വഴിതെറ്റി വന്ന താറാവിന്‍കുട്ടിയെ ഉടമയ്ക്ക് തിരിച്ചുനല്‍ക്കി യുവാവ് (
http://goo.gl/82iS3) മാത്രകയായി ...
ഇന്നലെ വൈകീട്ട് 4 മണിയോടടുത്ത് സ്വന്തം വീടിനടുത്ത് പാടവരമ്പില്‍ കൂട്ടം തെറ്റി നില്‍ക്കുകയായിരുന്നു താറാവിന്‍ കുട്ടിയെ ഉടമയ്ക്ക് തിരിച്ച് നല്‍ക്കിയുവാവ് തന്റെ സത്യസന്ധത തെളിയിക്കുകയായിരുന്നു. കൂലിപ്പണികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ബക്ക്ബക്ക് എന്ന ശബ്ധം കേട്ട് യുവാവ് പാടവരമ്പത്ത് നോക്കിയപ്പോഴാണ് കുട്ടം തെറ്റിയ കുഞ്ഞ് താറാവ് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ യുവാവ് തന്റെ ഉടുമുണ്ടഴിച്ച് വെള്ളം നനഞ്ഞ് തണുത്ത് വിറയ്ക്കുന്ന താറാവിന്‍ കുട്ടിയെ പൊതിഞ്ഞെടുത്ത് ഉടമയെ തേടിപ്പിടിചെത്തിക്കുകയായിരുന്നു. തന്റെ ഇത്രയും വര്‍ഷത്തെ താറാവ് ബിസ്നസ്സിനിടയില്‍ പലരും താറാവിനെ കട്ടെടുത്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരാള്‍ തിരികെ തന്നതെന്നും വല്യ സന്തോഷമുണ്ടെന്നും ഉടമ തമിഴ്നാട് സ്വദേശി കുമാരസാമി പറഞ്ഞു. 2 താറാമുട്ടയും കൊടുത്ത് തന്റെ നന്ദിയും അറിയിച്ചാണ് കുമാരസാമി യുവാവിനെ മടക്കിയയച്ചത് ...
ഗുണപാഠം of the story is : ചെറിയ താറാവിന്‍ കുട്ടിയാവുമ്പോള്‍ കറിവെച്ചാലും വറുത്താലും കാര്യമായി ഒന്നും കിട്ടില്ല... ഇതാവുമ്പൊ 2 മുട്ടയെങ്കിലും കിട്ടും :)