കേരളത്തില്‍ സുന്നി സംഘടനകളായിട്ടു നാലെണ്ണം കാണാവുന്നതാണ് ഇരു വിഭാഗം സമസ്ത ,കേരള സംസ്ഥാന ജമിയ്യത്തുല്‍ ഉലമ , ദക്ഷിണ കേരള ജമ്മിയ്യതുല്‍ ഉലമ ഇങ്ങിനെ നാലു സംഘടന നമുക്ക് കാണാം
ഇതില്‍ ചേളാരി വിഭാഗം സമസ്തയും കീഴ് കടകങ്ങളും തിരുകേശവുമായി ബന്ധപെട്ടു ശൈഖുനാ കാന്തപുരം ഉസ്താടിനോടുള്ള വിരോധത്തിന്റെയും അസൂയയുടെപെരില്‍ മാത്രം വിവാദ മാക്കുകയും സുന്നികളുടെ ആജന്മ ശത്രുക്കളായ വിരോധികളെയും പ്രവാചക വിരോധികളായ വഹാബികളെയും മൌദൂദി തബ്ലീഗ് ഖാദിയാനി ചെകനൂരി യക്തിവാദി തുടങ്ങിയ കരി മൂര്‍ക്കന്‍ മുതല്‍ ഞാഞ്ഞൂല്‍ വരെ ഉള്ള സര്‍വ അലവലകളെയും കൂട്ടി തിരുശേഷിപ്പുകലോടുള്ള സുന്നി സമൂഹത്തിന്റെ പാരമ്പര്യ മായുള്ള ആദരവിനെ നശിപ്പിക്കും വിധം രംഗത്തിറങ്ങി കളിക്കുകയും ചെയ്തപ്പോള്‍
മൌനം വെടിഞ്ഞു തിരുകേശവും ആയി ബന്ധപ്പെട്ടു തങ്ങളുടെ നിലപാട് തുറന്നടിക്കുകയും ചെയ്ത സുന്നി സംഘടന യാണ് കേരള സംസ്ഥാന ജമ്മിയ്യതുല്‍ ഉലമ
എ പി വിഭാഗം സമസ്തയോട് പല നിലക്കും വിയോജിപ്പുള്ള കേരള സംസ്ഥാന ജമ്മിയ്യതുല്‍ ഉലമക്ക് പക്ഷെ, ആ എതിര്‍പ്പുകള്‍ ഒന്നും തന്നെ തിരുകെഷവുംയുള്ള തങ്ങളുടെ നിലപാട് വെക്തമാക്കുന്നതിനു തടസ്സമായില്ല എന്നത് ഈ വിവാദവുമായി നിഷ്പക്ഷ രീതിയില്‍ സമീപിക്കുന്നവര്‍ മനസ്സിലാക്കേണ്ട കാര്യമാണ്
കേരള സമസ്ഥാന ജം ഇയ്യത്തുല്‍ ഉലമ യുടെ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ മമ്പാട് നജീബു മൌലവി ആണ് രുകേശ ത്തിന്റെ വിഷയത്തില്‍ തങ്ങളുടെ നിലപാട് തുറന്നടിച്ചത് ഈ അടുത്ത ദിവസം കോഴിക്കോട് വെച്ച് നടത്തിയ തിരുകേശ വിശദീകരനത്തിലാണ് നജീബ് മൌലവി തങ്ങളുടെ നിലപട് വെക്തമാക്കിയത്
തിരു കേശം കത്തിച്ചു നോക്കി പരീക്ഷിക്കണമെന്ന വാദത്തെയും സനദ് ഇല്ലാത്തതിനാല്‍ തിരുകേശമല്ലെന്ന് പറയുന്നതിനേയും തിരു കേശത്തിന്റെ വലിപ്പവും നീളവും ചോദ്യം ചെയ്തതിനെയും നിശിധമായാണ് നജീബ് മൌലവി വിമര്‍ശിച്ചത്
ഈരൂപത്തില്‍ ഇവര്‍ ദീന്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങിയാല്‍ സുന്നത് ജമാഅതിന്റെ പല ത്വതങ്ങളും വഹാബി മൌദൂടികള്‍ക്ക് ബലി കഴിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി
അദ്ധേഹത്തിന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ താഴെ കാണുക
ച്ചു
൧ : തിരുകേശ വിവാദം ദീനി കാര്യമാണ് എന്ന ചേളാരി വിഭാഗത്തിന്റെ വാദം ശരിയല്ല കാരണം തിരുകേശം ആണെങ്കില്‍ ബരകത്തു എടുക്കാമെന്ന് എല്ലാരും സമ്മതിക്കുന്നു ഇതു തിരു കേഷമാണോ എന്നതിലാണ് തര്‍ക്കം അത് ദീന്‍ കാര്യമല്ല ഇതു ദീന്‍ കാര്യമാണെന്ന് പറയുന്നതും സനദ് വേണമെന്ന് പറയുന്നതും ഈ കാര്യത്തില്‍ വന്ന ഒന്നാമത്തെ അബദ്ധമാണ്
ഇനി സനദ് കൊണ്ട് വന്നാലും അപ്പുറത്ത് എ പി അബൂബക്കര്‍ മുസ്ലിയാര്‍ ആയതിനാല്‍ സീകര്യമാല്ലെന്നും ഇവര്‍ പറയുന്നു എങ്കില്‍ സനദ് ചോദിക്കുന്നതിലെന്തര്‍ത്ഥം?? അദ്ദേഹം ചോദിക്കുന്നു
രണ്ടാമത്തെ അബദ്ധം : സനദ് ഉണ്ടെങ്കിലെ ബരകത്തു എടുക്കാന്‍ പറ്റൂ എന്ന് പറയുന്നതം സനദ് ഉണ്ടെങ്കിലെ ”തിരു” എന്ന് പറയാന്‍ പറ്റൂ എന്നതും അബദ്ധമാണ് ഒരാള്‍ക്ക് സ്വയം വിശ്വസിക്കാന്‍ സനദ് വേണമെന്ന് പറയാം എന്നാല്‍ എല്ലാവരും അത് വിശ്വസിക്കാന്‍ സനദ് വേണമെന്ന് പറയുന്നത് ശരിയല്ല
എന്നാല്‍ സനദ് ഇല്ലാത്തതിനാല്‍ അത് തിരു കേശമല്ലെന്നു തെളിഞ്ഞു എന്ന് പറയുന്നത് അതിനെക്കാള്‍ അബദ്ധമാണ് അത് സമസ്തയില്‍ നിന്ന് മുഅല്ലിമീനില്‍ എത്തിയപ്പോള്‍ വന്ന മാറ്റമാണെന്നും അദ്ദേഹം നിരീക്ഷിച്ചു ( ഈ തീരുമാനം എടുത്ത് സമസ്ത കേരള ജമിയ്യത്തുല്‍ മുഅല്ലിമീന്‍ ആയിരുന്നു എടുത്തത്)
തിരു കേശ സംരക്ഷണത്തിനായി കോടികള്‍ ചിലവഴിച്ചാലും അധികമാവില്ല എന്ന് ഇമാം ദഹബിയുടെ സിയറ് ഉദ്ധരിച്ചു സ്ഥിരീകരിച്ചു
42\4
തിരു ശേഷിപ്പുകളുടെ കാര്യത്തില്‍ സനടുന്ടെന്കിലെ പറ്റൂ എന്നില്ല
ഉമവിയ്യ കലീഫമാരും അബ്ബാസിയ്യ കലീഫമാരും മാറി മാറി ജന സദസ്സുകളിലോ വിദേശ രാഷ്ട്ര പ്രധിനിധികളുമായി സംസാരിക്കുന്ന വേളയിലോ വലിയ പെരുന്നാള്‍ തുടങ്ങിയ ആകോഷ ദിനങ്ങളിലോ അവരുടെ വസ്ത്രത്തിന് മീതെ ബര്കത്തു ഉദ്ദേശിച്ചു പുതച്ചു പോന്നിരുന്ന നബി(സ) തങ്ങളുടെ പുതപ്പിന് സനദ് കണ്ടിട്ടയിരുന്നോ ഖലീഫമാര്‍ അതിനെ ആദരിച്ചതും ബഹുമാനിച്ചതും ഇമാം സുയൂതി (ര) മൂന്നു അടിസ്ഥാനമാണ് നബി(സ) തങ്ങളുടെ പുതപ്പിന് പറയുന്നത് സനദ് തീരെ ഇല്ലാത്തതു കൊണ്ടല്ലേ ഇങ്ങിനെ മൂന്നു രീതിയില്‍ പറയേണ്ടി വന്നത് എന്നദ്ദേഹം ചോദിച്ചു
സനദില്ലാത്ത മുടിയെ കുറിച്ച് “തിരുകേശം” എന്ന് തന്നെ മഹാനായ ഇബ്നു ഹജറുല്‍ ഹൈതാമി (ര) പറഞ്ഞതായി നമുക്ക് കാണാനാകും
സനദില്ലാതെ ആദരിക്കാനും കൈ മുതനും ബഹുമാനിക്കാനും പാടില്ല എന്ന് വന്നാല്‍ നമ്മുടെ നാട്ടില്‍ എത്ര അഹല് ബൈതിനെ നമുക്ക് ആദരിക്കാനും ബഹുമാനിക്കാനും പറ്റും നാം അവരെ ആധാരിക്കുനതും കൈ മുതുന്നതും സനദ് കണ്ടത് കൊണ്ടാണോ എന്നദ്ദേഹം ചോദിക്കുന്നു
സനദ് ഉണ്ടായാല്‍ പോര സഹീഹ് ആവണമെന്നും കൂടി ആവശ്യം ഇന്നു നടപ്പുള്ള കാര്യമാണോ എന്നും ഈ ആവശ്യമുന്നയിക്കുന്നവര്‍ക്ക് ദീനിനെ പറ്റി ഒന്നും അറിയില്ലെന്നും അദ്ദേഹം വെക്തമാക്കി കാരണം ദീനില്‍ തന്നെ അഹ്കാമുകള്‍ (വിധി വിളക്കുകള്‍ )സ്ഥിരപ്പെടുത്താന്‍ ആണ് ഇമാം ഷാഫി (ര) സനദ് വേണമെന്ന് പറഞ്ഞത് അബൂ ഹനീഫ ഇമാമിന് ബലഹീനമായ സനടും മതി ഇമാം മാലിക് (ര) നു പരമ്പര മുറിഞ്ഞ മുര്സലായ ഹദീസ് മതി അപ്പോള്‍ ആഹ്കാമുകള്‍ സ്തിരപ്പെടുതാനെ പ്രമാണ യോഗ്യമായ സനടുകള്‍ ആവശ്യമുള്ളൂ നേരെ മറിച്ചു ഫദാ ഇലുകള്‍ പറയാനോ മാനഖിബ് പറയാനോ ബരകതെടുക്കണോ മുതാനോ ബഹുമാനിക്കണോ സഹീ ഹ് ആയ സനദ് വേണമെന്ന് പറയുന്നവന്‍ ഹദീസിന്റെ ഇസ്തിലാഹ് (സാങ്കേതിക പ്രയോഗങ്ങള്‍ )മനസ്സിലാക്കാത്തവര്‍ ആണ്
അങ്ങിനെ വധിച്ചാല്‍ നമ്മുടെ ഖസാഇസിന്റെ കിതാബിലെ പലതും ഒഴിവാക്കേണ്ടി വരും ഇതു ആര് പറഞ്ഞാലും നമുക്ക് അന്ഗീകരിക്കാന്‍ കഴിയില്ല ഇതു വഹാബികള്‍ക്ക് വഴി വെക്കലാണ്
ഇതു ഒരു സമസ്തയുടെ പേരിലും അനുവദിക്കാന്‍ കഴിയില്ല
പിന്നെ കരിച്ചു നോക്കണം ഇന്നു പറയുന്നത് മഹാ അബദ്ധമാണ് അല്ലാഹുവിന്റെ രസൂലിന്റെ മുടി തീയിലിട്ടാല്‍ കരിയില്ല എന്നു ഏതു കിതബിലാണ് ഉള്ളത് ?അങ്ങിനെ ഒരു സിദ്ധാന്തവും വേണ്ട അങ്ങിനെ ഖസാഇസിലും വിവരിച്ചിട്ടില്ല അദ്ദേഹം തുടര്‍ന്നു
നബി (സ) തങ്ങളുടെ ടവ്വലുമായി ബന്ധപെട്ട ഹദീസ് ആ ടവ്വലില്‍ മാത്രമോ അല്ലെങ്കില്‍ നബി (സ) തങ്ങളുടെ മുഗം തുടക്കുന്ന മറ്റു വസ്തുക്കല്‍ക്കോ മാത്രം ബാധകമാവുന്ന കാര്യമാണ് അതായത് ഇതു മുജിസത് ആയതിനാല്‍ ഖിയാസക്കാന്‍ പാടില്ല എന്ന് ഇമാം സുയൂതി (ര) പറഞ്ഞിട്ടുണ്ട്
(ഇകെ വിഭാഗം സമസ്ത സിക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ ഈ ഹദീസ് ഉദ്ധരിച്ചു നബിമാരുടെ ശരീരത്തില്‍ സ്പര്‍ശിച്ച യാതൊന്നും കരിയില്ല എന്ന് ദാറുല്‍ ഹുദ സമ്മേളനത്തില്‍ പറഞ്ഞിരുന്നു ഇതിനെ ഗണ്ടിചിരിക്കയാണ് നജീബ് മൌലവി )
(ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ അര്‍ഥം പറഞ്ഞത് പോലെ മുഗങ്ങള്‍ എന്നതിന് തിരുകെശമടക്കം ശരീരം എന്ന് അര്‍ഥം വെക്കാന്‍ പാടില്ല കാരണം ഇതില്‍ മുജിസത് ആയതിനാല്‍ കിയാസു പാടില്ല എന്ന് നിയമമാണ് )
എന്നാല്‍ തന്നെ ഇതു ഗണ്ടിതമായ വിശ്വാസ തത്വമല്ല ഇത് വിശ്വസിക്കാത്തവന്‍ പുത്തന്‍ വാദിയോ കാഫിരോ ആവില്ല എത്രയോ കാര്യങ്ങള്‍ നമ്മുടെ ഖസാഇസില്‍ കാണാവുന്നതാണ് ഇതു നിഷേടിച്ചാല്‍ ഒരാള്‍ കാഫിരാവില്ല ഈ സമൂഹത്തിലെ ഇമാമുകള്‍ എകൊപിച്ചത് നിഷേധിചാലെ പിഴക്കൂ
ഏതെങ്കിലും സ്വഹാബികളുടെ അഭിപ്രായമോ ഏതെങ്കിലും ഹദീസ്ന്റെ അടിസ്ഥാനത്തില്‍ കിത്താബില്‍ പറയുന്നതോ,വിശ്വസിക്കല്‍ അനിവാര്യമായ അഖീദ അല്ല , ഖസാഇസില്‍പെട്ട മിക്കതും അങ്ങിനെ ഉള്ളതാണ് അത്തരത്തില്‍ ഉള്ളതാണ് ടവ്വലുമായി ബന്ധപ്പെട്ട ഹദീസും
ആണെങ്കില്‍ തന്നെ അത് മുജിസതാണ് രണ്ടാം ഇബ്നു ഹജര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹാനായ സൈനീ ദഹ്ലാന്‍ (ര) തന്റെ സീറത്തുന്നബവിയില്‍ ഇവയെ മുജിസതിന്റെ കൂട്ടത്തിലാണ് എണ്ണിയത് ഇത്തരം മുജിസതുകളും ഖസാഇസും എവിടെ വന്നുവോ ഇതു വസ്തുവില്‍ വന്നുവോ അത് അതില്‍ മാത്രം പരിമിതമാണ്, ഇതിലെ നസ്സുകള്‍ ഖിയാസ് ആക്കാന്‍ പറ്റില്ല . അദ്ദേഹം വിശദീകരിച്ചു
തിരു കേശം കത്തിച്ചു നോക്കി പരീക്ഷിക്കണമെന്ന ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാരുടെ വാദത്തെ ഇമാം അഹ്മദ് (ര) ഉദ്ധരിച്ച ഹദീസ് കൊണ്ട് നജീബ് മൌലവി ഖണ്ഡിക്കുന്നു .
لو كان القرآن فى إهاب ما أكلته النار (الطبرانى عن عقبة بن عامر . الطبرانى عن عصمة بن مالك)
حديث عقبة : أخرجه الطبرانى (17/308 ، رقم 850)
..… ഈ ഖുറാന്‍ ഒരു തോലില്‍ ആണെങ്കില്‍
തോല് തീ തിന്നില്ല എന്ന് ഹദീസില്‍ കാണാം
ഏതെങ്കിലും പോണ്ണന്‍ മാര്‍ ഖുറാന്‍ ഒരു തോലില്‍ എഴിതിയത് കൊണ്ട് വന്നു നബിയുടെ മുജിസത് പരിശോടിക്കട്ടെ എന്ന് പറഞ്ഞാല്‍ വലിയ അപകടമല്ലേ? ഇത്തരത്തില്‍ വാദങ്ങള്‍ ഒന്നും ദയവായി എഴുന്നള്ളിക്കരുതെ എന്നദ്ദേഹം അഭ്യര്തിച്ചു
അത് പോലെ നബി (സ) തങ്ങളുടെ തിരു കേശം
വെയിലത്ത് കാട്ടിയാല്‍ നിഴല്‍ ഉണ്ടാവില്ല എന്നതും തിരുകേശം തിരിച്ചറിയാനുള്ള ഒരു തത്വമായി പറയാന്‍ തെളിവില്ല
ഇത്തരം സിദ്ധാന്തങ്ങള്‍ വലിയ അപകടം ഉണ്ടാക്കി തീര്‍ക്കും
നബി (സ) തങ്ങളുടെ ശരീരത്തില്‍ നിന്ന് വേര്‍പെട്ട മുടിക്ക് നിഴല്‍ ഉണ്ടാവില്ല എന്ന് ഒരു കിതാബിലും പറഞ്ഞിട്ടില്ല അങ്ങിനെ ഖസാഇസിലും ഇല്ല
”നബി(സ) നടക്കുമ്പോള്‍” ചന്ദ്ര വെളിച്ചത്തിലും സൂര്യ വെളിച്ചത്തിലും നിഴല്‍ ഉണ്ടാവില്ല എന്ന് വന്നിട്ടുണ്ട് ഈ ഭൂമി ലോകത്ത് ജീവിച്ചിരിക്കുന്ന തങ്ങളെ കുറിച്ചാണ് അതെന്നു അതിന്റെ എല്ലാ അടയാളങ്ങളും പരിശോദിച്ചാല്‍ അറിയാം ഇമാം അഹ്മദ് (ര) നെ ഖല്കുല്‍ ഖുറാന്‍ കുഴപ്പത്തില്‍ രാജാവ് മുഉത്തസിം ഇമാം അഹ്മദ് (ര) നെ അടിച്ചു താഴെ പരിക്കേല്പിച്ചു അദ്ധ്ഹത്തിന്റെ ഖമീസില്‍ നബി തങ്ങളുടെ ഒരു തിരുകേശം ചുരുട്ടി വെച്ചിരുന്നു ആ ഖമീസ് കരിക്കാന്‍ പട്ടാളക്കാര്‍ ശ്രമിച്ചപ്പോള്‍അഹ്മദ് ഇമാം പറഞ്ഞു അതില്‍ നബി(സ) ടെ തിരുകേശം ഉണ്ടെന്നു ,ഇതു കേട്ട രാജാവ് പറഞ്ഞു കരിക്കണ്ട ഊരി എടുത്താല്‍ മതി എന്ന് പറഞ്ഞു തിരുകേശം കരിയില്ലെങ്കില്‍ അഹ്മദ് (ര)നു കുപ്പായം കരിച്ചോളൂ നബിയുടെ കേശം കരിയില്ലെന്നു പറയാമായിരുന്നല്ലോ ? എന്നും അദ്ദേഹം ചൂണ്ടി കാട്ടി
അപ്രകാരം നബി(സ) തങ്ങളുടെ ശരീരത്തില്‍ ഈച്ച ഇരികില്ല എന്ന് പറഞ്ഞതും ജീവിചിരിക്കുമ്പോഴാണ്
പിന്നെ തിരുകേശത്തിന്റെ ആധിക്യം ആണ്, അതില്‍ സംശയിക്കുന്നവര്‍ക്ക് സംശയിക്കാം പക്ഷെ ഞാന്‍ അവിടെ അത്ര ആധിക്യം കണ്ടിട്ടില്ല
കേശത്തിന്റെ നീളം ചിലര്‍ അല്പം അതിശയോക്തി പരമയിട്ടാണ് പറയുന്നത് കേശം രണ്ട കെട്ടുണ്ട് എന്നും അതിനാല്‍ അത് വിശ്വസിക്കാന്‍ കഴിയില്ലെന്നും ഇവര്‍ പറയുന്നു അതിനു അവര്‍ പറയുന്ന തെളിവോ ഹജ്ജത്തുല്‍ വദാ ദിനത്തില്‍ ഒരു മുടി രണ്ടു മുടി ഇത്രയെ സ്വഹാബികള്‍ക്ക് കിട്ടിയുള്ളൂ എന്നാണ് എന്നാല്‍ കേശം വീതം വെച്ചതിന്റെ ചരിത്രം ഇവര്‍ക്കറിയില്ല അറിയില്ല .
കാന്തപുരം അബൂബക്കര്‍ മുസ്ലിയരോട് വിരോധമുള്ളവര്‍ അതിന്റെ കാരണങ്ങള്‍ നിരത്തി ആ കേശം ഞങ്ങള്‍ക്ക് സീകര്യമല്ല എന്ന് പറയാം
പക്ഷെ അതിന്റെ ചുവടു പിടുച്ചു പല അബദ്ധങ്ങളും പറഞ്ഞു കൊണ്ട് അത് ദീനായോ ദീനിന്റെ നിയമങ്ങളോ ആയി മാറിയാല്‍ അത് ദീനിന് അപകടമാണ് ബുഖാരിയില്‍ എല്ലാ മുടിയും വീതം വെച്ച് കൊടുത്തു എന്നുന്ടെന്നു ഇവര്‍ പറയുന്നു എന്നാല്‍ അത് ശരിയല്ല വീതം വെച്ച് കൊടുക്കാതെ കെട്ടു മുടി കൊടുത്തത് തന്നെ ഹദീസില്‍ ഉണ്ട്
ഹജ്ജത്തുല്‍ വദാദിവസം നബി(സ) മുടി കളഞ്ഞപ്പോള്‍ ഒരു കെട്ടു കിട്ടിയവരും രണ്ടും മൂന്നും കിട്ടിയവരും ഉണ്ട് (ഈ വിഷയകമായി വിശദം അറിയാന്‍ നിരീക്ഷകന്‍ എഴുതിയ അമ്പലക്കടവിന്റെ പ്രസ്താവന വാസ്തവ വിരുദ്ധം എന്ന പോസ്റ്റ് വായിക്കുക )
അബു തല്‍ഹാ (ര)നു കിട്ടിയ കെട്ടു മുടി നബി(സ)യ്ടെ ശിരസ്സിലെ ഇടതു ഭാഗ ത്തെതോ വലതു ഭാഗത്തെതോ എന്നതില്‍ അഭിപ്രായ വിത്യാസമുണ്ട് എന്നാല്‍ കൂടുതല്‍ പ്രബലം ഇടതു ഭാഗ ത്തെതാന് എന്നാണ് ഇബ്നുല്‍ കയ്യിം പറഞ്ഞത് അപ്പോള്‍ അബു തല്‍ഹാ (ര) നും ഉമ്മു സുലൈമിനും കിട്ടിയ ശേഖരത്തില്‍ ഒരു ഭാഗത്തെ മുടി മുഴുവനുമാണ് മുടിയുടെ ആധിക്യത്തില്‍ ആരും പേടിക്കേണ്ട അദ്ദേഹം ഓര്‍മിപ്പിക്കുന്നു
രണ്ടു കെട്ടു മുടി ഉണ്ടാവുന്നതില്‍ ആരും വിഷമിക്കേണ്ട
നബി(സ) തങ്ങള്‍ക്കു നാലു മുടികെട്ടുകള്‍ ഉണ്ടായിരുന്നു സഹീഹ് ആയ ഹദീസില്‍ വന്നിട്ടുണ്ട് അപ്പോള്‍ രണ്ടു മുടികെട്ടു ഒരു ഭാഗത്തും രണ്ടു മുടികെട്ടു മറു ഭാഗത്തും ഉണ്ടാവുന്നതിലും അത് പരമ്പരാഗതമായി തന്നെ ഖ്സ്രജി കുടുമ്പത്തിനു ഇത്ര കേശം കിട്ടുന്നതില്‍ യാതൊരു അപാകതയുമില്ല ഇതിനെതിരായ പ്രചരണം സീറയും ചരിത്രവും പഠിക്കാത്തതു കൊണ്ടാണ്
പിന്നെ കേശത്തിന്റെ നീളമാണ് നജീബ് മൌലവി പരാമര്‍ശിച്ചത് ,(ഇവിടെ നജീബ് മൌലവി ഇരു വിഭാഗം സമസ്തക്കരെയും വിമര്‍ശിക്കുന്നു ഇരു വിഭാഗവും നബി (സ) തങ്ങള്‍ ചെവികുറ്റി വരെ മാത്രമേ മുടി നീട്ടിയിരുന്നു എന്ന് മാത്രമാണ് പറയുന്നത്
നബി(സ) തങ്ങളുടെ മുടിയെ സന്ബന്തിച്ചു ചെവിക്കുറ്റി വരെ മാത്രമാണ് ഉണ്ടായിരുന്നത് എന്നതും പിരടി വരെ ഉണ്ടായിരുന്നു എന്നതും ആയ ഹദീസുകള്‍ അതിന്റെ വിവക്ഷ “അത് അതിക സമയ ങ്ങളിലും ആ രൂപത്തില്‍ ആയിരുന്നു” എന്നാണ് എന്ന ഫതഹുല്‍ ബരിയിലെ ഉദ്ധരണി വായിച്ചു ഈ വിവരം ശരിയായ നിലക്ക്എ പി വിഭാഗം മറു വിഭാഗത്തോട് പറഞ്ഞു കൊടുക്കതത്തില്‍ വിമര്‍ശിക്കുന്നുണ്ട് എന്നാല്‍ ഈ വിമര്‍ശനം ശരിയാണെന്ന് തോന്നുന്നില്ല ഈ നിരീക്ഷകന്‍ മഹാനായ ഉള്ളാള്‍ തങ്ങളുടെ നേത്രത്വം നല്‍കുന്ന സമസ്തയിലെയും കീഴ് ഖടകത്തിലെയും ആരുമല്ലെങ്കിലും “ നബി (സ) തങ്ങളുടെ മുടിയുടെ നീളത്തെ കുറിച്ച് ,അത് നെഞ്ച് വരെ നീണ്ട കേശ മുണ്ടായിരുന്നു എന്ന് അതിന്റെ നിരവധി തെളിവുകള്‍ ഉദ്ധരിച്ചു മെയില്‍വഴി നജീബ് മൌലവിയുടെ പ്രസംഗത്തിന് മുമ്പ് തന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നു എന്ന് ഈ നേത്രത്വത്തെ അങ്ങീകരിക്കുന്ന ഒരു സുന്നി പ്രവര്‍ത്തകന്‍ എന്ന നിലക്ക് നിരീക്ഷകന് പറയാന്‍ കഴിയും ”നബി(സ) തങ്ങള്‍ നെഞ്ഞുവരെ നീണ്ട കേശം വളര്‍ത്തിയിരുന്നു” എന്ന പോസ്റ്റ് കാണുക )
നബി (സ) തങ്ങള്‍ മക്ക ഫതഹില്‍ മക്കയിലേക്ക് വന്നപ്പോള്‍ അവിടുത്തെ ശിരസ്സില്‍ നാലു മുടി കെട്ടുകള്‍ ഉണ്ടായിരുന്നു എന്നാ ഉമ്മു ഹാനീ (ര) ന്റെ ഹദീസ് ഉദ്ധരിച്ചു മേലി ആരും നബി (സ) ഇപ്പോഴും ചെവിക്കുറ്റി വരെ മാത്രമേ മുടി വളര്തിയുള്ളൂ എന്ന് പ്രചരിപ്പിക്കരുത് എന്നദ്ധെഹം ആവശ്യപ്പെട്ടു
അഹ്മദ് ഖസ്രജിയുടെ കയ്യിലുള്ള കേശത്തെ സംന്ബന്ധിച്ചു സംശയങ്ങള്‍ തീര്‍ക്കാന്‍ കേശം കൊടുത്ത ഖസ്രജിയും വാങ്ങിയ കാന്തപുരവും ഇന്ന് ജീവിച്ചിരിക്കെ അനാവശ്യ വിവാദം ഉണ്ടാക്കുന്നത് ശരിയല്ല എന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു ഈ വിഷയത്തില്‍ കേരള സംസ്ഥാന ജമിയ്യത്തുല്‍ ഉലമ മദ്യസ്തം വഹിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു