പ്രിയ ക്നാനായ
സഹോദരങ്ങളേ,
വൈക്കം മുഹമ്മദ്
ബഷീറിന്റെ അനശ്വരകഥാപാത്രമായ "എട്ടുകാലി മമ്മൂഞ്ഞ്" കാല്‍നടയായി നോര്‍ത്ത്
അമേരിക്കയുടെ ഏതോ ഒരു കോര്‍ണ്ണറില്‍ നിന്ന് ചികാഗോയെ ലക്ഷ്യമാക്കി
യാത്രയായിരിക്കുന്നു. കൂട്ടത്തില്‍
അനുഗമിക്കുന്ന ഏഴുകടലും താണ്ടി അമേരിക്കന്‍മണ്ണില്‍ കുടിയേറിയ ചില പ്രാവാസ്സി
ക്നാനായ സഹോദരങ്ങള്‍ക്ക് നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്നപോലെയാണ് ഈ
യാത്രയുടെ ഉദ്ദേശം. ചുരുക്കത്തില്‍
ചിക്കാഗോയില്‍ വന്നാല്‍ "അങ്കവും കാണാം താളിയും ഒടിക്കാം."
അറ്റ്ലാന്റിക്ക് മഹാസമുദ്രം നീന്തിക്കടക്കുന്ന മഹായജ്ഞത്തിന് മുന്‍പ് നടക്കുന്ന
ഒരു ചെറു പരീക്ഷണം മാത്രമാണ് ഇത്. മഹത്തായ ഒരു ലക്ഷ്യത്തോടെ നമ്മുടെ ഒരു സഹോദരന്‍റെ
നേതൃത്വത്തില്‍ നടത്തുന്ന ഈ സംരംഭത്തെ നമുക്ക് എല്ലാവര്‍ക്കും ചേര്‍ന്ന്‍ അഭിനന്ദിക്കാം.
കഴിഞ്ഞ ഫെബ്രുവരി
നാലിനാണ് അമേരിക്കയിലെ ഒരു വലിയ സിറ്റിയില്‍ നിന്ന് ലോകം മുഴുവന്‍ " ജോയിന്റ്
വിത്ത്.................. ക്നാനായമക്കള്‍" എന്ന പേരില്‍ അറിയിപ്പ് ഉണ്ടായത്. ചിക്കാഗോ സെന്‍റ് തോമസ്സ് രൂപതാധ്യക്ഷന്‍ മാര്‍
ജേക്കബ് അങ്ങാടിയത്ത് പിതാവിന്‍റെ ഇടയലേഖനത്തെ തുടര്‍ന്ന്‍ ക്നാനായസമൂഹത്തിന്‍റെ
ചിരകാല സ്വപ്നം നേടിയെടുക്കാന്‍ രൂപതാ ആസ്ഥാനത്തേക്ക് അതായത് അരമനയിലേക്ക്
പ്രതിക്ഷേധ ജാഥ നടത്തുന്നു.
"ജോയിന്റ് വിത്ത്.......... ക്നാനായമക്കള്‍" എന്ന പേരില്‍ വന്ന
ഇമെയിലിന്റെ ഉടമ ഇന്ന്‍ KCCNA യുടെ അടുത്ത നേതൃനിരയിലേക്ക്
മല്‍സരിക്കുന്നു. നിരവധി സല്‍ഗുണങ്ങളുടെ നിറകുടമായ ഇദ്ദേഹം തന്‍റെ തട്ടകത്തില്‍
ചെയിത നന്മകള്‍ അവിടെയുള്ളവര്‍ക്ക് ഒട്ടും മറക്കാന്‍ സാധിക്കാത്തതാണ്. തന്‍റെ കഴിവുകളെ
ഒരു സിറ്റിയില്‍ മാത്രം ഒതുക്കി നിര്‍ത്താതെ നോര്‍ത്ത് അമേരിക്കയിലെ സകലര്‍ക്കുമായി
പങ്ക് വയ്ക്കാന്‍ തയ്യാറായ നല്ല മനസ്സിന് നാമെല്ലാം കടപ്പെട്ടിരിക്കുന്നു.
മൂന്ന്‍
പതിറ്റാണ്ടിന്റെ ചതിക്കപ്പെട്ട വേദനയില്‍ കഴിയുന്ന നോര്‍ത്ത് അമേരിക്കന്‍ ക്നാനായ സമൂഹത്തിന്
മേല്‍ വീണ്ടുമൊരു ഇടയലേഖനത്തിലൂടെ ചിക്കാഗോ സെന്‍റ് തോമസ്സ് രൂപതാധ്യക്ഷന്‍ മാര്‍
ജേക്കബ് അങ്ങാടിയത്ത് പിതാവ് കുത്തി നോവിച്ചപ്പോള്‍ (നമ്മുടെ തന്നെ VG യും മൂലക്കാട്ട് പിതാവും ഇതില്‍ പങ്കാളികളായി എന്ന സത്യം നാം
തിരിച്ചറിഞ്ഞു) അമേരിക്ക മുഴുവന്‍ പള്ളികളില്‍ നിന്ന് തന്നെ പ്രതിക്ഷേധ കൊടുങ്കാറ്റ് ഉയര്‍ന്നു. എല്ലാ
പള്ളികളിലും മിഷനുകളിലും അഭിപ്രായ
വ്യത്യാസങ്ങള്‍ മറന്ന് ഏകോദര സഹോദരങ്ങളെപ്പോലെ ക്നാനായക്കാര്‍ ഒന്നിച്ചണിചേര്‍ന്നു.
പള്ളികളില്‍ എല്ലാം സുരക്ഷിതം അസ്സോസ്സിയേഷനില്‍ കൂടി ചിലര്‍ മാത്രം കുരയ്ക്കുന്നു
എന്ന്‍ പറഞ്ഞ് ചിക്കാഗോ രൂപതയെയും കോട്ടയം
രൂപതയെയും പിതാക്കന്മാരെയും കബളിപ്പിച്ചവരുടെ പൊയിമുഖങ്ങള്‍ പിച്ചിചീന്തപ്പെട്ടു. തങ്ങളുടെ
പൈതൃകത്തെ നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലായെന്ന് പ്രതിജ്ഞയെടുത്ത് ക്നാനായമക്കള്‍ ഒന്നിച്ചണിചേര്‍ന്നപ്പോള്‍
അമേരിക്കയുടെ എല്ലാ കോര്‍ണ്ണര്‍കളില്‍ നിന്നും പ്രതിക്ഷേധത്തിന്റെ അലയടികള്‍ ഉയര്‍ന്ന്‍
വലിയൊരു കൊടുങ്കാറ്റായി രൂപംകൊണ്ടു.
നോര്‍ത്ത്
അമേരിക്കന്‍ ക്നാനായ സമൂഹത്തിന്‍റെ അഭിമാനമായ KCCNA
യുടെ
നെടുനായകന്മാര്‍ ഡോക്റ്റര്‍ ഷീന്‍സ്സ് ആകാശാലയുടെയും സിബി വാഴപ്പള്ളിയുടെയും നേതൃത്വത്തില്‍
ഡിസംബര്‍ 27ന് നാഷണല്‍ എക്സിക്കുട്ടിവ് ചേര്‍ന്ന്‍
ചിക്കാഗോ സെന്‍റ് തോമസ്സ് രൂപതാ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്നതുള്‍പ്പെടെയുള്ള
നിരവധി ആക്ഷന്‍ പരിപാടികളെപ്പറ്റി ചര്‍ച്ച ചെയിതു. ഡിസംബര്‍ 20 ന് പള്ളികളില്‍
ഇടയലേഖനം വായിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ വന്ന്‍ ചേര്‍ന്ന നിരവധി
അഭിപ്രായങ്ങളുടെ പ്രതിഫലനമായിരുന്നു KCCNA യുടെ ഡിസംബര്‍ 27ന്‍റെ നാഷണല്‍ എക്സിക്കുട്ടിവ്. ഡിസംബര്‍ 28ന്
ചിക്കാഗോ KCS ന്‍റെ എക്സിക്കുട്ടിവ് ചേര്‍ന്ന്‍
അരമനയിലേക്കുള്ള മാര്‍ച്ച് അടക്കം നിരവധിയായ ഭാവിപരിപാടികള്‍ ആസൂത്രണം ചെയിത് പൊതുയോഗത്തിന്റെ
അംഗീകാരത്തിനായി മാറ്റിവച്ചു. വീണ്ടും ഡിസംബര്‍ 30ന് കമ്മ്യൂണിറ്റി സെന്റെറില്‍
അഞ്ഞൂറിലധികം പേര്‍ ചേര്‍ന്ന പ്രതിക്ഷേധ മീറ്റിങ്ങില്‍ എക്സിക്കുട്ടിവിന്‍റെ
തീരുമാനങ്ങള്‍ വിശകലനം ചെയ്യുകയും അവയെല്ലാം പിതാക്കന്മാരെയും KCCNA എക്സിക്കുട്ടിവിനെയും അറിയിക്കുകയും ചെയിതു. വീണ്ടും
ഫെബ്രുവരി 2ന് ചേര്‍ന്ന വിശേഷാല്‍ പൊതുയോഗത്തില്‍ നിരവധിയായ സമാധാനപരമായ സമരപരിപാടികള്‍ ആസൂത്രണം
ചെയ്യുകയും ഇവ നടപ്പിലാക്കാനായി
സമൂഹത്തിലെ അനുഭവസമ്പന്നരായ വ്യക്തികളെ
പ്രത്യേകമായി തിരഞ്ഞെടുത്തുകൊണ്ട് ആക്ഷന്‍ കമ്മറ്റി രൂപീകരിക്കുകയും ചെയിതു. KCCNA
യുടെ
നേതൃത്വത്തില്‍ മാര്‍ച്ച് മൂന്നിന്‍റെ അരമനയിലേക്കുള്ള പ്രതിക്ഷേധ റാലിക്ക് വേണ്ടി
ഒരുക്കങ്ങള്‍ നടത്തുന്നത് ചിക്കാഗോ KCS ന്‍റെ ഈ ആക്ഷന്‍
കമ്മറ്റിയാണ്.
ക്നാനായ
സമൂഹത്തിന്‍റെ പൊതുനന്മക്കായി, നമ്മുടെ അവകാശങ്ങള്‍ക്കായി
നടത്തുന്ന ഈ റാലിയും മറ്റ് പ്രതിക്ഷേധ പരിപാടികളും KCCNA യുടെ എല്ലാ
അംഗസങ്കടനകളും അവയിലെ പ്രവര്‍ത്തകരും ഒരുപോലെ ആലോചിച്ച് എടുത്ത ഒന്നാണ്. KCCNA ഫെഡറല്‍ സ്വഭാവമുള്ള ഒരു സങ്കടനയായതിനാലും എല്ലാ ക്നാനായ മക്കളുടെയും
പൊതു ആവശ്യമായതിനാലും സകല ബഹുമാനത്തോടും കൂടി എല്ലാവരും KCCNA എന്ന ഫെഡറല്‍ ഓര്‍ഗനൈശേഷന്‍റെ കീഴില്‍ അണിനിരന്ന് ഒരുമയോടെ മാര്‍ച്ച്
മൂന്നിന്‍റെ റാലി വിജയിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ എവിടെ നിന്നോ ഒരു വേറിട്ട
ശബ്ദം കേള്‍ക്കുന്നു. ഇതെല്ലാം എന്‍റെ നേട്ടമെന്ന്
ഇമെയിലിലൂടെ തുടരെ തുടരെ സ്വന്തം പേരിലും തന്‍റെ ഇലക്ഷന്‍ കമ്മറ്റിയുടെ പേരിലും
അറിയിക്കുന്നു. ഇവിടെ ചിക്കാഗോയില്‍
നടക്കുന്നത് ക്നാനായസമൂഹത്തിന്‍റെ പൊതുവായ പരിപാടിയാണ്. ഈ റാലിയെ ഒരു വ്യക്തിയുടെയോ
ഒരു യൂനിറ്റിന്റെയോ പരിപാടിയായി ചിത്രീകരിച്ച് സ്വാര്‍ത്ഥനേട്ടത്തിനായി
ശ്രമിക്കുന്ന കുത്സിത ശ്രമത്തെ തീര്‍ത്തും അപലപിക്കേണ്ടാതാണ്. KCCNA യുടെയും ക്നാനായമക്കളുടെയും വികാരത്തെ വ്രണപ്പെടുത്തുകയും, എല്ലാം ഇപ്പോഴേ എന്‍റെ നേട്ടം എന്ന്‍ കൊട്ടിഘോഷിക്കുകയും
ചെയ്യുന്ന നീക്കങ്ങള്‍ ഒരു സ്ഥാനാര്‍ഥിയില്‍
നിന്ന് തന്നെ ഉണ്ടാകുമ്പോള്‍ ഇത്തരം വ്യക്തിയുടെ KCCNA യുടെ എക്സിക്കുട്ടിവിലേക്കുള്ള
പ്രവേശനം വരുത്തി വയ്ക്കുന്ന അപകടവും നാണക്കേടും നാമെല്ലാം ഓര്‍ത്തിരിക്കുന്നത്
വളരെ നല്ലതാണ്. സ്വാര്‍ഥതയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന ഇന്നത്തെ ലോകത്ത്
എല്ലാവരെയും തുല്ല്യരായി കണ്ടുകൊണ്ടും സഹോദരന്‍റെ വേദന സ്വന്തം വേദനയായി കണ്ടും
എല്ലാ നേട്ടവും നമ്മുടെ നേട്ടമായി കണ്ടും നമുക്ക് ഇനിമുതല്‍ നാമൊന്ന് നമുക്ക്
ഒരൊറ്റ ലക്ഷ്യം എന്ന്‍ പറഞ്ഞ് പ്രാര്‍ഥനയില്‍ അണിചേര്‍ന്ന്‍ മാര്‍ച്ച് മൂന്നിന്‍റെ
ചിക്കാഗോ സെന്‍റ് തോമസ്സ് രൂപതാ അരമനയിലേക്കുള്ള സമാധാനപരമായ പ്രതിക്ഷേധ റാലി
വിജയിപ്പിക്കാം.
സ്നേഹത്തോടെ,
ജയ്മോന്‍
നന്തികാട്ട്