ഒസാമ ബിന്‍ ലാദന്‍റെ മരണവും അമേരിക്കയുടെ...

13 views
Skip to first unread message

Jawahar dreams

unread,
May 2, 2011, 9:14:31 AM5/2/11
to sar...@googlegroups.com
ഒസാമ എന്ന ഭീകരന്‍ വധിക്കപെടുക എന്നത് ലോക ജനതയെ സംബന്ധിച്ചിടത്തോളം സന്തോഷം പകരുന്ന വാര്‍ത്ത‍ തന്നെ . ആയിരകണക്കിന് നിരപരാധികളെ എന്തിന്റെ പേരില്‍ ആയാലും കൊന്നു ഒടുക്കിയതിനെ ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല . സാധാരണക്കാരായ ജനങ്ങളെ ആയുധങ്ങള്‍ നല്‍കി നിര്‍ബന്ധിത തീവ്രവാദ പരിശീലനം നല്‍കി ലോക സുരക്ഷയ്ക്ക് തന്നെ ഭീഷണി ഉയര്‍ത്തി വിട്ട ഒസാമ ബിന്‍ ലാദന്‍ എന്ന തീവ്രവാദി നേതാവ് ഈ വിധം ഒരു അന്ത്യം അര്‍ഹിക്കുന്നു .
അതേസമയം അതിന്റെ മറുവശത്ത് ഉയര്‍ന്നു വരുന്ന ചില ചോദ്യങ്ങള്‍ ഉണ്ട് ? അതിനു മറുപടി പറയാന്‍ അമേരിക്കയ്ക്ക് ബാധ്യത ഉണ്ട് .ഒസാമ ബിന്‍ ലാദന്‍ എന്ന തീവ്രവാദി നേതാവിനെ ഈ വിധത്തില്‍ വളര്‍ന്നു വരാന്‍ നിര്‍ലോഭ സഹായം ചെയ്തു കൊടുത്തത് ആര് ? ലോകരാജ്യങ്ങളില്‍ അശാന്തി വളര്‍ത്താന്‍ തീവ്രവാദത്തെ പരോക്ഷമായി പ്രോത്സാഹനം ചെയ്യുക എന്നത് തീവ്രവാദം പോലെ തന്നെ കുറ്റകരമല്ലേ. അപ്പോള്‍ അതിന്റെ ഉത്തരവാദത്തില്‍ നിന്നു അമേരിക്ക എങ്ങിനെ ഒഴിഞ്ഞു മാറും ?
അമേരിക്കയുടെ പിണിയാളുകള്‍ ആയ പാകിസ്താനില്‍ ലാദന്‍ ഇത്രയും നാളും സുരക്ഷിതന്നായി കഴിഞ്ഞിട്ടും പാകിസ്താനെ വെള്ളപൂശാനുള്ള അമേരിക്കന്‍ ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കുക തന്നെ വേണം .

ബിന്‍ ലാദന്‍ നിരപരാധികളായ ആളുകളെ കൊന്നൊടുക്കി എന്ന് വിലപിക്കുന്ന അമേരിക്കാ , അത് തന്നെ അല്ലേ നിങ്ങള്‍ ഇറാഖിലും , അഫ്ഗാനിസ്ഥാനിലും ചെയ്തു കൊണ്ടിരിക്കുന്നത് . അപ്പോള്‍ ബിന്‍ ലാദന് കിട്ടിയ അതെ വിധി തന്നെ നിങ്ങളും അര്‍ഹിക്കുന്നില്ലേ .
അഫ്ഗാനിസ്ഥാനിലെ നിങ്ങളുടെ കൂട്ടകുരുതി എന്തിന് വേണ്ടി ആയിരുന്നു ? നിങ്ങളുടെ തണലില്‍ വളര്‍ന്നു വലുതായി , അവസാനം നിങ്ങള്ക്ക് തന്നെ തലേദന ആയി മാറിയ ലാദനെ വിചാരണയ്ക്കായി വിട്ടു കിട്ടണമെന്ന ആവശ്യം അഫ്ഗാനിസ്ഥാന്‍ ഭരണകൂടം തള്ളിയതല്ലേ , മനുഷ്യത്വരഹിതമായ കൂടകൊലയ്ക്ക് ന്യായീകരണമായി നിങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത് . അപ്പോള്‍ ഒരു ചോദ്യം ഞങ്ങള്‍ ഭാരതീയര്‍ ചോദിച്ചോട്ടെ ഇതേ ആവശ്യം അല്ലേ ഇപ്പോള്‍ ഇന്ത്യ നിങ്ങളുടെ മുന്‍പില്‍ വച്ചിരിക്കുന്നതും നിങ്ങള്‍ നിരസിച്ചതും . ഇന്ത്യയിലെ മണ്ണില്‍ ഭീകര ആക്രമണം നടത്താന്‍ ആസൂത്രണം നടത്തിയ ഹെട്ലിയെ വിട്ടു കിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം നിഷേധിച്ചു കൊണ്ടു അമേരിക്ക പറഞ്ഞ വാദം ഹെട്ലി അമേരികയുടെ മണ്ണില്‍ നിന്നു തീവ്രവാദ പദ്ധതികള്‍ ആസൂത്രണം ചെയ്തത് കൊണ്ടു അയാളെ വിട്ടു നല്‍കാന്‍ ആവില്ല എന്നാണ് . അങ്ങിനെയെങ്കില്‍ അന്ന് അഫ്ഗാനിസ്ഥാന്‍ പറഞ്ഞ വാദവും ശരിയല്ലേ ? അഫ്ഗാന്‍ മണ്ണില്‍ നിന്നു തീവ്രവാദം നടത്തുന്ന ലാദനെ എങ്ങിനെ അമേരിക്കയ്ക്ക് കൈമാറും . അപ്പോള്‍ അവിടെ നടത്തുന്ന കൂട്ടകൊലയ്ക്ക് ,അമേരിക്കാ നിങ്ങള്‍ ഉത്തരവാദിയാണ്‌ .
ഒബാമയും , ഒസാമയും ഒരേ നാണയത്തിന്റെ രണ്ടു മുഖങ്ങള്‍ മാത്രം.
അമേരിക്കയും , അല്‍ഖയ്ടയും മനുഷ്യ കുരുതി നടത്തുന്ന ഭീകര മുഖങ്ങള്‍ തന്നെ.
കടപ്പാട്: ബിനു കേശവന്‍
Reply all
Reply to author
Forward
0 new messages