ചൊവ്വാഴ്ച്ച കൊച്ചിയിൽ ജലവിതരണം തടസ്സപ്പെടും
തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് തകർന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച കൊച്ചി നഗരത്തിൽ കുടിവെള്ള വിതരണം തടസ്സപ്പെടും. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായാണ് കുടിവെള്ള വിതരണം നിർത്തി വെക്കുന്നത്. എവിടെയെങ്കിലും ജല ദൗർലഭ്യം നേരിടുന്ന സാഹചര്യമുണ്ടായാൽ കുടിവെള്ളം എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ കൊച്ചി നഗരസഭക്കും ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിനും ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർദ്ദേശം നൽകിയിട്ടുണ്ട്.
നഗരത്തിൻ്റെ പ്രധാന ഭാഗങ്ങളിലേക്ക് കുടിവെള്ളം എത്തിച്ചിരുന്നത് തമ്മനത്തെ ജലസംഭരണിയിൽ നിന്നായിരുന്നു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു രണ്ട് കമ്പാർട്ട്മെൻ്റുകളുള്ള സംഭരണിയുടെ ആദ്യ കമ്പാർട്ട്മെൻറ് തകർന്നത്. ഇരു കമ്പാർട്ട്മെന്റുകളെയും തമ്മിൽ വേർതിരിച്ച ശേഷമേ പമ്പിംഗ് പുനസ്ഥാപിക്കാൻ കഴിയൂ. ഇതോടൊപ്പം രണ്ടാമത്തെ ടാങ്കിലെ ചോർച്ച കൂടി പരിഹരിക്കേണ്ടതുണ്ട്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലക്കാണ് ഇതിൻ്റെ ചുമതല. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം ചൊവ്വാഴ്ച വൈകീട്ടോടെ പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം നിറച്ച ശേഷമേ കുടിവെള്ള വിതരണം പുനസ്ഥാപിക്കാനാകൂ. ബുധനാഴ്ചയോടെ കുടിവെള്ള വിതരണം സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ.
അതേ സമയം തകർന്ന കമ്പാർട്ട്മെൻ്റിൻ്റെ അറ്റകുറ്റപ്പണികൾ പിന്നീട് നടത്തിയാൽ മതി എന്നാണ് അധികൃതരുടെ തീരുമാനം. കുടിവെള്ള വിതരണം പൂർണമായും തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണിത്. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നിർദ്ദേശ പ്രകാരം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകിട്ട് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.
തദ്ദേശ തിരഞ്ഞെടുപ്പ് : ജില്ല സജ്ജം
വോട്ടെടുപ്പ് ഡിസംബര്‍ 9 ന്
ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ 9 നാണ് ജില്ലയില്‍ വോട്ടെടുപ്പ്. ഡിസംബര്‍ 13 നാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 14ന് വരും. നാമനിര്‍ദേശ പത്രിക നവംബര്‍ 21 വരെ സമര്‍പ്പിക്കാം. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം നവംബര്‍ 24 വരെ പിന്‍വലിക്കാം.
ആകെ 3014 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. ഇതില്‍ 2168 പോളിംഗ് സ്‌റ്റേഷനുകള്‍ ഗ്രാമപഞ്ചായത്തുകളിലും 492എണ്ണം മുനിസിപ്പാലിറ്റികളിലും 354 എണ്ണം കോർപ്പറേഷനിലുമാണ്.
ജില്ലയില്‍ 4650 കണ്‍ട്രോള്‍ യൂണിറ്റുകളും 11660 ബാലറ്റ് യൂണിറ്റുകളും സജ്ജമാണ്.
തിരഞ്ഞെടുപ്പ് പരിശീലനവുമായി ബന്ധപ്പെട്ട് വരണാധികാരി, ഉപവരണാധികാരി, തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍, ബ്ലോക്ക് തല ട്രെയിനര്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം നേരത്തെ പൂർത്തിയാക്കിയിരുന്നു.
ജില്ലയിൽ ആകെ 111 തദ്ദേശസ്വംയഭരണ സ്ഥാപനങ്ങളാണ് ഉള്ളത്:
ഗ്രാമപഞ്ചായത്ത്-82
മുനിസിപ്പാലിറ്റി- 13
ബ്ലോക്ക് പഞ്ചായത്ത്- 14
ജില്ലാ പഞ്ചായത്ത്- 1
കോർപ്പറേഷൻ -1
[5:59 pm, 10/11/2025] Iprd Remya AE , Erakulam: കൊച്ചി നഗരത്തിലെ കുടിവെള്ള വിതരണം തടസ്സപ്പെടാതിരിക്കാൻ അടിയന്തര നടപടികൾ: മന്ത്രി റോഷി അഗസ്റ്റിൻ
* തമ്മനത്ത് കുടിവെള്ള ടാങ്ക് തകർന്ന സംഭവത്തിലാണ് തീരുമാനം
തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് തകർന്ന സംഭവത്തിൽ കുടിവെള്ള വിതരണം തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ ദുരന്ത നിവാരണ നിയമ പ്രകാരമാണ് നടപടികൾ സ്വീകരിക്കുക എന്നും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ മന്ത്രി വ്യക്തമാക്കി.
രണ്ട് കമ്പാർട്ടുമെൻ്റുകളായി നിർമ്മിച്ചിട്ടുള്ള ടാങ്കിൻ്റെ ഒരു കമ്പാർട്ട്മെൻ്റിനാണ് നാശം സംഭവിച്ചത്. 68 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള രണ്ട് കമ്പാർട്ട്മെൻ്റുകളും പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ടായിരുന്നു. അടിയന്തരമായി ഇത് അടയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ച് വരികയാണ്. ആലുവ, മരട് എന്നിവിടങ്ങളിൽ നിന്നായിരുന്നു ടാങ്കിലേക്ക് വെള്ളം ലഭിച്ചിരുന്നത്. ഇതിൽ മരടിൽ നിന്നുള്ള വെള്ളം, നിലവിൽ തകർന്ന കമ്പാർട്ട്മെൻ്റിലേക്കായിരുന്നു എത്തിയിരുന്നത്. ഇത് രണ്ടാമത്തെ കമ്പാർട്ട്മെൻ്റിലേക്ക് തിരിച്ച് വിടേണ്ടതുണ്ട്. ഇതിന് പുറമേ രണ്ടാമത്തെ കമ്പാർട്ട്മെൻ്റിലും ചെറിയ തോതിലുള്ള ചോർച്ച ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത് കൂടി പരിഹരിച്ച ശേഷമായിരിക്കും കുടിവെള്ള വിതരണം പുനരാരംഭിക്കുക.
പമ്പിംഗ് സിസ്റ്റം വീണ്ടും പ്രവർത്തനക്ഷമമായ ശേഷം കുടിവെള്ള വിതരണത്തിൻ്റെ സമയക്രമത്തിൽ മാറ്റം വരുത്തും. രാവിലെ മൂന്ന് മുതൽ അഞ്ച് വരെയും ഒൻപത് മുതൽ 11 വരെയും വൈകിട്ട് മൂന്ന് മുതൽ അഞ്ച് വരെയുമാകും പമ്പിംഗ് നടത്തുക.
നേരത്തെ 1.35 കോടി ലിറ്റർ വെള്ളം സംഭരിക്കാൻ കഴിഞ്ഞിടത്ത് ഇപ്പോൾ 68 ലക്ഷം ലിറ്റർ മാത്രമാണ് സംഭരിക്കാനാകൂ. ഇത് പരിഹരിക്കുന്നതിൻ്റെ ഭാഗമായി രണ്ടാമത്തെ കമ്പാർട്ട്മെൻ്റിൽ സംഭരിക്കുന്ന വെള്ളത്തിൻ്റെ അളവ് നാല് മീറ്ററിൽ നിന്ന് 4.2 മീറ്ററാക്കി വർദ്ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതുവഴി 85 ലക്ഷം ലിറ്റർ വെള്ളം വരെ ഈ കമ്പാർട്ട്മെൻ്റിൽ സംഭരിക്കാൻ ആകും.
നിലവിലത്തെ സാഹചര്യത്തിൽ വിദൂര പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിന് ബുദ്ധിമുട്ടുകൾ നേരിടും. ഇവിടങ്ങളിലേക്ക് ടാങ്കർ ലോറികൾ വഴി കുടിവെള്ളം എത്തിക്കാനാണ് തീരുമാനം. ഇതിന് വേണ്ട വാഹനങ്ങൾ ആർ.ടി.ഒ യുടെ സഹായത്തോടെ ലഭ്യമാക്കും. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഓൺലൈനായി യോഗം ചേരും. ടാങ്കർ ലോറികൾക്ക് എത്തിപ്പെടാൻ സാധിക്കാത്ത പ്രദേശങ്ങളിലെ ജനങ്ങൾക്ക് കുടിവെള്ളം ഉറപ്പാക്കുന്നതിനായി അവിടങ്ങളിൽ 5,000 ലിറ്ററോ 10,000 ലിറ്ററോ ശേഷിയുള്ള ടാങ്കുകൾ സ്ഥാപിക്കും. കൊച്ചി കോർപ്പറേഷൻ, ചേരാനെല്ലൂർ ഗ്രാമ പഞ്ചായത്ത് എന്നിവരാണ് ടാങ്കർ സ്ഥാപിക്കേണ്ട പ്രദേശങ്ങൾ കണ്ടെത്തുന്നത്. ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ നേതൃത്വത്തിലായിരിക്കും പ്രവർത്തനങ്ങൾ നടക്കുന്നത്. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ മനോജിനാണ് ഏകോപന ചുമതല.
തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് പണം ഈടാക്കേണ്ടതില്ലെന്ന് ജല അതോറിറ്റിക്ക് യോഗത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. പച്ചാളത്ത് നിർമ്മാണം പൂർത്തിയായ കുടിവെള്ള സംഭരണി പ്രവർത്തനക്ഷമമാക്കിയാൽ പച്ചാളം, വടുതല ഭാഗങ്ങളിലെ കുടിവെള്ള വിതരണം സുഖമമാക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ഹൈബി ഈഡൻ എം.പി, ഉമ്മ തോമസ് എം.എൽ.എ, ടി.ജെ വിനോദ് എം.എൽ.എ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ. മനോജ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
[6:22 pm, 10/11/2025] Rency New: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്
എറണാകുളം
പത്രക്കുറിപ്പ് 3
10/11/2025
തദ്ദേശ തിരഞ്ഞെടുപ്പ് : ജില്ല സജ്ജം
വോട്ടെടുപ്പ് ഡിസംബര്‍ 9 ന്
ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ 9 നാണ് ജില്ലയില്‍ വോട്ടെടുപ്പ്. ഡിസംബര്‍ 13 നാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 14ന് വരും. നാമനിര്‍ദേശ പത്രിക നവംബര്‍ 21 വരെ സമര്‍പ്പിക്കാം. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം നവംബര്‍ 24 വരെ പിന്‍വലിക്കാം.
ആകെ 3014 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. ഇതില്‍ 2168 പോളിംഗ് സ്‌റ്റേഷനുകള്‍ ഗ്രാമപഞ്ചായത്തുകളിലും 492എണ്ണം മുനിസിപ്പാലിറ്റികളിലും 354 എണ്ണം കോർപ്പറേഷനിലുമാണ്.
ജില്ലയില്‍ 4650 കണ്‍ട്രോള്‍ യൂണിറ്റുകളും 11660 ബാലറ്റ് യൂണിറ്റുകളും സജ്ജമാണ്.
തിരഞ്ഞെടുപ്പ് പരിശീലനവുമായി ബന്ധപ്പെട്ട് വരണാധികാരി, ഉപവരണാധികാരി, തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍, ബ്ലോക്ക് തല ട്രെയിനര്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം നേരത്തെ പൂർത്തിയാക്കിയിരുന്നു.
ജില്ലയിൽ ആകെ 111 തദ്ദേശസ്വംയഭരണ സ്ഥാപനങ്ങളാണ് ഉള്ളത്:
ഗ്രാമപഞ്ചായത്ത്-82
മുനിസിപ്പാലിറ്റി- 13
ബ്ലോക്ക് പഞ്ചായത്ത്- 14
ജില്ലാ പഞ്ചായത്ത്- 1
കോർപ്പറേഷൻ -1
[9:01 pm, 10/11/2025] Iprd Remya AE , Erakulam: ജില്ലാ ഇൻഫർമേഷൻ ഓഫീസ്
എറണാകുളം
പത്രക്കുറിപ്പ് 4
10/11/25