പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപമുണ്ടാക്കുന്ന ഇത്തരം മെയിലുകള്‍ ഗ്രൂപ് മെമ്ബര്മാരിലെക്ക് ഫോര്‍വേഡ് ചെയ്യുന്നതും, അത്തരം കാര്യങ്ങള്‍ ക്ലാസ്സ് റൂമില്‍ ചര്‍ച്ച ചെയ്യുന്നതും നല്ല പ്രവനതയല്ലന്നു അഭിപ്രായമുണ്ട്. ഈ മെയിലില്‍ തന്നെ പറഞ്ഞ പോലെ അത്തരം കാര്യങ്ങള്‍ നേരില്‍ തന്നെ സംസാരിച് പരിഹരിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്.
ഈ ഒരു ഭിന്നിപ്പിനു നമ്മുടെ ശത്രുക്കള്‍ പിന്നില്‍ നിന്ന് ആക്കം കൂട്ടിയിട്ടുണ്ട് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. അട്മിന്മാരുടെ വ്യാജ ID നിര്‍മ്മിച്ച് ക്ലാസ്സ് റൂമില്‍ കയറിക്കൂടുന്നത് നാം പലപ്പോഴും കണ്ടതാണ്. ഇപ്പോഴും അത്തരം കുതന്ത്രങ്ങള്‍ പയറ്റുന്നതും നമുക്കറിയാം. അതില്‍ അറിഞ്ഞോ അറിയാതെയോ ക്ലാസ്സ് റൂം പ്രവര്‍ത്തകര്‍ വന്ജിക്കപ്പെട്ടു എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. ഇതൊരു ഓണ്‍ലൈന്‍ കൂട്ടായ്മയാണ്. ആര്‍ക്കും ആരെയും നേരില്‍ കാണാന്‍ സാധിക്കനമെന്നില്ല. അത് കൊണ്ട് തന്നെ വന്ജിക്കപ്പെടാനും തെറ്റി ധരിപ്പിക്കപെടാനും സാധ്യത കൂടുതലാണ്. അത് പോലെ, അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുമ്പോള്‍ ഒന്നിച്ചൊരു മേശക്കു ചുറ്റുമിരുന്നു പ്രശ്ന പരിഹാരം കണ്ടെത്തുന്നതിലും അവ നടപ്പില്‍ വരുത്തുന്നതിലും പരിമിതികളുണ്ട്. (yahoo messenger ലെയും googletalki ലെയും group chating സംവിധാനം ഉപയോഗപ്പെടുത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഡ്മിന്മാര്‍ ഒന്നിച്ചിരുന്നു ചര്‍ച്ചക്ക് സാദ്യമാവുമെന്നു എനിക്ക് തോന്നുന്നു. )
നിലവില്‍ രണ്ടു ക്ലാസ്സ് റൂമുകളും ആത്മീയ ആശയ പ്രചാരണ രംഗത്ത് ശക്തമായ സംഭാവനകള്‍ അര്‍പ്പിക്കുന്നുണ്ട്. പക്ഷെ അത് പരസ്പരം വാശിയിലും പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു ഭിന്നിപ്പിന്റെ തലത്തിലേക്ക് എത്തിപ്പെടുന്ന അവസ്ഥയും ഉണ്ടാവുമ്പോള്‍ ബന്ധപ്പെട്ടവര്‍ അതിനു കടിഞ്ഞാനിട്ടേ പറ്റൂ. പരസ്പര വാശിക്കും വൈരാഗ്യതിനുമപ്പുറത്ത് പ്രാസ്ഥാനിക കുടുംബത്തിന്റെ ഐക്യതിനല്ലേ പ്രസ്ഥാന ബന്ധുക്കള്‍ പ്രാമുഖ്യം നല്‍കേണ്ടത് ?
പക്ഷം പിടിച്ചു പറയുകയാണെന്ന് ധരിക്കരുത്, പത്തു വര്ഷം മുമ്പ് ആദ്യമായി മലബാര്‍ ക്ലാസ്സ് റൂം മിസ്ബഹി ഉസ്താദിന്റെ നേതൃത്വത്തില്‍ തുടക്കമിട്ടത് ആരോടെന്കിലുമുള്ള വൈരാഗ്യതിന്റെയും വാശിയുടെയും പക തീര്‍ക്കാന്‍ വേണ്ടി ആവാന്‍ സാധ്യതയില്ല. കാരണം പത്തു വര്‍ഷത്തോളം സുന്നികളുടെതായി ഓണ്‍ലൈന്‍ രംഗത്ത് മറ്റൊരു ക്ലാസ്സ് റൂം ഉണ്ടായിരുന്നില്ല. എന്നും ഒന്നാം നിരയില്‍ (ആയിരം ID കള്‍ക്ക് മുകളില്‍ വരെ ) സുന്നികളുടെ ക്ലാസ്സ് റൂം തന്നെ നിലനിര്‍ത്താന്‍ തക്ക നിലയിലേക്ക് മിസ്ബഹി ഉസ്താദിന്റെ നേതൃത്വത്തില്‍ അതിനെ വളര്‍ത്തി കൊണ്ട് വന്നതില്‍ ഇപ്പോള്‍ രണ്ടു ചേരിയില്‍ അണി നിരക്കുന്ന പലരുടെയും ത്യാഗ പൂര്‍ണ കഥകളുണ്ട്. മലബാര്‍ ക്ലാസ്സ് റൂമിന്റെ വിജയം കണ്ടത് കൊണ്ടാണ് ഇതര ആശയക്കാരും സംഘടനകളും സ്വന്തം റൂമുകള്‍ തുറന്നത് തന്നെ. അത് കൊണ്ട് തന്നെ നാം വളര്‍ത്തി കൊണ്ട് വന്നതിനെ നാം തന്നെ തളര്‍ത്താന്‍ ഇടയാവരുത്. അഭിപ്രായ വ്യത്യാസം ഉണ്ടാവുമ്പോള്‍ തല്‍ക്കാലം മാറി നില്‍ക്കുന്നതായിരിക്കും, പകരം മറ്റൊന്ന് തുടങ്ങി ഒരു ഭിന്നത ഉണ്ടാക്കുന്നതിനെക്കാള്‍ പ്രസ്ഥാനത്തിന് നല്ലതെന്ന അഭിപ്രായമാണ് എനിക്ക്. ഒപ്പം മാറി നില്‍ക്കുമ്പോഴും മാനസികമായ ഒരു പിന്തുണ ക്ലാസ്സ് റൂമിന് ഉണ്ടാവുകയും, അത്തരക്കാരെ തിരിച്ചു കൊണ്ട് വരാന്‍ ബാക്കിയുള്ളവരുടെ ശ്രമം ഉണ്ടാവുകയും വേണ്ടതാണ്.
ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായവും പ്രകൃതവുമായിരിക്കും. അത് മനസ്സിലാക്കി പരസ്പരം വിട്ടുവീഴ്ചയും സഹകരണവും ക്ഷമയും കൈ കൊള്ളാന്‍ നാം ബാധ്യസ്ഥരല്ലെ ? ادع الى سبيل ربك بالحكمة والموعظة الحسنة എന്ന പ്രബോധന തത്വം പാലിച്ചു കൊണ്ട് ആത്മീയ ആദര്‍ശ വിജ്ഞാന വിഷയങ്ങള്‍ ഉള്‍കൊള്ളിച്ചു കൊണ്ടുള്ള ഒരു റൂം മാത്രം സുന്നികല്ക് ഉണ്ടാവുന്നതാണ് ഏറ്റവും നല്ലത്. (വിവാദ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കുമ്മോളി ഉസ്താദിന്റെ ശൈലി എന്ത് കൊണ്ടും അനുകരണീയമാണ് എന്നത് ഇടയ്ക്കു പറഞ്ഞു കൊള്ളട്ടെ )
ഇനി രണ്ടു റൂമുകളും നില നിര്‍ത്തിയെ പറ്റൂ എന്നാണെങ്കില്‍, പരസ്പരം സഹകരിച്ചു കൊണ്ട് മുന്നോട്ട് പോവാന്‍ ഇരു റൂമുകാരും ശ്രമിച്ചേ പറ്റൂ. അതിനു ശ്രമിക്കാത്ത പക്ഷം വില നല്‍കേണ്ടി വരിക പ്രസ്ഥാനമാനെന്നോര്‍ക്കണം.
നമുക്കെതിരെ മുക്കൂട്ടു മുന്നണികള്‍ ഉറഞ്ഞു തുള്ളുന്ന ഈ സാഹചര്യത്തില്‍ പോലും കുട്ടനെയും മുട്ടനെയും തമ്മിലടിപ്പിച്ചു ചോര കുടിക്കുന്ന കള്ള കുറുക്കന്മാരെ തിരിച്ചറിയാന്‍ മാത്രം വിവേകമുള്ളവരായി ഇരു റൂമിലെയും അട്മിന്മാരില്‍ ആരുമില്ലേ ?
---------- Forwarded message ----------
From:
SUNNI GLOBAL VOICE <sun...@gmail.com>Date: 2011/6/14
Subject: Sunni Global Voice നമുക്കിടയില്‍ ഫിത്ന ഉണ്ടാക്കുന്നവരെ തുരത്തുക
To:
sun...@googlegroups.com
സുന്നികള്‍ക്കെതിരെ മുക്കൂട്ടു മുന്നണി ഉണ്ടാക്കി സുന്നികളെ തകര്‍ക്കാന്‍ ശ്രമം നടക്കുമ്പോള്‍ നമുക്കിടയില്‍ തന്നെ ഫിത്ന ഉണ്ടാവുന്നത് വളരെ നിര്‍ഭാഗ്യകരം ആണ്.അത് നമുക്ക് ദോഷമേ ചെയ്യൂ,അത് കൊണ്ട് കേരള മലബാര്‍ ഇസ്ലാമിക് റൂം,സിദ്ധീഖ് ഇര്‍ഫാനി,സുന്നി കൂട്ടം എന്ന സോഷ്യല്‍ നെറ്റ് വര്‍ക്ക് എന്നിവരോട് ഇത്തരം ഫിത്നകളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് അപേക്ഷിക്കുന്നു.ഇനിയും ഫിത്ന തുടരുകയാണെങ്കില്‍ ശക്തമായ രീതിയില്‍ സുന്നികള്‍ക്ക് പ്രതികരിക്കേണ്ടി വരും എന്ന് കൂടെ ഉണര്‍ത്തുന്നു.
ക്ലാസ്സ് റൂമുമായി എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ റൂമില്‍ നേരിട്ട് വരുക,അല്ലെങ്കില്‍ നൌഷാദ് അഹ്സനിയെയോ ആലി കുട്ടി ഫൈസിയെയോ ബന്ധപ്പെടുക .
--
SUNNI GLOBAL VOICE(SGV)
MALAYALAM ONLINE CHANNEL FOR AHLU SUNNAH
Available both in PC and Mobile
--
ആഗോള സുന്നികളുടെ ഓണ്‍ലൈന്‍ ക്ലാസ്സ് റൂം,സുന്നി ഗ്ലോബല്‍ വോയിസ്
Sunni Global Voice -Malayalam Online Class Room
SGV Radio for WIFI enabled handsets Go to
http://mobile.sunniglobalvoice.com/ in your mobile. Our Website:
www.sunniglobalvoice.com
visit this group at
http://groups.google.com/group/sunnigv To post to this group, send email to
sun...@googlegroups.com