അതിനെ വിമര്‍ശിച്ചു പോസ്റ്റ് ഇട്ട ശിവപ്രസാദ് എന്ന മനുഷ്യനെതിരെ
ക്ഷേത്രക്കമ്മിറ്റിക്കാര്‍ കേസ് കൊടുത്തു അത്രേ.......അയാളുടെ ഫെയ്സ്
ബുക്ക് അക്കൌണ്ട് ഡിലീറ്റ് ചെയ്യുകയും നിയമ നടപടി സ്വീകരിക്കുകയും
ചെയ്തു....
എന്റെ ചോദ്യങ്ങള്‍ ഇതാണ്....
1. ഒരു കല്‍വിഗ്രഹത്തിനു ആര്‍ത്തവം ഉണ്ടാകുന്നു എന്ന വാദം ശാസ്ത്രീയമായി
തെറ്റല്ലേ??
2. അങ്ങനെ ആണെങ്കില്‍ തെറ്റായ ഒരു കാര്യം ഉന്നയിച്ചു വിശ്വാസികളെ ചൂഷണം
ചെയുന്ന ക്ഷേത്രസമിതിക്കെതിരെ അല്ലെ ആദ്യം കേസ് എടുക്കേണ്ടത്??
3. ശിവപ്രസാദ് എന്ന മനുഷ്യന്‍ ചെയ്ത കുറ്റം എന്താണ്??
4. നമ്മുടെ ഭരണഖടനയില്‍ ഒരു പൌരന്റെ മൌലിക കടമകളുടെ കൂട്ടത്തില്‍
ആര്ട്ടിംക്കിള്‍ 61 A (h ) പ്രകാരം “To develop scientific temper
humanity and spirit of enquiry and reform ” എന്ന് പറയുന്നുണ്ട്...അത്
പ്രകാരം അടിസ്ഥാന കടമ നിര്‍വഹിക്കുക മാത്രമല്ലേ അയാള്‍ ചെയ്തത്??
5.അതെ കടമ ഞാനും ഇവിടെ നിറവേറ്റുന്നു.... എന്റെ പേരില്‍ കേസ്
എടുക്കട്ടെ...ഞാന്‍ അത് കോടതിയില്‍ നേരിട്ട് കൊള്ളാം ....പക്ഷെ അപ്പോള്‍
കോടതിയില്‍ ഈ ത്രിപ്പൂത് ആറാട്ടിന്റെ ശാസ്ത്രീയതയും തെളിയിക്കാന്‍ കേസ്
കൊടുക്കുന്നവര്‍ ബാദ്ധ്യസ്തര്‍ ആകേണ്ടി വരും....
ഇതൊരു അവകാശ പ്രഖ്യാപനം ആണ്... അന്ധവിശ്വാസങ്ങളെയും അശാസ്ത്രീയ
പ്രചാരണങ്ങളെയും ചൂഷണങ്ങളെയും ചോദ്യം ചെയ്യാന്‍ ഉള്ള അവകാശത്തിനു വേണ്ടി
ഉള്ള ഒരു സാധാരണ പൌരന്റെ പ്രഖ്യാപനം...എന്നോട് യോജിക്കുന്നവര്‍ ഇത്
പരമാവധി ഷെയര്‍ ചെയ്യുക...... ചര്‍ച്ച ചെയ്യുക... എത്ര പേര്‍ക്കെതിരെ
കേസ് എടുക്കും എന്നറിയാമല്ലോ??? —