കുത്തക വര്‍ഗ്ഗത്തിന്റെ ദല്ലാള്‍പണി ചെയ്യുന്നവര്‍ക്കെതിരെ ജനങ്ങള്‍ ഉണരുന്ന കാലം വിദൂരമല്ല.
--------------------------------------
മനുഷ്യന്റെ
ആവാസ വ്യവസ്ഥിതിക്ക് അനുയോജ്യം അല്ലാത്ത, ജീവിതം ഒരു ദുരന്തം ആക്കി
തീര്‍ക്കുന്ന കൊടുംവിഷമാണെന്ന് അനുഭവങ്ങളിലൂടെ തെളിഞ്ഞ എന്‍ഡോസള്‍ഫാന്‍
എന്ന വിഷകീടനാശിനി നിരോധിക്കണം എന്ന് ആവശ്യപ്പെടുന്നതില്‍ തീര്‍ച്ചയായും
രാഷ്ട്രീയം ഉണ്ട്. അത് ജനപക്ഷ രാഷ്ട്രീയം ആണ്. അല്ലാതെ കേവലം കൊടി അടയാളം
കൊണ്ട് നിര്‍വ്വചിക്കാവുന്ന കക്ഷി രാഷ്ട്രീയം അല്ല.
ദുരിതങ്ങളും
ദുരന്തങ്ങളും ഏറ്റു വാങ്ങി ഭൂമിയിലെ ഏറ്റവും അവഗണിക്കപ്പെട്ട ഇരകളായി
ജീവിക്കേണ്ടി വരുന്ന സ്വന്തം രാജ്യത്തെ പൌരന്മാരുടെ രോദനം കേള്‍ക്കുവാന്‍,
അതിനു പരിഹാരം കാണുവാന്‍ സന്മനസ്സും സന്നദ്ധതയും ഉള്ളവര്‍ ആയിരിക്കണം
നമ്മുടെ ഭരണാധികാരികള്‍ . അത്തരക്കാര്‍ ആണ് ജാനധിപത്യത്തിന്റെ
ശ്രീകോവിലില്‍ ജനങ്ങളുടെ പ്രതിനിധികള്‍ ആയി തെരഞ്ഞെടുക്കപ്പെടേണ്ടത്.
അല്ലാതെ കുത്തക വര്‍ഗ്ഗത്തിന്റെ ദല്ലാള്‍ പണി നടത്തുവാന്‍ അച്ചാരം
വാങ്ങിയവര്‍ ജനപ്രതിനിധികളും ഭരണാധികാരികളും ആവുന്നത് നമ്മുടെ
ജനാധിപത്യത്തിന്റെ ദുരന്തം ആയിരിക്കും. അതാണ് കേന്ദ്ര സര്‍ക്കാരിന്റെ
ധിക്കാരപരമായ നിലപാടിലൂടെ നാം ഇന്ന് കാണുന്നത്.
ഞങ്ങള്‍ക്ക് അറിയാം ഈ
വിഷകീടനാശിനി ഏറ്റവും കൂടുതല്‍ ഉല്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യ ആണെന്ന്.
മരണത്തിന്റെ കച്ചവടക്കാരായ കുത്തക വര്‍ഗ്ഗത്തിന്റെ താല്പര്യങ്ങള്‍ക്ക്
വിധേയം ആയി രാജ്യം ഭരിക്കുന്ന വര്‍ഗ്ഗങ്ങള്‍ അധികാര സോപാനത്തില്‍ ഇരുന്നു
വിലസുന്നു എന്നതില്‍ ഞങ്ങള്‍ക്ക് രോഷം ഉണ്ട്. ഏറെ കാലം ജനശബ്ദം അവഗണിച്ചു,
ജനങളുടെ രോദനം കേട്ടില്ലെന്നു നടിച്ചു നിങ്ങള്ക്ക് അധികാരത്തില്‍
തുടരുവാന്‍ സാധിക്കില്ലെന്ന് ഞങ്ങള്‍ക്ക് അറിയാം. നിങ്ങള്‍ക്ക് എതിരെ
ജനങ്ങള്‍ ഉണരുന്ന കാലം വിദൂരമല്ല.
എന്‍ഡോസള്‍ഫാന്‍ എന്ന കൊടും
വിഷത്തെ ഇന്ത്യമുഴുവന്‍ നിരോധിക്കണം എന്നാണ് അതിന്റെ ദുരന്തഫലങ്ങള്‍
അനുഭവിക്കുകയും കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്ത മനസാക്ഷിയുള്ള
മനുഷ്യര്‍ ആവശ്യപ്പെടുന്നത്. മാത്രമല്ല ലോകത്തെ ഒട്ടു മിക്ക രാജ്യങ്ങളും
എന്‍ഡോസള്‍ഫാന്‍ നിരോധിക്കുവാനുള്ള നിലപാട് സ്വീകരിക്കുമ്പോള് , അത്
സംബന്ധമായ ഒരു അന്താരാഷ്‌ട്ര സമ്മേളനം നടക്കുമ്പോള്‍ ഇന്ത്യ
എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് അനുകൂലമായ നിലപാട് ശക്തമായി കൈകൊള്ളണമെന്നാണ്
ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ജനശബ്ദത്തെ ധിക്കരിക്കുവാന്‍ ആണ് കേന്ദ്ര
സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ , കുത്തക വര്‍ഗ്ഗത്തിന്റെ
ദല്ലാള്‍പണി തുടരുവാന്‍ ആണ് ഭാവമെങ്കില്‍ വരാനിരിക്കുന്ന നാളുകളില്‍
ജനരോഷത്തിന്റെ കൊടുംകാറ്റ് നിങ്ങളെ അധികാരത്തിന്റെ സോപാനത്തില്‍ നിന്ന്
ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയും .

Thanks and Best Regards,
------------------------------
Jawahar K
Document Controller
Ma'aden PAP Project
TEKFEN Construction
Kingdom of Saudi Arabia