സിപിഎം വിട്ടുകോണ്‍ഗ്രസില്‍ ചേര്‍ന്ന എസ്‌എഫ്‌ഐ ദേശീയ വൈസ് പ്രസിഡന്റ് സിന്ധു ജോയിയുടെ മാറ്റത്തിനു പിന്നിലെ മുഖ്യപ്രേരണ വിവാഹാലോചന. മധ്യകേരളത്തിലെ സമ്പന്ന ക്രിസ്‌ത്യന്‍ കുടുംബത്തിലെ യുവാവുമായി സിന്ധുവിന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് കുടുംബമാണത്. പ്ലാന്ററാണ് വരന്‍. സിപിഎം ബന്ധം തുടരുന്നത് വിവാഹത്തെ ബാധിക്കുമെന്നുവന്നതോടെയാണ് സിന്ധു രാഷ്ട്രീയ നിലപാടും പാര്‍ട്ടിയും മാറാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള സീറ്റു ലഭിക്കുമോയെന്നുകൂടു കാത്തിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതുണ്ടാകില്ലെന്നു വന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പുകാലത്തുതന്ന പാര്‍ട്ടിവിടാന്‍ തീരുമാനിച്ചത്. അഛനും അമ്മയും മരിച്ച സിന്ധുവിന്റെ മറ്റ് അടുത്ത് ബന്ധുക്കളുടെ ഇടപെടലും ഇക്കാര്യത്തിലുണ്ടായി. പാര്‍ട്ടി വിടുന്നതിനെ വിശ്വാസവുമായി ബന്ധിപ്പിക്കാനുള്ള തീരുമാനമാകട്ടെ പിന്നീടുണ്ടായതാണുതാനും.
പ്രതിശ്രുത വരനുമൊത്ത് സിന്ധുജോയി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ സന്ദര്‍ശിച്ചിരുന്നു. വിവാഹം വൈകാതെ ഉണ്ടാകുമെന്നും കുറച്ചുകാലത്തേയ്‌ക്ക് പാര്‍ട്ടിയില്‍ നിന്ന് അവധിയെടുക്കേണ്ടി വരുമെന്നുമാണ് അദ്ദേഹത്തോടു പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ പരിഗണിക്കുമെന്ന പ്രതീക്ഷ അപ്പോഴും സിന്ധുവിനുണ്ടായിരുന്നു.
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും എസ്‌എഫ്‌ഐ ദേശീയ വൈസ് പ്രസിഡന്റും ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവുമായിരിക്കെയാണ് സിന്ധു ജോയി കഴിഞ്ഞയാഴ്‌ച പാര്‍ട്ടിവിട്ടത്. അന്നുതന്നെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്ത അവര്‍ സിപിഎമ്മിനും മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനുമെതിരേ രൂക്ഷ വിമര്‍ശനമാണുന്നയിച്ചത്. താന്‍ മരിച്ചാല്‍ പള്ളിയില്‍ അടക്കണം എന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് പിന്നീ്‌ട് ട്വിറ്ററില്‍ എഴുതുകയും ചെയ്‌തു. അതിനുശേഷം വിശ്വാസവുമായി ബന്ധപ്പെടുത്തിയാണ് സിന്ധു തന്റെ നിലപാടു മാറ്റത്തെ വിശദീകരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥികളായി മല്‍സപിച്ചു വിജയിച്ച ഐഷാ പോറ്റി, എം.എം.മോനായി എന്നിവര്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്‌തതു വാര്‍ത്തയായിരുന്നു. എന്നാല്‍ ഐഷാ പോറ്റി തന്നെയാണ് ഇത്തവണയും കൊട്ടാരക്കരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി. മോനായി വിജയിച്ച കുന്നത്തുനാട് മണ്ഡലം ഡീലിമിറ്റേഷനില്‍ സംവരണ മണ്ഡലം ആയി മാറിയതിനാല്‍ അദ്ദേഹം മല്‍സരിക്കുന്നില്ല. ഉറച്ച മതവിശ്വാസിയും മുന്‍ സുന്നി സംഘടനാ പ്രവര്‍ത്തകനുമായ എ.എം.യൂസുഫാണ് സിപിഎമ്മിനെ പ്രതിനിധീകരിച്ച് ആലുവയില്‍ കഴിഞ്ഞ തവണ വിജയിച്ചത്. അദ്ദേഹം തന്നെയാണ് ഇച്ചവണയും മല്‍സരിക്കുന്നത്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് വിശ്വാസ സ്വാതന്ത്ര്യത്തിനു പാര്‍ട്ടി എതിരു നിന്നില്ലെന്ന് സിപിഎം വാദിക്കുന്നത്.
ജവഹര്‍ കെ