സുന്നി ഗ്ലോബല്‍ വോയിസ്‌ ക്ലാസ്സ്‌ റൂമില്‍ മൊറോക്കോ പണ്ഡിതന്‍

11 views
Skip to first unread message

SUNNI GLOBAL VOICE

unread,
Jun 14, 2011, 12:13:05 AM6/14/11
to sun...@googlegroups.com
സുന്നി ഗ്ലോബല്‍ വോയിസ്‌ ക്ലാസ്സ്‌ റൂമിനെ സംബന്ധിച്ചെടുത്തോളം ഇന്നലെ വളരെ സന്തോഷകരമായ ദിവസം ആയിരുന്നു.ഇബ്നു ബത്തൂത്ത എന്ന ഐ ഡി യില്‍ മൊറോക്കോ യില്‍ നിന്നുള്ള ഒരു പണ്ഡിതന്‍ പല ക്ലാസ്സ്‌ റൂമുകളും തിരയുന്നതിനിടെ സുന്നി ഗ്ലോബല്‍ വോയിസ്‌ റൂം കാണാന്‍ ഇടയാവുകയും കുറച്ചു  നേരം അവിടെ ശ്രവിച്ചതോടെ ഇത് സുന്നത് ജമാ അത്തിന്റെ റൂം തന്നെ ആണ് എന്ന് അദ്ദേഹത്തിനു ബോധ്യപ്പെടുകയും ചെയ്തു,അങ്ങിനെ അദ്ദേഹം മൈക് എടുത്തു അറബിയില്‍ നല്ല സുന്ദരമായ ക്ലാസ്സ്‌ എടുക്കുകയും ചെയ്തു.
അദ്ദേഹത്തിന്‍റെ ക്ലാസ്സ്‌ വഹ്ഹാബി പ്രസ്ഥാനത്തിന് ഒരു കനത്ത വെല്ലു വിളി തന്നെ ആയിരുന്നു,കാരണം കേരളത്തിലെ സുന്നികളെ വഹ്ഹാബികള്‍ പറഞ്ഞു പറ്റിക്കുന്ന ഒരു കാര്യമുണ്ട്,"നിങ്ങളുടെ ഈ സുന്നിസം കേരളത്തില്‍ മാത്രമേ ഉള്ളൂ,അത് സമസ്തക്കാര്‍ ഉണ്ടാക്കിയതാണ്,കേരളം വിട്ടാല്‍ ഇത് കാണില്ല എന്ന്".എന്നാല്‍ ആ മൊറോക്കോ പണ്ഡിതന്‍ ,മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹ്ഹാബ്,ഇബ്നു തൈമിയ്യ,അല്‍ബാനി തുടങ്ങിയവരെയും വഹ്ഹാബി ആശയങ്ങളെയും സമസ്തക്കാരെക്കാള്‍ നിശിതമായ ഭാഷയില്‍ ആണ് കൈകാര്യം ചെയ്തത്.നമ്മുടെ അതെ ആശയം തന്നെയാണ് ലോക സുന്നികള്‍ എല്ലാം തുടരുന്നത് എന്ന് എല്ലാവര്ക്കും മനസ്സിലാക്കി കൊടുക്കുകയും ചെയ്തു .കേരളത്തിലെ കാന്തപുരം ഉസ്താദിന്റെ നെത്രത്വത്തിലുള്ള സുന്നി മുന്നേറ്റത്തെ കുറിച്ച് കേട്ടപ്പോള്‍ അദ്ദേഹം വളരെ സന്തോഷവാന്‍ ആയി.ക്ലാസ്സ്‌ റൂമില്‍ സ്ഥിരമായി വരാന്‍ ശ്രമിക്കാം എന്നും വാക്കും നല്‍കിയാണ്‌ അദ്ദേഹം ക്ലാസ്സ്‌ വിട്ടത്.ക്ലാസ്സ്‌ റൂമിലെ കൂടുതല്‍ പേരും ഗള്‍ഫ്‌ നാടുകളില്‍ നിന്നുള്ളവര്‍ ആയത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ക്ലാസ്സ്‌ മനസ്സിലാക്കാന്‍ സാധിച്ചു,അല്ലാത്തവര്‍ക്ക് ഉസ്താദ്‌ മാര്‍ പരിഭാഷപ്പെടുത്തുകയും ചെയ്തു.


--
                                       SUNNI GLOBAL VOICE(SGV)
             MALAYALAM ONLINE CHANNEL  FOR AHLU SUNNAH
                                  Available both in PC and  Mobile
                                  


Reply all
Reply to author
Forward
0 new messages