നിലവിളക്ക് - യോജിപ്പും വിയോജിപ്പും

46 views
Skip to first unread message

Islamic Bulletin

unread,
Sep 20, 2015, 9:10:24 AM9/20/15
to propa...@googlegroups.com, islam-...@yahoogroups.com, keralasun...@yahoogroups.com, asalamu...@yahoogroups.com, sunniglo...@googlegroups.co

യോജിപ്പും വിയോജിപ്പും (By MP. Musthafa Faizy)

https://www.facebook.com/MP-Musthafal-FAIZY-1605383339749724/timeline/

നിലവിളക്ക് കത്തിക്കല്‍ നിരുപാധികം അനിസ്ലാമികമാണെന്നു ചില പണ്ഡിതര്‍ പറഞ്ഞതായി ഒരു പത്രം തെറ്റിദ്ധരിപ്പിച്ചല്ലോ. ഇതിനെതിരെ വായനക്കാര്‍ രംഗത്തുവന്നു. മഹാത്മാക്കളുടെ ജാറങ്ങളിലും മറ്റും വിശ്വാസികള്‍ പണ്ടുപണ്ടേ നിലവിളക്കുകളും മറ്റും കത്തിക്കുന്നത് നിരാക്ഷേപം സുന്നികള്‍ അംഗീകരിച്ചതാണ്. ഈ പശ്ചാത്തലത്തിലാണ് എതിര്‍പ്പ്. 

ഇതോടെ ബന്ധപ്പെട്ടവര്‍ ഇങ്ങനെ തിരുത്തി 'ഹൈന്ദവ ആരാധനയാണ് നിലവിളക്ക് കത്തിക്കല്‍. അതിനാല്‍ ആരാധന എന്ന നിലയില്‍ മുസ്ലിംകള്‍ കത്തിക്കരുത്'. തിരുത്ത് ഫലം ചെയ്തില്ല. കാരണം, ജാറങ്ങളിലും മറ്റും വിശ്വാസികള്‍ കത്തിക്കുന്നത് അവിടെ സിയാറത്തിന് വരുന്നവര്‍ക്കും ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്കും മറ്റും സഹായകമായാണ്. നന്മയെ സഹായിക്കല്‍ നന്മ തന്നെ. അതിനാല്‍ ഈ ഉദ്ദേശ്യത്തോടെ നിലവിളക്കോ മറ്റോ കത്തിക്കല്‍ ആരാധനയാണ്. ഇതുകൊണ്ടാണ് ജാറങ്ങളില്‍ വിളക്ക് കത്തിക്കാന്‍ നേര്‍ച്ചയാക്കാമെന്ന് പണ്ഡിതന്മാര്‍ പറഞ്ഞത്; സുന്നത്തായ കാര്യമല്ലേ നേര്‍ച്ചയാക്കൂ. അതിനാല്‍ വീണ്ടും തിരുത്തേണ്ടി വന്നു.
അവസാനം തിരുത്ത് ഇങ്ങനെയാണ്; 'നിലവിളക്ക് കത്തിച്ച് ഉദ്ഘാടനം ചെയ്യല്‍ ഹൈന്ദവരുടെ മാത്രം ആരാധനയാണ്. അതിനാല്‍ അത് അനിസ്ലാമികമാണ്; ഹറാം ആണ്.' പക്ഷെ പൂര്‍വ്വകാലത്ത് പല ജാറങ്ങളും സ്ഥാപിതമായത് നിലവിളക്കോടെതന്നെയാണ്. തുടക്കത്തിലേ നിലവിളക്കുകള്‍ കത്തിച്ചിരുന്നു. ഉദ്ഘാടനമെന്ന സാങ്കേതികത്വം ഒരു കാര്യത്തിലും അന്നില്ല. അഥവാ ഉദ്ഘാടനം ഫലത്തിലുണ്ട്; പദത്തിലില്ല. അതേസമയം 'നിലവിളക്കിന് മതവുമായി ബന്ധമില്ല' എന്ന ഡോ.എം.ജി.എസ്.നാരായണന്റെ പ്രസ്താവന ശ്രദ്ധേയമാണ് (മാതൃഭൂമി 13.08.2015); 'കേരളത്തിലെ ഏതാനും ചില പഴയ മുസ്ലിം പള്ളികളില്‍ പണ്ടുമുതലേ നിലവിളക്ക് കൊളുത്തുന്ന ആചാരമുണ്ട്' എന്നദ്ദേഹം പറയുന്നുമുണ്ട്. ഇതിനര്‍ഥം നിലവിളക്ക് മുസ്ലിം ആചാരമാണെന്നാണ്. ചേരമാന്‍ പെരുമാള്‍ സംഭവം കളവാണെന്നതിനു ചിലര്‍ മാനദണ്ഡമാക്കിയത് ഇദ്ദേഹത്തിന്റെ അഭിപ്രായമാണെന്നോര്‍ക്കണം. 
ഇനി വിളക്ക് കത്തിച്ച് ഉദ്ഘാടനം ചെയ്യല്‍ അമുസ്ലിം ആരാധനയാണെന്ന് വന്നാല്‍തന്നെ അക്കാര്യം തെറ്റല്ലാത്ത രൂപത്തില്‍ ചെയ്യാന്‍ മുസ്ലിമിനു വകുപ്പുണ്ട്. ഇതാണ് ഫതാവല്‍ കുബ്‌റയിലും ബിഗ്‌യ:യിലും ചൂണ്ടിക്കാണിച്ചത്. ശാഫിഈ കര്‍മ്മശാസ്ത്രത്തില്‍ ഇത്രമേല്‍ പ്രബലമായ മറ്റൊരു തെളിവ് ഇതിനെതിരില്‍ ആരും കൊണ്ടുവന്നില്ല. പാടില്ലെന്ന് പറയുന്നവരാണ് കൊണ്ടുവരേണ്ടത്. ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്ര പ്രമാണങ്ങളെല്ലാം വിലയിരുത്തിയാകുമല്ലോ ഇബ്‌നുഹജര്‍ (റ) അപ്രകാരം ഫത്‌വ നല്‍കിയത്. തങ്ങള്‍ക്കെതിരായാല്‍ കര്‍മശാസ്ത്രം തള്ളുന്നവരുടെ ജല്‍പനങ്ങള്‍ക്കു വിലയില്ല. 
'
പൊന്നാനിയിലെ വിളക്ക് മഖ്ദൂം സ്ഥാപിച്ചതാണ്, ഇതിന്റെ തുടര്‍ച്ചയാണ് ജാറങ്ങളിലും മറ്റും കാണുന്നത്, ഇത് അലങ്കാരത്തിനും തബര്‍റുക്കിനുമാണ്' എന്നും മറ്റും ഇപ്പോള്‍ പറഞ്ഞതിനു നന്ദി. ഇത് ഏറ്റം ആദ്യം പറഞ്ഞാല്‍ മതിയായിരുന്നു. മേല്‍പ്രകാരമുള്ള കീഴ് വഴക്കം ഉള്ളതുകൊണ്ടുതന്നെയാണ് 'നിലവിളക്ക് അനിസ്ലാമികം' എന്ന പൊതു പ്രസ്താവന എതിര്‍ക്കപ്പെട്ടത്. പലരും പല ഉദ്ദേശ്യത്തില്‍ നിലവിളക്ക് കൊളുത്തും. ആ ഉദ്ദേശ്യങ്ങളൊന്നും നമുക്ക് അംഗീകരിക്കാനാവില്ല. എന്നാല്‍ ജാറങ്ങളിലും മറ്റും മുസ്ലിംകള്‍ കൊളുത്തുന്നതിനു മതപരമായി നല്ല ഉദ്ദേശ്യമേ ഉള്ളൂ. ഇത് അനിസ്ലാമികമല്ലല്ലോ. 
മഖ്ദൂമുകള്‍ക്കുമുമ്പ് ഹൈന്ദവര്‍ വിളക്ക് കത്തിച്ചിട്ടുണ്ട്. എങ്കില്‍ ഇവരോടുള്ള തുടര്‍ച്ചയാണ് മഖ്ദൂമുകളുടെ പ്രവൃത്തിയെന്ന് പറയാന്‍ പറ്റില്ല. അവരുടെ ഉദ്ദേശ്യവും മഖ്ദൂമുകളുടെ നിയ്യത്തും വെവ്വേറെയാണല്ലോ. ഹൈന്ദവാചാരപ്രകാരമുള്ള മൃഗബലിയല്ലല്ലോ നമ്മുടെ 'ഉള്ഹിയ്യത്ത്'. നാം ഗോക്കളെ വളര്‍ത്തുന്നതും തഥൈവ. മഖ്ദൂം കുടുംബത്തിന്റെ ഉസ്താദും ശൈഖുമാണ് ഫതാവല്‍ കുബ്‌റയുടെ രചയിതാവായ ഇബ്‌നുഹജര്‍(റ) എന്നറിയാമല്ലോ. 
'
ജൂത-ക്രിസ്ത്യരോട് മുസ്ലിംകള്‍ എതിരാകണം' എന്നു ഹദീസിലുണ്ട്. അതിനാല്‍ 'എത്ര നല്ല ഉദ്ദേശ്യമുണ്ടായാലും അന്യമതസ്ഥര്‍ ചെയ്യുന്നത് ചെയ്യാന്‍ പാടില്ല' എന്ന നയം ശരിയല്ല. അമുസ്ലിം ചെയ്യാത്തൊരു കാര്യം ചെയ്യല്‍ മുസ്ലീമിനു സുന്നത്താകാം. പക്ഷേ ഇത് സുന്നത്താണെന്ന് കരുതി മുസ്ലിംകള്‍ ഉപേക്ഷിക്കരുത്. ഇത് ചെയ്തുകൊണ്ട് മറ്റുള്ളവരോട് വ്യത്യസ്തത പുലര്‍ത്തണമെന്നാണ് ഹദീസില്‍ പറഞ്ഞതിനര്‍ഥം. ഉദാ: മുഹര്‍റം പത്തിലേ ജൂതര്‍ നോമ്പ് അനുഷ്ഠിച്ചിരുന്നുള്ളൂ. ഒമ്പതിന് അനുഷ്ഠിച്ചിരുന്നില്ല. എന്നാല്‍ ഒമ്പതിനും മുസ്ലിമിന് നോമ്പ് സുന്നത്താണ്. തന്‍നിമിത്തം നബി(സ) ഇങ്ങനെ പറഞ്ഞു: ' നിങ്ങള്‍ മുഹ്‌റം പത്തിനും നോമ്പ് അനുഷ്ഠിക്കുക, ജൂതരോട് വ്യത്യസ്തത പുലര്‍ത്തുകയും ചെയ്യുക-അതായത് -പത്തിനു മുമ്പോ ശേഷമോ ഒരു നോമ്പ് കൂടി നിങ്ങള്‍ അനുഷ്ഠിക്കുക' (അഹ്മദ്). അവര്‍ ചെയ്യുന്നത് ചെയ്യാതെ എതിരാകണമെന്നല്ല ഇവിടെ നിര്‍ദ്ദേശം; മറിച്ച് അവര്‍ ചെയ്യാത്തത് ചെയ്തു എതിരാകണമെന്നാണ്. നാം ചെയ്യുന്നതും ചെയ്യാത്തതും നമ്മുടെ പ്രത്യേക നിയമപ്രകാരമാണെന്നുമാത്രം. നാം ബിസ്മി ചൊല്ലി നിലവിളക്ക് കത്തിക്കുന്നത് അക്കാര്യത്തില്‍ അവരോട് എതിരാകലാണ് എന്നതില്‍ സംശയമില്ലല്ലോ. 
വിശ്വവിഖ്യാത ഹദീസ് പണ്ഡിതനായ ഇമാം ഇബ്‌നുഹജര്‍ അസ്ഖലാനി(റ) ഇങ്ങനെ പറഞ്ഞു:' പ്രത്യേക നിയമമില്ലാത്ത കാര്യങ്ങളില്‍ ജൂത ക്രിസ്ത്യരോട് യോജിപ്പ് നബി(സ) ഇഷ്ടപ്പെട്ടിരുന്നു' (ഫത്ഹുല്‍ബാരി 5-794). വീണ്ടും അദ്ദേഹം: ' മുഹര്‍റം പത്തിന് നോമ്പനുഷ്ഠിക്കാന്‍ നബി(സ) സഹാബിമാരോട് പ്രത്യേകം കല്‍പിച്ചത് ജൂതരോടുള്ള അനുനയമാണ്. അവിടുന്ന് അവരുടെ ഖിബ്‌ല: (ബൈത്തുല്‍ മുഖദ്ദസ്) യിലേക്ക് തിരിഞ്ഞു അനുനയം പ്രകടിപ്പിച്ചപോലെ' (ഫതഹ്; 5-798). ഇത്തരം പണ്ഡിത വ്യാഖ്യാനങ്ങളില്‍നിന്നു യോജിപ്പിന്റേയും വിയോജിപ്പിന്റേയും മാനദണ്ഡം വ്യക്തമാണ്. മഹാനായ ഇബ്‌നുഹജര്‍ ഹൈത്തമി (റ) പറഞ്ഞത് ഇങ്ങനെ മനസ്സിലാക്കാം: 'പത്തില്‍ ഗ്രന്ഥക്കാരോട് പങ്കുചേരുന്ന നാം ഒന്‍പതില്‍ ജൂതരോട് വ്യത്യസ്തത പുലര്‍ത്തുന്നു'.(തുഹ്ഫ: 3-456) 
ചുരുക്കത്തില്‍ അമുസ്ലീംകള്‍ ചെയ്യുന്നതിന്റെ പേരില്‍ മാത്രം ഒരു കാര്യം നാം ഉപേക്ഷിക്കരുത്. അവര്‍ ചെയ്യുന്നത് മതവിരുദ്ധമല്ലാത്ത വിധത്തിലും നല്ല ഉദ്ദേശ്യത്തിലും നമുക്ക് ചെയ്യാം; അവര്‍ ചെയ്യാത്ത നല്ല കാര്യം ചെയ്തു അവരുമായി വ്യത്യസ്തത പുലര്‍ത്തുക. ഇമാം നവവീ(റ) പറയുന്നു ' ഹദീസുകളുടെയെല്ലാം ഉള്ളടക്കം ഇങ്ങനെയാണ്; ജാഹിലിയ്യ കാലത്ത് മുഹര്‍റം പത്തിനും ഖുറൈശികളായ അവിശ്വാസികളും ജൂതരും മറ്റും നോമ്പനുഷ്ഠിച്ചിരുന്നു. അത് കര്‍ശനമാക്കുകയാണ് ഇസ്ലാം ചെയ്തത്.പിന്നെ ലഘൂകരിച്ചെങ്കിലും' (ശറഹുമുസ്ലിം: 4-265). ഏതാകട്ടെ മറ്റു മതക്കാരോട് 'നിരുപാധികം എതിരാകണ'മെന്ന് പറയുന്നത് തെറ്റിദ്ധാരണയും തീവ്രവാദ ലക്ഷണവുമാണ്. 
നിലവിളക്കിനെതിരില്‍ തീയുടെ കുറ്റവും കുറവും പറഞ്ഞു നടക്കുന്നവരുണ്ട്. എങ്ങനെ എതിര്‍ക്കണമെന്നിവര്‍ക്കറിയില്ല. റമളാന്‍ മാസം സമാഗതമായതിന്റെ തെളിവായി രാജ്യത്തെ പള്ളിമിനാരങ്ങളിലും മറ്റും വിളക്ക് കത്തിച്ച് കാണിക്കല്‍ പൂര്‍വ്വകാലത്ത് പതിവായിരുന്നു. എത്രത്തോളമെന്നാല്‍ ഇത് 'മുതവാതിറാ'യ വാര്‍ത്തയുടെ (അനിഷേധ്യ തെളിവ്) സ്ഥാനത്തായിരുന്നു. അഥവാ വിളക്ക് കത്തുന്നത് കണ്ടാല്‍ റമസാന്റെ സമാഗമത്തില്‍ സംശയമേ പാടില്ല. കൂടാതെ മലയില്‍ തീകത്തിക്കുക, ചെണ്ടമുട്ടുക തുടങ്ങിയവ മാസം അറിയിക്കുവാനുള്ള പുരാതന മുസ്ലീം രീതികളാണ്. ഹൈന്ദവര്‍ പൂജയുടെ ഭാഗമായി തീ കത്തിക്കുന്നതും ചെണ്ട മുട്ടുന്നതും മുസ്ലിംകളെ ഇതില്‍ നിന്നുതടഞ്ഞില്ല. ഫത്ഹുല്‍മുഈന്‍-ഇആന: (2-216), തൂഹ്ഫ:-ശര്‍വാനി(3-373.379), മുഗ്‌നി (1-420), നിഹായ (3-150) തുടങ്ങി അനവധി ഗ്രന്ഥങ്ങള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. തീയുടെ കുറ്റം പറയാന്‍ ഏറ്റം നല്ലത് ഇബ്‌ലീസ് തീയാലെ സൃഷ്ടിക്കപ്പെട്ടുവെന്നതാകാം. പക്ഷേ ചെറിയൊരംശം മനുഷ്യരിലുമുണ്ടല്ലോ. ഇബ്‌ലീസിനെപ്പോലെ മഹാത്മാക്കളേയും ജാറങ്ങളെയും മറ്റും എതിര്‍ക്കുന്നവരില്‍ ഇതിന്റെ അംശം കൂടാം. പക്ഷേ തീ(നാര്‍)യുടെ പശ്ചാത്തലത്തിലാണ് മൂസ(അ)ക്ക് ദൈവിക സന്ദേശം ആരംഭിച്ചതെന്ന ഖുര്‍ആനിക ആശയം (നംല്: 7-9) തീവിരുദ്ധര്‍ മറന്നത് കഷ്ടം. ഇത് നല്ല കാര്യങ്ങള്‍ വിളക്ക് കത്തിച്ച് ഉദ്ഘാനടം ചെയ്യുന്നതിന്റെ കീഴ്‌വഴക്കമാകാം. എങ്കില്‍ ഇത് ഹൈന്ദവരുടെ തുടര്‍ച്ചയല്ല. മൂസാ(അ)യുടെതാണ്. ഹൈന്ദവരുടേത് മൂസാ(അ)യുടേതാകാം. പക്ഷെ വിളക്ക് ആരാധ്യവസ്തുവല്ല. ആ നിലയില്‍ കത്തിക്കാവുന്നതുമല്ല. 
'
ഉദ്ഘാടന വേളയില്‍ നിലവിളക്ക് ആദരപൂര്‍വ്വം കത്തിക്കുന്നതില്‍ നിന്നും മുസ്ലീംങ്ങള്‍ പിന്‍മാറണം' എന്ന ചിലരുടെ നിര്‍ദ്ദേശം കൊള്ളാം. നാടമുറിക്കുമ്പോള്‍ ഇല്ലാത്ത ആദരവ് വിളക്ക് കത്തിക്കുമ്പോള്‍ വേണ്ട. പ്രത്യേക ആദരവ് ആരാധനയുടെ ഭാഗമാകാം. അത് കത്തിക്കുന്ന വിളക്കിനോ തീക്കോ, മുറിയ്ക്കുന്ന നാടക്കോ അമര്‍ത്തുന്ന ബട്ടണോ നല്‍കിക്കൂട. 'ആദരപൂര്‍വ്വം' എന്നത് ബോധപൂര്‍വ്വമാണ്.

തുടരാം....


Reply all
Reply to author
Forward
0 new messages