കൊച്ചി മെട്രോ രണ്ടാം ഘട്ടം; 1016.24 കോടി രൂപ വായ്പക്ക് അനുമതി

0 views
Skip to first unread message

I&PRD ERNAKULAM

unread,
Feb 11, 2026, 9:58:33 AMFeb 11
to PRD ERNAKULAM
കൊച്ചി മെട്രോ രണ്ടാം ഘട്ടം; 1016.24 കോടി രൂപ വായ്പക്ക് അനുമതി

ജെ.എൽ.എൻ സ്റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി ഏഷ്യൻ ഇൻഫ്രാസ്ട്രക്‌ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിൽ നിന്നും 1016.24 കോടി രൂപ വായ്പ എടുക്കുന്നതിന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് സംസ്ഥാന മന്ത്രിസഭ അനുമതി നൽകി. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കുമായുള്ള വായ്പാ കരാറിലും പദ്ധതി കരാറിലും ഏർപ്പെടുന്നതിന് കെ.എം.ആർ.എൽ നെ ചുമതലപ്പെടുത്തി.

എറണാകുളം മെഡിക്കൽ കോളേജിന് ബി.പി.സി.എല്ലിന്റെ കൈത്താങ്ങ്; 91 ലക്ഷത്തിന്റെ അത്യാധുനിക ഉപകരണങ്ങൾക്ക് സാമ്പത്തിക സഹായം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങൾക്കായി സാമ്പത്തിക സഹായവുമായി ബി.പി.സി.എൽ (BPCL) കൊച്ചി റിഫൈനറി. മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റിക്ക് പുതിയ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനായി 91,02,693/-  രൂപ ബി.പി.സി.എൽ. അനുവദിച്ചു.

ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലേക്ക് അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിലേക്ക് കോഗുലേഷൻ അനലൈസർ (ROTEM), മൈക്രോബയോളജി വിഭാഗത്തിലേക്ക് ട്രൂനാറ്റ് പി.സി.ആർ. മെഷീൻ (Quattro), അനുബന്ധ ടെസ്റ്റ് കിറ്റുകൾ, ഡെർമറ്റോളജി വിഭാഗത്തിലേക്ക്  ഫ്രാക്ഷണൽ CO2 ലേസർ, ഡയോഡ് ലേസർ, മോണോക്രോമാറ്റിക് UVB തെറാപ്പി യൂണിറ്റ്, ഡെർമ ചെയർ എന്നീ ഉപകരണങ്ങൾ വാങ്ങുന്നതിന്  ഈ ഫണ്ട് ഉപയോഗിക്കും.  ഡെർമറ്റോളജി വിഭാഗത്തിലേക്ക് വാങ്ങുന്ന ലേസർ മെഷീനുകൾ പുതിയതായി ആരംഭിക്കുന്ന കോസ്മറ്റോളജി ക്ലിനിക്കൽ ആയിരിക്കും ഉപയോഗിക്കുന്നത്.

ജില്ലാ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു

എറണാകുളം ജില്ലാ പഞ്ചായത്ത് 2026-2027 വാർഷിക പദ്ധതി രൂപീകരണത്തോടനുബന്ധിച്ചുള്ള
വർക്കിംഗ് ഗ്രൂപ്പ് യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിൻ്റാ ജേക്കബ്ബ് അധ്യക്ഷത വഹിച്ചു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷൈജോ പറമ്പി. പി എ മുക്താർ , ശ്രീദേവി മധു, റസിയ , ജില്ല പ്ലാനിംഗ് ഓഫിസർ ജി. ഉല്ലാസ് ,  ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എ ഷഫീക്ക്, ഫിനാൻസ് ഓഫീസർ പി. ഹനീഷ് , ജില്ലാ പഞ്ചായത്തംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ ,
വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

പടവുകൾ പദ്ധതി: അപേക്ഷാ തീയതി നീട്ടി

വനിത ശിശുവികസന വകുപ്പ് വഴി നടപ്പിലാക്കുന്ന 'പടവുകൾ' പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി.
2024-25, 2025-26 വർഷത്തെ അപേക്ഷകൾ മാർച്ച് 20 വരെ സമർപ്പിക്കാം. മുൻ വർഷങ്ങളിലെ (2022-23, 2023-24) അപേക്ഷകൾ സമർപ്പിക്കാനുള്ളവർ ഫെബ്രുവരി 20-നകം അപേക്ഷ നൽകണം.
അപേക്ഷകർ https://www.google.com/search?q=http://www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ഫോൺ : 0484 2952949

 ടെൻഡർ ക്ഷണിച്ചു

​വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള നോർത്ത് പറവൂർ ഐസിഡിഎസ് പ്രോജക്ടിന് കീഴിലെ 179 അങ്കണവാടികളിലേക്ക് 2025-26 വർഷത്തെ പ്രീസ്‌കൂൾ എഡ്യുക്കേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിനായി ടെൻഡർ ക്ഷണിച്ചു. ജിഎസ്ടി രജിസ്ട്രേഷനുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും  ടെൻഡറുകൾ സമർപ്പിക്കാവുന്നതാണ്.  
ഫെബ്രുവരി 26 ഉച്ചയ്ക്ക് 1 വരെ
ടെൻഡർ സമർപ്പിക്കാവുന്നതാണ്.

ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സ്

​തവനൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. കേന്ദ്ര സർക്കാർ ഏജൻസിയായ എൻ.എസ്.ഡി.സി  അംഗീകാരമുള്ള ഈ കോഴ്സ്, ഇലക്ട്രിക് വാഹന മേഖലയിൽ തൊഴിൽ ആഗ്രഹിക്കുന്നവർക്ക് വലിയൊരു അവസരമാണ് നൽകുന്നത്.
​തിരഞ്ഞെടുക്കപ്പെടുന്ന ഒ.ബി.സി  വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 100 ശതമാനം സ്കോളർഷിപ്പോടെ ഈ കോഴ്സ് സൗജന്യമായി പഠിക്കാൻ സാധിക്കും.

​ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക് അല്ലെങ്കിൽ പ്ലസ് ടു കഴിഞ്ഞവർക്ക് ഈ കോഴ്സിന് അപേക്ഷിക്കാവുന്നതാണ്. താൽപ്പര്യമുള്ളവർ 2026 ഫെബ്രുവരി 23-ന് മുൻപായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.  താല്പര്യമുള്ളവർ https://forms.gle/WbFPzassFs6QBUR36 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഫോൺ - 9495999658

ടെൻഡർ ക്ഷണിച്ചു

അങ്കമാലി ഐസിഡിഎസ് പ്രൊജക്ടിന് കീഴിലുള്ള 101 അങ്കണവാടികളിലേക്ക് 2025-26 വർഷത്തെ പ്രീ-സ്‌കൂൾ എഡ്യൂക്കേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിനായി ടെൻഡറുകൾ ക്ഷണിച്ചു. താല്പര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും  ഫെബ്രുവരി 18 വൈകുന്നേരം 3 വരെ ടെൻഡർ സമർപ്പിക്കാവുന്നതാണ്. ഫോൺ- 9188959720, 9400895547

ജൂനിയർ ഇൻസ്ട്രക്ടർ പരീക്ഷ മാറ്റി: പുതുക്കിയ തീയതി ഫെബ്രുവരി 21

​കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഫെബ്രുവരി 12-ന് നടത്താനിരുന്ന ജൂനിയർ ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയ്‌ഡറി & ഡിസൈനിങ് - ഡയറക്റ്റ് റിക്രൂട്ട്മെന്റ് ഇൻ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഡിപ്പാർട്മെന്റ് - 580/2024) ഓൺലൈൻ പരീക്ഷ മാറ്റി വെച്ചു. പുതുക്കിയ നിശ്ചയപ്രകാരം പരീക്ഷ ഫെബ്രുവരി 21ന്  നടത്തുന്നതാണ്. പരീക്ഷാ സമയത്തിലോ, കേന്ദ്രങ്ങളിലോ മറ്റ് നിബന്ധനകളിലോ മാറ്റമുണ്ടാകില്ല.
Reply all
Reply to author
Forward
0 new messages