Fwd: Atlanta getting ready to host Knanaya Convention 2014

3 views
Skip to first unread message

Sonny

unread,
Feb 6, 2013, 12:37:10 AM2/6/13
to Sonny J. Poozhikala


Sent from my iPad

Begin forwarded message:

From: mathew abraham <math...@hotmail.com>
Date: February 5, 2013, 11:37:12 PM EST
To: <spo...@gmail.com>
Subject: Atlanta getting ready to host Knanaya Convention 2014


ക്‌നാനായ കണ്‍വന്‍ഷന്‍ 2014 - അറ്റ്‌ലാന്റാ ഒരുങ്ങുന്നു    
Picture
അറ്റ്‌ലാന്റാ: ജനുവരിമാസം ആറാം തീയതി നടന്ന ജനറല്‍ ബോഡിയില്‍ ക്‌നാനായ കണ്‍വന്‍ഷന്‍ 2014 എറ്റെടുത്തു നടത്തുവാനുള്ള എക്‌സിക്യൂട്ടിവ്‌ ബോര്‍ഡിന്റെ തീരുമാനത്തിനു ജനറല്‍ബോഡി പൂര്‍ണ്ണ പിന്തുണനല്‌കിയ സാഹചര്യത്തില്‍ അതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. എക്‌സിക്യുട്ടിവ്‌ ബോര്‍ഡിനോടൊപ്പം തൊമസ്‌ കല്ലിഡാന്തിയില്‍, ജോസ്‌ കാപറമ്പില്‍, സൈമന്‍ ഇല്ലിക്കാട്ടില്‍,
ബെന്നി അത്തിമറ്റത്തില്‍ , ഫിലിപ്പ്‌ ചാക്കചേരില്‍ എന്നിവരടങ്ങിയ പത്തംഗ കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചു.

നോര്‍ത്തമേരിക്കയിലെ നല്ലവരായ എല്ലാ ക്‌നാനായ മക്കളുടെയും സഹകരണവും പിന്തുണയും അറ്റ്‌ലാന്റയിലെ ക്‌നാനായക്കാര്‍ അഭ്യര്‍ത്ഥിക്കുന്നു. വരുന്ന നാഷനല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ ഇതുവരെ ക്‌നാനായ കണ്‍വന്‍ഷന്‍ നടക്കാത്ത എല്ലാവിധ സൗൗര്യങ്ങളുംതികഞ്ഞ, സൗകര്യപ്രദമായ, അറ്റ്‌ലാന്റയുടെ സാധ്യതൗള്‍ പരിഗണിക്കപ്പെടേണ്ടതാണെന്ന്‌ അറ്റ്‌ലാന്റയിലെ ക്‌്‌നാനായ മക്കള്‍ കരുതുന്നു, അന്‍പതോളം കുടുംബങ്ങള്‍ ഇതിനോടൗം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുവാന്‍ പ്രതിജ്‌ഞാ ബദ്ധരായിക്കഴിഞ്ഞു.

നോര്‍ത്തമേരിക്കയുടെ പലകോണില്‍നിന്നും പരക്കെ അറ്റ്‌ലാന്റായില്‍ അടുത്ത കണ്‍വന്‍ഷന്‍ നടക്കുന്നതു സൗകര്യപ്രദമാണെന്ന്‌ വിവിധ തലങ്ങളില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്‌. അമേരിക്കയുടെ തന്നെ മദ്ധ്യഭാഗത്തുള്ള നഗരമെന്നനിലയില്‍ യാത്രാസൗകര്യത്തിന്റെ കാര്യത്തിലും വിപുലമായ സൗകര്യങ്ങളോടുകൂടിയ കണ്‍വെന്‍ഷന്‍ സൈറ്റുകളുടെ കാര്യത്തിലും പഞ്ചനക്ഷത്രസൗകര്യങ്ങളുള്ള ഹോട്ടലുകളുടെ കാര്യത്തിലും മേന്മയുള്ള ഭക്ഷണം കുറഞ്ഞനിരക്കില്‍ ലഭിക്കുന്ന കാര്യത്തിലുമെല്ലാം അറ്റ്‌ലാന്റ ഒന്നാം സ്‌ഥാനത്താണെന്നകാര്യത്തില്‍ സംശയമില്ല. ഒളിമ്പിക്‌സ്‌ തന്നെ നടക്കാമെങ്കില്‍ പിന്നെ നല്ലൊരു ക്‌നാനായ മാമാങ്കവും നടത്താമെന്ന ആത്മവിശ്വാസത്തിലാണൂ കമ്മിറ്റിയംഗങ്ങള്‍.

atlantaconvention1.pdf
Reply all
Reply to author
Forward
0 new messages