സിംഗപ്പൂര്‍ സെന്‍റ്.മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ മഹാ പരിശുദ്ധനായ പരുമല കൊച്ചു തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

0 views
Skip to first unread message

MIYA Singapore

unread,
Oct 30, 2014, 10:02:36 PM10/30/14
to Greger Achan, sjsoc_c...@googlegroups.com

സിംഗപ്പൂര്‍ സെന്‍റ്.മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ മഹാ പരിശുദ്ധനായ പരുമല കൊച്ചു തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ മാസം രണ്ടാം തീയതി ഏറ്റവും ഭംഗിയായി ആചരിക്കുന്നു .....ഏവരും നേര്ച്ച കാഴ്ച്ചകളോടെ പെരുന്നാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിപ്പാന്‍ പ്രത്യേകമായി അറിയിക്കുന്നു ...

മഹാ പരിശുദ്ധനായ പരുമല കൊച്ചു തിരുമേനി ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കേണമേ ..........

ഭാഗ്യവാനും പരിശുദ്ധനും ആയ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനി ..ശൈശവത്തിലെ ദൈവത്തിനു വേണ്ടി സമര്‍പ്പിക്കപെട്ട" കൊച്ചൈപോരാ "എന്നാ നിഷ്കളങ്ക ബാലന്‍ ..ദൈവ സ്നേഹത്തിന്‍റെ എല്ലാ അനുഭവങ്ങളും ജീവിതത്തില്‍ സ്വൊയം അറിഞ്ഞു കൊണ്ട്..പ്രാര്‍ത്ഥനാപൂര്‍വ്വം ഉന്നതത്തിലെ തമ്പുരാന്‍റെ ഹൃദയത്തിലേക്ക് ചേക്കേറി ...അവിടെ നിന്ന് അവന്‍ അറിഞ്ഞ സത്യം ആത്മീയതയുടെ ഉത്തരായനത്തില്‍ ഈ ബാലനെ എത്തിച്ചു ..പ്രാര്‍ത്ഥന കൊണ്ടും ഉപവാസം കൊണ്ടും ജാഗരണം കൊണ്ടും നോമ്പും കൊണ്ടും സര്‍വ ശക്ത്തനായ ദൈവത്തെ പ്രീതി പെടുത്തി ജീവിച്ച ഈ അത്ഭുത ബാലന്‍ കുടുംബത്തിനും നാട്ടിനും നാട്ടാര്‍ക്കും വളരെ സ്നേഹനിധി ആയിരുന്നു ..എല്ലാവര്‍ക്കും മുന്‍പില്‍ കരുണയുടെ വാതിലായ് നിലനിന്നു ...വളരും തോറും ദൈവ സ്നേഹത്തിന്‍റെ കര്കശ്യാ നിലപാടിലേക്ക് അവന്‍ ചേര്‍ന്ന് നിന്നു..യു വാവ് വൈദീകന്‍ ആയി...ഈ ലോക ജീവിതത്തിന്‍റെ മാസ്മരിക വശ്യതയില്‍ നിന്നു പൂര്‍ണ്ണമായി മാറി നിന്നു തന്‍റെ ഗുരുവിന്‍റെ ഇഷ്ടത്തെ തിരിച്ചറിഞ്ഞു അവനിലേക്ക് അലിഞ്ഞു ചേരുവാന്‍ വല്ലാത് ഗീവര്‍ഗീസ് ആഗ്രഹിച്ചു ..അതൊരു തപസ്യ ആയിരുന്നു ..വിണ്ണിനെ വെടിഞ്ഞു മണ്ണിനെ സ്നേഹിച്ച ദൈവ പുത്രനോടുള്ള തീവ്രമായ ആരാധന ...ശെമ്മാശന്‍ ,വൈദീകന്‍ ,മെത്രാപോലിത്ത എന്നിങ്ങനെ വിളിക്കപെട്ട എല്ലാ നിലയിലും നിര്‍മ്മലമായ ജീവിത ചര്യ അദ്ദേഹം കാത്തു സൂക്ഷിച്ചു ...മരണാന്തര ജീവിതമാകുന്ന സ്വര്‍ഗ വാസത്തിനു പോയപ്പോഴും ആ പിതാവ് തന്‍റെ മക്കള്‍ക്ക്‌ ഓര്‍ക്കാനും ഓര്‍ത്തു പറയുവാനും ഒരുപാട് ആത്മീയ വിഭവങ്ങള്‍ നല്‍കിയിരുന്നു ..ഇന്നും പരിശുദ്ധന്‍ കബറടങ്ങിയിരിക്കുന്ന മണ്ണില്‍ കണ്ണുനീരോടുകൂടെ ചെല്ലുന്ന പതിനായിരങ്ങള്‍ക്ക് താങ്ങും തണലും ആയി ജീവ ചൈതന്യമായി നില കൊള്ളുന്നു മഹാ പരിശുദ്ധനായ പരുമല തിരുമേനി .സ്വ ര്ഗീയ ആരാമത്തിലെ വാടാ മലരുകളില്‍ ഒന്നായി ഇന്നും പരിലസിക്കുന്ന ..വിശുദ്ധന്‍ ...ജീവിക്കുന്നു നമ്മുടെ മനസ്സില്‍ ...മനസാക്ഷിയില്‍ ....ഒരുങ്ങാം നമുക്ക് ആ പുണ്യ പിതാവിന്‍റെ ഓര്‍മ്മ പെരുനാളിനായ് .... ..ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്‍പില്‍ പകച്ചു നില്‍ക്കുന്ന ആയിരങ്ങള്‍..നെടുവീര്‍പ്പുകളും സങ്കടങ്ങളും ഒന്നിറക്കി വയ്ക്കാന്‍ കണ്ണ് നീരോട് കൂടി അണയുന്ന എല്ലാവര്‍ക്കും പരുമല തിരുമേനി വഴ്വുകള്‍ നല്‍കട്ടെ ....എല്ലാവര്‍ക്കും ഒരുങ്ങാം ഈ പെരുനാള്‍ അനുഗ്രഹം ആകാന്‍ ...എല്ലാവര്‍ക്കും സ്വ ര്ഗത്തിലെ ദൈവം പരിശുദ്ധന്‍റെ മധ്യസ്ഥയാല്‍ അനുഗ്രഹം നല്‍കുവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം .






====================================
Best Regards,



Reply all
Reply to author
Forward
0 new messages