ ഇരുളുന്ന സൗഹൃദം എന്ന വിഷയത്തെ ആസ്പദമാക്കി ഈ വര്‍ഷത്തെ മാനവ സൗഹൃദ സംഗമത്തില്‍ പ്രൊഫസര്‍ എം എന്‍ കാരശ്ശേരി മുഖ്യ പ്രഭാഷണം നടത്തും . പരിപാടിയില്‍ ശ്രോതാക്കള്‍ക്ക് എം എന്‍ കാരശ്ശേരിയുമായി സംവദിക്കുവാനും അവസരം ഉണ്ടായിരിക്കും

Reply all
Reply to author
Forward
0 new messages