ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഒരു മുന്നറിയിപ്പും അതോടൊപ്പം എടുത്തു ചാട്ടം കൊണ്ട് ചിലപ്പോള്‍ ന്ഷ്ട്ടപ്പെട്ടെക്കാവുന്ന ഒരാളുടെ ജീവിതവും...
0 views
Skip to first unread message
dotcompals
unread,
Aug 1, 2012, 5:49:04 AM8/1/12
Reply to author
Sign in to reply to author
Forward
Sign in to forward
Delete
You do not have permission to delete messages in this group
Copy link
Report message
Show original message
Either email addresses are anonymous for this group or you need the view member email addresses permission to view the original message
to
ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഒരു മുന്നറിയിപ്പും അതോടൊപ്പം എടുത്തു ചാട്ടം കൊണ്ട് ചിലപ്പോള്‍ ന്ഷ്ട്ടപ്പെട്ടെക്കാവുന്ന ഒരാളുടെ ജീവിതവും... കടപ്പാട് - K.a. Saifudeen (Sub-editor at Madhyamam)
ഇതൊരു പത്ര വാര്‍ത്തയാണ്... ഞാനൊരു പത്രപ്രവര്‍ത്തകനുമാണ്... ഈ സംഭവം നടക്കുമ്പോള്‍ അതേ കമ്പാര്‍ട്ടുമെന്‍റില്‍ യാത്ര ചെയ്തിരുന്ന മറ്റൊരു യാത്രക്കാരനുമാണ്...
ജൂലൈ 17ാം തിയതി രാത്രി 16603 മാവേലി എക്സ്പ്രസിലാണ് സംഭവം...
വാര്‍ത്തയില്‍ പറയുന്നത് റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്‍റില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ്...
സംഭവം ഇങ്ങനെയായിരുന്നു കമ്പാര്‍ട്ടുമെന്‍റില്‍ വളരെ ഉച്ചത്തിലുള്ള ബഹളം
കേട്ടാണ് ഞങ്ങള്‍ ഉണര്‍ന്നത്.. അപ്പോള്‍ ട്രെയിന്‍ ഷൊര്‍ണ്ണൂര്‍ കഴിഞ്ഞിരുന്നു..
തൊട്ടപ്പുറത്തെ റാക്കില്‍ അപ്പര്‍ ബര്‍ത്തില്‍ കിടന്നിരുന്ന യുവതിയാണ് ഉച്ചത്തില്‍ ബഹളം വെച്ചുകൊണ്ടിരുന്നത്... ഇരുട്ടില്‍ തന്നെ ആരോ തൊടുന്നതായി തോന്നി എന്നും
ഉണര്‍ന്നപ്പോള്‍ എതിര്‍ വശത്തെ ബര്‍ത്തില്‍ കിടന്നിരുന്ന യുവാവിന്‍െറ കൈ തനിക്കുനേരേ നീണ്ടുവരുന്നതായി കണ്ടുമെന്നുമാണ് യുവതി പറഞ്ഞത്..
കമ്പാര്‍ട്ടുമെന്‍റില്‍ ഉണ്ടായിരുന്ന മറ്റു യാത്രക്കാര്‍ പെട്ടെന്ന് പോലീസുകാരായി മാറി യുവതിക്കുവേണ്ടി സംസാരിച്ചു തുടങ്ങി... എല്ലാവരും മര്യദാരാമന്മാരുമായി...
സുന്ദരിയായ യുവതിക്കുവേണ്ടി പോരാടാന്‍ എല്ലാവരും തയാറായി നില്‍ക്കുന്നപോലെ തോന്നി...
അതില്‍ ഏറ്റവും ശക്തമായി വാദിച്ചതും ഉച്ചത്തില്‍ സംസാരിച്ചതും യുവതിയുടെ തൊട്ടുതാഴത്തെ മിഡില്‍ ബര്‍ത്തില്‍ കിടന്ന അഡ്വക്കേറ്റ് എന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവ് ആയിരുന്നു..
അയാളുടെ ഭാര്യ അതേ ട്രെയിനില്‍ മറ്റൊരു കമ്പാര്‍ട്ടുമെന്‍റില്‍ യാത്ര ചെയ്യുകയാണെന്നും ട്രെയിനില്‍ പെണ്‍കുട്ടികള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെങ്കില്‍ തന്‍െറ ഭാര്യയുടെ സ്ഥിതി എന്തായിരിക്കുമെന്ന് ഉച്ചത്തില്‍ ആശങ്കപ്പെടുന്നുണ്ടായിരുന്നു....
അതിനിടയില്‍ യുവാവ് കരഞ്ഞു തുടങ്ങി... താനത് ചെയ്തിട്ടില്ളെന്നും വേണമെങ്കില്‍ ഇവിടെ ഇറങ്ങിക്കൊള്ളാമെന്നും കാലു പിടിക്കാമെന്നും അയാള്‍ പറഞ്ഞുനോക്കി... യുവതി വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. വര്‍ഷങ്ങളായി താന്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുകയാണെന്നും
റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുവിടാമെന്ന് പറഞ്ഞാല്‍ പോലും താനത് സ്വീകരിക്കാറില്ളെന്നുമൊക്കെ അവര്‍ പറയുന്നുണ്ടായിരുന്നു...
അവര്‍ അല്‍പം അയഞ്ഞപ്പോള്‍ സഹയാത്രികര്‍ വിട്ടുകൊടുക്കരുത് എന്ന് വാശികൂട്ടി...
ഒടുവില്‍ ആര്‍.പി.എഫുകാരും വനിതാ പോലീസുകാരും വന്നു. പ്രശ്നം രമ്യമായി തീര്‍ത്തുകൂടേ എന്ന് വനിതാ പോലീസടക്കം ചോദിച്ചു നോക്കി... പക്ഷേ, യുവതി പരാതിയില്‍ ഉറച്ചുനിന്നു... സാക്ഷിയാവാന്‍ ആരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിനു മുന്നില്‍
പെട്ടെന്ന് എല്ലാവര്‍ക്കും ഉറക്കം വന്നു... ഒരു മധ്യവയസ്കന്‍ മാത്രം ഉറച്ചുനിന്നു.. അയാളായിരുന്നു യുവതിക്കുവേണ്ടി എറ്റവും കൂടുതല്‍ ഒച്ച വെച്ചത്....
ഒടുവില്‍ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ ഇറക്കി പോലീസ് യുവാവിനെ കൊണ്ടുപോയി...
ട്രെയിന്‍ മുന്നോട്ടു നീങ്ങി... ചര്‍ച്ച യുവതി ചെയ്ത വീരകൃത്യത്തെക്കുറിച്ചയി.. പെണ്‍കുട്ടികളായാല്‍ ഇങ്ങനെ വേണമെന്ന് സാരോപദേശമായി....
അതിനിടയില്‍ മറ്റൊരു സഹയാത്രികന്‍ ഒരു സംശയം ചോദിച്ചു... ‘യുവതിയുടെ ബര്‍ത്തിന് താഴത്തെ ബര്‍ത്തില്‍ കിടന്ന
അഡ്വക്കേറ്റ് എന്നു പറഞ്ഞയാള്‍ എവിടെ പോയി...?’
ശരിയായിരുന്നു അയാളെ കാണാനില്ലായിരുന്നു. ആരോ പറയുന്നതുകേട്ടു ബഹളത്തിനിടയില്‍ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ അയാള്‍ ഇറങ്ങിയെന്ന്..
തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്ന
അയാള്‍ എന്തിന് എറണാകുളത്ത് ഇറങ്ങി എന്ന് സംശയം ചോദിച്ച യാത്രക്കരനെ എല്ലാവരും ചേര്‍ന്ന് ഒരു മൂലയ്ക്കിരുത്തി...
പക്ഷേ, അപ്പോഴും ബാക്കിയായ സംശയത്തിന്‍െറ മുനകളുമായി ട്രെയിന്‍ മുന്നോട്ടുപോകവേ എനിക്കിറങ്ങാനുള്ള
സ്റ്റേഷനുമായി...
പിറ്റേ ദിവസത്തെ സായാഹ്ന പത്രത്തില്‍ വന്ന വാര്‍ത്തയില്‍ ദാ, ഇങ്ങനെയും വായിച്ചു...
മാനഭംഗം എന്ന വാക്കിന്‍െറ അര്‍ത്ഥം തേടി ഇപ്പോള്‍ ശബ്ദതാരാവലി പരിശോധിക്കുകയാണ് പത്രപ്രവര്‍ത്തകന്‍ കൂടിയായ ഞാന്‍....
വാര്‍ത്തയില്‍ മരിക്കുന്നതാണ് സത്യം എന്നു പറയുന്നത് എത്രയോ നേരാണ്...
നിങ്ങള്‍ ഉള്‍പ്പെടുന്ന ഒരു സംഭവം വാര്‍ത്തയാകുന്നതുവരെ വാര്‍ത്തകളെല്ലാം സത്യമാണെന്നു വിശ്വസിക്കുന്ന ‘വിശ്വാസികളായ’ എല്ലാ വായനക്കാരോടും
ഒരു പത്രപ്രവര്‍ത്തകന്‍ ക്ഷമ ചോദിക്കുന്നു...
ചിലപ്പോള്‍ പിടിയിലായ ആള്‍ നിരപരാധി ആണെങ്കിലോ....? ഒരു പെണ്ണു വിചാരിച്ചാല്‍ ഒരാളെ അനായാസമായി കുടുക്കാമല്ളോ എന്നുകൂടി ആലോചിച്ചപ്പോള്‍ കൂടുതലും ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക്
ഒരുള്‍ക്കിടിലം തോന്നുന്നില്ളേ...?