കമ്മ്യൂണിസ്റ്റുകാരന്റെ മതവിശ്വാസംബി.ജെ.പി യിലെ അംഗത്വത്തിന് മതവിശ്വാസം ഒരു മാനദണ്ഡമല്ല. വീര സവര്‍ക്കാര്‍ നാസ്തികനായ ദേശീയവാദിയായിരുന്നു. മുന്‍ കേന്ദമന്ത്രി പ്രമോദ് മഹാജനും മതവിശ്വാസിയായിരുന്നില്ല. വാജ്‌പേയും ഗഡ്കരിയുമൊന്നും പൂജാവാദികളുമല്ല. നിരവധി നിരീശ്വര-അദൈ്വതവാദികളും പാര്‍ട്ടി നേതൃത്വത്തിലുണ്ട്. മതവിശ്വാസം ദയാരഹിതമായി ചൂഷണം ചെയ്യുന്ന പാര്‍ട്ടിയാണെങ്കിലും നാസ്തികവിരുദ്ധതയൊന്നും ബി.ജെ.പി ഭരണഘടനയിലില്ല. പക്ഷെ മാര്‍ക്‌സിസത്തിന്റെ കാര്യം അതല്ല. മാര്‍ക്‌സിസം വൈരുദ്ധ്യാത്മിക ഭൗതികവാദത്തില്‍ അധിഷ്ഠിതമാണ്. അവിടെ ഭൗതികേതരമായ വിഭ്രാന്തികള്‍ക്കും മനോജന്യകല്‍പ്പനകള്‍ക്കും യാതൊരു സ്ഥാനവുമില്ല. നാസ്തികപ്രചരണം പാര്‍ട്ടി പരിപാടിയുടെ("Our program necessarily includes the propaganda of atheism”) ഭാഗമാണെന്ന് ലെനിന്‍ പറഞ്ഞിട്ടുണ്ട്.
He also saidO (1) “Religion is a kind of spiritual gin in which the slaves of capital drown their human shape and their claims to any decent life.”
(2)“..the yoke of religion that weighs upon mankind is merely a product and reflection of the economic yoke within society.”
(Socialism and religion)
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നും("It is the opium of the people. (In 1844, Karl Marx wrote in his Contribution to the Critique of Hegel’s Philosophy of Right)
it opiates people) അത് മനസ്സിലാവാത്ത കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാവാതെ കുഴങ്ങുന്ന മനുഷ്യമനസ്സിന്റെ ഷണ്ഡതയാണെന്നും (“Religion is the impotence of the human mind to deal with occurrences it cannot understand.”)
Religion is the impotence of human mind) അത് മനുഷ്യനിര്‍മ്മിതമായ ചൂഷണവ്യവസ്ഥയും (“Man creates religion, religion does not create man...”) മിഥ്യാസങ്കല്‍പ്പവുമാണെന്നും മാര്‍ക്‌സ് നിരീക്ഷിച്ചിട്ടുണ്ട്.
നിങ്ങള്‍ ആഗ്രഹിക്കുന്നതും പക്ഷെ ആയിത്തീരാനാവാത്തതും ചെയ്യാനാഗ്രഹിക്കുന്നതും പക്ഷെ കഴിയാത്തതുമായതെന്തോ അതാണ് ദൈവമെന്ന് ('God is what you want to be but can not be. What you want to do, can’t do”-Ludwig Andreas Feuerbach )മാര്‍ക്‌സിന്റെ ആചാര്യതുല്യനായ ഫൊയര്‍ബാക്കും പറഞ്ഞിട്ടുണ്ട്.
കേവല യുക്തിവാദമായ മാര്‍ക്‌സിസം കേവല നാസ്തികത കൂടയാണ്. നാസ്തികനാവാതെ ഒരാളും കമ്മ്യൂണിസ്റ്റാവില്ല. താത്വികമായും സൈദ്ധാന്തികമായും പ്രായോഗികമായും അതല്ലാതെ വേറൊരു പോംവഴിയുമില്ല എന്നതാണ് സത്യം. അതല്ലെങ്കില്‍ വെറുതെ ''ഞാനും കമ്മ്യൂണിസ്റ്റാണ് '' എന്നു പറഞ്ഞു നടക്കാം എന്നു മാത്രം. ഒരു തരം മാനസിക വിഭ്രാന്തിയായി അതിനെ കണ്ടാല്‍ മതി. ഇത്തരത്തില്‍ താന്‍ "എന്തോ" ആണെന്ന മിഥ്യാഭ്രമം കൊണ്ടു നടക്കുന്ന നിരവധിപ്പേര്‍ സമൂഹത്തിലുണ്ടെങ്കിലും അവരില്‍ ചിലര്‍ക്ക് മാത്രമേ മതിയായ ചികിത്സ ലഭിക്കുന്നുള്ളുവെന്ന് മാത്രം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കമ്മ്യൂണിസ്റ്റുകാരുണ്ടോ എന്ന ചോദ്യമുയരുന്നത് ഈ കാലഘട്ടത്തിന്റെ ദുരന്തമാണ്. ഒരു യുക്തിവാദിക്ക് പോലും ഒരു പക്ഷെ ഒരു ഡീയിസ്റ്റ് സങ്കല്‍പ്പവുമായി (മതാതീത ആസ്തിക്യവാദ്യം) യുക്തിപരമായി ന്യായീകരിക്കാന്‍ (വിജയിക്കണമെന്നില്ലെങ്കിലും) ശ്രമിക്കാം. പക്ഷെ അതുപോലും ഒരു മാര്‍ക്‌സിസ്റ്റിന് സാധ്യമല്ല. മതവിശ്വാസം കൊണ്ടുനടക്കാനുള്ള യാതൊരു വകുപ്പും പഴുതും മാര്‍ക്‌സിസത്തിലില്ല. കലര്‍പ്പില്ലാത്ത നാസ്തികതയാണത്. ബാക്കിയൊക്കെ ഗതികേടും വയറ്റിപ്പിഴപ്പും മൂലമുള്ള വ്യാഖ്യാന കസര്‍ത്തു മാത്രം. മാര്‍ക്‌സിസ്റ്റിന് നാസ്തികനാകേണ്ടതില്ലെങ്കില്‍ പ്രസവിക്കാന്‍ സ്ത്രീയാകേണ്ട കാര്യവുമില്ല. കമ്മ്യൂണിസ്റ്റുകാരന്റെ മതവിശ്വാസം പുരുഷന്റെ പ്രസവവേദനയാകുന്നു.
Prof. C.Ravichandran, University College , Trivandrum