ആന്റി ബയോട്ടിക് റെസിസ്റ്റൻസ് ജില്ലാ തല ബോധവത്കരണ വാരാചരണത്തിന് ജില്ലയിൽ തുടക്കം കുറിച്ചു
എറണാകുളം ജില്ലയിൽ നവംബർ 18 മുതൽ 24 വരെ നടക്കുന്ന ആന്റി മൈക്രോബിയൽ റെസിസ്റ്റന്റ് ബോധവൽത്കരണ വാരാചരണത്തിന് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആരതി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബോധവക്കരണത്തിന്റെ ഭാഗമായി പൊതുജനങ്ങളെ ആന്റിബയോട്ടിക് പ്രതിരോധത്തെ കുറിച്ച് ബോധവൽക്കരിക്കുന്നതിനായി ജില്ലാ എ എം ആർ വിഭാഗം തയ്യാറാക്കിയ 10 ചോദ്യങ്ങൾ അടങ്ങിയ ക്യു ആർ കോഡ് പ്രകാശനം ചെയ്തു. പൊതുജനങ്ങൾക്ക് സ്വയം ക്യു ആർ കോഡ് സ്കാൻ ചെയ്ത് അതിൽ ഉള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകി സ്വയം ആന്റിബയോട്ടിക്കുകളെ കുറിച്ചുള്ള അവബോധം അളക്കാം. കൂടാതെ ജില്ലയിലെ എല്ലാ ഫാർമസിസ്റ്റുകൾക്കും എ എം ആർ ബോധവൽക്കരണം നടത്തി പ്രസ്തുത പരുപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസിലെ പി എസ് കെ ഷീബ ജസ്റ്റിൻ അധ്യക്ഷത വഹിച്ചു. അതോടൊപ്പം സ്റ്റോർ മാനേജ്മെന്റ് നെ കുറിച്ചു ജില്ലാ സ്റ്റോർ വെരിഫിക്കേഷൻ ഓഫീസർ സിന്ധു വിജയനാഥ് ഫാർമസിസ്റ്റുകൾക്ക് ക്ലാസ്സ് എടുത്തു. പരുപാടിയിൽ ജില്ലാ എ എം ആർ ടീമിലെ ഫാർമസിസ്റ്റ് സുഭാഷ് എൻ എസ് ജില്ലയിലെ ഫാർമസിസ്റ്റുകൾക്ക് പ്രെസ്ക്രിപ്ഷൻ ഓഡിറ്റ്, അവയർ ഓഡിറ്റ് എന്നിവകളെ കുറിച്ച് ക്ലാസുകൾ എടുത്തു. ടീമിലെ ഫാർമസിസ്റ്റ് ശ്രീമതി അനിഷ്ക ഫാർമസിസ്റ്റുകൾക്ക് എ എം ആർ ബോധവകരണ സത്യപതിഞ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ നഴ്സിംഗ് ഓഫീസർ പ്രീതി പി പി ഇൻഫെക്ഷൻ പ്രിവെൻഷൻ കൺട്രോളിന്റെ ക്ലാസ്സ് എടുത്തു. സ്റ്റോക്ക് സോഫ്റ്റ്‌വെയർ നെ കുറിച്ച് ഫാർമസിസ്റ്റ് സുജീഷ് വിശദമായി ക്ലാസ്സ് എടുത്തു.
വനിതാരത്ന പുരസ്കാരത്തിന് നിർദ്ദേശിക്കാം
വിവിധ മേഖലകളിൽ സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ച വനിതകളെ ആദരിക്കുന്നതിന് സംസ്ഥാന സർക്കാർ നൽകിവരുന്ന വനിതാരത്ന പുരസ്കാരത്തിന് നിർദ്ദേശിക്കാം. സാമൂഹ്യ സേവനം, കായികരംഗം, കലാരംഗം, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക വിഭാഗം, തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയവർ എന്നിവരെയാണ് അവാർഡിനായി പരിഗണിക്കുന്നത്.
അർഹരായ വ്യക്തികളെ സ്ഥാപനങ്ങൾ, സംഘടനകൾ മറ്റു വ്യക്തികൾ എന്നിവരാണ് നോമിനേറ്റ് ചെയ്യേണ്ടതാണ്. നോമിനേഷൻ ഡിസംബർ 15 നകം എറണാകുളംജില്ലാ വനിത ശിശു വികസന ഓഫീസർക്ക് സമർപ്പിക്കണം. വിശദവിവരങ്ങൾ
www.wcd.kerala.gov.in വെബ്സൈറ്റിൽലും ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ :0484 2952949.