പ്രധാന മന്ത്രി കേരള മുഖ്യ മന്ത്രിക്കു അയച്ച കത്ത് .

3 views
Skip to first unread message

Jawahar dreams

unread,
Apr 26, 2011, 1:12:52 AM4/26/11
to sar...@googlegroups.com, dreams-network
പ്രധാന മന്ത്രി കേരള മുഖ്യ മന്ത്രിക്കു അയച്ച കത്ത് .
--------------------------------------------------------------

ബഹുമാനപെട്ട കേരള മുഖ്യ മന്ത്രി ,
എന്‍ഡോ സള്‍ഫാന്‍ വിഷയത്തില്‍ താങ്കള്‍ ചുമതലപെടുത്തിയ സര്‍വകക്ഷി സംഘം എന്നെ വന്നു കണ്ടിരുന്നു . അവര്‍ കൊണ്ടുവന്ന എല്ലാ റിപ്പോര്‍ട്ടുകളും ഞാന്‍ വിശദമായി പരിശോധിച്ചു , ബോധ്യപെട്ടു . എന്‍ഡോ സള്‍ഫാന്‍ നിരോധിക്കണമെന്ന കാര്യത്തില്‍ ഞാനും യോജിക്കുന്നു , എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചിലവഴിച്ച ഭീമമായ തുക സംഭാവന ആയി നല്‍കിയ കമ്പനികള്‍ക്കെതിരെ ഇത്തരം ഒരു നിലപാട് എടുക്കാന്‍ സാധിക്കില്ല , എന്നാണ് മാഡവും മറ്റ് ഭാരവാഹികളും പറയുന്നത് . നിങ്ങള്‍ക്കറിയാമല്ലോ ഞാന്‍ വെറുമൊരു പേരുകാരന്‍ മാത്രം , ഭരണമോക്കെ വേറെ ഉള്ളവര്‍ അല്ലെ നടത്തുന്നത് .
അതു മാത്രവുമല്ല നിങ്ങളുടെ സര്‍വകക്ഷി സംഘത്തിന്റെ പേരില്‍ എന്തെങ്കിലും അനുകൂല തീരുമാനം എടുത്താല്‍ എന്‍റെ കസേര തെറിപ്പിക്കുമെന്നാണ് അവിടുത്തെ കോണ്‍ഗ്രസ്‌ നേതാക്കന്മാരുടെ ഭീഷണി . നിങ്ങടെ ഗേവണ്‍മെന്റിന് നല്ല ഭരണത്തിനുള്ള പല അവാര്‍ഡുകളും കൊടുത്തത് അവരെ ചൊടിപ്പിച്ചിരിക്കുകയാണ് , അതിനു കൂടെ ഇതും അന്ഗീകരിച്ചാല്‍ അവര്‍ക്ക് അവിടെ ജീവിക്കാന്‍ ആവില്ല എന്നാണ് പറയുന്നത് . അതുകൊണ്ട് ഞങ്ങടെ കേരള പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അവര്‍ ഇങ്ങോട്ട് വരുന്നുണ്ട് അതിനു ശേഷം മതി തീരുമാനം എന്നാണ് പറഞ്ഞിരിക്കുന്നത് .
നിങ്ങടെ കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്ര മന്ത്രിയും ഈ ആവശ്യം ഇതുവരെ ശക്തമായി ഉന്നയിച്ചിട്ടില്ല എന്നുള്ള കാര്യവും പ്രസക്തമാണ് , കേരളത്തിന്‍റെ കാര്യത്തില്‍ അവര്‍ക്ക് ഇല്ലാത്ത താത്പര്യം പഞ്ചാബുകാരനായ എനിക്കോ മഹാരാഷ്ട്രക്കാരനായ പവാറിനോ കാണിക്കേണ്ട ആവശ്യമുണ്ടോ സഖാവേ . അതുകൊണ്ട് താങ്കള്‍ ഞങ്ങടെ കുഞ്ഞൂഞ്ഞിനെയും , രമേഷിനെയും ഇങ്ങു പറഞ്ഞു വിട് അപ്പോള്‍ നോക്കാം . ചുളുവില്‍ നിങ്ങള്‍ ഇതിന്റെ ക്രെഡിറ്റ്‌ അടിക്കണ്ട .

സ്നേഹപൂര്‍വ്വം
പ്രധാന മന്ത്രി

---------------
JAWAHAR K MANJERI

Al Jubail - SAUDI ARABIA
---------------------------------
Please Visit:
http://sardram.blogspot.com
http://yuvadhara.wordpress.com

Reply all
Reply to author
Forward
0 new messages