heart attack

0 views
Skip to first unread message

dotcompals

unread,
Jun 23, 2012, 3:05:28 AM6/23/12
to
(കടപ്പാട് ,, ഡോ ,വി. ജയറാം )
ഭീതി വിതയ്ക്കുന്ന ഹൃദയാഘാതവും അതേതുടര്‍ന്നുണ് ടാകുന്ന പെട്ടെന്ന് കുഴഞ്ഞുവീണുള്ള മരണവും,കേരളത്തി ല്‍ വര്‍ദ്ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഹൃദയരക്തധമനികളി ല്‍ കൊഴുപ്പടിഞ്ഞുകൂടിയുണ്ടാകുന്ന ചെറിയ ബ്ളോക്കുകളില്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ പെട്ടെന്ന് രക്തം കട്ടപിടിച്ച് രക്തക്കുഴല്‍ പൂര്‍ണ്ണമായും അടയുമ്പോഴാണല്ലോ ഹൃദയാഘാതമുണ്ടാകുന്നത്. ഹൃദയാഘാതം സംഭവിച്ച വ്യക്തിയെ പരിചരിക്കുന്ന രീതിയും,ഹൃദയാഘാ തത്തെ തുടര്‍ന്ന് പെട്ടെന്ന് ഹൃദയം സ്തംഭിച്ചുപോയാല്‍ ഹൃദയപ്രവര്‍ത്തനം ആശുപത്രിയിലെത്തുന്നതുവരെ നിലനിര്‍ത്തുന്ന തിനുവേണ്ട പ്രഥമ ശുശ്രൂഷ നല്‍കുന്നതെങ്ങന െയെന്നും നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ് ടത് വിലപ്പെട്ട ജീവന്‍ രക്ഷിക്കുവാന്‍ അനിവാര്യമാണ് വീട്ടിലൊരാള്‍ക ക് ഹൃദയാഘാതം സംഭവിച്ചാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങളാണ് താഴെ വിവരിക്കുന്നത്.

1) ഹാര്‍ട്ട് അറ്റാക്ക്വന്ന വ്യക്തിയെ ബോധമുണ്ടെങ്കില് ‍ചാരിയിരുത്തുക തലയും, തോളുംതലയിണകൊണ്ട ് താങ്ങുകൊടുക്കണം .

2) രോഗിയുടെ കൈത്തണ്ടയില്‍ സ്പര്‍ശിച്ച് പള്‍സ് പരിശോധിക്കുക. വീട്ടില്‍ ബി.പി. പരിശോധിക്കുന്ന യന്ത്രം ഉണ്ടെങ്കില്‍ പ്രഷറും പരിശോധിക്കാം. പള്‍സും, ബി.പി.യും കുറവാണെന്നുകണ്ട ാല്‍നിരപ്പായ പ്രതലത്തില്‍ മലര്‍ത്തിക്കിടത ്തി കാലുകള്‍ക്കിടയി ല്‍ രണ്ട് തലയിണകള്‍ വെച്ച്കാലുകള്‍ ഉയര്‍ത്തി വെയ്ക്കുക. തലച്ചോറിലേയ്ക്ക് ആവശ്യത്തിനുള്ള രക്തപ്രവാഹംഉണ്ടാകുവാനും അതുവഴി ബോധക്ഷയം സംഭവിക്കുന്നത് തടയുവാനും ഇത് സഹായിക്കും.

3) രോഗിയുടെ ഇറുകികിടക്കുന്ന വസ്ത്രങ്ങള്‍ ഊരിമാറ്റുകയോ, അയച്ചിടുകയോ ചെയ്യുന്നത് നന്നായിരിക്കും.

4) മുഖത്ത് തണുത്ത വെള്ളം യാതൊരവശാലും തളിക്കരുത്. തണുത്ത വെള്ളം തളിക്കുമ്പോള്‍ രോഗിയുടെ ഹൃദയരക്തക്കുഴലു കള്‍ പെട്ടെന്ന് ചുരുങ്ങുവാനും, നെഞ്ചിടിപ്പിലും പ്രഷറിലും വ്യതിയാനങ്ങള്‍ ഉണ്ടാകുവാനും ഇടയാക്കിയേക്കാം . ഇത് ഹൃദയാഘാതം വന്ന രോഗിക്ക് നല്ലതല്ല.

5) ഹൃദയാഘാതം വന്ന രോഗിയെ നടക്കാനോ മറ്റ് ശാരീരിക അദ്ധ്വാനം വേണ്ട പ്രവര്‍ത്തികള്‍ ചെയ്യുവാനോഅനുവദിക്കാതെ പൂര്‍ണ്ണ വിശ്രമം കൊടുക്കണം. വീല്‍ചെയറിലോ, കസേരയിലോ, സ്ട്രച്ചറിലോമാത്രമേ രോഗിയെഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് നീക്കാവൂ.

6) ഹൃദയാഘാതം വന്ന ആദ്യ 6 മണിക്കൂറുകളില്‍ കുടിക്കുവാനും ഒന്നും കൊടുക്കാതിരിക്ക ുന്നതാണ് ഉത്തമം. ദാഹമുണ്ടെങ്കില് ‍ ശുദ്ധജലം കുറച്ചുനല്‍കാം. ആഹാരപദാര്‍ത്ഥങ് ങളോ, പാനിയങ്ങളോ കഴിച്ചാല്‍ ദഹനക്കുറവും തുടര്‍ന്ന് ചര്‍ദ്ദിക്കുവാന ുള്ള സാദ്ധ്യത കൂടുതലുള്ളതിനാല ാണ് ഈ നിയന്ത്രണം.

7) നെഞ്ചുവേദനയുണ്ട െങ്കില്‍ നാക്കിനടിയിലിട് ട് അലിയിച്ചിറക്കുന ്ന ഐസോര്‍ഡില്‍ (5 മില്ലിഗ്രാം)ഗുളിക കൊടുക്കാം .ഇതോടൊപ്പം തന്നെ ഒരു ആസ്പിരിന്‍ ഗുളിക ചവച്ചുകഴിക്കുന് നതും നല്ലതാണ്. ഹൃദയാഘാതം സംഭവിച്ച ചില രോഗികളില്‍ നാക്കിന്റെ അടിയില്‍ ഐസോര്‍ഡിന്‍ ഗുളിക ഇട്ട് അലിയിച്ചിറക്കിയ ാല്‍ പെട്ടന്ന് രക്തസമ്മര്‍ദ്ദം കുറഞ്ഞ് ബോധക്ഷയം ഉണ്ടാകുവാനിടയാക്കിയേക്കാം. ഇത് ഒഴിവാക്കാന്‍ നിരപ്പായ പ്രതലത്തില്‍ രോഗിയെ കിടത്തിയതിനുശേഷ ം ഈ മരുന്നു നാക്കിന്റെ അടിയില്‍ ഇട്ട് അലിയപ്പിച്ചിറക് കാവൂ.

8) ഹാര്‍ട്ട് അറ്റാക്കിന് ശേഷമുള്ള ഓരേ നിമിഷവും ഓരേ ഹൃദയപേശികള്‍ നശിച്ചുകൊണ്ടേയി രിക്കുന്നതിനാല് ‍ സമയം വളരെ വിലപ്പെട്ടതാണ് . അതിനാല്‍ സമയം പാഴാക്കാതെ ഹൃദദ്രോഗതീവ്ര പരിചരണ വിഭാഗമുള്ള (സി.സി.യു) ഏറ്റവും അടുത്തുള്ള ആശുപത്രിയില്‍ രോഗിയെ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കേണ്ടതാണ്.ഹ ൃദയാഘാതം സംഭവിച്ച വ്യക്തിയെ ഹൃദ്രോഗവിദഗ്ധരു ടെ താമസസ്ഥലത്ത് കൊണ്ടുപോയി പരിശോധിപ്പിക്കു വാന്‍ ശ്രമിച്ച്, വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരു ത്.

9) ഹൃദയാഘാതം വന്ന രോഗി ബോധരഹിതനായാല്‍ ഹൃദയസ്തംഭനംസംഭവിച്ചോ എന്ന് കഴുത്തിലെ പള്‍സും ശ്വാസോച്ചാസവും സൂക്ഷ്മമായി പരിശോധിച്ച് സ്ഥിരീകരിയ്ക്കു ക. പള്‍സും, ശ്വാസോച്ഛാസവും നിലച്ചാല്‍ ഹൃദയസ്തംഭനം സംഭവിച്ചു എന്ന് അനുമാനിക്കാം. ഇങ്ങനെയുള്ള രോഗികളെ നിരപ്പായ തറയില്‍ മലര്‍ത്തിക്കിടത ്തി കഴുത്ത്ഭാഗം തലയിണ കൊണ്ട് പൊക്കി താടി ആവുന്നത്ര മേലോട്ടുയര്‍ത്ത ി ശ്വാസോച്ഛാസത്തി ന് തടസ്സമുണ്ടാക്കാ ത്ത നിലയില്‍ കിടത്തുക. ഇതിനു ശേഷം ഹൃദയത്തിന്റേയും , ശ്വാസകോശത്തിന്റ െയും പ്രവര്‍ത്തനം പുനഃസ്ഥാപിക്കുവ ാനുള്ളപ്രഥമശുശ് രൂഷയായ സി.പി.ആര്‍ (Cardio Pulmonary Resuscitation) പരിശീലനം ലഭിച്ചവരുണ്ടെങ് കില്‍ നടത്തി ആശുപത്രിയിലേയക് ക് എത്രയും പെട്ടന്ന് എത്തിക്കുക.

10) ഹൃദയാഘാതത്തെ തുടര്‍ന്ന് ബോധക്ഷയം വന്ന രോഗി ചര്‍ദ്ദിച്ചാല്‍ തല കുറച്ചു താഴ്ത്തി ഒരു വശത്തേക്ക് ചരിച്ചു വെച്ച് ചര്‍ദ്ദിലിന്റെ അവശിഷ്ടങ്ങള്‍ വായില്‍ നിന്നും ശ്വാസകോശത്തിലേയ ്ക്ക് കടക്കാതെ ഉടന്‍തന്നെ പുറത്തേക്ക് പോകുവാന്‍ സഹായകമായ രീതി അവലംഭിക്കേണ്ടതാ ണ്. അല്ലായെങ്കില്‍ ആഹാര പദാര്‍ത്ഥങ്ങള്‍ ശ്വാസനാളിയിലും ശ്വാസകോശത്തിലും പ്രവേശിച്ച് ഗുരുതരമായ പ്രത്യാഘാതങ്ങള് ‍ ഉണ്ടാക്കിയേക്കാ ം.

11) രോഗിയെ ആശുപത്രിയിലേയ്ക ്ക് കൊണ്ടുപോകുമ്പോള ്‍ പഴയ ചികിത്സാരോഖകള്‍ , പരിശോധനാ റിപ്പോര്‍ട്ടുകള ്‍, ഇ.സിജി,എന്നിവയു ണ്ടെങ്കില്‍ കൂടെ കരുതാന്‍ മറക്കരുത്.

(കടപ്പാട് ,, ഡോ ,വി. ജയറാം )
 
Reply all
Reply to author
Forward
0 new messages