കുട്ടികളുടെ കണ്ണിലും മുഖത്തും കരി വാരി തേക്കുന്ന അമ്മമാരുടെ ശ്രദ്ധക്ക് ...

3 views
Skip to first unread message

dotcompals

unread,
Jan 7, 2013, 11:50:22 PM1/7/13
to TattaMangalam
എന്താ ഇപ്പൊ നമ്മുടെ യുവ സുന്ദരന്‍ മാരുടെ കണ്ണുകള്‍ കാണാന്‍ ഭംഗി !
മനോഹരം ആയി അവരതില്‍ സുറുമ എഴുതി ഭംഗി കൂട്ടുകയാണ് ,കാജോള്‍ കജ്ര സുറുമ
എന്നെല്ലാം അറിയപ്പെടുന്ന ഗാലന എന്ന് പറയുന്ന ഈ കരിയില്‍ എന്പതു
ശതമാനത്തില്‍ അധികം ലെഡ് സള്‍ഫൈഡ് ആണ് ഉള്ളത് എന്നും വളരെ വേഗം കണ്ണിന്റെ
നേരിയ സെല്ലുകള്‍ ഇത് അബ്സോര്‍ബ് ചെയ്തു രക്തത്തിലും മറ്റും കലരുമെന്നും
ഈ യുവ കോമളന്മാര്‍ എന്തെ മനസ്സിലാക്കാത്തത് .ലെഡ് അപകടകാരി ആണ് എന്ന്
ആരും പറഞ്ഞു കൊടുക്കാത്തത് എന്ത് ? കുട്ടികള്‍ക്ക് കവിളില്‍ കറുത്ത
പൊട്ടു കുത്തി കണ്ണ് തട്ടുന്നതില്‍ നിന്നു പ്രൊട്ടക്റ്റ് ചെയ്യാം എന്ന്
കരുതുന്ന പുരികത്തില്‍ മഷി വരയുന്ന അമ്മ അറിയുന്നില്ല കുട്ടി അത് തൊട്ടു
വായില്‍ കൈ കൊണ്ടു പോകുമെന്ന് . അത് മറ്റൊരു അറിവില്ലായ്മ ആണ് എന്ന്
വയ്ക്കാം പക്ഷെ യുവ തലമുറയെന്തേ ഇങ്ങിനെ ചെയ്യുന്നു ? ഒരു മരുന്ന്
ഉപയോഗിക്കുമ്പോള്‍ ഒരു ലേപനം ഉപയോഗിക്കുമ്പോള്‍ അതെന്താണ് എന്ന് അറിയാതെ
ആണോ ഉപയോഗിക്കുക !അത്ര അറിവു കേടു നമ്മുടെ മലയാള യുവതയ്ക്ക് വന്നു
പെട്ടുവോ !
(re shared from facebook.com )
Reply all
Reply to author
Forward
0 new messages