"ഉമര്‍ ബ്നുല്‍ ഖത്താബ് നിേവേദനം: നബി ൃ പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ അല്ലാഹുവില്‍ യഥാവിധി ഭരമേല്‍പിച്ചാല്‍ പക്ഷികള്‍ക്ക് ആഹാരം നല്‍കുംവിധം അവന്‍ നിങ്ങള്‍ക്ക് ഭക്ഷണം നല്‍കും. അവ അതിരാവിലെ ഒഴിഞ്ഞ വയറുമായി പോവുകയും വൈകുന്നേരം നിറഞ്ഞ വയറുമായി വരികയും ചെയ്യുന്നു.'' (തിര്‍മുദി)
നിര്‍ഭയത്വമാഗ്രഹിക്കുന്നവനാണ് മനുഷ്യന്‍. ഭീതിയുളവാക്കുന്ന ജീവികളില്‍ നിന്നും ശബ്ദങ്ങളില്‍ നിന്നുമൊക്കെ മാതാപിതാക്കളിലേക്കോടിയെത്തുന്ന കൊച്ചുകുഞ്ഞുങ്ങള്‍ നിര്‍ഭയത്വത്തോടുള്ള മനുഷ്യത്വരയുടെ പ്രാഥമികകാഴ്ചയാണ്. കെട്ടുറപ്പുള്ള പാര്‍പ്പിടങ്ങളും ഉയര്‍ന്ന സുരക്ഷാസംവിധാനങ്ങളും വിശിഷ്ട വ്യക്തികള്‍ക്കു നല്‍കുന്ന സായുധസുരക്ഷയുമൊക്കെ നിര്‍ഭയത്വപൂര്‍ണമായ ജീവിതത്തോടുള്ള മനുഷ്യന്റെ അടങ്ങാത്ത ആഗ്രഹത്തിന്റെ പ്രകടനങ്ങളില്‍ ചിലതത്രെ.
ഭൌതികമായ സുരക്ഷാസംവിധാനങ്ങളൊന്നും യഥാര്‍ഥത്തിലുളള നിര്‍ഭയത്വം പ്രദാനം ചെയ്യുന്നില്ലെന്നതാണ് വസ്തുത. ഉയര്‍ന്ന സുരക്ഷ വാഗ്ദാനം ചെയ്യുന്ന സംവിധാനങ്ങളിലുണ്ടാകുന്ന പാളിച്ചകളും അപകടങ്ങളും അതുമൂലമുണ്ടാകുന്ന അരക്ഷിതാവസ്ഥയുമൊക്കെ വാര്‍ത്താമാധ്യമങ്ങളിലെ സ്ഥിരം കാഴ്ചകളാണ്.
സ്രഷ്ടാവായ തമ്പുരാനില്‍നിന്നുളള സുരക്ഷിതത്വവും പ്രസ്തുത സുരക്ഷിതത്വബോധം നല്‍കുന്ന നിര്‍ഭയത്വവുമാണ് യഥാര്‍ഥമായിട്ടുളളത്. സര്‍വ്വലോക സ്രഷ്ടാവിന്റെ അസ്തിത്വം അംഗീകരിക്കുന്നവരാണല്ലോ മനുഷ്യരിലധികവും. എന്നാല്‍ സ്രഷ്ടാവായ അല്ലാഹുവിനെക്കുറിച്ച് കേവലധാരണകള്‍ ഉണ്ടായതുകൊണ്ട് മാത്രം നിര്‍ഭയത്വം ലഭിക്കുകയില്ല. പ്രത്യുത അല്ലാഹുവിനെ മനസ്സിലാക്കേണ്ടതുപോലെ മനസ്സിലാക്കുകയും അവന്റെ അവകാശങ്ങള്‍ യഥോചിതം നല്‍കുകയും അവനില്‍ പൂര്‍ണമായി ഭരമേല്‍പിക്കുകയും ചെയ്യുമ്പോഴാണ് അവനില്‍ നിന്നുളള സുരക്ഷിതത്വവും സമാധാനവും ലഭിക്കുകയുളളൂ. അത്തരക്കാര്‍ക്കാണ് പക്ഷികള്‍ക്ക് ആഹാരം നല്‍കുംവിധം ആഹാരം നല്‍കും എന്ന വാഗ്ദാനം നല്‍കപ്പെട്ടിട്ടുളളത്.
പക്ഷികള്‍ പ്രഭാതത്തില്‍ കൂടുവിട്ടിറങ്ങുന്നത് ഒട്ടിയ വയറുമായാണ്. നാളേക്കുവേണ്ടി അവ പൊതുവെ ഒന്നും ശേഖരിച്ചുവെക്കുന്നില്ല. എന്നാല്‍ പക്ഷികള്‍ എവിടെയെങ്കിലും ഭക്ഷണം കിട്ടാതെ ചത്തൊടുങ്ങിയതായി കേള്‍ക്കുന്നുമില്ല. 'അന്വേഷിക്കുക' എന്ന തങ്ങളുടെ ദൌത്യം അവ നിര്‍വ്വഹിക്കുന്നുണ്ട്. സ്വന്തം ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിച്ചശേഷമാണ് അല്ലാഹുവില്‍ ഭരമേല്‍പിക്കേണ്ടത് എന്ന പാഠം യഅ്ഖൂബ് ൌ നബിയിലൂടെ ഖുര്‍ആന്‍(12:67) പഠിപ്പിക്കുന്നുണ്ട്.
അല്ലാഹുവിന്റെ അവകാശങ്ങള്‍ ശരിയാംവിധം നല്‍കാതെയും തങ്ങളുടെ കടമകള്‍ നിര്‍വ്വഹിക്കാതെയുമുളള ഭരമേല്‍പിക്കല്‍കൊണ്ട് ശാന്തിയും സമാധാനവും ലഭിക്കുകയില്ല. വാരഫലങ്ങളുടെയും കൈനോട്ടക്കാരുടെയും പിന്നാലെ പോകുന്നവരും ആള്‍ദൈവങ്ങളുടെയും ശവകുടീരങ്ങളുടെയും മുമ്പില്‍ അഭയം തേടുന്നവരും സ്രഷ്ടാവിന്റെ അവകാശത്തില്‍ ഇതരര്‍ക്ക് ഓഹരി നല്‍കുന്നവരാണ്. ആകാശത്തില്‍ നിന്ന് വീഴുന്നതിനോടാണ് ഖുര്‍ആന്‍ (22 :31) ഇതിനെ തുലനപ്പെടുത്തുന്നത്.
പരമകാരുണികനായ അല്ലാഹുവില്‍നിന്നുളളതാണ് തന്റെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം എന്ന് ദൃഢമായി വിശ്വസിക്കുന്ന ഒരാള്‍ക്ക് നിരാശയും അരക്ഷിതത്വവും അനുഭവിക്കേണ്ടിവരില്ല. ശത്രുക്കളുടെ കഠിനപീഡനങ്ങളിലും അല്ലാഹുവില്‍ എല്ലാം സമര്‍പ്പിച്ച് നിര്‍ഭയരായ നബിമാരുടെ ചരിത്രമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. നംറൂദിന്റെ അഗ്നികുണ്ഡത്തിലേക്ക് എറിയപ്പെടുന്ന വേളയില്‍ ഇബ്റാഹിം ൌ നബിയുടെ അവസാന വാക്കുകള്‍ "എനിക്കല്ലാഹു മതി, അവനാണ് ഭരമേല്പിക്കപ്പെടാന്‍ ഏറ്റവും ഉത്തമന്‍'' (ബുഖാരി) എന്നായിരുന്നു. മരത്തണലില്‍ വിശ്രമിക്കുകയായിരുന്ന മുഹമ്മദ് നബിൃയുടെ വാള്‍ കരസ്ഥമാക്കിയ ഒരു ശത്രു, ഊരിപ്പിടിച്ച വാളുമായി "നിന്നെ ആര് രക്ഷിക്കും?'' എന്ന് ചോദിച്ചപ്പോള്‍ "അല്ലാഹു'' എന്ന് ദൃഢസ്വരത്തില്‍ നബിൃ മറുപടി പറഞ്ഞതും ഉടന്‍ വാള്‍ താഴെ വീണതുമായ സംഭവം (ബുഖാരി, അഹ്മദ്) പ്രസിദ്ധമാണ്. മദീനയിലേക്കുള്ള പാലായനമധ്യേ നബിൃയും അബൂബക്കറും ഒളിച്ചിരുന്ന ഗുഹക്ക് സമീപം ശത്രുക്കളുടെ കാല്‍പെരുമാറ്റമുണ്ടായപ്പോള്‍ ആശങ്ക പ്രകടിപ്പിച്ച അബൂബക്കറിനാേേട് "മൂന്നാമനായി അല്ലാഹു കൂടെയുളള രണ്ടാളെക്കുറിച്ച് താങ്കള്‍ എന്ത് കരുതുന്നു?'' (ബുഖാരി, മുസ്ലിം)എന്നാണ് നബിൃ പ്രതികരിച്ചത്. ശത്രുക്കള്‍ തങ്ങളെ അക്രമിക്കാന്‍ പോകുന്നു എന്ന ഭയപ്പെടുത്തലുണ്ടായപ്പോള്‍ സ്വഹാബികള്‍ പറഞ്ഞതും "ഞങ്ങള്‍ക്ക് അല്ലാഹു മതി...''(3:173-175) എന്നായിരുന്നു.
അല്ലാഹുവില്‍ ഭരമേല്‍പിക്കുക എന്നത് വിശ്വാസികളുടെ ഗുണമാണെന്നും(8:2) അത്തരക്കാര്‍ക്ക് അല്ലാഹു തന്നെ മതിയായവനാണെന്നും(65:3) ബോധ്യമായിരിക്കെ ഇതരര്‍ ഭരമേല്‍പിക്കപ്പെടുന്ന തരം വിശ്വാസമോ കര്‍മമോ ഉണ്ടാവുക എന്നത് വ്യക്തമായ വഴികേടത്രെ
