Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission
Monday, January 28, 2013
അരമന പിതാക്കന്മാരുടെ തൊഴുത്തില്‍ക്കുത്ത്
- ജോസഫ് മാത്യു
പുരോഹിതരുടെ
തൊഴുത്തില്‍കുത്തും
തമ്മിലടിയും
എഷണികളും
അറിയണമെങ്കില്‍
ബഹമാനപ്പെട്ട
അങ്ങാടിയത്തിന്റെ
അനുഗ്രഹത്താല്‍
നടത്തുന്ന
സിറോ
മലബാർ
ഫെയിത്ത്ബ്ലോഗ്
വായിക്കണം.
അച്ചന്മാര്
തമ്മിലടി
പണ്ടുകാലംമുതലേ
വാർത്തകളില്‍
പതിവായിരുന്നു.
ഇന്നവർ
വാർത്തകളേയല്ല.
പകരം
ബിഷപ്പുമാര്‍
കുപ്രസിദ്ധരായി
പേരും
പെരുമയും
നേടികൊണ്ടിരിക്കുന്നു.
അക്കൂടെ
കര്‍ദ്ദിനാള്‍തൊട്ടു
അനേക
സീറോ
മലബാര്‍
ബിഷപ്പുമാരും
സീറോ
മലബാറിയന്‍
ഷിക്കാഗോ
ബിഷപ്പും
ഉള്‍പ്പെടുന്നു.
വ്യക്തിഹത്യക്ക്
സ്ഥിരം
എഴുത്തുകാരുള്ള
ഒരു
ബ്ലോഗാണ്
ഷിക്കാഗോ
സീറോ
മലബാര്‍
തലത്തില്‍
പ്രവര്‍ത്തിക്കുന്ന
ഫെയിത്ത്
ബ്ലോഗ്.
(Syro Malabar faith). ബുദ്ധിജീവികളെ
ചിരിപ്പിക്കുന്ന
പുതമയാർന്ന
വിഭവങ്ങളുമായിട്ടാണ്
അവർപലപ്പൊഴും
പ്രത്യക്ഷപ്പെടുന്നത്.
എഴുത്തുകാരന്
പറയുന്നത്
ശരിയെന്നു
അനുകൂലിച്ചുകൊണ്ട്
അസഭ്യവാക്കുകള്‍മാത്രം
ഉപയോഗിക്കുന്ന
ഭക്തലോകത്തിന്റെ
കമന്റുകളും
വായിക്കാം.
സാത്താന്റെ
ബ്ലോഗിന്
മാമോദീസ
കൊടുത്തു,
സഭാദ്രോഹികള്‍ക്ക്
കൂദാശകള്‍
നല്കുന്ന
പിതാവ്
എന്നൊക്കെ
പുലമ്പി
ബിഷപ്പ്
പെരുന്നെടത്തിനെ
ശരിക്കും
ബാഷ്
ചെയ്തിട്ടുണ്ട്.
കൂടാതെ
ഒരു
ദുലീപിനെ
ഇവരുടെ
ഒരു
ദുഷ്ട
കഥാപാത്രം
ആയി
അവതരിപ്പിച്ചിരിക്കുന്നു. കൂടെ
സീറോ
മലബാര്‍
വോയിസും
ഒശാനയും
അല്മായ
ശബ്ദവും
കറുത്ത
പട്ടികയില്‍
സ്ഥാനം
പിടിച്ചു.അല്മായ
ശബ്ദത്തിനും
ഓശാനക്കും
ശാത്താനായി
വന്നിരിക്കുന്ന
ബിഷപ്പ്
മാമ്മോദീസാ
കൊടുക്കണമെന്നു
എഴുതിയിട്ടുണ്ട്
പെരുന്നേടം
ബിഷപ്പിനെ
പെരുംകള്ളനെന്നും
വിളിച്ചു
ബ്ലോഗിലെ
ലേഖകനായ
പുരോഹിതന്
തന്റെ
വായനക്കാരന്റെ
കയ്യടിയും
മേടിച്ചിരിക്കുന്നു.
അങ്ങാടിയത്ത്
ബിഷപ്പിന്റെ
കീഴിലുള്ള
കൊപ്പേല്പള്ളി
വികാരിയുടെ
ക്ഷണം
സ്വീകരിച്ചു
പെരുന്നേടം
കുട്ടികളുടെ
ആദ്യകുര്‍ബാന
സംബന്ധിച്ച്
പങ്കുചേരുകയുണ്ടായി.
ആദ്യകുര്ബാനയുടെ
പ്രധാന
കാര്മ്മികന്
അങ്ങാടിയത്തായിരുന്നു
. മറ്റൊരു
രൂപതയിലെ
ബിഷപ്പ്
അന്ന്
സന്നിഹിതനായതും
ബിഷപ്
അങ്ങാടിയത്തിനു
പിടിച്ചില്ല.
അമേരിക്കയിലെ
മലയാളീ
കത്തോലിക്കാലോകം
മുഴുവനും
ഒന്നായി
രൂപതാധികാരിയുടെ
നിയന്ത്രണത്തിലെന്നാണ്
അദ്ദേഹം ചിന്തിക്കുന്നത്.
പലപ്പോഴും
വടക്കേ
ഇന്ത്യയില്‍നിന്ന്
മിഷ്യനറി
ബിഷപ്പുമാര്‍
അമേരിക്കയില്‍
എവിടെയെങ്കിലും
പിരിവു
നടത്തിയാല്‍
ഷിക്കാഗോയുടെ
രൂപതാ
നേതൃത്വം
എതിര്‍ക്കും.
പെരുംകള്ളനായി
അവതരിപ്പിച്ചിരിക്കുന്ന
ഈ
ബിഷപ്
സഭയുടെ
വക
അനേക
രഹസ്യവിവരങ്ങളും
സുപ്രധാന
ഡോക്കുമെന്റുകളും
പുറംലോകത്തിനു
കൊടുക്കുന്നുണ്ടെന്നുള്ള
ഗവേഷണറിപ്പോര്‍ട്ടും
ഫെയിത്ത്
വിവരിച്ചിട്ടുണ്ട്.
അമേരിക്കയില്‍വന്നാല്‍
അങ്ങാടിയത്തിന്റെ
അരമന
സന്ദർശിക്കുവാനുള്ള
സാമാന്യമര്യാദപോലുമില്ലെന്നും
കന്യാസ്ത്രീ
മഠത്തിലാണ്
താമസവും
പൊറുതിയുമെന്നു
ഫെയിത്ത്
അച്ചൻ ലേഖകന്‍
അസൂയോടുകൂടി
വിലപിക്കുന്നതും
വായിക്കാം.
തോമാശ്ലീഹാ
കയ്യാലെ
കൊണ്ടുവന്ന
ക്ലാവര്‍
കുരിശിനെ
പെരുന്നെടം
ബിഷപ്പിന്
പുച്ഛ
മാണ്,
ഇങ്ങനെ
പോവുന്നു
പുരോഹിത
ലേഖകന്റെ
ആരോപണങ്ങള്‍.
പെരുന്നേടത്തിനെപ്പറ്റിയുള്ള
ആരോപണങ്ങള്‍
ഇനിയുമുണ്ട്.പ്രശ്നങ്ങള്‍നിറഞ്ഞ
ഒരു
പള്ളിയില്‍
വന്നിട്ടു
ഈ
ബിഷപ്പ്
തൂങ്ങപ്പെട്ട
കുരിശിനെ
ആരാധിക്കുന്ന
കുരിശു
വാദികളുടെ
കൂടെയായിരുന്നു.പിതാവിനെ
അനുസരിക്കണം,
പള്ളിയെ
അനുസരിക്കണം,
വികാരിയെ
അനുസരിക്കണം,
അല്മേനി
സഭയുടെ
മേലധ്യഷന്‍മാര്‍ക്ക്
വിധേയനായിരിക്കണം,
സഭയുടെ
വിശ്വാസം
പ്രചരിപ്പിക്കണം
മുതലായ
തത്ത്വങ്ങള്‍
പെരിയ
കള്ളമെത്രാന്‍
കുര്‍ബാനയുടെ
മധ്യത്തിലുള്ള
പ്രസംഗത്തില്‍
സൂചിപ്പിച്ചില്ലെന്നും
ആരോപണങ്ങളില്‍
ഉണ്ട്.
പണ്ഡിതനായ
ഫെയിത്തിലെ
ലേഖകന്‍
വികാര
വിചാരദ്യോഗമായ
ഈ
ഗംഭീര
ലേഖനം
ഉടനടി
മാർപാപ്പായ്ക്ക്
അയക്കുന്നത്
നന്നായിരിക്കും.
മാര്‍പാപ്പ
പൊട്ടി
ചിരിക്കും.
ഒരു
ബിഷപ്പിനെപ്പറ്റി
ഇത്രമാത്രം
ഗവേഷണം
നടത്തി
വിവരങ്ങള്‍
കൈമാറിയ
പേരു
വെക്കാത്ത
കല്‍ദായവാദിയായ
ഈ
പുരോഹിതനെ
പിതാക്കന്മാര്
പൂവിട്ടു
പൂജിക്കേണ്ടതാണ്.
കൊപ്പേല്‍പള്ളിയില്‍
ഈ
വർഷം
ആദ്യകുര്‍ബാന
നല്കിയ
സമയം
ബഹുമാനിതരായ
അങ്ങാടിയത്തും
പെരുന്നൊടവും
പിതാക്കന്മാര്
സന്നിഹിതരായിരുന്നു.
അഥിതിയായിവന്ന
പെരുന്നോടത്തെ
അങ്ങാടിയത്ത്
അപമാനിക്കുന്ന
രീതിയിലായിരുന്നു
പെരുമാറിയത്.
അങ്ങാടിയത്തിന്റെ
അന്നുള്ള
സംസാരത്തിലും
പ്രവര്‍ത്തിയിലും
ഇത്
സ്പഷ്ടമായിരുന്നു.മലബാർ മുഴുവന്‍
സംപൂജ്യനായി
കരുതുന്ന
പെരുന്നോടത്തിന്റെ
ജനസമ്മതിയില്‍
അങ്ങാടിയത്തിന്
സഹിക്കുവാനും
സാധിച്ചിരുന്നില്ല.താന്‍
പള്ളിയിലെ
വികാരിയച്ചന്
ക്ഷണിച്ചിട്ടു
വന്നതെന്ന്
പരസ്യമായി
ബിഷപ്
പെരുന്നോടം
ജനങ്ങളെ
അറിയിക്കുകയും
ചെയ്തു.
ആദികുർബാന
കൊടുക്കുന്ന
സമയം
സഭയെയും
ബിഷപ്പിനെയും
വൈദികരെയും
വിമര്‍ശിച്ചുകൊണ്ട്
ബ്ലോഗില്‍
എഴുതിയ
ചിലരുടെ
മക്കള്‍ക്ക്
ദിവ്യകാരുണ്യം
കൊടുക്കുകയില്ലായെന്നു
ഒരു
പുരോഹിതന്
ചടങ്ങിനു
വന്നവരോട്
പറഞ്ഞു.
അങ്ങനെയെങ്കില്‍
കുര്‍ബാന
അങ്ങാടിയത്തില്‍നിന്നു
സ്വീകരിക്കുകയില്ലെന്ന്
പള്ളിയില്‍
വന്ന
രക്ഷാകര്‍ത്താക്കളും
മുറവിളി
കൂട്ടി.
ഇതെല്ലാം
നോക്കി
നിന്ന
നിസഹായനായ
പെരുന്നോടം
പിതാവ്
അങ്ങാടിയത്തിന്റെ
അധികാര
പരിധി
ലംഘിച്ചു
സകല
കുട്ടികള്‍ക്കും
ആദികുര്‍ബാന
കൊടുത്തു.
വ്യക്തി
വൈരാഗ്യം
ദിവ്യകാരുണ്യം
സ്വീകരിക്കേണ്ട
കുട്ടികളോടല്ല
നടത്തേണ്ടതെന്നും
മാതാപിതാക്കള്‍
പുരോഹിതരെ
വിമര്‍ശിച്ചെങ്കില്‍
ദിവ്യകാരുണ്യം
സ്വീകരിക്കുന്ന
മാലാഖ
കുട്ടികള്‍
എന്തു
തെറ്റ്
ചെയ്തുവെന്നും
ബിഷപ്
പോരുന്നോടം
പരസ്യമായി
പള്ളിയില്‍
ചടങ്ങിനു
വന്നവരോട്
പറഞ്ഞതും
ഷിക്കാഗോ
രൂപതയിലെ
വൈദികരടക്കമുള്ളവരെ
കുപിതരാക്കി.
അങ്ങാടിയത്തിന്റെ
നികൃഷ്ടമായ
ഈ
പ്രവര്‍ത്തിയില്‍
പലരും
അദ്ദേഹത്തില്‍നിന്നും
കുര്‍ബാന
സ്വീകരിക്കുവാന്‍
മടിക്കുകയും
ചിലര്‍
നിരസിക്കുകയും
ചെയ്തു.
മറ്റു
രൂപതയിലെ
മെത്രാനായ
ബിഷപ്പ്
പെരുന്നോടം
തോന്ന്യാസം
കാണി
ക്കുന്ന
ശാത്താന്മാരുടെ
മക്കള്‍ക്ക്
ആദികുര്‍ബാന
കൊടുത്തുവെന്നു
ഫയിത്തു
ബ്ലോഗ്
വീറോടെ
എഴുതിയിരിക്കുന്നു.
ശാത്താന്റെ
അടയാളം
കല്‍ദായ
കുരിശെന്നു
ശാത്താനു
മാത്രമെ
മനസിലാവുകയുള്ളൂ.
ഒരു
പക്ഷെ
കുഞ്ഞുങ്ങളെ
ഇത്തരം
നികൃഷ്ട
ജീവികളില്‍നിന്നും
രക്ഷിക്കുവാന്‍
പരിശുദ്ധ
ആത്മാവ്തന്നെ
ബിഷപ്പ്
പെരുന്നോടത്തിനെ
അവിടെ
എത്തിച്ചതായിരിക്കാം.
കല്ലെറിയാന്‍
വന്ന
പരീശരോട്
നിങ്ങളില്‍
പാപം
ഇല്ലാത്തവര്‍
ഈ
സ്ത്രീയെ
കല്ലെറിയട്ടെയെന്നു
യേശു
കല്പ്പിച്ചപ്പോള്
സ്ത്രീകളെ
കൂട്ടി
കൊടുത്തിരുന്ന
പിമ്പുകള്‍
അന്നു
ഉത്തരം
ഇല്ലാതെ
മടങ്ങിപ്പോയി.
ബിഷപ്പ്
പെരുന്നോടം
വിശുദ്ധ
കുര്‍ബാന
കുഞ്ഞുങ്ങള്‍ക്കായി
കൊടുത്തപ്പോള്‍
പിന്തിരിഞ്ഞു
ഓടിയവരുരുടെ
കൂട്ടത്തില്‍
ബാലപീഡകരായ
പുരോഹിതരും
അവരെ
ചുറ്റി
നടക്കുന്ന
പിമ്പുകളും
പുരോഹിതരെ
പൂജിച്ചു
നടക്കുന്ന
ചില
സ്ത്രീകളും
ഉണ്ടായിരുന്നു.
പ്രസിഡന്റ്
ഒബാമയുടെ
അമേരിക്കയെക്കാളും
ജീവിക്കുന്ന
പുണ്യാളനായ
അങ്ങാടിയത്ത്
പിതാവിന്റെ
അധികാര
സാമ്രാജ്യത്തിനു
വിസ്ത്രുതി
കൂടുതലുണ്ട്.
ഇദ്ദേഹത്തിന്റെ
സാമ്രാജ്യം
വടക്കേ
അമേരിക്കാമുതല്‍
കാനഡാ
മുഴുവനായും
വ്യാപിച്ചു
കിടക്കുന്നു.
പതിനായിരത്തില്‍
താഴെ
ജനസംഖ്യയുള്ള
അങ്ങാടിയത്തിന്റെ
ഷിക്കാഗോരൂപത
വത്തിക്കാന്‍
കഴിഞ്ഞാല്‍
വിസ്തൃതിയില്‍
ക്രിസ്തുവിന്റെ
രണ്ടാമത്തെ
വലിയ
സാമ്രാജ്യമാണ്.
ഇറ്റലിയുടെ
നാണയത്തെക്കാളും
മൂല്യമുള്ള
ഡോളര്‍
ആണ്
അങ്ങാടിയത്ത്
കൊയ്യുന്നത്.
രൂപാ
തിരുമേനിയും
ഡോളര്‍
തിരുമേനിയും
തമ്മില്‍
അന്തസ്സില്‍
വിത്യാസമുണ്ടെന്നും
അങ്ങാടിയത്ത്
കരുതുന്നു.
ബിഷപ്പ്
അങ്ങാടിയത്തിന്റെ
അഭിപ്രായങ്ങളുമായി
യോജിക്കാത്തവരെ
ഫെയിത്ത്
ബ്ലോഗുകാര്
വിളിക്കുന്ന
അസഭ്യഭാഷകള്‍ക്ക്
ഒരു
അതിരില്ല.ഇവരുടെ
സംസ്ക്കാരരഹിതമായ
പ്രതികരണങ്ങള്‍ക്ക്
ആര്‍ക്കും
ജയിക്കുവാന്‍
സാധിക്കുകയില്ല.
കേരള
സംസ്ക്കാരത്തിന്റെ
തനിമ
ഇങ്ങനെയോയെന്നും
ചിലപ്പോള്‍
ഓര്‍ത്തുപോവുന്നുണ്ട്.അസഭ്യങ്ങള്‍
തോടുത്തുവിടാന്‍
മാനന്തവാടി
പൊരുന്നോടം
ബിഷപ്പിനെയും
ഒരു
ദിലീപിനെയുമാണ്
ഇത്തവണ
ഇരയായി
കിട്ടിയിരിക്കുന്നത്.
കൂടെ
അല്മായ
ശബ്ദവും
ഓശാനയും
ശൈത്താന്റെ
ചൈതന്യം
നിറഞ്ഞ
സന്ദേശവാഹകരായി
സര്‍ട്ടിഫിക്കേറ്റ്
നല്‍കിയിട്ടുണ്ട്.മുമ്പ്
കട്ടിക്കാരൻ, പുലിക്കുന്നന്‍,
ബിഷപ്
ഭരണികുളങ്ങര,
ടോം
വര്‍ക്കി
എന്നിങ്ങനെ
ഒരു
നീണ്ടനിര
ഫെയിത്തിന്റെ
പ്രതിസ്ഥാനത്ത്
ഉണ്ടായിരുന്നു.
അല്മായ
ശബ്ദത്തിലെ
പ്രവര്‍ത്തകരെയും ചില
എഴുത്തുകാരെയും
വെറുതെ
വിട്ടിട്ടില്ല.
ശൈത്താന്
കൂട്ടു
പിടിച്ചിരിക്കുന്ന
വില്ലന്മാരുടെ
കൂട്ടത്തില്‍
എന്റെ
പേരും
ഉണ്ട്.
ബിഷപ്
ഭരണികുളങ്ങരെ
പരിഹസിക്കുന്നത്
അദ്ദേഹം
ലാറ്റിന്‍
രീതിയില്‍
കുര്‍ബാന
ചൊല്ലിയെന്നു
പറഞ്ഞാണ്.
പരിഹസിച്ചു
കൊണ്ട്
ലാറ്റിന്‍
ബിഷപ്പ്
ധരിക്കുന്ന
വേഷങ്ങളോടെ
ബ്ലോഗില്‍
അനേകം
ഫോട്ടോകളും
ചേര്‍ത്തിട്ടുണ്ട്.
ഭരണികുളങ്ങര
തനി
കള്ളുകുടിയനും
പോക്രിയും
എന്നെല്ലാം
ആരോപണങ്ങള്‍
ഫൈത്തുകാർ പ്രചരിപ്പിക്കുന്നുണ്ട്.
അങ്ങാടിയത്തിനെപ്പറ്റി
ലേഖകന്‍
എഴുതിയിരിക്കുന്നത്
ജീവിക്കുന്ന
പുണ്യാളന്
എന്നാണ്. ("ലോകത്താകമാനം
ഉള്ള സിറോ മലബാര്‍ വിശ്വാസികളുടെ പ്രാര്‍ത്ഥനയും ജീവിച്ചിരിക്കെ തന്നെ വിശുദ്ധന് ആകാന്‍ സാധ്യത
ഉള്ള ചിക്കാഗോ രൂപതയുടെ പിതാവിന് കൊടുത്ത മാനസീക പീഡനങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും" faith
blog) പണം
പണം
എന്നുള്ള
ലുത്തിനിയാ
ഭക്തജനങ്ങളെ
പഠിപ്പിച്ചതും
പുണ്യാളനാകുവനുള്ള
ഒരു
യോഗ്യതയായി
കണക്കാക്കാം.
കേരളത്തില്‍
റബ്ബർവെട്ടു
തൊഴിലാളികള്‍
എന്നു
പറഞ്ഞതുപോലെ
ഇദ്ദേഹത്തിനു
ചുറ്റും
തിരുവസ്ത്രം
ധരിച്ച
പണം
വെട്ടു
തൊഴിലാളികളും
ചുറ്റും
ഉണ്ട്.
നേർച്ചകാഴ്ചകള്
ഇവരെ
ഏല്‍പ്പിച്ചാല്‍
മതിയാകും.
അച്ചന്മാർക്കു
നട്ടുച്ചയ്ക്ക്
ഭക്ഷണവുമായി
എന്നും
പോവുന്ന
വീട്ടമ്മമാരും
കൃത്യമായി
നേര്‍ച്ചകള്‍
അരമനയില്‍
എത്തിച്ചുകൊള്ളും.
അങ്ങാടിയത്തും
മൂലെക്കാടും
മുത്തോലത്തും
അച്ചുതണ്ടുകള്‍
കളിച്ച
കളികള്‍
ആഗോള
വാര്‍ത്തയായിരുന്നു.
രഹസ്യമായി
മുത്തോലത്തിനെ
ബിഷപ്പാക്കി
ക്നനായിക്കാരുടെ
അവകാശങ്ങളെ
തകര്‍ക്കുവാനുള്ള
പദ്ധതികള്‍
അമേരിക്കയിലെ
ക്നനായ്
അല്മായ
നേതൃത്വം
മുളയിലെ
നുള്ളി
കളഞ്ഞു.
അങ്ങാടിയത്തിന്റെ
കെണിയില്‍
വീണു
ക്നാനായ
സഭകളുടെ
പള്ളികള്‍
സീറോ
മലബാറിന്
തീറെഴുതുവാന്
ശ്രമിച്ച
മൂലെക്കാട്ടില്
ബിഷപ്പും
മുത്തോലത്തും
സ്വന്തം
സഭയില്‍
ഇളിഭ്യരായിരിക്കുകയാണ്.
ക്നനായ്
മക്കള്‍
അങ്ങാടിയത്തിന്റെ
ഇടയലേഖനംവരെ
കത്തിച്ചു
അമേരിക്കയാകമാനം
പ്രതികരിച്ചുകൊണ്ടിരിക്കുന്നു.
രാജ്യത്തിലെ
മുക്കവരെ
പരിഗണിക്കാതെ
ഇറ്റാലിയന്‍
നാവികരെ
പിന്തുണച്ചുകൊണ്ടുള്ള
കുപ്രസിദ്ധമായ
കർദ്ദിനാളിന്റെ
രാജ്യദ്രോഹപ്രസ്താവന
ചരിത്ര
പ്രാധാന്യം
നേടി.
തിളച്ചുമറിയുന്ന
സീറോ
മലബാര്‍
പ്രശ്നങ്ങളുടെ
തീച്ചൂളയില്‍നിന്നും
രക്ഷപ്പെടുവാന്‍
കര്‍ദ്ദിനാള്‍
എക്കാലവും
പ്രവാസികളില്‍നിന്നും
പിരിവു
തെണ്ടി
വിദേശത്തായിരിക്കും.
അദ്ദേഹത്തിന്റെ
പിരിവുമിഷ്യന്‍
വിജയിപ്പിക്കുവാന്‍
ശക്തമായ
അനേക
സംഘടനകള്‍
വിദേശരാജ്യങ്ങളില്‍
പ്രവര്‍ത്തിക്കുന്നുണ്ട്.
യാത്രകള്‍കൊണ്ടു
ഇറ്റലിയില്‍
കൊട്ടാരം
പണിയുകയും
ചെയ്യാം,
മെത്രാന്മാര്
തമ്മിലുള്ള
അടി
കണ്ടില്ലെന്നും
വെക്കാം.
സഭയുടെ
അജ്ഞാതാനായിരുന്ന
ആലഞ്ചേരിക്കു
ലോട്ടറി
അടിച്ചതുപോലെ
അനര്‍ഹമായ
രീതിയില്‍
കർദ്ദിനാള്‍സ്ഥാനം
ലഭിച്ചതില്‍
അസൂയ
മൂത്ത്
എങ്ങനെയും
പാരവെക്കണമെന്നു
ചിന്തിച്ചു
നടക്കുന്ന
രണ്ടു
മെത്രാപോലീത്താമാരാണ്
തൃശൂരിലെ
ആണ്ട്രൂ
താഴത്തും
ക്ലാവര്‍
കുരിശിന്റെ
പിതാവായ
പവ്വത്തും.
കോവേന്തക്കാരുടെ
തലോർപ്പള്ളി
കവര്‍ന്നെടുത്ത
ബിഷപ്പ്
താഴത്ത്
കുപ്രിസിദ്ധിയില്‍
വത്തിക്കാന്റെവരെ
നോട്ടപുള്ളിയായാതുകൊണ്ട്
കര്‍ദ്ദിനാള്‍സ്ഥാനം
ലഭിച്ചില്ല.
കര്മ്മിലീത്താക്കാരുടെ
സ്വാധീനവും
അണ്ട്രൂസിനു
കൈവന്ന
ഭാഗ്യം
നഷ്ടപ്പെട്ടു.
അതില്‍
വ്യാകുലനായി
സഭാ
നേതൃത്വത്തോട്
അങ്ങേയറ്റം
അദ്ദേഹത്തിനു
അമര്‍ഷം
ഉണ്ട്.
സീറോ
മലങ്കരയില്‍
ഒരു
കര്‍ദ്ദിനാളിനെ
വാഴിച്ചതില്‍
മലബാറിയന്‍
മെത്രാന്മാരില്
ശക്തമായ
എതിര്‍പ്പുണ്ട്.
അദ്ദേഹത്തിനു
കൊടുത്ത
പ്രധാന
ചടങ്ങുകളില്‍
ആലഞ്ചേരി
സംബന്ധിക്കാതെ
ഇരുന്നതും
സീറോമലബാര്‍
സഭയുടെ
ഉള്പ്പോരുകളിലെ
സൂചനയാണ്
നല്‍കുന്നത്.
സീറോ
മലബാറിലെ
ഇന്നത്തെ
സ്ഥിതിവിശേഷം
കൂനന്‍കുരിശു
കാലങ്ങളോട്
ഉപമിക്കാം.
കാരണം, ഒന്നായി
നിന്നിരുന്ന
യാക്കോബായ
ഓര്‍ത്തോഡോക്സ്സഭകള്‍
പലതായത്
ആശയപരമായ
എതിർപ്പായിരുന്നില്ല.
അധികാര
വടംവലിയായിരുന്നു
എക്കാലവും
ആ
സഭകളെ
ഭിന്നിപ്പിച്ചത്.
മെത്രാൻകഷിയും
ബാവാകഷിയുംപോലെ
സീറോ
മലബാറിലും
മെത്രാന്മാര്
വിവിധ
ചേരികളായി
പ്രവത്തിക്കുന്നതു
വരുവാന്‍
പോകുന്ന
ഒരു
പൊട്ടലിന്റെ
ചീറ്റലാണ്.
ടർക്കിയിലെയും
ഇറാനിലെയും
കുറ്റവാളികളെ
തൂക്കാന്‍
വിധിച്ചിരുന്ന
അര്‍ഥമില്ലാത്ത
ക്ലാവർ കുരിശു
ഭാരത
സഭയില്‍
കൊണ്ടുവന്നു
തൊമാസ്ലീഹായുടെതെന്നു
പ്രചരിപ്പിക്കുന്നതില്‍
വിശ്വാസികളില്‍
ഭൂരിപക്ഷവും
എതിരാണ്.
ഇന്ന്
പല
മെത്രാന്മാർക്കും
അന്തസ്സോടെ
പുറത്തു
നടക്കുവാന്‍
സാധിക്കാതെ
വരുന്നു.
സ്വന്തം
രൂപതയിലെ
ജനങ്ങളില്‍നിന്ന്
രക്ഷപ്പെടുവാന്‍
കര്‍ദ്ദിനാള്‍
ആലഞ്ചേരിയും
അറക്കനും
ആണ്ടുവട്ടം
മുഴുവന്‍
തന്നെയും
വിദേശത്തായിരിക്കും.
കർദ്ദിനാള്‍
ആലഞ്ചേരിയും
അറക്കനും
രഹസ്യമായി
ടെക്സാസില്‍
അവരുടെ
സുഹൃത്തുക്കള്‍ക്കൊപ്പം
താമസിക്കുന്നുണ്ടെന്നു
സീറോ
മലബാര്‍
വോയിസ്
ബ്ലോഗ്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്.
വോയിസ്
ബ്ലോഗിനെ
മറ്റു
ബ്ലോഗുകളിലെ
ചിലര്‍
പരിഹസിക്കുന്നുണ്ടെങ്കിലും
സമീപകാല
അനുഭവങ്ങള്‍
കണക്കാക്കി
ഇവര്‍
പ്രസിദ്ധികരിച്ച
വാര്‍ത്തകള്‍
ഒരിക്കലും
തെറ്റിയിട്ടില്ല.
മോണിക്കയുടെ
വസ്തു
തട്ടിച്ച
കഥ
അറിയാത്ത
അമേരിക്കന്‍
മലയാളിയില്ല.
ലോകത്ത്
ഒരു
പരിഷ്കൃത
രാജ്യത്തും
ഒരു
കത്തോലിക്കാ
മെത്രാനും
അറക്കനെപ്പൊലെ
ഇത്തരം
അന്തസ്സില്ലാത്ത
നീചമായ
പ്രവര്‍ത്തി
ചെയ്തിട്ടില്ല.
ചതിയില്ക്കൂടി
മോണിക്കയുടെ
വസ്തു
തട്ടിയെടുത്തതില്‍
ആലഞ്ചേരിയും
അങ്ങാടിയത്തും
അനുകൂലിക്കുന്നു.
ഈ
സംഭവംമൂലം
കത്തോലിക്കസഭ
മൊത്തം
ഇളകിയിട്ടും
ആലഞ്ചേരി
മൌനമായി
ഇരിക്കുന്നത്
വിസ്മയകരമാണ്.
ബിഷപ്പ്
അറക്കനെ
കര്‍ദ്ദിനാള്‍
ഭയപ്പെടുന്നുവെന്നു
വേണം
കരുതുവാന്‍.
പണംകൊണ്ട്
പവിഴ
കൊട്ടാരങ്ങള്‍
പണിയുവാന്‍
കഴിവുള്ള
അറക്കന്റെ
പ്രതാപത്തിനുമുമ്പില്
ആലഞ്ചേരിപോലും
തന്റെ
കര്‍ദ്ദിനാള്‍
തൊപ്പി
അറക്കനു
പണയം
വെച്ചിരിക്കുകയാണ്.
അങ്ങാടിയത്തും
ഷിക്കാഗോരൂപതയുടെ
കീഴിലുള്ള
ചില
പുരോഹിതരും
പരസ്യമായി
ലത്തീന്‍-റീത്തിനെ
അപകീര്‍ത്തിപ്പെടുത്തി
പ്രസ്താവനകള്‍
ഇറക്കാറുണ്ട്.
ഇത്
ഷിക്കാഗോ
രൂപതയുടെ
നിലനില്‍പ്പിന്റെ പ്രശ്നമാണ്.
പുതിയ
തലമുറകള്‍
ലത്തീൻപള്ളികളില്‍
പോവുന്നത്
ഷിക്കാഗോ
നേതൃത്വത്തെ
ചോടിപ്പിക്കുന്നുവെന്നതും
വസ്തുതയാണ്.
പുതിയ
തലമുറകള്‍ക്ക്
സീറോ
മലബാര്‍
പള്ളികളോട്
യാതൊരു
താത്പര്യവും
ഇല്ല.
ലളിതമായ
കുർബാനകളുള്ള
ലത്തീന്‍പള്ളികളില്‍
അവർ മത
ചടങ്ങുകള്‍ക്കായി
പോയെങ്കിലായി.
പള്ളിയിലെ
പുരോഹിതന്റെ
മംഗ്ലീഷ്
പ്രസംഗം
ചെറുകുട്ടികള്ക്കുപോലും
സഹിക്കുവാന്‍
സാധിക്കുന്നില്ല.
അരമണിക്കൂറില്‍
കൂടുതല്‍
ചില
പുരോഹിതര്‍
പള്ളിപ്രസംഗം
നടത്തുന്നതും
പള്ളിയില്‍
വരുന്ന
യുവതലമുറകളെ
വെറിപിടിപ്പിക്കുന്നു.
അഴിമതികള്‍
നിറഞ്ഞ
ഷിക്കാഗോ
സീറോ
മലബാര്‍
രൂപത,
കോടതിവഴി
ഏതു
സമയവും
പാപ്പരാകുമെന്ന
ഭയമാണ്
പണം
പണം
എന്ന്
അങ്ങാടിയത്തിന്റെ
പ്രസംഗത്തില്‍
എപ്പോഴും
ധ്വനിക്കുന്നത്തിനു
കാരണവും.
ശരിയായി
ഒരു
ഓഡിറ്റ്
ഷിക്കാഗോരൂപതയില്‍
നടത്തിയാല്‍
പല
കൃത്രിമത്വവും
വെളിയില്‍
വരും.
കഴിവില്ലാത്ത
ബിഷപ്പിനെ
അവിടെ
പറ്റിക്കുന്നത്
പുരോഹിതരല്ല,
ബിഷപ്പിനെ
ചുറ്റിപറ്റി
നടക്കുന്ന
ചില
ശിങ്കടികളാണെന്നും
ജനസംസാരം
ഉണ്ട്.
Posted by Syro Malabar Voice at 12:55 PM
The Truth - Whether You Like It or Not
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.
WEDNESDAY, JANUARY 30, 2013
അഭിവന്ദ്യരുടെ വിശ്വാസ വഞ്ചനകള്‍ - ഒരു തിരിഞ്ഞുനോട്ടം
ക്നാനായ ഫെല്ലോഷിപ്പ് പ്രസിഡന്റ്, ഡോമിനിക് സവിഒ വാച്ചാച്ചിറ എഴുതിയ ഈ നീണ്ട ലേഖനത്തിന്റെ ഒന്നാം ഭാഗമാണിത്. രണ്ടാം ഭാഗം നാളെ പ്രസധീകരിക്കുന്നതാണ്. – Administrator.
കത്തോലിക്കാ വിശ്വാസികള്‍ സഭാ തനയരോട് ബഹുമാനത്തോടും സ്നേഹത്തോടും അനുസരണയോടും കൂടിയാണ് പെരുമാറുന്നത്. വൈദീകരും മെത്രാന്മാരും എന്തൊക്കെ തെറ്റുകള്‍ ചെയ്താലും അതെല്ലാം പൊറുത്തും മറന്നും അത്മായര്‍ വൈദീകരോട് ചേര്‍ന്ന് കഴിയുകയാണ്. വടക്കുംഭാഗ വൈദീകരും വിശ്വാസികളും തമ്മില്‍ ഉള്ളതിലും കൂടുതല്‍ ഒരൈക്യം തെക്കുഭാഗ വൈദീകരും വിശ്വാസികളും തമ്മില്‍ പുലര്‍ത്തിപോരുന്നു. വൈദികര്‍ എന്ന പദവിക്കു പുറമെ ജേഷ്ഠസഹോദരങ്ങള്‍ എന്ന പരിഗണനകൂടി ക്നാനായ വൈദീകര്‍ക്കു നല്‍കിവരുന്നുണ്ട്.
എന്നാല്‍ കുറേനാളായി ക്നാനായവൈദീകരും മെത്രാന്മാരും ക്നാനായ സഹോദരങ്ങളെ വിഢികളാക്കുകയും പൊട്ടന്മാരായി കണക്കാക്കി പലതും മറച്ചുവെയ്ക്കുകയും മറിച്ചുപറയുകയും ചെയ്തുവരുന്നു. ഇങ്ങനെയുള്ള വിശ്വാസവഞ്ചന ഒന്നിനൊന്ന് ഏറിവരുകയാണ്. വൈദീകരുടെയും മറ്റും വീഴ്ച്ചകള്‍ മറക്കുന്നതും പൊറുക്കുന്നതും വിശ്വാസികളുടെ ബലഹീനതയായി കണക്കാക്കുന്നു എന്നു തോന്നുന്നു. വൈദികരില്‍ സ്വാര്‍ത്ഥത വര്‍ദ്ധിക്കുമ്പോള്‍ ഇത്തരം വഞ്ചന കൂടിവരുന്നു എന്നാണ് അനുഭവത്തില്‍ നിന്നും മനസിലാകുന്നത്.
ക്നാനായക്കാര്‍ക്ക് വംശീയ ഇടവകകള്‍ അമേരിക്കയില്‍ അനുവദിക്കുകയില്ലന്ന് 1986-ല്‍ ഒരു നിര്‍ദ്ദേശം പൗരസ്ത്യ കാര്യാലയത്തില്‍നിന്നും പുറപ്പെടുവിച്ചതാണ്. അതിന്റെ പ്രത്യാഘാതം മനസിലാക്കുന്നതിനോ അത് സമുദായക്കാരെ അറിയിക്കുന്നതിനോ സഭാ നേതൃത്വം ശുഷ്ക്കാന്തി കാണിച്ചില്ല. സമുദായവഞ്ചകനായി മാറിയ ഫാ: എബ്രഹാം മുത്തോലത്ത് അമേരിക്കയിലെത്തുകയും സമുദായത്തിന്റെ നേതാവായി വികാരി ജനറാള്‍ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തതുവഴി വഞ്ചന കൂടുതല്‍ പ്രകടമാക്കിതുടങ്ങി. അമേരിക്കയില്‍ ക്നാനായക്കാര്‍ പള്ളിവാങ്ങിയാലേ നിലനില്പുണ്ടാകൂ എന്നും പറഞ്ഞ് സമുദായക്കാരെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് പള്ളിവാങ്ങിപ്പിച്ചു.11 പള്ളികളും ഒന്‍പതു മിഷനും ഉണ്ടായികഴിഞ്ഞപ്പോള്‍ ഫാ: മുത്തോലം തന്റെ വിശ്വരൂപം കാട്ടിതുടങ്ങി. വംശശുദ്ധിക്കു പ്രാധാന്യം നല്കുന്ന യഹൂദരിലെ ന്യൂനപക്ഷം വരുന്ന യാഥാസ്ഥിതികരുടെയും ഭാരതത്തിലെ മുന്‍കാല വര്‍ഗ്ഗവര്‍ണ്ണ വ്യവസ്ഥിതിയുടെയും പശ്ചാത്തലമാണ് ക്നാനായക്കാര്‍ക്കുള്ളതെന്ന് ഫാ: മുത്തോലം അമേരിക്കന്‍ ബുള്ളറ്റിനിലൂടെ പ്രഖ്യാപിച്ചുകൊണ്ട് സമുദായക്കാരെ ഒന്നടങ്കം ശത്രുക്കള്‍ക്ക് ഒറ്റികൊടുത്തു.
ക്നാനായക്കാര്‍ വാങ്ങിയ പള്ളികള്‍ ക്നാനായകാര്‍ക്കു മാത്രമുള്ളതല്ലെന്നും മിശ്രവിവാഹം കഴിച്ച ക്നാനായ പുരുഷനും കൂടി അവകാശപ്പെട്ടതാണെന്നും പറഞ്ഞ് ഫാ: മുത്തോലം മൂലക്കാട്ട് പിതാവിനെക്കൊണ്ട് അമേരിക്കയില്‍ നടത്തിച്ച പ്രസ്താവന വിശ്വാസ വഞ്ചനയുടെ മറ്റൊരു രൂപമായിരുന്നു. തന്റെ പ്രസംഗം വിവാദമായപ്പോള്‍ മാര്‍ മൂലക്കാട്ട് വിശദീകരണമായി ഇങ്ങനെ പറഞ്ഞു “മിശ്രവിവാഹം ചെയ്ത ക്നാനായ വ്യക്തി മാത്രമേ ക്നാനായ ഇടവകയില്‍ അംഗമായിരിക്കുകയുള്ളു” എന്ന്. ഈ വിശദീകരണവും വിവാദമായപ്പോള്‍ വീണ്ടും മാര്‍ മൂലക്കാട്ട് രംഗത്തു വന്നുപറഞ്ഞു; ക്നാനായ പള്ളികള്‍ ക്നാനായക്കാര്ക്കു മാത്രമായി നിലനിര്‍ത്തണമെന്നാണ് നമ്മുടെ ആഗ്രഹമെന്നും ഇപ്പോള്‍ മറ്റുള്ളവര്ക്കുംകൂടി അംഗത്വം കൊടുക്കേണ്ടിവന്നാലും നമ്മുടെ ആഗ്രഹം സാധിക്കുന്നതുവരെ കുറഞ്ഞ തിന്മ എന്നനിലയില്‍ (Lesser evil)തല്ക്കാലം അത് സമ്മതിക്കുകയും നമ്മുടെതായ സ്വന്തം ഇടവകയ്ക്കു വേണ്ടി പരിശ്രമിക്കുകയും ചെയ്യുമെന്ന്; മിശ്രവിവാഹിതര്‍ക്ക് ക്നാനായ പള്ളിയില്‍ അംഗത്വം കൊടുത്തിട്ട് പിന്നീട് അവരെ ഒഴിവാക്കാമെന്നാണ് മാര്‍ മൂലക്കാട്ടു തന്ന ഉറപ്പ്. പിതാവിന്റെ വഞ്ചനനിറഞ്ഞ ഈ “കുറുപ്പിന്റെ ഉറപ്പിനു” ശേഷം ഇതാ അമേരിക്കയിലെ ക്നാനായക്കാരുടെ ദത്തുമെത്രാന്‍ മാര്‍ അങ്ങാടിയത്ത് പ്രസ്താവിച്ചിരിക്കുന്നു; ക്നാനായക്കാര്‍ക്ക് പ്രത്യേകമായി അമേരിക്കയില്‍ പള്ളികള്‍ അനുവദിക്കാനാവില്ല. മാറികെട്ടുന്നവനും ആവശ്യപെട്ടുവരുന്ന എല്ലാവര്ക്കും ക്നാനായ പള്ളിയില്‍ അംഗത്വം കൊടുക്കണമെന്ന മാര്‍ അങ്ങാടിയത്തിന്റെ കല്പന വിശ്വാസവഞ്ചനയുടെ അവസാനത്തെ അടയാളമാണ്.
ക്നാനായ എന്ന ബാനര്‍ ഉയര്‍ത്തിയാല്‍ സമുദായക്കാര്‍ ഒത്തുചേരും,സ്വസ്തതയും വരുമാനവും മാര്‍ അങ്ങാടിയത്തിനു ലഭിക്കുന്നത് ക്നാനായ കൂട്ടായ്മയില്‍ വരുമ്പോഴാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ക്നാനായ സമുദായത്തിന്റെ നേതൃത്വം കൂടി കൈയാളേണ്ടതുണ്ട്. അതിനുള്ള പണി നടത്തിവരികയാണ്. നിര്‍ഭാഗ്യവശാല്‍ ക്നാനായ സമുദായത്തിനെതിരായി മാര്‍ അങ്ങാടിയത്ത് ഇറക്കിയ ഇടയലേഖനം കത്തിച്ചുകൊണ്ട് അമേരിക്കയിലെ സമുദായക്കാര്‍ ശക്തിയായി പ്രതിഷേധിച്ചിരിക്കുന്നു.
പിന്നാമ്പുറത്തേക്ക് അല്പം
അമേരിക്കയില്‍ ക്നാനായ പള്ളികള്‍ അനുവദിക്കാനാവിലെന്ന 1986ലെ റിസ്ക്രിപ്റ്റിന്റെ വാസ്തവികത മനസിലാക്കുന്നതിനോ അതിനെ എതിര്‍ക്കുന്നതിനോ ക്നാനായ വൈദീകനേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. ക്നാനായ സമുദായത്തിനെതിരായി മറ്റുള്ളവര്‍ ചൂണ്ടികാട്ടുന്ന റിസ്ക്രിപ്റ്റിന് ശത്രുക്കള്‍ പറഞ്ഞു പരത്തുംവിധമുള്ള ശക്തിയൊന്നുമില്ല. റിസ്ക്രിപ്റ്റിനെതിരെ കോട്ടയം മെത്രാന് റോമില്‍ പരാതികൊടുക്കണമെങ്കില്‍ സീറോമലബാര്‍ അദ്ധ്യക്ഷന്റെ അനുവാദം വേണമെന്നാണ് നിബന്ധന. ചുരുക്കത്തില്‍ സീറോമലബാര്‍ അദ്ധ്യഷന് റിസ്ക്രിപ്റ്റ് മാറ്റികൊടുക്കുവാന്‍ ശുപാര്‍ശചെയ്യാവുന്നതാണ്. അവര്‍ അതിനു തയ്യാറാകാതെ നമ്മെ റിസ്ക്രിപ്റ്റ്കാട്ടി പേടിപ്പിക്കുന്നു. എന്നാല്‍ റിസ്ക്രിപ്റ്റിന് അനുകൂലമോ പ്രതികൂലമോ എന്നവര്‍ വ്യക്തമാക്കുന്നും ഇല്ല. സീറോമലബാര്‍ സഭാ അദ്ധ്യക്ഷന്‍ ഈ റിസ്ക്രിപ്റ്റിനെതിരെ റോമില്‍ കത്തുകൊടുത്താല്‍ ഇല്ലാതാകുന്നതാണ്.
ക്നാനായക്കാര്‍ 17 നൂറ്റാണ്ടായി പിന്തുടരുന്ന വംശീയത ഇനി അനുവദിക്കാനാവിലെന്ന് സീറോമലബാര്‍ അദ്ധ്യഷന് പറയുമ്പോഴും വത്തിക്കാന്‍ വംശീയരൂപതകള്‍ മറ്റുരാജ്യങ്ങളില്‍ അനുവദിക്കുന്നുണ്ട്. കോട്ടയം അതിരൂപതയ്ക്ക് ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന വൈദീകരെക്കാളും കന്യാസ്ത്രീകളെക്കാളും കൂടുതല്‍ പേര് അതിരൂപതയ്ക്കു പുറത്ത് മിഷനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സീറോമലബാര്‍ സഭയെ പലവിധത്തിലും നന്നായി സഹായിക്കുന്നത് ക്നാനായ സമുദായമാണ്. നമ്മുടെ ആളുകളെയും നമ്മുടെ പണവും അവര്‍ക്കുവേണം നമ്മുടെ ഒരുമയും ഐക്യവും കണ്ട് അസൂയപൂണ്ടവര്‍ ഇന്നു നമ്മെ കഠിനമായി ദ്രോഹിച്ചുകൊണ്ടിരിക്കുന്നു. ഇതെല്ലാം കണ്ടും കേട്ടുംകൊണ്ട് സീറോമലബാര്‍ സിനഡിലെ സ്ഥിരാഗംമായി മാര്‍ മൂലക്കാട്ട് എന്തിനിരിക്കുന്നു എന്നു മനസിലാകുന്നില്ല. അദ്ദേഹത്തിനോ കുടുംബത്തിനോ സമുദായത്തിനോ ഗുണമില്ലാത്തതും, തന്റെ അറിവോടെ ക്നാനായ സമുദായത്തെ ഇല്ലാതാക്കുന്നതും കണ്ടുകൊണ്ട് എന്തിനവിടെ ഇരിക്കുന്നു! ആ സ്ഥാനം ഉപേക്ഷിച്ച് ഒരു സാധാരണ അംഗമായിരുന്നാലെ എന്തെങ്കിലും അഭിപ്രായം പറയാന്‍ സാധിക്കുകയുള്ളു എന്ന് പിതാവ് മനസിലാക്കണം.
മാര്‍ മൂലക്കാട്ട് സമാധാനം പറയണം.
മിശ്രവിവാഹം കഴിക്കുന്ന ക്നാനായ വ്യക്തിക്ക് അല്ലാതെ ജീവിതപങ്കാളിയെ ക്നാനായ ഇടവകയില്‍ അംഗത്വം കൊടുക്കുകയില്ല എന്ന് ഇതുവരെ പ്രസംഗിച്ചുനടന്ന മാര്‍ മൂലക്കാട്ട്, ക്നാനായ വ്യക്തിയുടെ പുറത്തുനിന്നുള്ള ജീവിതപങ്കാളിയും മക്കളും ക്നാനായ ഇടവകക്കാര് ആയിരിക്കും എന്ന മാര്‍ അങ്ങാടിയത്തിന്റെ ഇടയലേഖനത്തെക്കുറിച്ച് എന്തുപറയുന്നു എന്ന് സമുദായക്കാരോട് വിശദമാക്കിയേ തീരൂ. 1986ലെ റിസ്ക്രിപ്റ്റും 2001ലെ ഓറിയന്റ്ല് കോണ്ഗ്രികേഷന്റെ ഇന്‍സ്ട്രക്ഷനും അനുസരിച്ചാണ് മാര്‍ അങ്ങാടിയത്ത് 2012 ഡിസംബര്‍ 20ന് ക്നാനായ സമുദായത്തെ ഇല്ലാതാക്കുന്ന ഇടയലേഖനം പുറപ്പെടുവിച്ചത് എന്നു പറയുന്നു. മാര്‍ മൂലക്കാട്ടും അമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ വികാരി ജനറാളായ ഫാ: മുത്തോലത്തും ഇതുവരെ നടത്തിയ പ്രസ്താവന എന്തിന്റെ അടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കണം. മാര്‍ അങ്ങാടിയത്തിന്റെ താല്പര്യം നടപ്പിലാക്കുവാനുള്ള പശ്ചാത്തലം ഒരുക്കുകയായിരുന്നു ഇവര്‍ ചെയ്തുകൊണ്ടിരുന്നത് എന്നു വ്യക്തമാണ്.
ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍
പ്രസിഡന്റ്, ക്നാനായ ഫെലോഷിപ്പ്
ഫോണ്‍: 944 614 0026
“2011ലെ അതിരൂപതാ ശതാബ്ദിയോടനുബന്ധിച്ചുനടന്ന പ്രവാസി സംഗമത്തില്‍ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് ഫാ: മുത്തോലം പറഞ്ഞത്....” എന്ന് തുടങ്ങുന്ന രണ്ടാം ഭാഗം നാളെ.
Posted by ക്നാനായ വിശേഷങ്ങള്‍ at 8:14 PM
The Truth - Whether You Like It or Not
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.
THURSDAY, JANUARY 31, 2013
Comments on the Pastoral Council of St. Mary's Knanaya Parish, Chicago
It is totally absurd to say that the KANAs are members of the Knanaya community..
e-media messages are not 'destructive'
The electronic media filled with messages showing how the pastoral letter dated 20th Dec 2012 of Mar Angadiath detrimentally affect the Knanaya traditions and its existence, reveals only the truth and the real position. So it is most incorrect and unethical to refer such e-media messages as 'destructive' when it is truly most useful and helpful to the good of Knanaya community. It might be 'destructive' only to forces against Knanaya.
The pastoral letter is crystal clear.
It is wrong to say that the pastoral letter has no clarity when it clearly states that it "does not make any allowance for endogamy to play a role in defining the membership of faithful in any mission or parish". So, it is crystal clear that endogamy has absolutely no role in defining membership in a Knanaya parish according to the pastoral letter.
It further clarifies that “family is one unit and its unity is very important.” “Family unity (and spiritual well-being) are our primary concerns.“ This means that the families cannot be separated and that they will remain together in the Knanaya parish. It is said that 'man and wife will be one flesh and body.' So the Church will not/cannot separate them!
What other clarification we need! Kindly do not underestimate the prudence and common sense of Knanites. It is only the total trust, love and true fear of the Knanites to the Church and the clergy, those are being misused to make such representations against the reality.
What we need is action and leadership, not the guidance and support.
What we need is not the guidance and support of Mar Angadiath to get the rescript cancelled. What we need is action and leadership of Mar Angadiath to get the rescript canceled., which he is not likely to provide, though he is in charge of the Knanaya parishes. So, this appeal may not be fruitful.
Ignorance about Knanaya tradition.
It is so awful and alarming to know that the VG in charge of the Community-parishes doesn't even know 'what is the Knanaya tradition' or 'who is a member of the Knanaya community' or even the difference between 'being a Knanite' and 'being a member'!!! He also doesn't seem not to know that.
'Though all the members of the Community are Knanites, all Knanites (ie. the exogamous KANAs) are not its members.'
Endogamous birth alone doesn't make our tradition. Endogamous marriage too is a part of it, if the Knanite is married. It is a very sad state of affairs that he knows only the first part! What he is speaking now, is about the old 'Mar Moolakat formula" revealed publicly at Chicago, which Mar Moolakkat himself has magnanimously corrected and published later through the 'Apnades.'
Suppression of facts
It is a clear suppression of facts to say that only the 'KANA families' are not considered as Knanaya. Even the 'exogamous Knanite' is not considered to be Knanaya. It is not only the KANA families which have no membership in Kottayam diocese, the KANAs too have not.
There is absolutely no point in getting a further clarification from Mar Angadiath that the KANAs (who broke endogamy and who have only 'endogamous births') alone are members in Knanaya parishes and not their families. NO TRUE KNANITE OR THE COMMUNITY WILL ACCEPT THIS because even the KANAs cannot be members as per our tradition.
To be a member, the Knanite should not be in marriage with a non-Knanite.
No representations are necessary.
Moreover, even if the VG thinks that the directive is not clear, no such representations from the pastoral council are necessary. He could directly take up the matter with Mar Angadiath and get a further clarified order which he thinks, the people needed.
Pastoral council does not represent the the parishioners.
The Truth - Whether You Like It or Not
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.
അഭിവന്ദ്യരുടെ വിശ്വാസ വഞ്ചനകള്‍ - ഒരു തിരിഞ്ഞുനോട്ടം
കത്തോലിക്കാ വിശ്വാസികള്‍ സഭാ തനയരോട് ബഹുമാനത്തോടും സ്നേഹത്തോടും അനുസരണയോടും കൂടിയാണ് പെരുമാറുന്നത്. വൈദീകരും മെത്രാന്മാരും എന്തൊക്കെ തെറ്റുകള്‍ ചെയ്താലും അതെല്ലാം പൊറുത്തും മറന്നും അത്മായര്‍ വൈദീകരോട് ചേര്‍ന്ന് കഴിയുകയാണ്. വടക്കുംഭാഗ വൈദീകരും വിശ്വാസികളും തമ്മില്‍ ഉള്ളതിലും കൂടുതല്‍ ഒരൈക്യം തെക്കുഭാഗ വൈദീകരും വിശ്വാസികളും തമ്മില്‍ പുലര്‍ത്തിപോരുന്നു. വൈദികര്‍ എന്ന പദവിക്കു പുറമെ ജേഷ്ഠസഹോദരങ്ങള്‍ എന്ന പരിഗണനകൂടി ക്നാനായ വൈദീകര്‍ക്കു നല്‍കിവരുന്നുണ്ട്.
എന്നാല്‍ കുറേനാളായി ക്നാനായവൈദീകരും മെത്രാന്മാരും ക്നാനായ സഹോദരങ്ങളെ വിഢികളാക്കുകയും പൊട്ടന്മാരായി കണക്കാക്കി പലതും മറച്ചുവെയ്ക്കുകയും മറിച്ചുപറയുകയും ചെയ്തുവരുന്നു. ഇങ്ങനെയുള്ള വിശ്വാസവഞ്ചന ഒന്നിനൊന്ന് ഏറിവരുകയാണ്. വൈദീകരുടെയും മറ്റും വീഴ്ച്ചകള്‍ മറക്കുന്നതും പൊറുക്കുന്നതും വിശ്വാസികളുടെ ബലഹീനതയായി കണക്കാക്കുന്നു എന്നു തോന്നുന്നു. വൈദികരില്‍ സ്വാര്‍ത്ഥത വര്‍ദ്ധിക്കുമ്പോള്‍ ഇത്തരം വഞ്ചന കൂടിവരുന്നു എന്നാണ് അനുഭവത്തില്‍ നിന്നും മനസിലാകുന്നത്.
ക്നാനായക്കാര്‍ക്ക് വംശീയ ഇടവകകള്‍ അമേരിക്കയില്‍ അനുവദിക്കുകയില്ലന്ന് 1986-ല്‍ ഒരു നിര്‍ദ്ദേശം പൗരസ്ത്യ കാര്യാലയത്തില്‍നിന്നും പുറപ്പെടുവിച്ചതാണ്. അതിന്റെ പ്രത്യാഘാതം മനസിലാക്കുന്നതിനോ അത് സമുദായക്കാരെ അറിയിക്കുന്നതിനോ സഭാ നേതൃത്വം ശുഷ്ക്കാന്തി കാണിച്ചില്ല. സമുദായവഞ്ചകനായി മാറിയ ഫാ: എബ്രഹാം മുത്തോലത്ത് അമേരിക്കയിലെത്തുകയും സമുദായത്തിന്റെ നേതാവായി വികാരി ജനറാള്‍ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തതുവഴി വഞ്ചന കൂടുതല്‍ പ്രകടമാക്കിതുടങ്ങി. അമേരിക്കയില്‍ ക്നാനായക്കാര്‍ പള്ളിവാങ്ങിയാലേ നിലനില്പുണ്ടാകൂ എന്നും പറഞ്ഞ് സമുദായക്കാരെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് പള്ളിവാങ്ങിപ്പിച്ചു.11 പള്ളികളും ഒന്‍പതു മിഷനും ഉണ്ടായികഴിഞ്ഞപ്പോള്‍ ഫാ: മുത്തോലം തന്റെ വിശ്വരൂപം കാട്ടിതുടങ്ങി. വംശശുദ്ധിക്കു പ്രാധാന്യം നല്കുന്ന യഹൂദരിലെ ന്യൂനപക്ഷം വരുന്ന യാഥാസ്ഥിതികരുടെയും ഭാരതത്തിലെ മുന്‍കാല വര്‍ഗ്ഗവര്‍ണ്ണ വ്യവസ്ഥിതിയുടെയും പശ്ചാത്തലമാണ് ക്നാനായക്കാര്‍ക്കുള്ളതെന്ന് ഫാ: മുത്തോലം അമേരിക്കന്‍ ബുള്ളറ്റിനിലൂടെ പ്രഖ്യാപിച്ചുകൊണ്ട് സമുദായക്കാരെ ഒന്നടങ്കം ശത്രുക്കള്‍ക്ക് ഒറ്റികൊടുത്തു.
ക്നാനായക്കാര്‍ വാങ്ങിയ പള്ളികള്‍ ക്നാനായകാര്‍ക്കു മാത്രമുള്ളതല്ലെന്നും മിശ്രവിവാഹം കഴിച്ച ക്നാനായ പുരുഷനും കൂടി അവകാശപ്പെട്ടതാണെന്നും പറഞ്ഞ് ഫാ: മുത്തോലം മൂലക്കാട്ട് പിതാവിനെക്കൊണ്ട് അമേരിക്കയില്‍ നടത്തിച്ച പ്രസ്താവന വിശ്വാസ വഞ്ചനയുടെ മറ്റൊരു രൂപമായിരുന്നു. തന്റെ പ്രസംഗം വിവാദമായപ്പോള്‍ മാര്‍ മൂലക്കാട്ട് വിശദീകരണമായി ഇങ്ങനെ പറഞ്ഞു “മിശ്രവിവാഹം ചെയ്ത ക്നാനായ വ്യക്തി മാത്രമേ ക്നാനായ ഇടവകയില്‍ അംഗമായിരിക്കുകയുള്ളു” എന്ന്. ഈ വിശദീകരണവും വിവാദമായപ്പോള്‍ വീണ്ടും മാര്‍ മൂലക്കാട്ട് രംഗത്തു വന്നുപറഞ്ഞു; ക്നാനായ പള്ളികള്‍ ക്നാനായക്കാര്ക്കു മാത്രമായി നിലനിര്‍ത്തണമെന്നാണ് നമ്മുടെ ആഗ്രഹമെന്നും ഇപ്പോള്‍ മറ്റുള്ളവര്ക്കുംകൂടി അംഗത്വം കൊടുക്കേണ്ടിവന്നാലും നമ്മുടെ ആഗ്രഹം സാധിക്കുന്നതുവരെ കുറഞ്ഞ തിന്മ എന്നനിലയില്‍ (Lesser evil)തല്ക്കാലം അത് സമ്മതിക്കുകയും നമ്മുടെതായ സ്വന്തം ഇടവകയ്ക്കു വേണ്ടി പരിശ്രമിക്കുകയും ചെയ്യുമെന്ന്; മിശ്രവിവാഹിതര്‍ക്ക് ക്നാനായ പള്ളിയില്‍ അംഗത്വം കൊടുത്തിട്ട് പിന്നീട് അവരെ ഒഴിവാക്കാമെന്നാണ് മാര്‍ മൂലക്കാട്ടു തന്ന ഉറപ്പ്. പിതാവിന്റെ വഞ്ചനനിറഞ്ഞ ഈ “കുറുപ്പിന്റെ ഉറപ്പിനു” ശേഷം ഇതാ അമേരിക്കയിലെ ക്നാനായക്കാരുടെ ദത്തുമെത്രാന്‍ മാര്‍ അങ്ങാടിയത്ത് പ്രസ്താവിച്ചിരിക്കുന്നു; ക്നാനായക്കാര്‍ക്ക് പ്രത്യേകമായി അമേരിക്കയില്‍ പള്ളികള്‍ അനുവദിക്കാനാവില്ല. മാറികെട്ടുന്നവനും ആവശ്യപെട്ടുവരുന്ന എല്ലാവര്ക്കും ക്നാനായ പള്ളിയില്‍ അംഗത്വം കൊടുക്കണമെന്ന മാര്‍ അങ്ങാടിയത്തിന്റെ കല്പന വിശ്വാസവഞ്ചനയുടെ അവസാനത്തെ അടയാളമാണ്.
ക്നാനായ എന്ന ബാനര്‍ ഉയര്‍ത്തിയാല്‍ സമുദായക്കാര്‍ ഒത്തുചേരും,സ്വസ്തതയും വരുമാനവും മാര്‍ അങ്ങാടിയത്തിനു ലഭിക്കുന്നത് ക്നാനായ കൂട്ടായ്മയില്‍ വരുമ്പോഴാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ക്നാനായ സമുദായത്തിന്റെ നേതൃത്വം കൂടി കൈയാളേണ്ടതുണ്ട്. അതിനുള്ള പണി നടത്തിവരികയാണ്. നിര്‍ഭാഗ്യവശാല്‍ ക്നാനായ സമുദായത്തിനെതിരായി മാര്‍ അങ്ങാടിയത്ത് ഇറക്കിയ ഇടയലേഖനം കത്തിച്ചുകൊണ്ട് അമേരിക്കയിലെ സമുദായക്കാര്‍ ശക്തിയായി പ്രതിഷേധിച്ചിരിക്കുന്നു.
പിന്നാമ്പുറത്തേക്ക് അല്പം
അമേരിക്കയില്‍ ക്നാനായ പള്ളികള്‍ അനുവദിക്കാനാവിലെന്ന 1986ലെ റിസ്ക്രിപ്റ്റിന്റെ വാസ്തവികത മനസിലാക്കുന്നതിനോ അതിനെ എതിര്‍ക്കുന്നതിനോ ക്നാനായ വൈദീകനേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. ക്നാനായ സമുദായത്തിനെതിരായി മറ്റുള്ളവര്‍ ചൂണ്ടികാട്ടുന്ന റിസ്ക്രിപ്റ്റിന് ശത്രുക്കള്‍ പറഞ്ഞു പരത്തുംവിധമുള്ള ശക്തിയൊന്നുമില്ല. റിസ്ക്രിപ്റ്റിനെതിരെ കോട്ടയം മെത്രാന് റോമില്‍ പരാതികൊടുക്കണമെങ്കില്‍ സീറോമലബാര്‍ അദ്ധ്യക്ഷന്റെ അനുവാദം വേണമെന്നാണ് നിബന്ധന. ചുരുക്കത്തില്‍ സീറോമലബാര്‍ അദ്ധ്യഷന് റിസ്ക്രിപ്റ്റ് മാറ്റികൊടുക്കുവാന്‍ ശുപാര്‍ശചെയ്യാവുന്നതാണ്. അവര്‍ അതിനു തയ്യാറാകാതെ നമ്മെ റിസ്ക്രിപ്റ്റ്കാട്ടി പേടിപ്പിക്കുന്നു. എന്നാല്‍ റിസ്ക്രിപ്റ്റിന് അനുകൂലമോ പ്രതികൂലമോ എന്നവര്‍ വ്യക്തമാക്കുന്നും ഇല്ല. സീറോമലബാര്‍ സഭാ അദ്ധ്യക്ഷന്‍ ഈ റിസ്ക്രിപ്റ്റിനെതിരെ റോമില്‍ കത്തുകൊടുത്താല്‍ ഇല്ലാതാകുന്നതാണ്.
ക്നാനായക്കാര്‍ 17 നൂറ്റാണ്ടായി പിന്തുടരുന്ന വംശീയത ഇനി അനുവദിക്കാനാവിലെന്ന് സീറോമലബാര്‍ അദ്ധ്യഷന് പറയുമ്പോഴും വത്തിക്കാന്‍ വംശീയരൂപതകള്‍ മറ്റുരാജ്യങ്ങളില്‍ അനുവദിക്കുന്നുണ്ട്. കോട്ടയം അതിരൂപതയ്ക്ക് ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന വൈദീകരെക്കാളും കന്യാസ്ത്രീകളെക്കാളും കൂടുതല്‍ പേര് അതിരൂപതയ്ക്കു പുറത്ത് മിഷനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സീറോമലബാര്‍ സഭയെ പലവിധത്തിലും നന്നായി സഹായിക്കുന്നത് ക്നാനായ സമുദായമാണ്. നമ്മുടെ ആളുകളെയും നമ്മുടെ പണവും അവര്‍ക്കുവേണം നമ്മുടെ ഒരുമയും ഐക്യവും കണ്ട് അസൂയപൂണ്ടവര്‍ ഇന്നു നമ്മെ കഠിനമായി ദ്രോഹിച്ചുകൊണ്ടിരിക്കുന്നു. ഇതെല്ലാം കണ്ടും കേട്ടുംകൊണ്ട് സീറോമലബാര്‍ സിനഡിലെ സ്ഥിരാഗംമായി മാര്‍ മൂലക്കാട്ട് എന്തിനിരിക്കുന്നു എന്നു മനസിലാകുന്നില്ല. അദ്ദേഹത്തിനോ കുടുംബത്തിനോ സമുദായത്തിനോ ഗുണമില്ലാത്തതും, തന്റെ അറിവോടെ ക്നാനായ സമുദായത്തെ ഇല്ലാതാക്കുന്നതും കണ്ടുകൊണ്ട് എന്തിനവിടെ ഇരിക്കുന്നു! ആ സ്ഥാനം ഉപേക്ഷിച്ച് ഒരു സാധാരണ അംഗമായിരുന്നാലെ എന്തെങ്കിലും അഭിപ്രായം പറയാന്‍ സാധിക്കുകയുള്ളു എന്ന് പിതാവ് മനസിലാക്കണം.
മാര്‍ മൂലക്കാട്ട് സമാധാനം പറയണം.
മിശ്രവിവാഹം കഴിക്കുന്ന ക്നാനായ വ്യക്തിക്ക് അല്ലാതെ ജീവിതപങ്കാളിയെ ക്നാനായ ഇടവകയില്‍ അംഗത്വം കൊടുക്കുകയില്ല എന്ന് ഇതുവരെ പ്രസംഗിച്ചുനടന്ന മാര്‍ മൂലക്കാട്ട്, ക്നാനായ വ്യക്തിയുടെ പുറത്തുനിന്നുള്ള ജീവിതപങ്കാളിയും മക്കളും ക്നാനായ ഇടവകക്കാര് ആയിരിക്കും എന്ന മാര്‍ അങ്ങാടിയത്തിന്റെ ഇടയലേഖനത്തെക്കുറിച്ച് എന്തുപറയുന്നു എന്ന് സമുദായക്കാരോട് വിശദമാക്കിയേ തീരൂ. 1986ലെ റിസ്ക്രിപ്റ്റും 2001ലെ ഓറിയന്റ്ല് കോണ്ഗ്രികേഷന്റെ ഇന്‍സ്ട്രക്ഷനും അനുസരിച്ചാണ് മാര്‍ അങ്ങാടിയത്ത് 2012 ഡിസംബര്‍ 20ന് ക്നാനായ സമുദായത്തെ ഇല്ലാതാക്കുന്ന ഇടയലേഖനം പുറപ്പെടുവിച്ചത് എന്നു പറയുന്നു. മാര്‍ മൂലക്കാട്ടും അമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ വികാരി ജനറാളായ ഫാ: മുത്തോലത്തും ഇതുവരെ നടത്തിയ പ്രസ്താവന എന്തിന്റെ അടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കണം. മാര്‍ അങ്ങാടിയത്തിന്റെ താല്പര്യം നടപ്പിലാക്കുവാനുള്ള പശ്ചാത്തലം ഒരുക്കുകയായിരുന്നു ഇവര്‍ ചെയ്തുകൊണ്ടിരുന്നത് എന്നു വ്യക്തമാണ്.
2011ലെ അതിരൂപതാ ശതാബ്ദിയോടനുബന്ധിച്ചുനടന്ന പ്രവാസി സംഗമത്തില്‍ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് ഫാ: മുത്തോലം പറഞ്ഞത് അമേരിക്കയിലെ പള്ളികള്‍ അസ്സോസിയേഷന്റേയും ചില വ്യക്തികളുടേയും പേരിലാണ് വാങ്ങിയിരിക്കുന്നത് എന്നാണ്. മാര്‍ അങ്ങാടിയത്തിന്റെ ഇടയലേഖനത്തില്‍ നിന്നും വ്യക്തമാകുന്നത് പള്ളികള്‍ അദ്ദേഹത്തിന്റെ പേരില്‍ തന്നെയാണ് എന്നാണ്. സമുദായക്കാരെകൊണ്ട് പള്ളികള്‍ വാങ്ങിച്ച് മാര്‍ മൂലക്കാട്ടിലിന്റെ അറിവോടെ മാര്‍ അങ്ങാടിയത്തിനു സമര്‍പ്പിച്ചത് ഫാ: മുത്തോലത്തിനു മെത്രാനാകാനാണെന്നു പറഞ്ഞാല്‍ നിഷേധിക്കുമോ?
കോട്ടയം അതിരൂപതയിലെ ഒരു വൈദീകനായി നിന്നാല്‍ മെത്രാന് സ്ഥാനം ലഭ്യമാകുവാന്‍ സാദ്ധ്യത കാണാഞ്ഞതിനാല്‍ ഫാ: മുത്തോലം കുറെ മാസങ്ങള്‍ക്കു മുന്‍പ് ഷിക്കാഗോ രൂപതയിലെ വൈദീകനായി കാലുമാറിയിരുന്നു. അതുവഴി ക്നാനായക്കാരുടെ വികാരി ജനറാള്‍ എന്ന സ്ഥാനവും അദ്ദേഹം നഷ്ടമാക്കിയിരിക്കുന്നു. ഫാ: മുത്തോലത്തിന്റെ ഈ കാലുമാറ്റത്തെക്കുറിച്ച് അദ്ദേഹത്തെ അമേരിക്കയിലേക്കയച്ച കോട്ടയം അരമനയില്‍ നിന്നും വിശദീകരണം തരണം.
അങ്ങാടിയത്ത് പിതാവാണ് നമ്മുടെ പിതാവെന്ന് അമേരിക്കയില്‍ വേദപാഠത്തില്‍ കുട്ടികളെ പഠിപ്പിക്കുകയും സമുദായമെത്രാന്‍ മാര്‍ മൂലക്കാട്ടാണെന്ന് വാക്കാല്‍ പറഞ്ഞു പഠിപ്പിക്കുകയും ചെയ്യുന്നു. ഈ ഇരട്ടമുഖം എന്തിനെന്നു വിശദമാക്കാമോ?
മെത്രാന്മാരുടെ കല്പനകള് വിശ്വാസികള്‍ അനുസരിക്കുകയാണ് സാധാരണയെങ്കിലും ക്നാനായക്കാര്ക്കു വംശീയ ഇടവക ലഭിക്കുന്നതുവരെ Lesser evil എന്ന നിലയില്‍ മാര്‍ അങ്ങാടിയത്തിന്റെ കല്പനകള് അനുസരിക്കാതിരുന്നാല്‍ എന്താണ് തെറ്റെന്ന് വിശദമാക്കാമോ?
സമുദായത്തില്‍ നിന്നും പുറത്തുപോയവര്‍ക്ക് ഇപ്പോള്‍ ഇടവകാഗത്വം കൊടുത്തിട്ട് തനതായ ഇടവക ക്നാനായക്കാര്‍ക്ക് ലഭിക്കുമ്പോള്‍ ക്നാനായക്കാര്‍ അല്ലാത്തവരെ എങ്ങനെ എങ്ങോട്ട് നീക്കും എന്ന് മാര്‍ മൂലക്കാട്ട് വിശദമാക്കണം?
1986 ല്‍ പൗരസ്ത്യ തിരുസംഘാദ്ധ്യക്ഷനായിരുന്ന ലൂര്‍ദ്ദ് സ്വമി പുറപ്പെടുവിച്ച റിസ്ക്രിപ്റ്റിന്റെ ആധികാരികത വ്യക്തമാക്കുമോ?സമുദായ നേതൃത്വത്തില്‍ നിന്നും ശത്രുക്കളില്‍ നിന്നും എതിര്പുണ്ടാകാഞ്ഞിട്ടല്ലേ ഇതുവരെ അത് തണുത്തുകിടന്നത്. ഇതില്‍ നിന്നും തന്നെ റിസ്ക്രിപ്റ്റിന്റെ ശക്തി ഇല്ലായ്മ വ്യക്തമാണ് ഇതു നിഷേധിക്കുന്നുണ്ടോ?
പരസ്നേഹമില്ലാത്ത അങ്ങാടിയത്ത് മെത്രാനും ഗ്രിഗറി മെത്രാനും
മാര്‍ അങ്ങാടിയത്ത് അമേരിക്കയില്‍ ഒരു പള്ളിവികാരി മാത്രമായിരുന്ന കാലത്ത് അദ്ദേഹത്തെ ഡ്രൈവിംഗ് പഠിപ്പിച്ച് കാറും വാങ്ങി കൊടുത്തത് ഒരു ക്നാനായക്കാരനാണ്. അച്ചന് മെത്രാനായി കഴിഞ്ഞപ്പോള്‍ ഒരു ക്നാനായ കമ്മ്യൂണിറ്റി സെന്ററില്‍ കുര്‍ബാന ചൊല്ലുവാന്‍ മുന്‍പറഞ്ഞ വ്യക്തി അനുവാദം ചോദിച്ചിട്ട് കൊടുത്തില്ലെന്ന് മാത്രമല്ല കമ്മ്യൂണിറ്റിസെന്ററിനുള്ളില് കുര്‍ബാന ചൊല്ലിയിരുന്നത് നിരോധിക്കുകയും ചെയ്തു. മലയാളത്തിലെ ഒരു ചൊല്ലുപോലെ ആലുവായില്‍ വെച്ചുകണ്ട അറിവുപോലും മാര്‍ അങ്ങാടിയത്ത് ക്നാനായ സമൂഹത്തോടു കാണിച്ചില്ല. ഇദ്ദേഹം ഒരുകത്ത് റോമിനയച്ചാല് നീങ്ങാവുന്നതാണ് 1986ലെ റിസ്ക്രിപ്റ്റ്. ഇടതുകൈ അറിയാതെ വലതുകൈകൊണ്ട് കൊടുത്തത് വിളിച്ചു പറയുന്നവരല്ല ക്നാനായക്കാര്‍ എന്നാല്‍ ഇവിടെ ഉണ്ണുന്നവന് അറിഞ്ഞില്ലെങ്കില്‍ വിളമ്പുന്നവനെങ്കിലും അറിഞ്ഞിരിക്കണമല്ലോ. അതിനിത്രയും പറഞ്ഞെന്നു മാത്രം.
മാര്‍ അങ്ങാടിയത്ത് മെത്രാനാകുന്നതിന് മാര്‍ കുന്നശ്ശേരിയുടെ അനുവാദവും ആവശ്യമായിരുന്നു. അതു ലഭിക്കുന്നതിനുവേണ്ടി അദ്ദേഹം മാര്‍ കുന്നശ്ശേരിക്കു കൊടുത്ത വാഗ്ദാനങ്ങള്‍ ഒന്നുപോലും പിന്നീട് പാലിച്ചില്ല. ക്നാനായക്കാര്‍ വാങ്ങിയ ആറുപള്ളിയും ഒരു മഠവും വെഞ്ചരിക്കുവാന്‍ ക്നാനായക്കാരുടെ മെത്രാന്മാര് മുക്കാട്ടിലിനെ കാപ്പ ഉടുപ്പിച്ചു കൂടെ നിര്‍ത്തിയിട്ട് ധൂപകുറ്റി ഒരു തവണ വീശാന്‍ പോലും മാര്‍ മൂലക്കാട്ടിലിന് അവസരം കൊടുത്തില്ല. മാര്‍ അങ്ങാടിയത്തിന്റെ മനോനില ഇതില്‍ നിന്നും വ്യക്തമാണ്. ക്നാനായക്കാര്‍ ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണെന്നും മറ്റും കോട്ടയത്തു വന്നു മാര്‍ വര്‍ക്കി വിതയത്തില്‍ പറഞ്ഞിരുന്നു.
നമ്മള് അത് കേട്ട് അത്യന്തം സന്തോഷിച്ചു; എന്നാല്‍ നമുക്ക് പ്രയോജനകരമായി ഒന്നും സംഭവിച്ചില്ല.
അമേരിക്കയിലെ സീറോമലബാറുകാരുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ വത്തിക്കാന്‍ നിയമിച്ച മെത്രാനായിരുന്നു മാര്‍ ഗ്രിഗറി കരോട്ടമ്പ്രേല്‍. അദ്ദേഹം ക്നാനായക്കാരുടെ ആഥിത്ഥ്യവും പണവും സ്വീകരിച്ച് ചക്കരവാക്കുകള്‍ നല്കി നമ്മെ വഞ്ചിക്കുക മാത്രമല്ല നമുക്കെതിരായി അദ്ദേഹം വത്തിക്കാനില്‍ റിപ്പോര്‍ട്ടു കൊടുക്കുകയും ചെയ്തു. ഇപ്പോള്‍ പെന്‍ഷനായി കഴിയുന്ന അദ്ദേഹം കോട്ടയം അരമനയിലെത്തി നമ്മുടെ വാഹനത്തില്‍ ഇടവകകളിലും സ്ഥാപനങ്ങളിലും ചെന്ന് പണം പിരിക്കുകയാണ്. കേരളത്തിനു പുറത്തുള്ള സീറോമലബാര്‍ രൂപതകളെ രക്ഷിക്കുവാന്‍. അദ്ദേഹത്തിന്റെ തൊലിക്കട്ടി അപാരംതന്നെ. ഇത്തരക്കാരുടെ കുരുട്ടു ബുദ്ധിക്ക് അറിഞ്ഞുകൊണ്ടുതന്നെ മാര്‍ മൂലക്കാട്ട് വഴിപ്പെടുകയും ചെയ്യുന്നു. കാരണം അദ്ദേഹത്തിനും ചില ഹിഡന്‍ അജണ്ടകളുണ്ട്. മുമ്പൊരിക്കല്‍ കര്‍ദ്ദിനാള്‍ ആന്റണി പടിയറ കോട്ടയത്തുവന്നു പറഞ്ഞു നിങ്ങളുടെ ആവശ്യങ്ങളെല്ലാം നിവര്ത്തിയാകാന് പോകുന്നു വയറിംഗ് എല്ലാം കഴിഞ്ഞു സ്വിച്ചിട്ടാല്‍ മാത്രം മതി എന്ന്. വയറിംഗും സ്വിച്ച്ബോക്സും പിന്നീട് ആരാണ് പറച്ചുകളഞ്ഞതെന്നു ആരും വെളിപ്പെടുത്തുന്നില്ല. മെത്രാന്മാര് തരുന്ന വാഗ്ദാനങ്ങള്‍ രേഖകളായി വാങ്ങാതെ അവരെ വിശ്വസിച്ചുകഴിഞ്ഞ ക്നാനായക്കാരോട് വഞ്ചനയാണ് എല്ലാവരും കാണിച്ചിട്ടുള്ളത്. എല്ലാം മറക്കാനും പൊറുക്കാനും ഞങ്ങള്‍ ഒരുക്കമാണ്. ഞങ്ങള്‍ക്കു നീതി നടത്തിതരുവാന്‍ ഇനിയും സമയമുണ്ട്.
വംശീയത അനുവാര്യമോ?
ദൈവം ഇസ്രായേല്‍ ജനത്തെ തെരഞ്ഞെടുത്തുകഴിഞ്ഞ് അവര്‍ വളര്‍ന്ന് പെരുകുകയും 12 ഗോത്രങ്ങളായി മാറുകയും ചെയ്തു. ഓരോ ഗോത്രത്തിനും വ്യക്തിത്വവും സംസ്ക്കാരവും തനിമയും ഉണ്ടായിരുന്നു. ദൈവമാണ് എല്ലാവരെയും പരിപാലിച്ചിരുന്നത്. ജനതകള്‍ ഗോത്രങ്ങളും വംശങ്ങളുമായി വേര്‍തിരിയുന്നത് പല ഗുണങ്ങളും ഉണ്ടാക്കുന്നുണ്ട്. സംസ്ഥാനം പഞ്ചായത്തും മുന്‍സിപാലിറ്റിയും കോര്‍പ്പറേഷനും ആയിരിക്കുന്നതെന്തിനാണ്? ഇന്‍ഡ്യന്‍ പട്ടാളം എത്രയോ റജിമെന്റുകളായി തിരിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. പഞ്ചാബികളേയും ഗൂര്ഖകളേയും ഒരു റെജിമെന്റില്‍ ഉള്‍പ്പെടുത്തിയാല്‍ യുദ്ധംചെയ്ത് മുന്നേറാനാവില്ല. പാശ്ചാത്യ രാജ്യങ്ങളിലും വംശങ്ങള്‍ തിരിച്ചാണ് രജിമെന്റുകള്‍ രൂപീകരിച്ചിരിക്കുന്നത് നീഗ്രോറജിമെന്റുകള് പ്രത്യേകമായി നിലകൊള്ളുന്നു. മദ്രാസ് രജിമെന്റിലാണ് മലയാളികള്‍ ഏറെയും. അതുപോലെ ഓരോ വംശക്കാരെയും സംസ്ഥാനക്കാരെയും പ്രത്യേക റജിമെന്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. എല്ലാ ഇന്‍ഡ്യന്‍ പട്ടാളക്കാരെയും ഒറ്റകൂട്ടമായി നിലനിര്‍ത്തിയാല്‍ ഇവിടെ ഒന്നും നടക്കില്ല. ക്നാനായക്കാരുടെ വംശീയത ഇല്ലാതാക്കിയാല്‍ ആര്‍ക്കും ഒരു ഗുണവും ഉണ്ടാവില്ല. അവര്‍ അങ്ങനെ നിലനില്‍ക്കുന്നതുകൊണ്ട് സഭയ്ക്കും സമൂഹത്തിനും ഗുണമേ ഉണ്ടാകു. പുതുപണത്തിന്റെ തള്ളലില്‍ എല്ലാം തനിക്കാക്കാന്‍ നടക്കുന്ന ചിലരുടെ ഗൂഢതന്ത്രത്തില്‍ ക്നാനായ സമുദായ നേതാക്കളും വീണുപോയിരിക്കുന്നു എന്നത് അത്യന്തം ഖേദകരമായിരിക്കുന്നു. ഇതാണ് യഥാര്‍ത്ഥത്തില്‍ ചരിത്രപരമായ തെറ്റ്.
ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍
ക്നാനായ ഫെലോഷിപ്പ് പ്രസിഡന്റ്
The Truth - Whether You Like It or Not
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.
TUESDAY, JANUARY 29, 2013
വൈദികശാപം – ഓലപാമ്പോ, ബൈബിള്‍ അധിഷ്ടിതമോ
പ്രിയ ക്നാനായ മക്കളേ,
നോര്‍ത്തമേരിക്കയിലുടനീളം ക്നാനായമക്കളുടെ ഇടയില്‍,പ്രത്യേകിച്ചും സ്ത്രീജനങ്ങളുടെ ഇടയില്‍ ഭീതി ജനിപ്പിച്ചു അലയടിക്കുന്ന ഒരു തരംഗമാണ്, വൈദീകശാപം എന്ന ആയുധം. കഴിഞ്ഞ ലേഖനത്തില്‍ തൊമ്മന് ഇതേ വിഷയത്തെപ്പറ്റി പരാമര്‍ശിച്ചുവെങ്കിലും, കുറച്ചു കൂടി വ്യക്തമാക്കണമെന്ന എന്റെ മക്കളുടെ ആവശ്യം കണക്കിലെടുത്ത് ഒന്നുകൂടി വിശദീകരിക്കാന്‍ വേണ്ടിയാണിതെഴുതുന്നത്.
നോര്‍ത്തമേരിക്കയിലെ ടെക്സാസില്‍ നിന്നും, ഡിട്രോയിറ്റില്‍ നിന്നും,ചിക്കാഗോയില്‍നിന്നും ആണ് വൈദീകശാപമെന്ന ഭീഷണി ക്നാനായ സമൂഹത്തില്‍ അലയടിക്കാന്‍ തുടങ്ങിയത്. തനിക്കെതിരെ സംസാരിക്കുകയോ, തന്റെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്യുകയോ ചെയ്യുന്നവര്‍ വൈദീകശാപത്തിനിരയാകുമെന്ന്, പഴയനിയമ പശ്ചാത്തലവും, പുതിയനിയമ പശ്ചാത്തലവും എടുത്തു പറഞ്ഞു വിശദീകരിക്കുന്ന ടെക്സാസ് അടവും, തന്റെ നിലനില്പിനുവേണ്ടി മുത്തുക്കത്തനാര്‍ ആരെ ചൂണ്ടിക്കാണിക്കുന്നുവോ, അവരെയെല്ലാം വിശുദ്ധവും, അനുഗ്രഹങ്ങളുടെ മാത്രം വേദിയുമായ വിശുദ്ധ അള്‍ത്താരയില്‍നിന്നും, പേപിടിച്ച പട്ടിയേപ്പോലെ ആണ്ടുപൂണ്ട് ശാപവര്‍ഷം ചൊരിയുന്ന ഡിട്രോയിറ്റ് അടവും, പിന്നെ ആരെയൊക്കെ ശപിക്കണമെന്ന് തീരുമാനിക്കുന്ന ശാപകേന്ദ്രമായ മുത്തുവിന്റെ ഞാനൊന്നുമറിഞ്ഞില്ലേ, മറ്റുള്ളവര്‍ പറഞ്ഞുകേട്ടതാണ് എന്നുള്ള ശിഖണ്ഢിത്തരങ്ങള് നിറഞ്ഞ ചിക്കാഗോ അടവും എന്തിനു വേണ്ടിയുള്ളതാണെന്ന് തൊമ്മന് പറഞ്ഞുതരാം. ഇതിനുള്ളിലെ സത്യങ്ങളും യാഥാര്‍ത്ഥ്യങ്ങളും എന്റെ മക്കള്‍ അറിയണം.
ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനം സത്യവേദപുസ്തകമാണ്. സത്യവേദപുസ്തകത്തിലുടനീളം പരിശോധിച്ചാല്‍ നൂറില്‍ താഴെ മാത്രം വചനങ്ങളില്‍ കാണുന്ന വാക്കാണ് ശാപം (കേഴ്സ്). അതിലൊന്നില്‍ പോലും വൈദീകശാപം എന്നൊന്നില്ല. പ്രവാചകരോ, പുരോഹിതരോ ആരേയും ശപിച്ചു കാണുന്നുമില്ല. ആര്‍ക്കും വൈദീകശാപം ഏറ്റിട്ടുമില്ല. പിന്നെ ആര്‍ക്കെങ്കിലും ഒരു ബുദ്ധിമുട്ടു വരുമ്പോള്‍,അല്ലെങ്കില്‍ ഒരു കഷ്ടപ്പാടുണ്ടാകുമ്പോള്‍ അതിനെ വൈദീകശാപത്തിന്റെ ഉദാഹരണമായി പറയുന്നത, പറയുന്നവന്റെ വിവരക്കേടന്നല്ലാതെ എന്തു പറയാന്‍. ഇതു വിളിച്ചു പറയുന്ന വൈദീകന്,താനണിഞ്ഞിരിക്കുന്ന തിരുവസ്ത്രത്തേയും, കൈയ്യില്‍ പിടിച്ചിരിക്കുന്ന വേദപുസ്തകത്തേയും കളിയാക്കുകയല്ലേ ചെയ്യുന്നത്?
ഫലം ഇല്ലാതിരുന്ന അത്തിവൃക്ഷത്തെ ശപിച്ച യേശു, തന്നെ കുരിശിലേറ്റിയവരെ ശപിക്കാതെ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയാണു ചെയ്യുന്നത്. യേശുവിന്റെ അത്തിമരത്തെ ശപിക്കുന്ന സംഭവമാണ് ഈ വൈദീകര്‍ പറഞ്ഞു ഫലിപ്പിക്കാനുപയോഗിക്കുന്ന ഉദാഹരണമെങ്കില്‍, ആ ശാപം ഏല്ക്കുന്നതു ഫലം പുറപ്പെടുവിക്കാതിരിക്കുന്ന വ്യക്തികള്‍ക്കായിരിക്കണം. എന്നു പറഞ്ഞാല്‍ ഏല്പിച്ച ഉത്തരവാദിത്വം ശരിയായി ചെയ്യാത്തവര്‍ക്ക്. ക്രിസ്തുവിന്റെ പ്രതിപുരുഷസ്ഥാനം അലങ്കരിക്കുകയും, അതിനു നിരക്കാത്ത ജീവിത ചര്യകളും, സ്ഥാനമോഹങ്ങളും, അധികാരമോഹവുമാകുന്ന ചീത്ത ഫലം പുറപ്പെടുവിക്കുന്നവര്ക്കാണ് ഈ ശാപം ഏല്ക്കുക. അല്ലാതെ നിരപരാധികളും, കുടുംബത്തിനുവേണ്ടി ചോരയും നീരും ഊറ്റി ജോലി ചെയ്ത് കാശുണ്ടാക്കി, കുടുംബത്തിനും, ഈ പറയുന്ന ശാപവാക്കുകള്‍ ചൊരിയുന്നവര്‍ക്കും വേണ്ടി ചിലവാക്കുന്നവര്ക്കല്ല. ചെയ്തുകൂട്ടുന്ന കൊള്ളരുതായ്മയെ ഓര്‍ത്ത് യാതൊരു മനഃസാക്ഷിക്കുത്തും തോന്നാത്ത ഈ വൈദീകര്‍, തങ്ങള്‍ പറയുന്ന ശാപവചസുകള്‍ തങ്ങള്‍ക്കു തന്നെ ശാപമാണെന്നു മനഃസിലാക്കാനുള്ള വിവേകമെങ്കിലും കാണിച്ചിരുന്നെങ്കിലെന്ന് തൊമ്മന് വെറുതേ ആശിച്ചു പോവുകയാണ്.
ഉല്പത്തിപുസ്തകം പന്ത്രണ്ടാം അദ്ധ്യായം മൂന്നാം വാക്യവും, സംഖ്യ പുസ്തകം ഇരുപത്തിരണ്ടാം അദ്ധ്യായം പന്ത്രണ്ടാം വാക്യവും,ഗലാത്തിയാക്കാര്‍ക്കെഴുതിയ ലേഖനം മൂന്നാം അദ്ധ്യായം പതിമൂന്നാം വാക്യവും ഇക്കൂട്ടര്‍ ഒന്നു വായിക്കുന്നതു നല്ലതാണ്. മാത്രവുമല്ല,വേദപുസ്തകം ആത്മാര്‍ത്ഥമായി ഒരു പ്രാവശ്യമെങ്കിലും, ആദ്യം മുതല്‍ അന്ത്യം വരെ വായിച്ചിട്ടുള്ള ഒരാള്‍ക്കും മറ്റൊരാളെ ശപിക്കാന്‍ തോന്നുകയുമില്ല. മറിച്ച്, ക്രിസ്തുവിനെപ്പോലെ, ആദ്യ രക്തസാക്ഷിയായ എസ്തപ്പാനോസിനെപ്പോലെ, തങ്ങളെ ദ്രോഹിക്കുന്നവരുടെ മാനസാന്തരത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാത്രമേ കഴിയൂ. അതിനു സാധിക്കാത്ത ഈ വൈദീകര്‍ ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്നതെങ്ങനെ. നിങ്ങള്‍ ബലിയര്‍പ്പണത്തിനു വരുമ്പോള്‍,സഹോദരനുമായി രമ്യതപ്പെട്ടിട്ടില്ലെങ്കില്, ബലിവസ്തു ബലിപീഡത്തിനരികെ വച്ചിട്ട് പോയി നിന്റെ സഹോദരനോടു ആദ്യം രമ്യതപ്പെടുക, അല്ലെങ്കില്‍ നിന്റെ ബലി ദൈവം സ്വീകരിക്കുകയില്ല എന്നുള്ള കാര്യം ഇവര്‍ മനഃപൂര്‍വ്വം മറക്കുന്നു. ഇങ്ങനെയുള്ള ഇക്കൂട്ടര്‍ അര്‍പ്പിക്കുന്ന കുര്‍ബാന ദൈവതിരുമുമ്പില്‍ സ്വീകരിക്കപ്പെടില്ല എന്നുള്ളതിനു ദൈവവചനം തന്നെ സാക്ഷ്യം. ഒന്നാം സങ്കീര്‍ത്തനത്തില്‍ പറയുന്നതു പോലെ ഇക്കൂട്ടരോടു കൂട്ടു കൂടുകയും, ഇവരുടെ കൂടെ ഇരിക്കാതിരിക്കുകയും ചെയ്യുന്നതാണ് ദൈവാനുഗ്രഹം കിട്ടുന്ന വഴി.
ആയതിനാല്‍ എന്റെ പ്രിയമക്കളേ, വൈദീകശാപം എന്നുള്ള ഒന്നില്ല. എന്നു മാത്രവുമല്ല, അതിന്റെ പേരില്‍ ഒരനര്‍ത്ഥവും ആര്‍ക്കും വരികയുമില്ല. സഭാപ്രസംഗിയുടെ പുസ്തകം മൂന്നാം അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ, എല്ലാത്തിനും ഒരു സമയം ദൈവം തീരുമാനിച്ചിരിക്കുന്നു. മാത്രവുമല്ല, ദൈവം നമ്മളെയെല്ലാം ദൈവത്തിന്റെ കണ്ണിലെ കൃഷ്ണമണിയെപ്പൊലെ കാക്കുന്നു. നമ്മുടെ നാമം അവന് തന്റെ ഉള്ളംകയ്യില്‍ രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
കര്‍ത്താവു പറയുന്നു. ചെറിയ അജഗണമേ, ഭയപ്പെടേണ്ട, ഞാന്‍ നിങ്ങളോടു കൂടെയുണ്ട്.
ആയതിനാല്‍ അത്തിമരത്തെ അതിന്റെ ഫലം കൊണ്ടു തിരിച്ചറിയൂ. യോഹന്നാന്റെ സുവിശേഷം പത്താം അദ്ധ്യായം പത്താം വാചകം നമ്മുക്ക് ചൂണ്ടുപലകയാവട്ടെ.
വേദപുസ്തകം പഠിപ്പിക്കുന്ന യഥാര്‍ത്ഥ ശാപങ്ങളെപ്പറ്റിയുള്ള വിവരണങ്ങളുമായി ഈ ലേഖനം തുടരും.
സസ്നേഹം
തൊമ്മന്
Posted
by ക്നാനായ വിശേഷങ്ങള്‍ at 2:09 PM
The Truth - Whether You Like It or Not
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.
THURSDAY, JANUARY 31, 2013
പ്രീയപ്പെട്ട എന്റെ ക്നാനായ മക്കളേ - തൊമ്മന് വീണ്ടും എഴുതുന്നു
വൈദീകശാപം എന്നുള്ള ശാപത്തിന്റെ വേദപുസ്തക പശ്ചാത്തലം കഴിഞ്ഞ ലേഖനത്തില്‍ വിശദീകരിച്ചിരുന്നല്ലോ. എന്നാല്‍ വൈദീകശാപവും, ദൈവകോപവും തമ്മില്‍ തെറ്റിധരിച്ചു എഴുതിയ പരാമര്‍ശങ്ങള്‍ കണ്ടപ്പോള്‍ തൊമ്മനു അത്ഭുതമാണു തോന്നിയത്. പ്രത്യേകിച്ചും മോശക്കും, അഹറോനും എതിരായി സ്വരമുയര്ത്തിയവരെ ദൈവം ഭൂമി പിളര്‍ന്ന് വിഴുങ്ങിക്കളഞ്ഞതുപോലെ, വൈദീകരെപ്പോലെ അഭിഷേകം ചെയ്യപ്പെട്ടവര്‍ക്കെതിരെ സംസാരിക്കുന്നവര്‍ക്ക് ശിക്ഷയുണ്ട് എന്നെഴുതിയത് കണ്ടപ്പോള്‍.
ഈ പശ്ചാത്തലത്തില്‍ ചില കാര്യങ്ങള്‍ വ്യക്തമായി എഴുതുവാന്‍ തൊമ്മന് ആഗ്രഹിക്കുകയാണ്.
ദൈവവിളി ലഭിച്ചവരാണ് ക്രിസ്തുവില്‍ വിശ്വസിക്കുന്ന എല്ലാവരും. ഈ വിളി പല രീതിയിലാണ് സമൂഹത്തിലുള്ളത്. ക്രിസ്തീയ മാതാപിതാക്കള്‍ക്കു ജനിച്ചതു കൊണ്ടുമാത്രം ആരും സ്വര്‍ഗ്ഗരാജ്യത്ത് പ്രവേശിക്കുകയില്ലല്ലോ. അതുപോലെ എല്ലാവരേയും വിളിച്ചിട്ടുണ്ടെങ്കിലും, തിരഞ്ഞെടുക്കപ്പെട്ടവര്‍ ചുരുക്കവുമാണ്.
പഴയനിയമകാലത്ത് അഹറോന്റെ കുടുംബത്തിനും, ലേവ്യ ഗോത്രത്തിനും ദൈവം അവകാശമായി കൊടുത്തതാണ് പുരോഹിതദൗത്യം. കാലാകാലങ്ങളില്‍ ഓരോരുത്തരുടെ പ്രവര്‍ത്തിക്കു തക്കവണ്ണം ദൈവം ആ പുരോഹിതരെ നിലനിര്‍ത്തുകയോ,മാറ്റുകയോ, ചിലപ്പോഴെങ്കിലും കുടുംബത്തോടെ മരണത്തിനു വിട്ടുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും വലിയ ഉദാഹരണങ്ങളില്‍ ഒന്നാണ് സാമുവേലിന്റെ ഒന്നാം പുസ്തകത്തില്‍ ഒന്നാം അദ്ധ്യായം മുതല്‍ കാണുന്ന പുരോഹിതനായ ഏലിയുടേയും മക്കളുടേയും ചരിത്രം.
ദൈവവിളിയും, അതിനു നമ്മെ ശക്തരാക്കുന്ന അഭിഷേകവും മനുഷ്യമക്കള്‍ക്കു ദൈവം ദാനമായി നല്‍കിയതാണെങ്കിലും, അതിന്റെ വില വളരെ വലുതാണ്. ഈ വിളിക്കും, അഭിഷേകത്തിനും ഒരു ലക്ഷ്യമുണ്ട്, പദ്ധതിയുണ്ട്. അതില്‍നിന്നും വ്യതിചലിച്ചാല്‍ അഭിഷേകത്തിലുടെ ലഭിക്കുന്ന പരിശുദ്ധാത്മാവിനെ നമുക്കു നഷ്ടമാകും. അങ്ങനെ പരിശുദ്ധാത്മാവിനെ നഷ്ടപ്പെടുത്തിയവന് അഭിഷേകം ചെയ്യപ്പെട്ടവനാണെന്നു പറയുന്നത്, ഉണ്ടയില്ലാത്ത തോക്കുമായി യുദ്ധമുഖത്തു നില്ക്കുന്ന പട്ടാളക്കാരനെപ്പോലെയാണ്.
|
സാംസണ് ദെലേലയ്ക്കൊപ്പം |
വേദപുസ്തകത്തില്‍,ന്യായാധിപനായിരുന്ന സാംസണെക്കുറിച്ചു പറയുന്നു. സാംസണെ ദൈവം ആത്മാവിനാല്‍ നിറച്ച് ഫിലിസ്ത്യര്‍ക്കെതിരെ ശക്തമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ ദെലേലയോടു തന്റെ ശക്തിയുടെ രഹസ്യം പറഞ്ഞുകൊടുക്കുകയും, അവന് ഉറങ്ങിക്കിടന്നപ്പോള്‍ ദെലേല അവന്റെ മുടി മുറിക്കുകയും ചെയ്തു. ഫിലിസ്ത്യര്‍ അവനെ പിടിക്കുവാന്‍ വന്നപ്പൊള്‍ അവന് എപ്പോഴും ചെയ്യാറുള്ളതുപോലെ ചാടി എഴുന്നേറ്റ് അവരെ നേരിടാനൊരുങ്ങി എന്നും വേദപുസ്തകം സാക്ഷ്യപ്പെടുത്തുന്നു. ന്യായാധിപന്മാരുടെ പുസ്തകം പതിനാറാം അദ്ധ്യായം ഇരുപതാം വാക്യം പറയുന്നു, ദൈവം തന്നെ വിട്ടുപോയത് അവന് അറിഞ്ഞില്ല എന്ന്.
സാമുവേല്‍ പ്രവാചകനാല്‍ അഭിഷേകം ചെയ്യപ്പെട്ടവനാണ് സാവൂള്‍ രാജാവ്. എന്നാല്‍ ദൈവത്തിന്റെ ആജ്ഞ തിരസ്കരിച്ച സാവൂള്‍ രാജാവിനു സംഭവിച്ചതെന്താണ്. ഒന്ന് സാമുവേല്‍ പതിനാറാം അദ്ധ്യായം ഒന്നാം വാചകത്തില്‍ പറയുന്നു, സാവൂളിനെ ദൈവം തിരസ്കരിക്കുകയും, മറ്റൊരാളെ തിരഞ്ഞെടുക്കാന്‍ സാമുവേലിനെ അയക്കുകയും ചെയ്യുന്നു. മാത്രവുമല്ല, അതേ അദ്ധ്യായം പതിനാലാം വാചകത്തില്‍ പറയുന്നു, കര്‍ത്താവിന്റെ ആത്മാവ് അവനെ വിട്ടുപോവുകയും, പകരം ഒരു ദുരാത്മാവ് അവനെ ബാധിക്കുകയും ചെയ്തു.
ദൈവം തീരുമാനിക്കുന്നവര്‍ക്ക് അവന് തന്റെ ആത്മാവിനാല്‍ അഭിഷേകം നല്‍കും. അഭിഷേകം ചെയ്യപ്പെടുമ്പോള്‍ അതു മറ്റുള്ളവര്‍ അറിയുകയും ചെയ്യും. എന്നാല്‍ അഭിഷിക്തനില്‍ നിന്നും പരിശുദ്ധാത്മാവു വിട്ടുപോകുമ്പോള്‍ അവന് പോലുമതറിയുന്നില്ല എന്നു മനസ്സിലാക്കുക. പൗലോസ് സ്ലീഹാ കൊറിന്തോസിലെ സഭക്കെഴുതിയ ഒന്നാം ലേഖനത്തില്‍ ഒമ്പതാം അദ്ധ്യായം ഇരുപത്തേഴാം വചനം എല്ലാ അഭിഷിക്തരും ഓര്‍ക്കുന്നതു നല്ലതാണ്. മറ്റുള്ളവരോടു വചനം പ്രഘോഷിക്കുന്ന താന്‍ തിരസ്കരിക്കപ്പെടാതിരിക്കാന്‍ വേണ്ടി തന്റെ ശരീരത്തെ ദണഡിപ്പിച്ച് അടിമയാക്കി നിറുത്തുകയാണെന്നാണ് പൗലോസ് സ്ലീഹാ പറയുന്നത്. ഇതായിരിക്കട്ടെ ഓരോ അഭിഷിക്തന്റെയും മാര്‍ഗ്ഗദര്‍ശനം. അതു പുരോഹിതനായ അഭിഷിക്തനായാലും കൊള്ളാം, അല്മായനായ അഭിഷിക്തനായാലും കൊള്ളാം.
ഓരോ അഭിഷിക്തനും തനിക്കുകിട്ടിയ വിളിക്കനുസരിച്ച് ദൈവത്തിനും,മനുഷ്യര്‍ക്കും മുമ്പാകെ ജീവിക്കുക. അഭിഷിക്തരായിട്ടുള്ളവര് ഞങ്ങള്‍ അഭിഷിക്തരാണെന്നു മറ്റുള്ളവരെ പറഞ്ഞു ബോധിപ്പിക്കേണ്ട കാര്യമില്ല. ദൈവം അവരുടെ പ്രവര്‍ത്തികള്‍ക്കനുസരിച്ച് അതു വെളിപ്പെടുത്തിക്കൊള്ളും. ഞെരിഞ്ഞിലില്‍ നിന്നും അത്തിപ്പഴം ഉണ്ടാവുകയില്ലല്ലോ.
തൊമ്മന്
The Truth - Whether You Like It or Not
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.
THURSDAY, JANUARY 31, 2013
അങ്ങാടി പിതാവിന് മഞ്ഞപ്പിത്തം? പാപ്പച്ചി വല്യപ്പന്
മഞ്ഞളിപ്പോ?
ക്നാനായക്കാരെ കാണുമ്പോള്‍
മഞ്ഞപ്പിത്തം
മഞ്ഞക്കണ്ണ്കൊണ്ട് ഒരു
തുറിച്ചു നോട്ടം
ഇതു മഞ്ഞപത്രം എന്ന്
ധരിച്ചിടേണ്ട
ക്നാനായ വിശേഷങ്ങള്‍
വായിച്ചിടേണം
ക്നാനായക്കാരുടെ ശബ്ദം
കേള്‍ക്കുവാനായി
ക്നാനായത്തിന് ശബ്ദം
ഒന്നുപോലെ
വേറിട്ടൊരു ശബ്ദം
കേള്ക്കമാട്ടെ
ഒരുമയില്‍ തനിമയില്‍
വളര്‍ന്ന ഞങ്ങള്‍
വേറിട്ടു നില്ക്കുവാന്
കൊതിക്കുന്നില്ല
അങ്ങയുടെ ഇടയലേഖനം
നിരസ്സിക്കുന്നു ഞങ്ങള്‍
ഈ ഭൂമിയിയില്‍ ക്നാനായത്വം
നിലനിര്‍ത്തുവാനായി
അങ്ങയുടെ മഞ്ഞക്കണ്ണുകള്‍
സുഖമായിടട്ടെ
പ്രാര്‍ഥിക്കുന്നു ഞങ്ങള്‍
ജഗദീശ്വരനോട്
പാപ്പച്ചി വല്യപ്പന്
Posted by ക്നാനായ വിശേഷങ്ങള്‍ at 6:13 PM
The Truth - Whether You Like It or Not
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.
THURSDAY, JANUARY 31, 2013
വൈദ്യാ, നിന്നെത്തന്നെ സുഖപ്പെടുത്തുക (ലൂക്കാ 4: 23) - ഒന്നാം ഭാഗം
“To a drinker the sensation is real and pure and akin to something spiritual: you seek; in the bottle, you find.”
― Caroline Knapp, Drinking: A Love Story
“പ്രിയപ്പെട്ട മക്കളെ,
ആണ്ടുതോറും പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസത്തില്‍ ഓരോ ഗുണദോഷപരസ്യങ്ങള് നിങ്ങള്‍ക്ക് അയച്ചുതരുന്ന പതിവനുസരിച്ച് ഈ ആണ്ടിലും ആ സുകൃതമുറയെ ചെയ്വാന് നാം നിശ്ചയിച്ചതില്‍ എന്തൊരു വിഷയം സംബന്ധിച്ച് വേണമെന്ന് ആലോചിച്ചാറെ അനേക വിഷയങ്ങള്‍ തല്ക്കാലം ആവശ്യവും പ്രയോജനവുമുള്ളതായി നമ്മുടെ ബോധത്തില്‍ വന്നു. എങ്കിലും അവയെ എല്ലാം എടുത്തു ഒന്നായി ചെയ്തുപറയുന്നത് അസാധ്യമാകയാല്‍ അവയില്‍ ഏറ്റം ആവശ്യവും പ്രയോജനവുമുള്ളതെന്നു നമുക്ക് തോന്നിയ ഒരു സംഗതിയെമാത്രം എടുത്തുകൊണ്ട് നമ്മുടെ ഇടയനടുത്ത ഈ പരസ്യം ചെയ്വാന് നാം നിശ്ചയിച്ചു.
അതായത് മദ്യപാനം.”
1899-ല്‍ ചങ്ങനാശ്ശേരി മെത്രാന് (“ത്രാലെസിന്റെ മെത്രാനും ചങ്ങനാശേരി വികാരി അപ്പസ്തോലിക്കായും” എന്ന് ഔദ്യോഗിക പദവി) ആയിരിക്കവേ മാക്കീല്‍ പിതാവ് തയ്യാറാക്കി ചങ്ങനാശ്ശേരി വികാരിയാത്തിലെ പള്ളികളില്‍ വായിച്ച ഇടയലേഖനത്തിന്റെ തുടക്കമാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്നത്.
സുദീര്‍ഘമായ പ്രസ്തുത ഇടയലേഖനം ബൈബിള്‍ പ്രചോദിതവും ആത്മാര്‍ത്ഥത തുളുമ്പുന്നതുമായിരുന്നു. (യുഗപ്രഭാവനായ മാര്‍ മത്തായി മാക്കീല്‍ എന്ന പുസ്തകത്തില്‍ ഈ ഇടയലേഖനം ചേര്‍ത്തിട്ടുണ്ട്.; പേജ് 167).
അന്നൊക്കെ തിരുമേനിമാരുടെ ഇടയലേഖനത്തിന് സദ്ദുദേശവും ആത്മാര്‍ത്ഥതയുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അതിനെ മടയലേഖനമെന്നു വിളിക്കാനോ തിരസ്ക്കരിക്കാനോ കത്തിക്കാനോ ആരും ഒരുമ്പെട്ടിരുന്നില്ല. കാലം മാറി, ഇടയലേഖനത്തിന്റെ സ്വഭാവവും മാറി. ഇന്ന് പലപ്പോഴും സഭയുടെയും രൂപതാദ്ധ്യക്ഷന്റെയും സ്വാര്‍ത്ഥ, സാമ്പത്തിക താല്പര്യങ്ങള് സംരക്ഷിക്കുക എന്നതാണ് ഇടയലേഖനങ്ങളുടെ ലക്ഷ്യം. (സ്വാശ്രയ കോളേജ് കാര്യത്തില്‍ തുടരെത്തുടരെ ഇറങ്ങിയ ഇടയലേഖനങ്ങള്‍ ഉദാഹരണം) ഇടയലേഖനങ്ങള്‍ രഹസ്യരേഖകളല്ല. അതുകൊണ്ട് അവ കഴിയാവുന്നിടത്തോളം ജനങ്ങളില്‍ എത്തണമെന്ന് സഭാധികൃതര്‍ ആഗ്രഹിക്കുന്നു.
അതിനൊരു അപവാദമായിരുന്നു അങ്ങാടിയത്ത് പിതാവിന്റെ സര്‍ക്കുലര്‍ എന്ന് വിളിക്കുന്ന കഴിഞ്ഞ ഡിസംബര്‍ മാസത്തിലെ ഇടയലേഖനം. ഇംഗ്ലീഷില്‍ വായിച്ചു കേട്ട് മുഴുവന്‍ മനസ്സിലാകാതെ ചിലരെങ്കിലും വൈദികരോട് അതിന്റെ ഒരു കോപ്പി തരാമോ എന്നാവശ്യപ്പെട്ടപ്പോള്‍, “സാധിക്കില്ല” എന്ന പരുഷമായ മറുപടിയാണ് ഏവര്‍ക്കും കിട്ടിയത്.
മാക്കീല്‍ പിതാവ് 1899-ല്‍ മദ്യപാനത്തിനെതിരെ ഇടയലേഖനം എഴുതിയത് സ്വമേധയാ, തന്റെ ഇടവകജനത്തിന്റെ ഉപരിനന്മയെ കരുതിയാണെങ്കില്‍, മൂലക്കാട്ട് പിതാവ് ജനുവരി ഇരുപത്തേഴാം തിയതി കോട്ടയം അതിരൂപതയിലെ പള്ളികളില്‍ വായിക്കാനായി മദ്യപാനത്തിനെതിരെ എഴുതിയ ഇടയലേഖനം മനസ്സില്ലാമനസ്സോടെ ചെയ്ത കൃത്യനിര്‍വഹണം മാത്രമാണ്. അതിന്റെ പിന്നില്‍ വിശ്വാസസമൂഹത്തോടുള്ള പ്രതിബദ്ധതയോ ആത്മാര്‍ത്ഥതയോ, ക്രിസ്തുവചനങ്ങളുടെ പ്രചോദനമോ അല്ല, പ്രത്യുത കെ.സി.ബി.സി.യുടെ സമ്മര്‍ദ്ദം മാത്രമാണ്. “ആര്‍ക്കാനും വേണ്ടി ഒക്കാനിക്കുന്നു” എന്ന് നാടന്‍ ശൈലിയില്‍ പറയാവുന്ന തരത്തിലൊന്ന്.
ഏതായാലും ഈ ഇടയലേഖനം രഹസ്യമാക്കിയിട്ടില്ല. അപ്നാദേശിന്റെ വെബ്സൈറ്റില്‍ പ്രസ്തുത ഇടയലേഖനം ലഭ്യമാണ്. അത്രയും നന്ന്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കെ.സി.ബി.സി. ജനുവരി അവസാനത്തെ ഞായറാഴ്ച ആഘോഷിച്ചുവരുന്ന മാമാങ്കമാണ് മദ്യവിരുദ്ധഞായര്‍. ഒരു വശത്ത് കേരളത്തില്‍ മദ്യത്തിന്റെ വില്പന റോക്കറ്റ് പോലെ കുതിച്ചുയരുന്നു, മറുവശത്ത് മെത്രാന്മാരുടെ മാമാങ്കം തമാശയായി തുടരുന്നു.
ക്നാനായ സമുദായത്തില്‍ മദ്യവിപത്തുകള്‍ ധാരാളം ഉണ്ട്. അരങ്ങ് കുടുംബങ്ങളും ഇരകള്‍ സ്ത്രീകളും കുഞ്ഞുങ്ങളുമാണ്. എന്നാല്‍ മദ്യപാനത്തിന്റെ കാര്യത്തില്‍ നാം ശരാശരി മലയാളിയുടെ മുന്നിലാണ് എന്ന് പറയാന്‍ വയ്യ. കേരളത്തില്‍ മദ്യം ഏറ്റവും കൂടുതല്‍ ചെലവാകുന്ന ചാലക്കുടി, കരുനാഗപ്പള്ളി എന്നീ പ്രദേശങ്ങളില്‍ ക്നാനയക്കാര്‍ തീരെ ഇല്ലെന്ന കാര്യം ഓര്‍ക്കുക.
ക്നാനയക്കാരന്റെ മദ്യവുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങള്‍ ഈ പറയുന്നവയാണ്.
· ആരോഗ്യകരമായ രീതിയില്‍ മദ്യം കഴിക്കാന്‍ പലര്‍ക്കും അറിയില്ല. കൂടുതല്‍ സമയമെടുത്ത്, നല്ല ഭക്ഷണത്തോടൊപ്പം മദ്യം കഴിക്കുവാനും, കഴിച്ചുകഴിഞ്ഞാല്‍ സാമൂഹ്യമായി മര്യാദയ്ക്ക് പെരുമാറാനും കോച്ചിംഗ് നല്‍കുന്നതിനെക്കുറിച്ച് വേണമെങ്കില്‍ അധികൃതര്‍ക്ക് ചിന്തിക്കാം.
· ക്നാനായസമുദായത്തിലെ സമ്പന്നരില്‍ നല്ലൊരു ശതമാനം മദ്യരാജാക്കന്മാരാണ്. അവരുടെ ചെലവില്‍ സുഖലോലുപതയുടെ മടിയില്കിടക്കുന്ന പുരോഹിതവര്ഗം അവരുടെ ആന്ജാനുവര്ത്തികള് ആകാന്‍ നിര്‍ബന്ധിതരാകുന്നു.
· കേരള കത്തോലിക്കരില്‍ ഒരു സര്‍വ്വേ നടത്തിയാല്‍ കത്തോലിക്കാ വൈദികരില്‍ ഏറ്റവും കൂടുതല്‍ മദ്യപര്‍ കോട്ടയം അതിരൂപതയില്‍ ആണെന്ന് കണ്ടെത്തിയേക്കാം.
മുകളില്‍ പറഞ്ഞിരിക്കുന്ന ഏതെങ്കിലും കാര്യങ്ങള്‍ കണക്കിലെടുത്താണോ മൂലക്കാട്ട് പിതാവ് തന്റെ ഇടയലേഖനം തയ്യാറാക്കിയിരിക്കുന്നത്?
തന്റെ കീഴിയിലുള്ള ഇടവകയില്‍ ആത്മീയശുശ്രൂഷ (ഇടവക ഭരണമല്ല) ചെയ്യാന്‍ അയക്കുന്ന വൈദികര്‍ ഇടവകജനതിനു മാതൃകാപരമായ ജീവിതമാണോ നയിക്കുന്നതെന്ന് ശ്രദ്ധിക്കേണ്ട കടമ അതിരൂപതാധ്യക്ഷനനില്ലേ? വിശുദ്ധ അള്‍ത്താരയില്‍ മദ്യപിച്ചു കുഴഞ്ഞുവീണവരും, തലേന്നാള്‍ “കഫ് സിറപ്പ്” കഴിച്ചു തിരുന്നാള്‍ ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന വൈദികനും, അമിത മദ്യപാനത്തിന് ചികിത്സ തേടിയതിനെതുടര്‍ന്ന് സ്വന്തം വീട്ടില്‍ മാസങ്ങളോളം കഴിയേണ്ടി വന്ന വൈദികരും പിതാവിന്റെ കീഴില്‍ ജനത്തെ സേവിക്കുന്നത് രഹസ്യമാണോ? ഈയടുത്ത ദിവസമാണ് ഒരു വൈദികന് തന്റെ പിറന്നാള്‍ ആഘോഷിക്കാനായി തന്റെ ഇടവകയില്‍ നിന്നും അകലെയുള്ള കുറുപ്പന്തറയിലെ ബാറില്‍ സഹവൈദികരോടോത്ത് കയറിപ്പോകുന്നത് ജനം കണ്ടത്. അവര്‍ കുടിച്ചോ എന്നറിയില്ലെങ്കിലും, ജനത്തിന് ലഭിക്കുന്ന സന്ദേശം എന്താണ്? ജനങ്ങളുടെ ഇടയില്‍ ഇതെല്ലാം സംസാര വിഷയമാണ്.
സ്റ്റാര്‍ ഹോട്ടലില്‍ ബാര്‍ സൗകര്യം ലഭിക്കാന്‍ ലൈസന്‍സിനു അപേക്ഷ നല്കി കാത്തിരിക്കുന്ന സമയം. വെഞ്ചരിക്കാന്‍ ക്നാനായ വൈദികന് ളോഹ ധരിച്ചാണ് എത്തിയത്. വൈദികന് വെഞ്ചരിച്ചാല്‍ ബാര്‍ ലൈസെന്‍സ് വേഗം കിട്ടുമെന്ന് ഉടമസ്ഥന് പ്രതീക്ഷിച്ചെങ്കില്‍ അദ്ദേഹത്തെ കുറ്റം പറയാനാകുമോ?
ഈ പറഞ്ഞ വൈദികരൊക്കെ അറിയപ്പെടുന്ന മദ്യപാനികളാണ്. അത് നമുക്ക് അങ്ങ് ക്ഷമിക്കാം. പക്ഷെ ആട്ടിന്‍ തോലണിഞ്ഞു വരുന്ന ഒരു ചെന്നായും നമുക്കുണ്ട്. മദ്യരാജാവ് ജാഗ്വാറില്‍ വന്നാല്‍ കാറിനു പള്ളിമുറ്റത്ത് പ്രവേശിക്കാന്‍ മാത്രമല്ല, വേണ്ടിവന്നാല്‍ വണ്ടി അകത്തുകയറ്റാന്‍ പള്ളിയുടെ ആനവാതില്‍ തുറന്നുകൊടുക്കാന്‍ പോലും മടിക്കാത്ത മദ്യവിരുദ്ധനും നമുക്കുണ്ട്! പിതാവിന്റെ നല്ല പുസ്തകത്തിലുള്ള ഈ വൈദികന് പാവപ്പെട്ടവന് വിവാഹത്തലേന്നു മദ്യം വിളമ്പുന്നതിനെ അപലപിക്കുകയും തടയുകയും ചെയ്യും.
ഇതൊന്നും നമ്മുടെ പിതാവ് അറിയുന്നില്ലേ?
അലക്സ് കണിയാംപറമ്പില്‍
രണ്ടാം ഭാഗം നാളെ.
“I would rather close down the mission and call my priests back than to compromise on the fundamental principles of the community – Endogamy" H E Mar Kuriakkose Kunnachery
2375
76“I would rather close down the mission and call my priests back than to compromise on the fundamental principles of the community – Endogamy" H E Mar Kuriakkose Kunnachery
"ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും മാത്രമേ ഒരാള്‍ ക്നാനായക്കാരന് ആവുകയുള്ളു " മാര്‍ മാത്യു മൂലക്കാട്ട്, ഹുസ്റ്റണ്‍, 1999
SATURDAY, FEBRUARY 2, 2013
കോട്ടയം അരമനയില്‍ അന്തിയുറങ്ങുന്നത് ആര് ?
വേദന നിറഞ്ഞ ദിനങ്ങളാണ് ക്നാനായ കത്തോലിക്കര്‍ക്ക്
ഇന്നുകള്‍. 1911-ല്‍ നമുക്കായി പരിശുദ്ധ സിംഹാസ്സനം വിശുദ്ധ പത്താം പീയൂസ്സ് മാര്‍പ്പാപ്പായാല്‍ സ്വതന്ത്ര ഭരണാധികാരം ഉള്ള കോട്ടയം വികാരിയാത്ത്
അനുവതിച്ച് തന്നു. ക്നാനായക്കാര്‍ക്ക് മാത്രമായി തന്ന സഭാ
സംവിതാനം. മാക്കില്‍ പിതാവ് മുതല്‍ കുന്നശ്ശേരി പിതാവ് വരെ എല്ലാ പിതാക്കന്മാരും
ശക്തമായി ക്നാനായക്കാരുടെ സംരക്ഷകരായി കാവല്‍ക്കാരായി സഭാ സംവിതാനത്തില്
നിലകൊണ്ടു. ഇവരൊക്കെ പെറ്റ അമ്മയോടും ജന്മം തന്ന അപ്പനോടും കളിച്ചു വളര്‍ന്ന
സഹോദരങ്ങളോടും തന്നെ താനാക്കിയ ക്നാനായ സമൂഹത്തോടും
കൂറൂള്ളവരായിരുന്നു. സ്വന്തം സമൂഹത്തിന്റെ നൊമ്പരങ്ങള്‍ തങ്ങളുടേതായി
നെഞ്ചിലേറ്റി തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയില്‍ കാത്തു സൂക്ഷിക്കുന്നതുപോലെ
സൂക്ഷിച്ചു. കോട്ടയം അരമനയെന്നാല് ക്നാനായ മക്കളുടെ അത്താണിയും
ആശ്രയവുമായിരുന്നു. അഭിവന്ദ്യ തറയില്‍ തിരുമേനി ഒരിക്കല്‍ പറയുകയുണ്ടായി നാം
ക്നാനായക്കാരുടെ പോപ്പ് ആണന്ന്. " കുന്നശ്ശേരി പിതാവ് ലോകം എമ്പാടും ഓടി
നടന്ന് പറഞ്ഞു " ഞാനാണ് നിങ്ങളുടെ ഗോത്രതലവന്. ലോകത്ത് എവിടെ ആയിരുന്നാലും എന്റെ ജനത്തിന് മേല്‍ എനിക്കാണ് അധികാരം. സൂര്യ ചന്ദ്രന്മാരുള്ള കാലം ക്നാനായ സമൂഹം
നിലനില്ക്കും. "
ഇന്ന് നമ്മുടെ
സമുദായത്തിന്റെ പൂര്‍വ്വ പിതാക്കന്മാര് അന്തിയുറങ്ങിയ കോട്ടയം അരമനയില്‍
പള്ളിയുറക്കം നടത്തുന്നത് ആരാണ്. ഗര്‍വ്വിന്റെയും അഹങ്കാരത്തിന്റെയും മൂര്ത്തന്ന്യ
ഭാവമായ മൂലക്കാട്ട് തിരുമേനി. കോട്ടയം അതിരൂപതയുടെ വലിയ മെത്രാപ്പോലീത്ത
ആയിക്കൊണ്ട് പറയുന്നു. ഞാന്‍ ഈ പദവിയില്‍ ഇരിക്കുന്നത് ക്നാനായ സമൂഹത്തിന്റെ
സംരക്ഷകനായിട്ടല്ല മറിച്ച് സഭയുടെ മാത്രം കാര്യങ്ങള്‍ നോക്കാനാണ്. സഭയുടെ
കാര്യങ്ങള്‍ക്ക് അപ്പുറം തനിക്ക് ഒന്നുമില്ല. അദ്ദേഹം പോകുന്നിടത്തെല്ലാം പറയുന്നു
എനിക്ക് നിങ്ങളുടെ മേല്‍ യാതൊരു അധികാരവും ഇല്ല. കണ്ട പറയനെയും പുലയനെയും മാര്‍ഗ്ഗം
കൂടിയവനെയും കാട്ടി പറയുന്നു ഇതാണ് നിങ്ങളുടെ പിതാവ് ഞാനല്ല. തീര്‍ന്നില്ല വീണ്ടും പറയുന്നു ഈ സമുദായം ഇന്നലെ
വരെയുള്ളതില്‍ നിന്ന് വ്യത്യസ്ഥമായിരിക്കണം കര്‍മ്മം വേണ്ടാ ജന്മം മാത്രം
മതി ഇനി ക്നാനായക്കാരനാകാന്‍. അപ്പോള്‍ സത്യാന്വേഷികളായ ക്നാനായ മക്കള്‍
ചോതിക്കുന്നു എവിടെ കുന്നശ്ശേരി പിതാവിന്റെ സൂര്യചന്ദ്രന്മാര് ? ക്നാനായക്കാര്‍ക്ക് മാത്രം അവരുടെ പ്രത്യേകതകള്‍
പരിഗണിച്ച് കൊടുത്ത അതിരൂപതയില്‍ നേതൃസ്ഥാനത്ത് ഇരിക്കുന്നയാള്‍ക്ക് തന്റെ
ജനത്തിന്റെ പ്രത്യേകതകളെ അതുപോലെ സംരക്ഷിക്കാന്‍ ബാധ്യതയില്ലേ ? കോട്ടയം അതിരൂപതയിലും അതിന്റെ
പ്രത്യേകതകളിലും വിശ്വാസ്സമില്ലാത്ത ഒരാള്‍ അതിന്റെ തലപ്പത്ത്
ഇരിക്കുന്നതിന്റെ സാങ്കേതികത്വം എന്താണ് ? ഇരിക്കുന്ന ആള്‍ക്ക് നാണവും ഉളിപ്പും ഇല്ലങ്കില്‍ ആ സ്ഥാനത്ത് നിന്ന്
ഇറക്കാനും മറ്റൊരാളെ പ്രതിഷ്ടിക്കാനും ക്നാനായ മക്കള്‍ക്ക് പ്രതികരിക്കാന്‍ എന്തേ
ഇത്ര വിഷമം ? മജ്ജയും മാംസ്സവും പ്രതികരണ ശേഷിയും ഇല്ലാത്ത
ഷണ്ഡന്മാരായ ഒരു ജനതതിയാണോ ക്നാനായക്കാര്‍ ?
കോട്ടയം രൂപതയുടെ
സഹായ മെത്രാനായി കാലങ്ങള്‍ കഴിഞ്ഞിട്ടും തന്റെ ബെനഡിക്ടന്‍ സന്ന്യാസ്സസമൂഹത്തിന്റെ മഞ്ഞ വസ്ത്രങ്ങള്‍ ഊരാതെ അവസ്സാനം രൂപതാ
പുരോഹിതരുടെ നിരന്തരമായ സമ്മര്‍ദ്ധത്തെ തുടര്‍ന്ന് വെള്ള വസ്ത്രം ഉടുക്കാന്‍
തുടങ്ങിയ തിരുമേനിക്ക് ഇപ്പോള്‍ അതിരൂപതാ വലിയ മെത്രാപ്പോലീത്ത ആയപ്പോള്‍ ആരോടാണ്
വിധേയത്വം. കോട്ടയത്ത് ആണങ്കില്‍ രാത്രികാലങ്ങളില്‍ ഇന്നും വല്ലംബ്രോസ്സ്കാരുടെ ചീട്ട്കളികേന്ത്രത്തില് നേരം
വെളുക്കുവോളം ചീട്ടുകളിക്കാനും മേത്തരം വൈന്‍ അടിക്കാനും സമയം കണ്ടെത്തുകയും പകല്‍
സമയങ്ങളില്‍ തന്റെ ലാപ്ടോപ്പിലും സ്മാര്‍ട്ട് ഫോണിലും വീഡിയോ ഗയിം കളിക്കാനും
ആണ് താല്‍പ്പര്യം എങ്കില്‍ എന്തിന് ഞങ്ങളുടെ തലവനായി കോട്ടയം അരമനയില്‍ കഴിയുന്നു.
ബെനഡിക്ടന്‍ സന്ന്യാസ്സസമൂഹത്തിന്റെ ഏത് കാര്യങ്ങളിലും ഓടി എത്തുന്ന മൂലക്കാട്ട്
പിതാവേ അങ്ങേയ്ക്ക് ഞങ്ങളെയും ഞങ്ങളുടെ പ്രത്യേകതകളെയും ആയിരിക്കുന്ന അവസ്ഥയില്‍
ഉള്‍ക്കൊള്ളാന്‍ കഴിയില്ലങ്കില്‍ എന്തിന് കോട്ടയം അരമനയില്‍ അന്തിയുറങ്ങുന്നു.
വിട്ട് പോയിക്കൂടെ അങ്ങ് റോമിലേക്ക്. ഞങ്ങളെ അറിയുന്ന ഞങ്ങളെ സ്നേഹിക്കുന്ന ഞങ്ങളുടെ കൂടെ ഞങ്ങള്‍ക്ക്
വേണ്ടി നില്ക്കുന്ന ഒരു പിതാവിനെ എന്തുകൊണ്ട് വിട്ടുതന്നുകൂടാ.
ചുറ്റും തിരിഞ്ഞു
നോക്കൂ എന്നിട്ട് കഴിയുമെങ്കില്‍ സ്വയം വിലയിരുത്തുക ആര്‍ക്കും ഇഷ്ടമില്ലാത്ത
ആരാലും സ്നേഹിക്കപ്പെടാത്ത
ഒരു പിതാവായി
എന്തിന് ഞങ്ങളുടെ അരമനയില്‍ താമസിക്കുന്നു. തര്‍ക്കുത്തരം മാത്രം പറയുന്ന പിതാവ്, അഹങ്കാരിയായ പിതാവ്, ആര്‍ക്കും സംസ്സാരിക്കാന്‍ ഇഷ്ടമില്ലാത്ത
പിതാവ്, ആരോടും സ്നേഹം പങ്കുവയ്ക്കാത്ത പിതാവ്, ആര്‍ക്കും ഗുണം ചെയ്യാത്ത പിതാവ്, പുതിയതായി ഒന്നും ചെയ്യാത്ത പിതാവ്, സര്‍വ്വോപരി കുലം തോണ്ടി പിതാവ് എന്നിങ്ങനെ
ഒട്ടേറെപ്പേരില്‍ ആണ് അങ്ങ് ഇന്ന് അറിയപ്പെടുന്നത്. സ്വന്തം ജനങ്ങളും പുരോഹിതരും
മറ്റ് സന്ന്യസ്തരും ഇന്ന് അങ്ങേയ്ക്ക് തരുന്ന വിലയെന്താണ് എന്ന് ഒന്ന്
അന്വേഷിച്ച് നോക്കൂ. എത്ര മോശമായാലും പതറരുത് സ്വയം മാറിയാല്‍ മാത്രം മതി.
ലോകത്തിലുള്ള സകല ക്നാനായ മക്കളും സ്വയം ചോതിക്കുന്ന ഒരു ചോദ്യം ഉണ്ട്. കണ്ണുണ്ടായിട്ടും എന്തേ ഈ
പിതാവിന് കാണാന്‍ കഴിയാത്തത് ? കാത് ഉണ്ടായിട്ടും എന്തേ ഈ പിതാവിന് കേള്‍ക്കാന്‍ കഴിയാത്തത് എന്ന് ? അന്ധതയുടെ പര്യായമാണോ മൂലക്കാട്ട് പിതാവേ അങ്ങ് ?
വാല്‍ക്കഷണം
ക്നാനായ
മക്കളോടൊപ്പം നില്ക്കാന് മനസ്സില്ലാത്ത ഒരു പിതാവിന് ഒരു നിമിഷം പോലും ഇനി
കോട്ടയം രൂപതയുടെ അമരത്ത് ഇരിക്കാന്‍ ധാര്‍മ്മീകമായി അവകാശമില്ല. തന്നിഷ്ടം
കാട്ടുന്ന സമുദായ ദ്രോഹം മാത്രം കാട്ടുന്ന ഇന്ന് ക്നാനായ സമൂഹം മൊത്തം
വെറുക്കുന്ന അഹങ്കാരിയും മുന്‍കോപിയുമായി മൂലക്കാട്ട് പിതാവേ ഇറങ്ങിപ്പോകുക ഞങ്ങളുടെ അരമനയില്‍ നിന്ന്.
1970 കളില്‍ കോട്ടയം
രൂപതയിലെ പുരോഹിതരുടെ മീറ്റിങ്ങില്‍ ഒരു വേറിട്ട ശബ്ദം കേട്ടു. അത് "
എന്തുകൊണ്ട് ഇനിമുതല്‍ പുറത്തുനിന്ന് വിവാഹം കഴിക്കുന്ന പുരുഷന്മാരെ ക്നാനായ
സമൂഹത്തില്‍ നിലനിര്‍ത്തിക്കൂടാ " എന്നതായിരുന്നു. അതിനുള്ള പ്രതികരണം വളരെ വലുതായിരുന്നു. സകല പുരോഹിതരും
ഒരുമിച്ച് എഴുന്നേറ്റ് അതിനെതിരെ ശക്തമായി ആഞ്ഞടിച്ചു എന്ന് മാത്രമല്ല പറഞ്ഞ
ഉന്നതനെ തല്ലിക്കൊന്നില്ലന്നെയുള്ളൂ. പക്ഷേ ഇന്ന് ആ പുരോഹിതരുടെ പിന്‍ഗാമികള്‍ക്ക് എന്ത് പറ്റി. കോട്ടയം അതിരൂപതയിലും പുറത്തും
നടക്കുന്ന കോലാഹലങ്ങള്‍ കണ്ടില്ലായെന്ന് നടിച്ച് അധികാരത്തിന്റെ
അപ്പക്കഷണത്തിന് വേണ്ടി എല്ലാം അടിയറവ് പറഞ്ഞ് മൂലക്കാട്ട് പിതാവിന്റെ
ചെരുപ്പ് നക്കുന്നു. ക്നാനായ മക്കള്‍ക്ക് ലെജ്ജിക്കാന് വേറെ എന്തുണ്ട് ഇനി ഈ ഭൂമുഖത്ത്.
“I would rather close down the mission and call my priests back than to compromise on the fundamental principles of the community – Endogamy" H E Mar Kuriakkose Kunnachery
"ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും മാത്രമേ ഒരാള്‍ ക്നാനായക്കാരന് ആവുകയുള്ളു " മാര്‍ മാത്യു മൂലക്കാട്ട്, ഹുസ്റ്റണ്‍, 1999
Posted by ക്നാനായ മനസ് at 9:15 AM
“I would rather close down the mission and call my priests back than to compromise on the fundamental principles of the community – Endogamy"
H E Mar Kuriakkose Kunnachery
"ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും മാത്രമേ ഒരു വ്യക്തിക്ക് ക്നാനായക്കാരനാകുവാനും ക്നാനായക്കാരനായി തുടരുവാനും അര്‍ഹതയുള്ളു"
മാര്‍ മാത്യു മൂലക്കാട്ട്, ഹുസ്റ്റണ്‍, 1999.
ഐക്യം നമ്മുടെ ശക്തി;
പാരമ്പര്യം നമ്മുടെ മഹിമ; സ്വവംശ വിവാഹം നമ്മുടെ അസ്ഥിത്വം.
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.
SATURDAY, FEBRUARY 2, 2013
കാരിത്താസ് മെഡിക്കല്‍ കോളേജും യുറോപ്യന്‍ കുടുംബകലഹവും
ഇന്ന് (ശനിയാഴ്ച) ചൈതന്യയില്‍ വച്ച് പ്രധാനപ്പെട്ട ഒരു യോഗം നടന്നതായി പറഞ്ഞു കേള്‍ക്കുന്നു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ചൈതന്യയുടെ ഡയറക്ടര്‍ നാളത്തെ പ്രസംഗം എഴുതുകയും വെട്ടുകയും തിരുത്തുകയും ചെയ്യുന്ന തിരക്കലാണ്. എങ്കിലും അദ്ദേഹത്തിന്റെ അഭാവത്തിലും ചൈതന്യയിലെ യോഗം ഭംഗിയായി നടന്നു കാണുമെന്ന് വിശ്വസിക്കാം.
കുട്ടപ്പായിക്ക് വലിയ ഒരു മോഹമാണ് കാരിത്താസ് ഒരു മെഡിക്കല്‍ കോളേജ് ആയി കാണാന്‍. അതിന്റെ കാര്യം പിന്നെയൊരിക്കല്‍ പറയാം. ഇപ്പോള്‍ അതിലേയ്ക്ക് കടക്കുന്നില്ല.
കുട്ടപ്പായി കേട്ടത് ശരിയാണെങ്കില്‍, ഇന്നത്തെ ചൈതന്യയിലെ യോഗം കൊച്ചുപിതാവ് വിളിച്ചുകൂട്ടിയതാണ്. ഓരോ ഫൊറോനായില്‍ നിന്നും രണ്ടു പുരോഹിതര്‍ മാത്രം, അതായത് ഏതാണ്ട് ഇരുപത്തിനാല് അച്ചന്മാരും കൊച്ചുപിതാവും പങ്കെടുത്ത യോഗം. സംഭവം മെഡിക്കല്‍ കോളേജിനെക്കുറിച്ചാണ്. എന്തായിരിക്കും കാര്യം?
പണ്ട് അറുപതുകളുടെ ആരംഭത്തില്‍ കാരിത്താസ് ആശുപത്രി തുടങ്ങിയപ്പോള്‍ നമ്മുടെ മെത്രാനും വൈദികരും കൂടി ജര്‍മ്മന്‍ സായിപ്പിനോട്ടൊരു വേല വച്ചു.
“അയ്യോ സായിപ്പേ, ഈ നാട്ടില്‍ നേര്സും വൈദ്യനുമൊന്നുമില്ല. ഞങ്ങള്‍ എങ്ങിനെ ആശുപത്രി തുടങ്ങും? ഞങ്ങള്‍ കുറെ പിള്ളേരെ അങ്ങ് വിടാം, അവരെ ഒന്ന് വേഗം പഠിപ്പിച്ച് ചാകാന്‍ കെടക്കുന്നവരുടെ ചങ്കേല് വയ്ക്കുന്ന കുഴല്‍ കഴുത്തില്‍ കേറുമ്പോള്‍ നേരെ ഇങ്ങോട്ട് പറഞ്ഞു വിട്ടേര്”
പാവം ശുദ്ധഗതിക്കാരായ സായിപ്പ് അത് സത്യമാണെന്നോര്ത്തു! അവര്‍ കൊമ്പും കൊഴലും പെണ്ണും പെടക്കൊഴിയും കോഴിക്കുഞ്ഞുങ്ങളും അതിന്റെ കുഞ്ഞുങ്ങളുമായി ഇപ്പോഴും അതിലെയൊക്കെ നടപ്പുണ്ട്. അവരൊക്കെ ഏതു കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്ന് കുട്ടപ്പായിയോടു ചോദിക്കരുത്. കൊക്കിനു ജീവനുണ്ടെങ്കില്‍ കുട്ടപ്പായി അതുമാത്രം പറയൂല്ല.
ഇന്നിപ്പോ സായിപ്പുന്മാര്ക്കൊക്കെ നമ്മുടെ കള്ളത്തരമൊക്കെ മനസ്സിലായി. ഇനി നാടന്‍ പ്രാഞ്ചികള്‍ മാത്രമാണ് ആകെ ശരണം.
പ്രാഞ്ചി എന്ന് പറയുന്നത് അമേരിക്കയിലെ ചിക്കാഗോയില്‍ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക ജനുസ്സില്‍ പെട്ട ജന്തുക്കളല്ല. പ്രാഞ്ചി എന്നത് ഒരു മനോഭാവമാണ്. പ്രാഞ്ചി കോട്ടയത്തും കൊങ്ങാണ്ടുരും കൊളോനിലും കോപ്പന്ഹേഗനിലുമുണ്ട്. പ്രാഞ്ചിയുടെ ചില ലക്ഷണങ്ങള്‍ ഈ പറയുന്നവയാണ്. വിശ്വാസമോ നന്മയോ ലവലേശമില്ലെങ്കിലും ഭക്തി കടുകട്ടിയാണ്. നേതാക്കന്മാര് - അവര്‍ എതിനത്തില്‍ പെട്ടവരായാലും - അവരോടു ഭയങ്കര ബഹുമാനമാണ്. അതില്‍ മന്ത്രിമാരും, എംഎല്‍എമാര്‍ കത്തനാന്മാര് മെത്രാന്മാര് സിനിമാനടീനടന്മാര് എന്നിവരൊക്കെ ഉള്‍പ്പെടും. ഗ്ലാമറില്ലാത്ത കലാകാരന്മാര് (പിറവം വിത്സണ് ഉദാഹരണം), എഴുത്തുകാര്‍, കവികള്‍ തുടങ്ങിയവരോട് പരമപുച്ഛമാണ്. രഞ്ജിത്ത് എന്ന വാക്ക് അവരുടെ മുമ്പില്‍ വച്ച് പറയരുത്. പാവങ്ങളെ കണ്ണെടുത്തു കണ്ടുകൂടാ. പക്ഷെ അവരുടെ പേരും പറഞ്ഞു അച്ചനോ മെത്രാനോ വന്നാല്‍ അവര്‍ക്ക് വേണ്ടി ജീവന് പോലും കൊടുക്കും. പകരം കാര്യമായി ഒന്നും വേണ്ട. ഒരു ഫോട്ടോ, ഭിത്തിയില്‍ പേര്, ഇതുകൊണ്ടൊക്കെ സംതൃപ്തിയടയുന്ന സാധുക്കള്‍.
ചീട്ടുകളിക്കുമ്പോള്‍ പറയാറുണ്ട്, കളിയറിയാന്‍ വയ്യാത്തവന് നല്ല കൈ കേറുമെന്നു. അതുപോലെയാ, ബോധം കൊടുത്തിട്ടില്ലാത്തത് കൊണ്ട് ലക്ഷ്മീദേവി പ്രാഞ്ചികളുടെ ഒപ്പം സദാസമയവും ഉണ്ടാകും. അവര്‍ സത്യത്തില്‍ മണിയോര്‍ഡര്‍ കൊണ്ടുവരുന്ന പോസ്റ്റ്മാനെപ്പോലെയാണ്. പാവങ്ങളുടെ കാശ് പിടിച്ചുപറിച്ചെടുക്കും. സകല എച്ചിത്തരവും കാണിച്ചു കാശുണ്ടാക്കും. ആ കാശ് മറ്റു ചിലര്‍ പറ്റിച്ച് മേടിച്ചോണ്ട് പോകും. എന്നാ പറഞ്ഞാലും ഈ പ്രാഞ്ചികള്‍ നമ്മുടെ സമുദായത്തിന്റെ നെടുംതൂണുകള്‍ തന്നെ. പ്രാഞ്ചികള്‍ കീ ജയ്!
കൊച്ചുപിതാവിന്റെ മീറ്റിംഗിന്റെ അജണ്ട അറിവായിട്ടില്ല. മിക്കവാറും നാടന്‍ പ്രാഞ്ചികളുടെ കൈയില്‍നിന്നും മെഡിക്കല്‍ കോളേജിനുള്ള കായ കിട്ടുമോ എന്നറിയാനായിരിക്കും.
പിതാക്കന്മാര്ക്ക് പോലും പേടിയുള്ള അച്ചനെയാണ് ചിക്കാഗോയിലെ തെമ്മാടിപ്പിള്ളേര് ഇപ്പോള്‍ ചെണ്ടകൊട്ടുന്നതുപോലെ ഇട്ടുകൊട്ടുന്നത്. “എവരി ഡോഗ്....” മറന്നുപോയി, അങ്ങിനെ ഏതാണ്ട് പറയാറില്ലേ? ഇക്കണക്കിനു പിതാക്കന്മാര് അങ്ങ് ചെന്നാല്‍ എന്തായിരിക്കും ഗതി!
എന്റെ പൊന്നുപിതാക്കന്മാരെ, അമേരിക്കയിലേയ്ക്കൊന്നും പോയേക്കരുതേ. നമുക്ക് നാട്ടീന്നും യുറോപ്പില്‍ നിന്നുമായി വേണ്ടത് തടയുമോ എന്ന് ആദ്യം നോക്കാം.
യുറോപ്യന്‍ കണ്വെന്ഷന്
വരുകയല്ലേ. പ്രഖ്യാപിച്ചതല്ലാതെ ഒന്നും നടക്കുന്ന യാതൊരു ലക്ഷണവും ഇല്ല.
അതെങ്ങിനെയാ നേതാക്കന്മാര്ക്ക് ഒറ്റയെണ്ണത്തിനുപോലും ളോഹയിട്ടവരെ കാണാന്‍ മേല.
പ്രാര്‍ത്ഥനയും കുരിശും ഒക്കെ വെറും തട്ടിപ്പാണെന്നേ. അഭിഷിക്തരെ
ബഹുമാനമില്ലാത്തവന്റെ പ്രാര്‍ത്ഥനയ്ക്ക് ദൈവതിരുമുമ്പില്‍ എന്തെങ്കിലും വിലയുണ്ടോ? കണ്വെന്ഷന്
തിയതി പ്രഖ്യാപിച്ചിട്ടു ഇത്രയും നാളായി. അവിടെ കുടുകുടു ആണോ, കുട്ടിയും കോലുമാണോ, എന്താണ് സംഭവിക്കുന്നതെന്ന്
ഇന്നും ആര്‍ക്കും ഒരു പിടിയുമില്ല. അതെങ്ങിനെയാ അവര്‍ തമ്മില്‍ അങ്ങോട്ടും
ഇങ്ങോട്ടും ഒന്ന് നോക്കിയിട്ട് വേണ്ടേ കാര്യങ്ങള്‍ക്ക് ഒരു തീരുമാനം ഉണ്ടാകാന്‍? എക്സിക്യൂട്ടീവില്‍ കപടി കളിയാണെന്നാ കൊച്ചുപിള്ളേര് പറയുന്നത്.
നാലുപേര്‍ ഒരുത്തനെ വട്ടം പിടിച്ചിരിക്കുകയാണോ, അതോ ഒരുത്തന്
നാലുപേരെയും അടിച്ചു വീഴിക്കുകയാണോ എന്ന് ആര്‍ക്കും ഇതുവരെ പിടി കിട്ടിയിട്ടില്ല.
കൊച്ചുപിതാവ് ഒരു കാര്യം ചെയ്യ്. വലിയ പിതാവിനെ എങ്ങിനെയെങ്കിലും ഒന്ന് പറഞ്ഞു സമ്മതിപ്പിച്ച് ബ്രിട്ടനിലോട്ടു പറഞ്ഞുവിട്. ഒന്നുമില്ലെങ്കിലും, അവിടെ “എന്റെ തിണ്ണേല് കേറിപ്പോകരുത്” എന്ന് കല്പ്പിക്കാന് സീറോമലബാര്‍ പിതാക്കന്മാര് ആരുമില്ലല്ലോ. കൊച്ചുപിതാവ് അങ്ങോട്ട് പോകേണ്ട. ഇനിയും അവിടെ കാശും ചോദിച്ചു ചെന്നാല്‍ ആകെ നാണംകെടും. വലിയപിതാവിനു പിന്നെ അത്തരം മൃദുല വികാരങ്ങള്‍ ഒന്നും ഇല്ലല്ലോ. അങ്ങോട്ട് ചെന്നാല്‍ എന്തൊക്കെയാ പ്രയോജനമെന്നോ?
ഈ
നേഴ്സറി പിള്ളേരുടെ വഴക്ക് ഒന്ന് പറഞ്ഞുതീര്‍ക്കാം, യുറോപ്യന്‍ കണ്വെന്ഷന്
ഗംഭീരമാക്കാം. നമുക്ക് യുറോപ്പിന്റെ നാനാഭാഗത്തുനിന്നും
ക്നാനയമക്കളെ വരുത്തി ബ്രിട്ടനിലെ ഹോട്ടലുകള്‍ നിറയ്ക്കാമെന്നേ, തിരുമേനി പേടിക്കാതെ. കണ്വെന്ഷന് സമയത്ത്
അയ്യായിരം പൌണ്ട് തരുന്നവന്റെ മുറിയില്‍ ചെന്ന് ചക്കരകാപ്പി കുടിക്കാമെന്ന് പറഞ്ഞാല്‍
കാശ് ചാക്കില്‍ കെട്ടിക്കോണ്ടു പോകാം. കണ്ട അണ്ടനടകോടന്റെ വീട്ടില്‍ പോയെന്നു
ബ്ലോഗുകാര് എഴുതുകയുമില്ല. എല്ലാം ശുഭം.
തര്‍ക്കുത്തരമൊന്നും പറയാതെ വല്യപിതാവ് അല്പം മയത്തില്‍ നിന്നാല്‍ നമുക്ക് കോട്ടയത്ത് ഒരു വലിയതും മലബാറില്‍ ഒരു ചെറുതുമായ രണ്ടു മെഡിക്കല്‍ കോളേജ് തുടങ്ങാം. ചിക്കാഗോ പ്രാഞ്ചികള്‍ ഒന്നറിയട്ടെ പ്രാഞ്ചികള്‍ അവിടെ മാത്രമല്ലെന്ന്. ഹല്ല പിന്നെ...
പ്രാഞ്ചികള്‍ പലവിധമുലകില് സുലഭം......
ദേണ്ടെ കണ്ടോ, കുട്ടപ്പായി വലിയ പിതാവിന് മംഗളപത്രം നല്കാന് കവിത മുമ്പേറായി എഴുതിവച്ചിരിക്കുകയാണ്. (വള്ളത്തോള്‍ മരിച്ചല്ലോ, ഇനി അങ്ങേരു കേസ് ഒന്നും കൊടുക്കില്ല, തീര്‍ച്ചയാണ്)
“മീനച്ചിലാറൊഴുകുന്ന നാട്ടിലേ ശരിക്കിത്ര
മംഗളം കായ്ക്കും കല്പപാദപമുണ്ടായ് വരൂ
നമസ്തേ ഗതതര്‍ഷ, നമസ്തേ ദുരാതര്ഷ
നമസ്തേ മൂലക്കാടന് നമസ്തേ ജഗത്ഗുരോ.....”
കുട്ടപ്പായി കുട്ടോമ്പുറം
Posted by ക്നാനായ വിശേഷങ്ങള്‍ at 10:38 PM
VOICEOFKNAS
UNITY OUR STRENGTH!
TRADITIONS OUR PRIDE!
ENDOGAMY OUR ESSENCE
ഐക്യം നമ്മുടെ ശക്തി!
പാരമ്പര്യം നമ്മുടെ മഹിമ!
സ്വവംശ വിവാഹം നമ്മുടെ അസ്ഥിത്വം!
The Truth - Whether You Like It or Not
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.
അഭിഷേകത്തെക്കുറിച്ച് തൊമ്മന് കഴിഞ്ഞ ലേഖനത്തില്‍ എഴുതിയിരുന്നല്ലോ. പരിശുദ്ധാത്മാവിന്റെ അഭിഷേകത്തേയും, സഭയുടെ കൂദാശകളേയും, സഭ നല്കുന്ന അഭിഷേകത്തേയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ എന്റെ പല മക്കള്‍ക്കും, പ്രത്യേകിച്ച് ചില വൈദീകര്‍ക്കും സാധിച്ചില്ല. ചില വൈദീകര്‍ എഴുതിയ പരാമര്‍ശങ്ങള്‍ വായിച്ചപ്പോള്‍ അഭിഷേകത്തെപ്പറ്റി കുറച്ചുകൂടി എഴുതാമെന്നു വിചാരിക്കുകയാണ്.
പരിശുദ്ധാത്മാവിന്റെ അഭിഷേകത്തെക്കുറിച്ചറിയുകയും മനസ്സിലാക്കുകയും ചെയ്യണമെങ്കില്‍, പരിശുദ്ധാത്മാവാരാണെന്നും,നമ്മുടെ ക്രിസ്തീയ ജീവിതത്തില്‍ പരിശുദ്ധാത്മാവെങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നും, പരിശുദ്ധാത്മാവിന്റെ പ്രാധാന്യം എന്താണെന്നും നമ്മളറിയണം. ആയതിനാല്‍ ത്രീയേക ദൈവത്തെപ്പറ്റിയും, അതിലെ മൂന്നംശങ്ങളായ പിതാവ്, പുത്രന്,പരിശുദ്ധാത്മാവ് എന്നിവരെക്കുറിച്ച് ചില കാര്യങ്ങള്‍ തൊമ്മന് എഴുതട്ടെ.
ബൈബിളില്‍ ഉല്പത്തിപുസ്തകം ഒന്നാം അദ്ധ്യായം മുതല്‍ വ്യക്തമായി തന്റെ സാന്നിദ്ധ്യം വെളിപ്പെടുത്തിയ ത്രീയേക ദൈവത്തിലെ അംശമാണ് പരിശുദ്ധാത്മാവ്. ഉല്പത്തി ഒന്നാം അദ്ധ്യായം ഒന്നാം വാക്യം പറയുന്നു ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഇവിടെ ദൈവം എന്ന വാക്ക് ബൈബിളിന്റെആദ്യത്തെ തര്‍ജ്ജമയായ ഹീബ്രു ഭാഷയില്‍ എലോഹീം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എലോഹീം എന്ന വാക്ക് ഏകവചനമല്ല മറിച്ച് ബഹുവചനമാണ്. അതായത്, ത്രീയേക ദൈവത്തെ സൂചിപ്പിക്കുന്ന പദമാണ് എലോഹീം. പിന്നീട് ത്രീയേക ദൈവത്തെ വെളിപ്പെടുത്തിയിരിക്കുന്നത് ഇരുപത്തിയാറാം വാക്യത്തിലാണ്. ദൈവം വീണ്ടും അരുളിച്ചെയ്തു. നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷൃനെ സൃഷ്ടിക്കാം. (ത്രതീയേക ദൈവത്തിന്റെഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടതിനാലാണ് മനുഷ്യനിലും ത്രീയേക സ്വഭാവം ഉള്ളത്, അതായത് ദേഹം, ദേഹി, ആത്മാവ് എന്നീ മൂന്നംശങ്ങള്‍).
ത്രീയേക ദൈവത്തിലെ മൂന്നു വ്യക്തിത്വങ്ങള്‍ക്കും മൂന്നു പ്രവര്‍ത്തന ശൈലിയാണുള്ളത്. യേശു തന്റെ പരസ്യജീവിത കാലത്ത് പല സാഹചര്യങ്ങളിലും പറയുന്നതായി നാലു സുവിശേഷകരും എഴുതുന്നത്, പിതാവു പറയുന്നതല്ലാതെ മറ്റൊന്നും പുത്രന് ചെയ്യുന്നില്ല എന്നാണ്. ഗത്സമേന്‍ തോട്ടത്തില്‍വച്ചു യേശു പറയുന്നു പിതാവെ എന്റെ ഇഷ്ടമല്ല. നിന്റെ അഭീഷ്ടം എന്നില്‍ നിറവേറട്ടെ. അതായത്,ത്രീയേക ദൈവത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതും, കല്പിക്കുന്നതും പിതാവായ ദൈവമാണ്.
എന്നാല്‍ ത്രീയേക ദൈവത്തിലെ വെളിപ്പെടുത്തപ്പെട്ട വ്യക്തിത്വമാണ് ക്രിസ്തു. യോഹന്നാന്റെ സുവിശേഷം ഒന്നാം അദ്ധ്യായം ഒന്നുമുതല്‍ മൂന്നുവരേയും, പതിനാലാമത്തേയും വചനങ്ങളില്‍ ഇതു സാക്ഷ്യപ്പെടുത്തുന്നു. സമസ്തവും അവനിലുടെയാണുണ്ടായത്, അതായത് പിതാവിന്റെ തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കുകയാണു പുത്രന് ചെയ്യുന്നത്.
എന്നാല്‍ ലുക്കായുടെ സുവിശേഷം ഒന്നാം അദ്ധ്യായം മുപ്പത്തി അഞ്ചാം വാക്യത്തില്‍ ഗബ്രിയേല്‍ മാലാഖ മറിയത്തോടു പറയുന്നു,പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും, അത്യുന്നതന്റെ ശക്തി നിന്റെമേല്‍ ആവസിക്കും എന്ന്. യോഹന്നാനില്‍ നിന്നും സ്നാനം സ്വീകരിച്ച യേശുവില്‍ പരിശുദ്ധാത്മാവ് പ്രാവിന്റെ രുപത്തില്‍ ഇറങ്ങിവരുന്നതും ലൂക്കായുടെ സുവിശേഷം മൂന്നാം അദ്ധ്യായം ഇരുപത്തിരണ്ടാം വാക്യത്തില്‍ നമ്മള് വായിക്കുന്നുണ്ട്. അതിനുശേഷമാണ് യേശു തന്റെ പരസ്യജീവിതം ആരംഭിക്കുന്നത്. പെന്തക്കുസ്താ ദിനത്തില്‍ തീനാക്കുകളുടെ രുപത്തില്‍ പരിശുദ്ധാത്മാവ് ശിഷ്യന്മാരുടെമേല് ഇറങ്ങിവരുകയും, അതിനുശേഷം സധൈര്യം സുവിശേഷം പ്രഘാഷിക്കുകയും ചെയ്തു എന്നും നമ്മള് വായിക്കുന്നു. അതായത്, ത്രീത്വത്തിലെ ശക്തീഭാവമാണ് പരിശുദ്ധാത്മാവ്. അതുകൊണ്ടുതന്നെയാണ് സഖറിയാ പ്രവാചകന്റെ പുസ്തകം നാലാം അദ്ധ്യായം ആറാം വാക്യത്തില്‍ ദൈവം തന്നെ അതു സാക്ഷ്യപ്പെടുത്തുന്നത്.
ത്രീയേക ദൈവത്തെ മനസ്സിലാക്കാന്‍ തൊമ്മന് വേറൊരു ലളിതമായ ഉദാഹരണം പറയാം. സുര്യനെ നോക്കുക. ധാരാളം രാസപ്രവര്‍ത്തനങ്ങള്‍ സൂര്യനുള്ളില്‍ നടക്കുന്നുണ്ട്. അതില്‍ നിന്നും പ്രകാശം വരുന്നു. ചുടും വരുന്നു. ഇതെല്ലാം കുടിയുള്ളതാണു സൂര്യന്. രാസപ്രവര്‍ത്തനങ്ങളെ പിതാവായ ദൈവത്തോടും, നമ്മുക്കു കാണാന്‍ സാധിക്കുന്ന പ്രകാശത്തെ ക്രിസ്തുവിനോടും, നമ്മുക്കനുഭവപ്പെടുന്ന ചൂടിനെ പരിശുദ്ധാത്മാവിനോടും ഉപമിക്കുക. പ്രവര്‍ത്തനത്തിലെ വ്യത്യസ്തതയാണ് ത്രീത്വത്തിലെ വ്യക്തിത്വങ്ങളെ വ്യത്യസ്തമാക്കുന്നത്. ഇതാണ് ത്രീത്വത്തിന്റെ രഹസ്യവും.
സൃഷ്ടിയില്‍ ഒന്നായി വെളിപ്പെട്ട ത്രീത്വം, പഴയനിയമ കാലത്ത് പിതാവായ ദൈവം പ്രവാചകരിലൂടെ പ്രവര്‍ത്തിക്കുകയും,അത്ഭുതങ്ങളും അടയാളങ്ങളും വെളിപ്പെടാത്ത ക്രിസ്തുവിലൂടെയും,പരിശുദ്ധാത്മാവിലൂടെയും നടത്തുകയും ചെയ്തു. എന്നാല്‍ യേശുവിന്റെ കാലത്ത് യേശുവിലൂടെ വെളിപ്പെടുകയും, പന്തക്കുസ്താ നാളിനു ശേഷം പരിശുദ്ധാത്മാവിലൂടെയും വെളിപ്പെട്ടിരിക്കുന്നു. ഓരോ ദൈവാംശങ്ങളുടേയും വെളിപ്പെടലിനിടയിലും ഒരു കാത്തിരിപ്പിന്റെകാലവുമുണ്ട്. ക്രിസ്തുവിനു മുമ്പ് പ്രവാചകരുടെ അഭാവത്തില്‍ ഒരിടവേള. ക്രിസ്തുവിന്റെ ഉദ്ധാനത്തിനുശേഷം പെന്തക്കുസ്താ നാളുവരെ ഇടവേള. ഇനി പരിശുദ്ധാത്മാവും എടുക്കപ്പെടും. അതെപ്പോഴാണെന്നറിയേണ്ടേ. അന്തിക്രിസ്തുവും, കള്ളപ്രവാചകനും ലോകത്തു ഭരണം ഏറ്റെടുക്കുന്നതിനുമുമ്പ് ജീവിച്ചിരിക്കുന്നവരും,മരിച്ചവരുമായ സകല വിശുദ്ധരും എടുക്കപ്പെടുന്ന ആ മഹാദിനം. അതായത്, സകല വിശുദ്ധരോടും കൂടി വാനമേഘങ്ങളില്‍ യേശു വരുന്നദിനം. അന്നത്തെ അവസ്ഥയെപ്പറ്റി ബൈബിള്‍ പറയുന്നതിങ്ങനെ. രണ്ടുപേര്‍ തിരികല്ലില്‍ പൊടിച്ചുകൊണ്ടിരുന്നു. ഒരാള്‍ എടുക്കപ്പെട്ടു,അപരന് ശേഷിച്ചു. രണ്ടുപേര്‍ വയലില്‍ ഉഴുതുകൊണ്ടിരുന്നു. ഒരുവന് എടുക്കപ്പെട്ടു, അപരന് ശേഷിച്ചു.
പരിശുദ്ധാത്മാവെടുക്കപ്പെട്ടാലേ, അന്തിക്രിസ്തുവിനു പരസ്യമായി വെളിപ്പെടാന്‍ സാധിക്കൂ. കുറഞ്ഞ കാലത്തേക്കവന് ലോകം ഭരിക്കുമെന്നും, അക്കാലത്ത് വിശ്വാസം സംരക്ഷിക്കുക അസാധ്യമെന്നും ബൈബിള്‍ പറയുന്നു.
ഈ കാലത്തിനുശേഷം, ത്രീയേകദൈവത്തിന്റെ സാന്നിദ്ധ്യം വെളിപ്പെടുകയും, വെളിപാടു പുസ്തകത്തില്‍ പറയുന്നതുപോലെ അന്തിമവിധി ഉണ്ടാവുകയും ചെയ്യും.
ത്രീത്വത്തേയും, ത്രീത്വത്തിന്റെ പ്രവര്‍ത്തനങ്ങളേയും പറ്റി ഒരു ഏകദേശ ധാരണ എന്റെ മക്കള്‍ക്കു കിട്ടിക്കാണുമല്ലോ. ഇനിയുള്ള ലേഖനങ്ങളില്‍ പരിശുദ്ധാത്മാവിന്റെ പഴയനിയമകാലത്തെ പ്രവര്ത്തനങ്ങളേപ്പറ്റിയും, അഭിഷേകത്തെപ്പറ്റിയും എല്ലാം വിശദമായി എഴുതാം. എന്റെ മക്കള്‍ ദൈവത്തേയും, വിശ്വാസത്തേയും പറ്റി ബോധവാന്മാരകണമെന്നും, ബൈബിള്‍ വായിക്കുകയും, ജീവിതത്തില്‍ ദൈവാനുഗ്രഹങ്ങള്‍ നേടണമെന്നുമാണ് തൊമ്മന്റെ ആഗ്രഹം. മാത്രവുമല്ല, കഴിഞ്ഞ ലേഖനങ്ങള്‍ക്കു ലഭിച്ച പരാമര്‍ശങ്ങളിലെ ചോദ്യങ്ങള്‍ക്ക് ഇനിയുള്ള ലേഖനങ്ങളില്‍ ഉത്തരവും നല്‍കാം.
(തുടരും)
തൊമ്മന്
Posted by ക്നാനായ വിശേഷങ്ങള്‍ at 2:01
PM
VOICEOFKNAS
UNITY OUR STRENGTH!
TRADITIONS OUR PRIDE!
ENDOGAMY OUR ESSENCE
ഐക്യം നമ്മുടെ ശക്തി!
പാരമ്പര്യം നമ്മുടെ മഹിമ!
സ്വവംശ വിവാഹം നമ്മുടെ അസ്ഥിത്വം!
The Truth - Whether You Like It or Not
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.
ഫരീദാബാദ് രൂപതയ്ക്ക് കീഴിലുള്ള ക്നാനായ കത്തോലിക്കരുടെ തനതായ അജപാലന സംവിധാനത്തിന് രൂപതയില്‍ നിന്നും യാതൊരു സഹകരണവും നാളിതുവരെയും ലഭിച്ചിട്ടില്ല. 2013 ജനുവരി 7 മുതല്‍ നടന്ന സീറോ മലബാര്‍ സിനഡില്‍ എന്തെങ്കിലും അനുകൂലമായ തീരുമാനമുണ്ടാകുമെന്നു വിശ്വസിച്ചവര്‍ പലരുണ്ട്; ഒന്നുമുണ്ടായില്ല. അല്ലെങ്കിലും ഡല്‍ഹിയിലെ ക്നാനായക്കാരന്റെ കാര്യത്തിനല്ലല്ലോ സിനഡ് കൂടിയത്.
ഫരീദാബാദ് രൂപതയ്ക്ക് കീഴില്‍ ക്നാനായക്കാര്‍ക്ക് സ്വതന്ത്ര ഇടവക അനുവദിക്കുന്നതിനു തീരുമാനമെടുക്കാന്‍ സിനഡ് കൂടേണ്ട ആവശ്യമില്ല. വ്യത്യസ്ഥങ്ങളായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുള്ളവര് രുപതാതിര്ത്തിയിലുണ്ടെങ്കില് തീര്‍ച്ചയായും സ്ഥലം ബിഷപ്പിന് അവര്‍ക്കായി ഇടവകകള്‍ അനുവദിക്കാന്‍ കാനോന്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇക്കാര്യത്തെപ്പറ്റി കാനോന്‍ അനുശാസിക്കുന്നതിപ്രകാരമാണ്;
''ഒരു പ്രദേശത്തെ ക്രൈസ്തവ വിശ്വാസികളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന പ്രാദേശിക (Territorial) ഇടവകകളാണ് സാധാരണയായി വേണ്ടത്. എന്നാല്‍ വൈദികസമിതിയോട് ആലോചിച്ചശേഷം ആവശ്യമെന്നു രൂപതാമെത്രാന് ബോദ്ധ്യമായാല്‍ ദേശീയത, ഭാഷ, ക്രൈസ്തവവിശ്വാസികള്‍ക്ക് മറ്റൊരു സ്വയാധികാര സഭയിലുള്ള അംഗത്വം, വ്യക്തമായും വ്യതിരിക്തമാക്കുന്ന മറ്റെന്തെങ്കിലും ഘടകം എന്നിവയെ അടിസ്ഥാനമാക്കി വ്യക്ത്യാധിഷ്ഠിതമായ (Personal) ഇടവകകള്‍ സ്ഥാപിക്കേണ്ടതാണ്.'' (CCEO-280:1)
സ്ഥാപിക്കാവുന്നതാണ് എന്നല്ല പിന്നെയോ, സ്ഥാപിക്കേണ്ടതാണ് എന്നാണ് കാനോന്‍ അനുശാസിക്കുന്നത്. രൂപതാമെത്രാന്റെ അവകാശങ്ങളെയും കടമകളേയുംകുറിച്ച് കാനോന്‍ ഇപ്രകാരം പറയുന്നു;
തനിക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്ന രൂപതയെ നിയമനിര്‍മ്മാണ (Legislative) ഭരണ നിര്‍വ്വഹണ(executive)നീതിന്യായ(judicial) അധികാരത്തോടുകൂടി രൂപതാമെത്രാന് ഭരിക്കുന്നു. (CCEO-191:1)
നോക്കൂ വൈദീകസമിതിയില് നിന്നും അനുകൂലമായ തീരുമാനം ഇല്ലെങ്കില്‍ പോലും ഒരു രൂപതാമെത്രാന് ബോദ്ധ്യമാകുന്ന വിഷയത്തില്‍ സ്വതന്ത്രമായി തീരുമാനം എടുക്കാവുന്നതാണെന്നും വ്യക്തമാണ്. പണ്ട് രാജാക്കന്മാര്ക്കുണ്ടായിരുന്നതും ഇന്ന് അമേരിക്കന്‍ പ്രസിഡന്റിനു പോലുമില്ലാത്തതുമായ മുന്‍ പറഞ്ഞ മൂന്ന് അധികാരങ്ങളും ഒരു രൂപതാ മെത്രാനില്‍ ഇന്ന് നിക്ഷിപ്തമാണ്.
അമേരിക്കയിലെ ക്നാനായക്കാരുടെമേല്‍ 1986 ല്‍ ഏര്‍പ്പെടുത്തിയ റിസ്ക്രിപ്റ്റ് CCEO-280:1 പ്രകാരം നിലനില്‍ക്കുന്നതല്ല. സഭാനിയമപ്രകാരം നിലനില്‍ക്കാത്ത റിസ്ക്രിപ്റ്റ് കാട്ടിയാണ് നമ്മെ പീഡിപ്പിച്ചു കൊണ്ടിരിക്കുന്നത്.
ക്നാനായക്കാരെ മറ്റ് സീറോ മലബാറുകാരില് നിന്നും വ്യത്യസ്തമാക്കുന്ന ഘടകങ്ങളെപ്പറ്റി ഫരീദാബാദ് മെത്രാന് അറിയാന്വയ്യാ എന്നുണ്ടോ? ക്നാനായ കത്തോലിക്കര്‍ ലോകത്ത് എവിടെയായാലും ഈ സംവിധാനത്തിന് കീഴില്‍ നിലനില്‍ക്കുന്നതിന് അവകാശമുണ്ട്. 1911-ല്‍ വികാരിയത്തും ഇപ്പോള്‍ അതിരൂപതയുമുള്ളവരാണവര്. മാര്ത്തോമ്മാക്രിസ്ത്യാനികളും ക്നാനായ ക്രിസ്ത്യാനികളും ജോലിതേടിയാണ് ഡല്‍ഹിയിലെത്തിയത്. അല്ലാതെ മിഷന് പ്രവര്‍ത്തനത്തിനല്ല അവര്‍ ഡല്ഹിയിലോട്ടു വന്നത്. വിശ്വാസികള്‍ ഒന്നിച്ചുകൂടുന്നിടത്ത് അജപാലനാവശ്യങ്ങള്‍ നടത്തികൊടുക്കുക എന്നത് സഭയുടെ കടമയാണ്. ക്നാനായ കത്തോലിക്കര്‍ക്ക് പ്രത്യേകം ഒരുമിച്ചു കൂടുന്നതിന് അവകാശമില്ലന്ന് എങ്ങനെ പറയാന്‍ കഴിയും.
ഡല്‍ഹിയില്‍ ക്നാനായക്കാര്‍ക്ക് സ്വതന്ത്ര ഇടവകകളും പ്രവര്‍ത്തനസ്വാതന്ത്ര്യവും ആരുടെയും ഔദാര്യമല്ല, പിന്നെയോ കാനോന്‍ നല്കുന്ന അവകാശമാണത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ഡല്‍ഹി ക്നാനായക്കാര്‍ നിങ്ങളുടെ ഫരീദാബാദ് മെത്രാന് ഒരു മെമ്മോറാണ്ടം നല്‍കണം. അതിനു കിട്ടുന്ന മറുപടിയിലറിയാം നിങ്ങളോടുള്ള മെത്രാന്റെ സമീപനമെന്തെന്ന്. ക്നാനായക്കാരോടു കാട്ടുന്ന അവഗണന ഡല്‍ഹി മെത്രാന്റെ സ്വന്തം തീരുമാനമൊന്നുമല്ല എന്നതാണ് സത്യം. അതിനു പുറകില്‍ സീറോമലബാര്‍ സിനഡിലെ ബുദ്ധിജീവികളായ മെത്രാന്മാരുടെ ഒരു കണ്സോഷ്യംതന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍തന്നെയാണ് അമേരിക്കന്‍ ക്നാനായക്കാരന്റെ മേല്‍ റിസ്ക്രിപ്റ്റ് വാങ്ങിനല്‍കാന്‍ വേണ്ട സൗകര്യങ്ങള്‍ എല്ലാം ചെയ്തുകൊടുത്തിരുന്നത്.
അതിനാല്‍ നിങ്ങള്‍ക്കു ലഭിക്കേണ്ട സഭാപരമായ അവകാശങ്ങള്‍ക്ക് ഉടന്‍ വ്യക്തത ഉണ്ടാക്കിയില്ലെങ്കില്‍ അമേരിക്കയില്‍ പള്ളികള്‍ വാങ്ങിയ ക്നാനായക്കാരെ അവിടുത്തെ മെത്രാനും പരിവാരങ്ങളും (മെത്രാന്മാരുടെ കണ്‍സോഷ്യം) വഞ്ചിച്ചതുപോലെ നിങ്ങളെയും വഞ്ചിക്കും.
1993 കാലഘട്ടത്തില്‍ പേപ്പല്ഡലിഗേറ്റായിരുന്ന മാര്‍ അബ്രാഹം കാട്ടുമന പിതാവിനോട് ആരാധനക്രമപ്രശ്നത്തിലെ അദ്ദേഹത്തിന്റെ നിലപാടിനോട് എതിര്‍പ്പുള്ള ധാരാളം മെത്രാന്മാരും വൈദികരും ഉണ്ടായിരുന്നു. ''പ്രവാചക ശബ്ദം'' എന്നൊരു പ്രസിദ്ധീകരണവും കാട്ടുമനപിതാവിനെ എതിര്‍ക്കുന്നതിനായി ഇറക്കിയിരുന്നു. നാലു വൈദികരായിരുന്നു എഡിറ്റേഴ്സായി ഉണ്ടായിരുന്നത്. അവര്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സാമ്പത്തിക ഉപരോധത്തോടൊപ്പം സഭ്യമല്ലാത്ത ഭാഷയില്‍ ഡലിഗേറ്റിനെ ഉപമിക്കുകയും ചെയ്തിരുന്നു. അതില്‍ ആദ്യത്തെ ആഹ്വാനമിതാണ്.
''നിഷ്ക്രിയത്വം വിട്ട് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് ചെയ്യുക. പാപം പ്രവൃത്തിയാലുള്ളതും ഉപേക്ഷയാലുള്ളതും ഒരുപോലെ പാപമാണ്.''
ഈ ആഹ്വാനം നമുക്കും സ്വീകരിക്കാവുന്നതാണ്. ഇത്തരം ആഹ്വാനങ്ങളെല്ലാം കോട്ടയം ലൂര്‍ദ്പള്ളിയില്‍ നിന്നും ചങ്ങനാശ്ശേരിയില്‍ നിന്നുമാണ് ഇറങ്ങിയിരുന്നത്. അടുത്ത ആഹ്വാനം സിനഡ് ബഹിഷ്ക്കരിക്കാന്‍ വേണ്ടിയുള്ളതാണ്;
''...... വ്യാജന്മാര് കളിയാടുന്ന കാലമാണിത്. കാനോന്ലോയില് നോക്കാന്‍ പറഞ്ഞ് തടിതപ്പാന്‍ ഡലിഗേറ്റിനെ (കാട്ടുമനയെ) അനുവദിക്കാന്‍ പാടില്ല. ഈ കുരങ്ങുകളിപ്പീരിന് വിധേയമായി കഴുതയെ ചുമക്കാതെ, സാധിക്കുന്നില്ലെങ്കില്‍ മാന്യമായി സിനഡില്‍ നിന്നും ഇറങ്ങിപ്പൊരുക.'' (പ്രവാചകശബ്ദം 1993 ലക്കം 1)
ഇതൊന്നും നമുക്ക് വേണ്ട. എന്നാലും നമ്മെ അനുസരണവും സഹിഷ്ണതയും പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കിന്നവരുടെ രണ്ട് പതിറ്റാണ്ടുകള്‍ക്കു മുന്‍പ് വിശുദ്ധവേദികളില് നടത്തിയ തെരുവുനാടകങ്ങള്‍ നമ്മുടെ മനസിലിരിക്കുന്നത് നന്നായിരിക്കും.
പ്രവാചക ശബ്ദത്തില്‍ 4-ാം നമ്പറായി കാണിച്ചിരിക്കുന്ന ആഹ്വാനം ഡല്‍ഹി ക്നാനായക്കാര്‍ക്ക് പരീക്ഷിക്കാവുന്നതാണ്. ആഹ്വാനമിങ്ങനെയാണ്;
''... പ്രശ്നങ്ങള്‍ പരിഹരിക്കുന്നിടംവരെ ആസ്ഥാനമന്ദിരത്തിനുള്ള വിഹിതം നല്‍കാതിരിക്കുക.''
മേജര്‍ ആര്‍ച്ചു ബിഷപ്പിനുള്ള കാക്കനാട്ടെ ആസ്ഥാനമന്ദിരം ഉള്‍പ്പെടെയുള്ള പണികളുടെ സാമ്പത്തിക വിഹിതമാണ് ഇവിടെ സൂചിപ്പിച്ചിരിക്കുക.
മാര്‍പാപ്പായുടെ പ്രതിനിധിയെ കാട്ടുകള്ളന്വീരപ്പന്, കഴുത,മെനേസിസിന്റെ പ്രേതം ബാധിച്ചവന് എന്നൊക്കെയാണ് പ്രസ്തുത ലഘുലേഖകളില്‍ വിശേഷിപ്പിച്ചിരുന്നത്. പൊന്തിഫിക്കല്‍ ഡലിഗേറ്റായ മാര്‍ അബ്രഹാം കാട്ടുമനയ്ക്ക് ഈ കാലയളവില്‍ ഒരു മേജര്‍ ആര്ച്ചുബിഷപ്പിനുള്ള എല്ലാ അധികാരങ്ങളുമുണ്ടായിരിക്കുമെന്ന് ചങ്ങനാശ്ശേരി അതിരൂപതയുടെ വേദപ്രചാരമദ്ധ്യസ്ഥന് 1993 മാര്‍ച്ച് ലക്കം പേജ് 9-ല്‍ പറഞ്ഞിരിക്കുകയും ചെയ്യുന്നു.
പച്ചമരത്തോട് ഇപ്രകാരം ചെയ്താല്‍ ഉണക്കുവാനിട്ടിരിക്കുന്ന ഡല്‍ഹി ക്നാനായ കത്തോലിക്കരായ നിങ്ങളോട് ഇതിലപ്പുറവും ചെയ്തെന്നുവരും.
അതിനാല്‍ നമ്മെ ഭരിപ്പാന്‍ വരുന്ന അധികാരികളുടെ മോഹനവാഗ്ദാനങ്ങളില്‍ കുടുങ്ങാതെ അമേരിക്കന്‍ ക്നാനായ കത്തോലിക്കര്ക്കുണ്ടായിരിക്കുന്ന വഞ്ചനയുടെ ചരിത്രം പഠിക്കുകയും പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്താല്‍ മാത്രമേ നമുക്ക് അബദ്ധങ്ങളില്‍ ചാടാതെ മുന്പോട്ട് നീങ്ങുവാന്‍ കഴിയൂ.
കോടാലി കൈകളായി ഡല്‍ഹിയില്‍ അലയുന്നവരെ സൂക്ഷിക്കുക ജാഗ്രത!!
റ്റോമി ജോസഫ് കല്ലുപുരയ്ക്കല്‍,
ചിങ്ങവനം, കോട്ടയം
ഫോണ്‍: 944 692 4328
Posted by ക്നാനായ വിശേഷങ്ങള്‍ at 1:59
PM