തിരു: എന്‍ ശക്തന്‍ ഗതാഗതമന്ത്രിയായിരിക്കെ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ നഷ്ടം ഈടാക്കാന്‍ അഡ്വക്കറ്റ് ജനറല്‍ ഗവര്‍ണ്ണര്‍ക്ക് നിയമോപദേശം നല്‍കി. ചൊവ്വാഴ്ച ലോകായുക്ത കേസ് പരിഗണിക്കവെ ഗതാഗത വകുപ്പ് അണ്ടര്‍ സെക്രട്ടറി ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനില്‍ക്കുന്നതായി ശക്തന്റെ അഭിഭാഷകന്‍ വാദിച്ചു. ഇതേത്തുടര്‍ന്ന് ഹൈക്കോടതിയിലെ കേസിന്റെ നിജസ്ഥിതി അറിയിക്കാന്‍ ഗവ. പ്ളീഡര്‍ അഡ്വ. പാതിരിപ്പള്ളി കൃഷ്ണകുമാരിയോട് ലോകായുക്ത നിര്‍ദേശിച്ചു. കേസ്ഏപ്രില്‍ ആറിലേക്ക് മാറ്റി. കണ്ടകട്ര്‍ നിയമനം, ടയര്‍ റീട്രെഡിംഗ് നടത്തല്‍, ജീവനക്കാരുടെ സ്ഥലംമാറ്റം എന്നിവയില്‍ ശക്തന്‍ കുറ്റക്കാരനാണെന്ന് 2006ലാണ് ലോകായുക്ത വിധിച്ചത്. ഇതില്‍ മൂന്ന് മാസത്തിനകം നടപടി എടുക്കാന്‍ ലോകായുക്ത നിര്‍ദേശിച്ചു. എം എല്‍ എ ആയതിനാല്‍ തുടര്‍ നടപടി എടുക്കുന്നതിന് ഗവര്‍ണ്ണര്‍ക്ക് അയച്ചു. ഇതിനിടയലാണ് ശക്തന്‍ വിധിക്കെതിരെ ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തത്. ഈ കേസില്‍ ഗവര്‍ണ്ണര്‍ക്ക് തെറ്റായി ഉപദേശം ലഭിച്ചതായി കരുതുന്നതായും ജസ്റ്റീസ് എം എം പരീത്്പിള്ള, ജസ്റ്റീസ് കെ കെ ദിഗനശന്‍ എന്നിവരടങ്ങുന്ന ലോകയുക്ത ഡിവിഷന്‍ ബെഞ്ച് ചൊവ്വാഴ്ച നിരീക്ഷിച്ചു. കെ കെ ദിവാകരന്‍ എം എല്‍ എയാണ് വാദി. അഡ്വ. ചെറുന്നിയൂര്‍ പി ശശിധരന്‍ നായര്‍ വാദിക്കുവേണ്ടി ഹാജരായി.
---------------
JAWAHAR K MANJERIAl Jubail - SAUDI ARABIA
---------------------------------
Please Visit:
http://sardram.blogspot.com
http://yuvadhara.wordpress.com