മലയാളത്തില്‍ രണ്ടാം ഭാഗങ്ങളുടെ പെരുമഴ

1 view
Skip to first unread message

meera nandhan

unread,
Jul 22, 2010, 12:07:14 AM7/22/10
to
Banner.jpg

10 ഓളം മലയാളം ചിത്രങ്ങളുടെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നു. ഷാജി രണ്‍ജി ടീമിന്റെ ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മിഷണര്‍ , ഷാജി എസ് എന്‍ സ്വാമി ടീമിന്റെ ഓഗസ്റ്റ്‌ 1 ന്റെ രണ്ടാം ഭാഗം, ആലപ്പി അഷറഫിന്റെ നിന്നിഷ്ടം എന്നിഷ്ടം, അവളുടെ രാവുകള്‍ , മൂക്കില്ല രാജ്യത്ത് , റണ്‍‌വേ , കാസര്‍ഗോഡ്‌ കാദര്‍ ഭായി, കണ്ണൂര്‍ ,
ഇവ കൂടാതെ സേതുരാമയ്യരും പ്രേക്ഷകരിലേക്ക് എത്താന്‍ തയ്യാറെടുക്കുന്നു. ഇപ്പോള്‍ മമ്മൂട്ടിയെ കൂട്ട് പിടിച്ചു ഉപ്പുകണ്ടവും വരുന്നുവെന്ന് കേള്‍ക്കുന്നുണ്ട്


മമ്മൂട്ടി ഉപ്പ്കണ്ടം കുടുംബത്തില്‍

mammootty uppukandam.jpg


93 ല്‍ പ്രേക്ഷകരെ ത്രസിപ്പിച്ച ചിത്രമാണ് ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത ഉപ്പ്കണ്ടം ബ്രദേര്‍സ്. വില്ലന്‍ വേഷങ്ങളില്‍ നിന്നും
ബാബു ആന്റണിയേ നായകനിരയിലേക്ക് കൊണ്ട് വന്ന ചിത്രങ്ങളില്‍ ഒന്നാണിത്. ഗീത, ജഗദീഷ്, മാതു, കാപ്ടന്‍ രാജു തുടങ്ങിയവരായിരുന്നു
അഭിനെതാക്കള്‍ ‍.

ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഒരുങ്ങുന്നു. 
Read More...


കാസര്‍ഗോഡ്‌ കാദര്‍ ഭായിയുടെ തുടരനും ഉടന്‍

Thulasidas.jpg

സംവിധായകന്‍ തുളസിദാസിന്റെ പുതിയ ചിത്രമാണ് കുവൈറ്റ്‌ മസ്താന്‍ . തുളസീദാസിന്റെ തന്നെ മിമിക്സ് പരേഡ്, കാസര്‍ഗോഡ്‌ കാദര്‍ ഭായ്
എന്നെ ചിത്രങ്ങളുടെ തുടരന്‍ ആണ് കുവൈറ്റ്‌ മസ്താന്‍
. ജഗദീഷ്, അശോകന്‍ , സിദ്ദിഖ്, ഇന്നസെന്‍റ്‌, സൈനുദ്ദീന്‍, ആലുമ്മൂടന്‍
തുടങ്ങിയവരായിരുന്നു മിമിക്സ് പരേഡിലെയും കാദര്‍ഭായിയിലെയും അഭിനേതാക്കള്‍ .

Read More...

വാളയാര്‍ പരമശിവം വീണ്ടും

valayarparamsivam2.jpg

റണ്‍‌വേ എന്ന മെഗാഹിറ്റ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഉടന്‍ ആരംഭിക്കുന്നു. വാളയാര്‍ പരമശിവം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കേന്ദ്ര
കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദിലീപ് തന്നെയാണ്. 2004 ല്‍ റിലീസായ റണ്‍‌വേ മെഗാഹിറ്റായിരുന്നു. ഉദയകൃഷ്ണയും സിബി കെ തോമസും
തന്നെയാണ് വാളയാര്‍ പരമശിവത്തിന്‍റെയും തിരക്കഥയും രചിക്കുന്നത്.

Read More...

ഓഗസ്റ്റ് 1ന്‍റെ രണ്ടാം ഭാ‍ഗം ഷാജി കൈലാസ് സംവിധാനം ചെയ്യുന്നു

august_1.jpg

ഷാജി കൈലാസ് ഓഗസ്റ്റ് 1ന്‍റെ രണ്ടാം ഭാ‍ഗം സംവിധാനം ചെയ്യും. ഷാജിയും സ്വാമിയും തമ്മിലുള്ള ആദ്യവട്ട ചര്‍ച്ച പൂര്‍ത്തിയായിക്കഴിഞ്ഞു.
ഈ പ്രൊജക്ട് ഉടന്‍ തന്നെ ആരംഭിക്കാനാണ് തീരുമാനം. അരോമ മണിക്കുവേണ്ടിയാണ് ഈ സിനിമ ആലോചിക്കുന്നത്.

Read More...

ഷാജി - രണ്‍ജി ടീമിന്റെ ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍

mammootty-raju.jpg

15 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും രണ്‍ജി പണിക്കരും ഒത്തുചേരുകയാണ്. ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍ എന്ന
ചിത്രത്തിലൂടെ. ദി കിംഗ് എന്ന ചിത്രത്തിലെ ജോസഫ് അലക്സ് ഐ എ എസും കമ്മീഷണറിലെ ഭരത്ചന്ദ്രന്‍ ഐ പി എസും
തന്നെയാണ് പ്രധാന കഥാപാത്രങ്ങള്‍ .

Read More...

valayarparamsivam2.jpg
Banner.jpg
Thulasidas.jpg
mammootty-raju.jpg
mammootty uppukandam.jpg
august_1.jpg
Reply all
Reply to author
Forward
0 new messages