കല്‍പ്പറ്റ: ജില്ലയിലെ യുഡിഎഫിലുള്ള നിര്‍ജീവത ഒഴിവാക്കാനും സംസ്ഥാന നേതൃത്വം ഇടപെട്ട് കേന്ദ്രമന്ത്രി എ കെ ആന്റണിയെതന്നെ കൊണ്ടുവന്നിട്ടും അണികള്‍ വിട്ടുനിന്നു. സംസ്ഥാനത്തെ യുഡിഎഫിന് പ്രചാരണത്തിന് ഇറക്കാന്‍ ലഭിക്കാവുന്ന ഉയര്‍ന്ന നേതാവായിട്ടും ആന്റണിയുടെ പരിപാടിയില്‍ പങ്കെടുത്തത് മുന്നൂറില്‍ താഴെ ആളുകള്‍ മാത്രം. ജില്ലയില്‍ മൂന്നിടത്തായി നടന്ന പൊതുയോഗങ്ങളില്‍ സംസാരിച്ച ആന്റണിയാകട്ടെ മര്‍മപ്രധാന വിഷയങ്ങള്‍ പരാമര്‍ശിച്ചതുമില്ല. സംസ്ഥാന നേതാക്കളായ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രിസഡന്റ് രമേശ് ചെന്നിത്തലയും കഴിഞ്ഞദിവസമാണ് ഒരുമിച്ച് ജില്ലയിലെത്തിയത്.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാരെന്ന തര്‍ക്കം നിലനില്‍ക്കുന്നതിനിടയില്‍ ഒരുമിച്ച് പത്രക്കാരെ കണ്ടെങ്കിലും അണികളും ജനങ്ങളും അതേറ്റെടുത്തില്ല. നേതാവ് ആരായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍തന്നെ ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കും അത് സമ്മതിക്കേണ്ടവിന്നു. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും വയനാട്ടില്‍ യുഡിഎഫിനുവേണ്ടി പ്രചാരണം നടത്തുന്നതിീനിടയിലാണ് വയനാട്ടുകാരനായ മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ കെ കെ രാമചന്ദ്രന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തി ഇരുദേതാക്കള്‍ക്കുമെതിരെ അഴിമതിയാരോപണം ഉന്നയിച്ചത്.
നേതാക്കളുടെ സാന്നിധ്യം അല്‍പമെങ്കിലും മെച്ചമുണ്ടാക്കിയെങ്കില്‍ രാമചന്ദ്രന്‍ പൊട്ടിച്ച വെടിയില്‍ അതും ഇല്ലാതായി. തുടര്‍ന്നാണ് ആന്റണിയെ കൊണ്ടുവരാന്‍ നേതൃത്വം തുനിഞ്ഞത്. അതും പരാജയപ്പെട്ട സ്ഥിതിയിലായി ജില്ലയിലെ യുഡിഎഫ്. കെ കെ രാമചന്ദ്രനെ ഒതുക്കുന്നതില്‍ നേതൃത്വം തുടരുന്ന സമീപനവും അണികളുടെ എതിര്‍പ്പിനുപിന്നിലുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രാവിലെ മാനന്തവാടിയിലായിരുന്നു ആന്റണിയുടെ തുടക്കം. കേന്ദ്രപ്രതിരോധ മന്ത്രിയും കോൺഗ്രസ് പ്രവര്‍ത്തകസമിതിയംഗവുമായ ആന്റണിയുടെ വരവ് മന്ദത ബാധിച്ച മാനന്തവാടിയിലെ യുഡിഎഫ് പ്രചാരണരംഗത്ത് മാറ്റം വരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന നേതാക്കള്‍ക്ക് പക്ഷേ തെറ്റി. അഞ്ഞൂറില്‍താഴെ പേരാണ് ആന്റണിയുടെ പൊതുയോഗത്തിന് എത്തിയത്. ഘടകകക്ഷിയായ സിഎംപി വിട്ടുനില്‍ക്കുകയുംചെയ്തു.
ആന്റണി വന്നിട്ടും ഫലം കാണാത്തതിനാല്‍ ഇനി രാഹുല്‍ഗാന്ധിയെ കിട്ടുമോയെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെയും ചില നേതാക്കളുടെയും ശ്രമം. മാനന്തവാടിയില്‍ മത്സരിക്കാന്‍ കോഗ്രസ്സില്‍ താല്‍പര്യമുള്ളവര്‍ ുണ്ടായിട്ടും അറിയപ്പെടാത്തയാളെ സ്ഥാനാര്‍ഥിയാക്കിയത് രാഹുലിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണെന്നാണ് പ്രചാരണം. ബത്തേരിയിലും കല്‍പ്പറ്റയിലും ഇരുന്നൂറ്റമ്പതോളംപേരാണ് സ്വീകരണത്തിനെത്തിയത്. നേതാക്കള്‍ നിറഞ്ഞുനിന്ന വേദിയായിരുന്നുവെങ്കിലും കേള്‍ക്കാന്‍ ആളുകളില്ലാത്തത് നേതൃത്വത്തെ അലട്ടി. രണ്ടിടത്തും പൊലീസുകാരാണ് കൂടുതല്‍. കെ കെ രാമചന്ദ്രന് മികച്ച സ്വാധീനമുള്ള മണ്ഡലങ്ങളാണ് രണ്ടും. കല്‍പ്പറ്റയിലാകട്ടെ ഐ ഗ്രൂപ്പ് അമര്‍ഷത്തിലുമാണ്. ആന്റണിയും മുല്ലപ്പള്ളി രാമചന്ദ്രനും എം വി ശ്രേയാംസ്കുമാറിനെ പ്രശംസകൊണ്ട് മൂടിയെങ്കിലും അണികള്‍ക്ക് അത് ദഹിച്ചിട്ടില്ല.
യോഗത്തിനാളില്ല; പ്രസംഗം ഒഴിവാക്കി വയലാര്‍ രവി സ്ഥലംവിട്ടുചാവക്കാട്: കേന്ദ്രമന്ത്രി വയലാര്‍ രവി പങ്കെടുത്ത യുഡിഎഫ് ഗുരുവായൂര്‍ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് പൊതുയോഗത്തിന് പ്രവര്‍ത്തകരെത്തിയില്ല, ക്ഷുഭിതനായ വയലാര്‍ രവി പ്രസംഗം രണ്ട് മിനിറ്റിലൊതുക്കി സ്ഥലംവിട്ടു. കേന്ദ്രമന്ത്രിയും കോഗ്രസിന്റെ സീനിയര്‍ നേതാവുമായ വയലാര്‍ രവിയുടെ യോഗത്തില്‍ എട്ടു നേതാക്കളും ഏഴുപ്രവര്‍ത്തകരും മാത്രമാണെത്തിയത്. ശനിയാഴ്ച വൈകിട്ട് അഞ്ചിന് നിശ്ചയിച്ച യോഗത്തിന് 5.50ഓടെയാണ് വയലാര്‍ രവി എത്തിയത്. ചാവക്കാട് ടൌണിലായിരുന്നു യോഗം. യുഡിഎഫ് നേതാക്കളായ പി കെ അബ്ദുറഹ്മാന്‍ ഹാജി, ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് റഷീദ്, ഫിറോസ് വി തൈപ്പറമ്പില്‍, ഹാറൂ റഷീദ്, പി വി അഷ്റഫ് അലി, എന്നിവരും മൂന്ന് മണ്ഡലം നേതാക്കളുമാണ് വേദിയിലുണ്ടായിരുന്നത്.
യോഗസ്ഥലത്ത് ആള്‍ക്കൂട്ടം കാണാതായപ്പോള്‍ സ്ഥലം തെറ്റിയെന്ന് സംശയിച്ച വയലാര്‍ രവി 'യോഗസ്ഥലം' ഇത് തന്നെയോ എന്ന് തിരക്കി. ഇവിടെ തന്നെയാണ് യോഗം എന്നറിഞ്ഞപ്പോള്‍ കാറില്‍ നിന്നിറങ്ങാതെ വന്ന വഴി മടങ്ങാന്‍ തുടങ്ങി. ഇത് കണ്ട് അബ്ദുറഹ്മാന്‍ ഹാജിയടക്കമുള്ള നേതാക്കള്‍ കാലില്‍ വീണാണ് രവിയെ ഒരു വിധം വേദിയില്‍ എത്തിച്ചത്.
ഇതിനിടെ ഒരു സംഘമാളുകള്‍ കാറുമെടുത്ത് ആളെ കൂട്ടാനും പുറപ്പെട്ടതോടെ സദസ്സ് വീണ്ടും ചുരുങ്ങി. സഹികെട്ട രവി രണ്ട് മിനുട്ട് മാത്രമാണ് സംസാരിച്ചത്. 'അച്യുതാനന്ദന്‍ സര്‍ക്കാരിനെ താഴെ ഇറക്കണം' എന്ന് ആരോടെന്നില്ലാതെ പറഞ്ഞ് പ്രസംഗമവസാനിപ്പിച്ചപ്പോള്‍ സമീപത്തെ കടകളിലുള്ളവര്‍ക്ക് ചിരിയടക്കാനായില്ല.
കാറുമായി പോയവര്‍ എവിടെ നിന്നോ പത്തിരുപത്പേരുമായി എത്തിയപ്പോഴേക്കും വയലാര്‍ രവി സ്ഥലം വിട്ടിരുന്നു. സ്ഥാനാര്‍ഥിനിര്‍ണയത്തിലെ പടലപ്പിണക്കങ്ങള്‍ ഇനിയും കെട്ടടങ്ങാത്ത ഗുരുവായൂരില്‍ രവിയുടെ യോഗം പൊളിഞ്ഞ സംഭവം പുതിയ തര്‍ക്കത്തിനിടയാക്കിയിട്ടുണ്ട്.
യൂത്ത് കോണ്‍. കണ്‍വന്‍ഷന് കൊണ്ടുവന്നവര്‍ക്ക് കൂലി നല്‍കിയില്ല; ഓഡിറ്റോറിയത്തില്‍ സംഘര്ഷംകൊല്ലം: യുഡിഎഫ് സ്ഥാനാര്‍ഥി കെ സി രാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് ബ്ളോക്ക് കണ്‍വന്‍ഷനില്‍ സംഘര്‍ഷം. കൂലി വാഗ്ദാനം നല്‍കി കണ്‍വന്‍ഷന് കൊണ്ടുവന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒടുവില്‍ പണം കിട്ടാതെവന്നതോടെയാണ് പ്രശ്നമുണ്ടാക്കിയത്. വാക്കേറ്റവും തെറിവിളിയും കൈയേറ്റത്തിന്റെ വക്കിലെത്തിയതോടെ നേതാക്കള്‍ പണം നല്‍കി പ്രശ്നം പരിഹരിച്ചു.
തേവള്ളി ജലദര്‍ശിനി ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് കണ്‍വന്‍ഷന്‍ വിളിച്ചത്. കെ സി വേണുഗോപാലാണ് ഉദ്ഘാടനംചെയ്തത്. കണ്‍വന്‍ഷന്‍ കഴിഞ്ഞ് ഉദ്ഘാടകന്‍ കാറില്‍കയറി പോയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. 150 രൂപ നല്‍കുമെന്ന വാഗ്ദാനം വിശ്വസിച്ചെത്തിയ ഓട്ടോറിക്ഷ തൊഴിലാളികളാണ് ആദ്യം പ്രശ്നമുണ്ടാക്കിയത്. കണ്‍വന്‍ഷന്റെ സംഘാടകന്‍ നിയോജകമണ്ഡലം പ്രസിഡന്റ് പനയം സജീവിനോട് തൊഴിലാളികള്‍ കൂലി ആവശ്യപ്പെട്ടു. ഇപ്പോള്‍ പണമില്ല പിന്നീട് തരാമെന്ന് പറഞ്ഞതോടെ തൊഴിലാളികള്‍ ക്ഷുഭിതരായി. ഇതിനിടെ മറ്റൊരു സംഘാടകനായ പാര്‍ലമെന്റ് പ്രസിഡന്റ് സഞ്ജീവ്കുമാര്‍ മുങ്ങി.
യൂണിഫോമില്‍ ജോലിക്കു പോകാനിറങ്ങിയ തൊഴിലാളികളെയാണ് ഒരുദിവസത്തെ കൂലി നല്‍കാമെന്നുപറഞ്ഞ് കൊണ്ടുവന്നത്. തെറിവിളിയും ഉന്തും തള്ളുമായതോടെ ഓഡിറ്റോയത്തിലെ വാച്ചറെത്തി എല്ലാവരും പുറത്തുപോകണമെന്നും അല്ലെങ്കില്‍ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല. ഇതിനിടെ പനയം സജീവ് ഫോണില്‍ പലരോടും പണം ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഒടുവില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എ കെ ഹഫീസ് എത്തി 150 രൂപ വീതം വിതരണംചെയ്തു.
---------------
JAWAHAR K MANJERIAl Jubail - SAUDI ARABIA
---------------------------------
Please Visit:
http://sardram.blogspot.com
http://yuvadhara.wordpress.com