"MOR GREGORIOS CUP 2014"

0 views
Skip to first unread message

MIYA Singapore

unread,
Oct 9, 2014, 12:12:37 AM10/9/14
to st-marys-jac...@googlegroups.com, sjsoc.s...@gmail.com, sjsoc_c...@googlegroups.com, Greger Achan

Winter is coming,its time for a warm up for MIYA......Most awaited Badminton Tournament is here....
Date - 26 October 2014
Reg. Fee - Only $30 /team

മിയയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന "മോര്‍ ഗ്രീഗോറിയോസ് " കപ്പിന് വേണ്ടിയുള്ള വാശിയേറിയ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ മാസം 26-ന് വുഡ് ലാണ്ട്സ് സ്പെക്ട്രാ സ്കൂളില്‍ വച്ച് നടത്തപ്പെടുന്നു .....പുരുഷ ഡബിള്‍‍സ്‌ , വനിതാ ഡബിള്‍‍സ്‌ വിഭാഗത്തിലേക്കുള്ള രെജിസ്ട്രേഷന്‍ തീരുവാന്‍ കുറച്ചു ദിവസങ്ങള്‍ കൂടി മാത്രം .....Anoop Vargheese Paul , Soby Chacko എന്നീ ജേതാക്കള്‍ക്ക് കനത്ത വെല്ലുവിളിയുമായി പുതിയ ടീമുകള്‍ രെജിസ്ടര്‍ ചെയ്തു കഴിഞ്ഞു .

ഇനിയും രെജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കായി കുറച്ചു കാര്യങ്ങള്‍ ....
ഷട്ടില്‍ കളിച്ചാല്‍ നമുക്ക് കിട്ടുന്ന പ്രയോജനം ആണ് ഞാന്‍ പറയാന്‍ തുടങ്ങുന്നത് ,
ഒന്ന് - ഷട്ടില്‍ കളി യില്‍ ചില കൊച്ചു നിയമങ്ങള്‍ ഉണ്ടല്ലോ , വരയുണ്ട് , നെറ്റുണ്ട്, അങ്ങനെ പലതും . ഇത്തരം നിയമങ്ങള്‍ അനുസരിച്ച് കളിക്കുന്നത് , സമൂഹത്തിലെ നിയമങ്ങള്‍ അനുസരിക്കുന്നതിനുള്ള ഒരു പ്രാക്ടീസ് ആയി കാണണം , അതായതു നിയമങ്ങള്‍ അനുസരിച്ചാല്‍ , കളിയില്‍ ആയാലും ജീവിതത്തില്‍ ആയാലും നമുക്ക് ഒന്നും പേടിക്കേണ്ട .

രണ്ടു - ഒരാള്‍ മാത്രമായി ഷട്ടില്‍ കളിയ്ക്കാന്‍ പറ്റുകയില്ലല്ലോ . അതിനു നമ്മളോടൊപ്പം ഒരാള്‍ കുടി വേണം . അയാള്‍ കളിയില്‍ നമ്മുടെ എതിര്‍ വശത്താണ് എങ്കിലും നാം അയാളെ ബഹുമാനിക്കണം . ജീവിതത്തിലും ഇത് പോലെ ആണ് , ചിലര്‍ നമുക്ക് എതിരാളികള്‍ ആയി തീരാം, പക്ഷെ അവരെ നാം വെറുക്കാതെ ബഹുമാനിച്ചേ പറ്റു

മൂന്നു - ഷട്ടില്‍ കളിയില്‍ ആരെന്ഗിലും ഒരാള്‍ ജയിക്കും ഒരാള്‍ തോക്കും , തോക്കുന്നവരും , ജൈക്കുന്നവരും പരസ്പരം കഇകള്‍ കൊടുത്തു പിരിയും . ഷട്ടില്‍ കളിയില്‍ തോറ്റു എന്ന് പറഞ്ഞു ആരും ആത്മഹത്യ ചെയ്യരില്ലലോ !!. ജീവിതവും ഒരു കളിയാണ്‌ , ജയമോ പരാജയമോ ഏതെങ്കിലും ഒന്ന് ഉറപ്പാണ്‌ രണ്ടില്‍ ഏതായാലും സന്തോഷത്തോടെ അതിനെ സ്വീകരിക്കുക , അടുത്ത കളിയില്‍ ജയിക്കാമല്ലോ

നാല് - ഷട്ടില്‍ കളി നമുക്ക് ജാഗ്രത തരും . കളിക്കുമ്പോള്‍ നിങ്ങളുടെ കണ്ണില്‍ ഷട്ടില്‍ മാത്രമേ ഉള്ളു , മറ്റു ഒന്നും ഇല്ല . അത് പോലെ നാം എന്തെങ്ങിലും ചെയ്യുമ്പോള്‍ അതില്‍ മാത്രം നമ്മുടെ മനസ് അര്പിക്കുക . അപ്പോള്‍ മാത്രമേ നാം വിജയിക്കു. മനസിനെ നിയന്ത്രിക്കാന്‍ ഷട്ടില്‍ കളി നമ്മെ സഹായിക്കുന്നു

അഞ്ചു - ഷട്ടില്‍ കളി നല്ല ഒരു വ്യആമം ആണ് . നമ്മുടെ ആരോഗ്യം മെച്ചപ്പെടുന്നു . അതായതു ഷട്ടില്‍ കളിച്ചാല്‍ ആരോഗ്യത്തോടെ ജീവിക്കാം എന്ന് അര്‍ഥം

നല്ല മനസ് , നല്ല ആരോഗ്യം . ഷട്ടില്‍ കളി ഇതു രണ്ടും നിങ്ങള്ക്ക് തരുന്നു . ....അപ്പൊ എല്ലാവര്ക്കും വുഡ് ലാണ്ട്സ് സ്പെക്ട്രാ സ്കൂളിലേക്ക് സ്വാഗതം !



====================================
Best Regards,



Reply all
Reply to author
Forward
0 new messages