Fwd: post

5 views
Skip to first unread message

Anvar Vadakkangara

unread,
Nov 28, 2016, 3:50:19 AM11/28/16
to

ഫൈസലിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരമില്ലേ?

രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി നാദാപുരത്ത് വധിക്കപ്പെട്ട ഷിബിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ, തൃശൂരിലെ കോടീശ്വരനായ വ്യവസായി നിസാം കാറിടിച്ച് കൊലപ്പെടുത്തിയ  ചന്ദ്രബോസിന്റെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ, സഹപാഠികളുടെ റാഗിംങ്ങിനിരയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെയും മദ്യപിച്ച് ലക്കുകെട്ടവരുടെയും മറ്റും  ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാവുന്നവര്‍ക്കും, ലൈംഗിക പീഡനങ്ങൾ,  ആക്രമണങ്ങൾ തുടങ്ങിയ കാരണങ്ങളാൽ  ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കുമൊക്കെ ലക്ഷങ്ങൾ നഷ്ടപരിഹാരവും ആശ്രിതർക്ക് സർക്കാർ ജോലിയും ചികിത്സാ ചെലവുകളും സര്‍ക്കാര്‍ ചെലവില്‍ മുറപോലെ നടന്നുകൊണ്ടിരിക്കുന്നു.

എന്നാല്‍ ഭരണഘടന ഉറപ്പു നല്കുന്ന വിശ്വാസ സ്വാതന്ത്ര്യ അവകാശം ഉപയോഗപ്പെടുത്തിയതിന്‍റെ പേരില്‍ ആര്‍.എസ്സ്.എസ്സുകാർ അതിദാരുണമായി കൊലപ്പെടുത്തിയ കൊടിഞ്ഞിയിലെ ഫൈസലിന്‍റെ
വിധവയും പറക്കമുറ്റാത്ത മൂന്ന് കുട്ടികളുമടങ്ങിയ കുടുംബത്തിന് അർഹമായ സഹായവും ഭാര്യക്ക് സർക്കാർ ജോലിയും നല്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം.
 
(Published in G.Thejas 25-11-16 & G. Madhyamam 26-11-16).
 
FOR MORE READING

Visit and Like:

Face Book Page:
Blog:
 

വിനയപൂർവ്വം
അൻവർ വടക്കാങ്ങര,
മൊബൈൽ: +966 507588672



 
 
 

Reply all
Reply to author
Forward
0 new messages