അധികാര വികേന്ദ്രീകരണം: കേരളത്തിന് വീണ്ടും കേന്ദ്ര പുരസ്കാ

5 views
Skip to first unread message

Jawahar dreams

unread,
Apr 2, 2011, 2:35:15 AM4/2/11
to dreams-network, sar...@googlegroups.com
പുരോഗമനപരമായ രീതിയില്‍ അധികാര വികേന്ദ്രീകരണം സുസ്ഥിരമായി നടപ്പാക്കിയതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ 2010-11ലെ അവാര്‍ഡ് കേരളത്തിന്. മൂന്നു കോടി രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ദേശീയ പഞ്ചായത്ത് ദിനമായ 24ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പാലോളി മുഹമ്മദ്കുട്ടി അവാര്‍ഡ് ഏറ്റുവാങ്ങും. കേന്ദ്രസര്‍ക്കാരില്‍നിന്നും കേരളത്തിന് ലഭിച്ച നിരവധി അവാര്‍ഡുകളില്‍ ഒടുവിലത്തേതാണിത്. കേന്ദ്രസര്‍ക്കാരില്‍നിന്നും വിവിധ ദേശീയ അന്തര്‍ദേശീയ ഏജന്‍സികളില്‍നിന്നുമായി 25ലേറെ അവാര്‍ഡുകളാണ് അഞ്ചുവര്‍ഷത്തിനിടെ എല്‍ഡിഎഫ് സര്‍ക്കാരിന് ലഭിച്ചത്. അധികാര വികേന്ദ്രീകരണത്തിനുള്ള അവാര്‍ഡ് തുടര്‍ച്ചായായി രണ്ടാം തവണയാണ് കേരളത്തിനു ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങില്‍നിന്നാണ് മന്ത്രി പാലോളി മുഹമ്മദ്കുട്ടി അവാര്‍ഡ് ഏറ്റുവാങ്ങിയത്. 2.50 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം അവാര്‍ഡ് തുകയായി ലഭിച്ചത്. കേരളത്തിലെ പഞ്ചായത്ത്രാജ് സംവിധാനത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും അവാര്‍ഡ് തുക വിനിയോഗിക്കാം. അവാര്‍ഡ് കേരളത്തിനു വീണ്ടും ലഭിച്ചതില്‍ മന്ത്രി പാലോളി മുഹമ്മദ്കുട്ടി സന്തുഷ്ടി രേഖപ്പെടുത്തി. അധികാര വികേന്ദ്രീകരണം സ്ഥായിയാക്കുന്നതിന് അനവരതം പ്രയത്നിച്ചതിനുള്ള സമ്മാനമാണ് അവാര്‍ഡെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. നേട്ടത്തിനു പിന്നില്‍ പ്രയത്നിച്ച തദ്ദേശസ്ഥാപന സാരഥികളെയും ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന അവാര്‍ഡ്ദാന ചടങ്ങില്‍ കേരളത്തില്‍നിന്ന് നാല് ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാരും എട്ടു ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും 13 പഞ്ചായത്ത് പ്രസിഡന്റുമാരും പങ്കെടുക്കും.
---------------
JAWAHAR K MANJERI

Al Jubail - SAUDI ARABIA
---------------------------------
Please Visit:
http://sardram.blogspot.com
http://yuvadhara.wordpress.com

Reply all
Reply to author
Forward
0 new messages