ഭൂമി മറ്റുള്ളവരുടെ കൂടി അവകാശമാണെന്ന തിരിച്ചറിവാണ് സംസ്കാരം : പത്മശ്രീ മമ്മൂട്ടി
സംസ്കാരം എന്നാൽ ഈ ഭൂമി മറ്റുള്ളവരുടെ കൂടി അവകാശമാണെന്ന തിരിച്ചറിയലാണെന്ന് പത്മശ്രീ മമ്മൂട്ടി. ഒന്നാമത് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ ലോകത്ത് നമ്മൾ മാത്രമല്ല ജീവിക്കുന്നത്. നമ്മളെപ്പോലെ കോടിക്കണക്കിന് മനുഷ്യരും മറ്റു ജീവികളും ഇവിടെയുണ്ട്. അവർക്ക് കൂടെ അവകാശപ്പെട്ടതാണ് ഈ ഭൂമിയും വായുവും ജലവും എല്ലാം. ഇത് തിരിച്ചറിയുമ്പോഴാണ് നമ്മൾ സംസ്കാരസമ്പന്നരാകുന്നത്. മനുഷ്യരെ പരസ്പരം ബഹുമാനിക്കുക എന്നതാണ് ഏറ്റവും വലിയ മതം - മമ്മുട്ടി പറഞ്ഞു.
നമ്മളിൽ ഉറങ്ങിക്കിടക്കുന്നതോ, കാണാതെ പോകുന്നതോ, മറന്നുപോകുന്നതോ ആയ ഒരുപാട് സാംസ്കാരികതകളുണ്ട്. അത് ഉണർത്താനും ഓർമ്മിപ്പിക്കാനും വേണ്ടിയായിരിക്കണം സർക്കാർ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് പോലെയൊരു സംരംഭം ആരംഭിച്ചത്, മമ്മൂട്ടി കുട്ടിച്ചേർത്തു.
*
ക്രിസ്മസ്- പുതുവത്സര ജില്ലാ ഫെയറിനു തുടക്കമായി
വിലക്കുറവിന്റെ വലിയ മാതൃകയാകാണ് സപ്ലൈക്കോയുടെ ക്രിസ്മസ് ന്യൂ ഇയർ ഫെയറെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. സപ്ലൈകോ ക്രിസ്മസ് - പുതുവത്സര ജില്ലാ ഫെയർ മറൈൻഡ്രൈവ് ഹെലിപ്പാട് മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സപ്ലൈകോയുടെ സംവിധാനം ഉപയോഗിക്കുന്നതുവഴി വിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്താൻ സാധിക്കുമെന്നും ജനങ്ങൾ ഈ സൗകര്യം വിനിയോഗിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഫെയറിൽ ആദ്യ വില്പനയും മന്ത്രി നിർവഹിച്ചു.
ചടങ്ങിൽ ,ജില്ലാ സപ്ലൈ ഓഫീസർ എസ് ഒ ബിന്ദു, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
280ൽ അധികം ഉൽപ്പന്നങ്ങൾക്ക് പ്രത്യേകം ഓഫറുകളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 50 ശതമാനം വരെ വിലക്കുറവും ലഭിക്കും. 20 കിലോഗ്രാം അരി 25 രൂപയ്ക്ക് ഫെയറുകളിൽ ലഭ്യമാകും. 500 രൂപയ്ക്ക് മുകളിൽ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നൽകും. സബ്സിഡി നിരക്കിൽ നൽകുന്ന വെളിച്ചെണ്ണയുടെ വില ലിറ്ററിന് 10 രൂപ കുറച്ച് 309 രൂപയാക്കി. ഒരാൾക്ക് രണ്ട് ലിറ്റർ വരെ ഈ നിരക്കിൽ ലഭിക്കും. സബ്സിഡി ഇതര ശബരി വെളിച്ചെണ്ണയുടെ വില 20 രൂപ കുറച്ച് 329 രൂപയാക്കി. കൂടാതെ, സബ്സിഡി ഇനങ്ങളായ ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ് എന്നിവയ്ക്ക് കിലോയ്ക്ക് രണ്ട് മുതൽ മൂന്ന് രൂപ വരെ വീണ്ടും കുറച്ചിട്ടുണ്ട്. ജനുവരി മാസത്തെ സബ്സിഡി സാധനങ്ങൾ ഇന്നുമുതൽ തന്നെ സപ്പ്ലൈകോ വില്പനശാലകളിൽ നിന്നും മുൻകൂട്ടി വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ക്രിസ്മസിനോട് അനുബന്ധിച്ച് സാൻ്റ ഓഫർ എന്ന പേരിൽ 12 ഉൽപ്പന്നങ്ങൾ അടങ്ങിയ പ്രത്യേക കിറ്റ് ലഭിക്കും. കേക്ക്, പഞ്ചസാര, തേയില, പായസം മിക്‌സ്, ശബരി അപ്പം പൊടി, മസാലകൾ എന്നിവ അടങ്ങിയ 667 രൂപയുടെ കിറ്റ് 500 രൂപയ്ക്ക് നൽകും. സപ്ലൈകോയുടെ പെട്രോൾ പമ്പുകളിൽ നിന്നും 250 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും 1000 രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന മറ്റു വാഹനങ്ങൾക്കും കൂപ്പണുകൾ നൽകും. 1000 രൂപയ്ക്ക് സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുമ്പോൾ ഈ കൂപ്പണിന്മേൽ 50 രൂപ ഇളവ് ലഭിക്കും.
ജനുവരി ഒന്നു വരെയാണ് ഫെയർ സംഘടിപ്പിക്കുന്നത്
ചടങ്ങിൽ രണ്ടാമത് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിൻ്റെ ലോഗോ മമ്മൂട്ടി പ്രകാശനം ചെയ്തു. പ്രമുഖ സംഗീത സംവിധായകൻ ടി.എം കൃഷ്ണ ഹം ദേഖേംഗ എന്ന പ്രശസ്ത ഉർദു ഗാനം അഞ്ച് ഭാഷകളിലായി പാടിയത് വേദിയും സദസ്സും ഇരു കയ്യും നീട്ടിയായിരുന്നു സ്വീകരിച്ചത്.
ലോക പ്രശസ്ത ഡോക്യുമെൻ്ററി സംവിധായകൻ ആനന്ദ് പട് വർധൻ്റെ സന്ദേശം പ്രമുഖ നാടക സംവിധായകൻ സുധൻവ ദേശ് പാണ്ഡെ വായിച്ചു. രണ്ടാമത് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ പ്രഖ്യാപനം പ്രമുഖ ചലച്ചിത്ര നടിയും സംവിധായികയുമായ രത്ന പഥക് ഷായും പ്രമുഖ എഴുത്തുകാരൻ ഗണേഷ് എൻ ദേവിയും ചേർന്ന് നിർവഹിച്ചു.
സംഘാടക സമിതി വർക്കിംഗ് ചെയർമാൻ അഡ്വ. എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, കെ.ജെ മാക്സി എം.എൽ.എ, പി.വി ശ്രീനിജിൻ എം.എൽ.എ, സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ, ലളിതകലാ അക്കാദമി അധ്യക്ഷൻ മുരളി ചീരോത്ത്, ഫോക്ക് ലോര്‍ അക്കാദമി അധ്യക്ഷൻ ഒ.എസ് ഉണ്ണികൃഷ്ണൻ, ഭാരത് ഭവൻ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ, ബുക്ക് മാർക്ക് സെക്രട്ടറി അബ്രഹാം മാത്യു തുടങ്ങിയവർ പങ്കെടുത്തു.
ടൂറിസം വകുപ്പ് പുതുവത്സരാഘോഷം - ഇലൂമിനേറ്റിങ് ജോയ്, സ്പ്രെഡിങ് ഹാർമണി ഇന്ന്(23 )
ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പുതുവത്സര പരിപാടി ഇലൂമിനേറ്റിങ് ജോയ്, സ്പ്രെഡിങ് ഹാർമണി ഇന്ന് (ഡിസംബർ 23 ) വൈകിട്ട് 7 ന് കൊച്ചി മറൈൻ ഡ്രൈവിൽ നടക്കും. വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് പരിപാടി ഉദ്ഘാടനം ചെയ്യും.
ടി. ജെ വിനോദ് എം എൽ എ അധ്യക്ഷനാവും. എംഎൽഎമാരായ കെ എൻ ഉണ്ണികൃഷ്ണൻ, കെ ജെ മാക്സി, ടൂറിസം വകുപ്പ് സെക്രട്ടറി കെ ബിജു, വകുപ്പ് ഡയറക്ടർ ശിഖാ സുരേന്ദ്രൻ, ഡെപ്യൂട്ടി ഡയറക്ടർ ജി ശ്രീകുമാർ, ജില്ലാ കളക്ടർ ജി പ്രിയങ്ക, ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള എന്നിവർ പങ്കെടുക്കും.
കൊച്ചി കായലിൽ ജലപൂരത്തിന് തിരിതെളിയുന്നു; ചാമ്പ്യൻസ് ബോട്ട് ലീഗ് ഡിസംബർ 30-ന്
മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും
കായൽപരപ്പിൽ ആവേശത്തിന്റെ ഓളങ്ങൾ തീർക്കാൻ ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) ഡിസംബർ 30-ന് കൊച്ചിയിലെത്തുന്നു. ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന ജലമേള വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ടി.ജെ. വിനോദ് എം.എൽ.എ, സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ അവലോകന യോഗം ചേർന്നു.
വീയപുരം, നടുഭാഗം, മേൽപ്പാടം, നിരണം, പായിപ്പാടൻ, പറമ്പൻ, കാരിച്ചാൽ, ചെറുതന, ചമ്പക്കുളം എന്നീ ഒമ്പത് പ്രമുഖ ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ കൊച്ചി കായലിൽ മാറ്റുരയ്ക്കുന്നത്.
മത്സരങ്ങൾ സുഗമമായി നടത്തുന്നതിന് കായലിലെ ട്രാക്ക് പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കാനും ചുണ്ടൻ വള്ളങ്ങൾക്കൊപ്പം പ്രാദേശിക ചെറുവള്ളങ്ങളെ കൂടി പങ്കെടുപ്പിക്കാനാവശ്യമായ സ്പോൺസർഷിപ്പ് നടപടികൾ വേഗത്തിലാക്കാനും എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വള്ളംകളിക്ക് മാറ്റുകൂട്ടാനായി ഇന്ത്യൻ നാവികസേനയുടെയും ഫയർ ഫോഴ്സിന്റെയും അഭ്യാസപ്രകടനങ്ങളും വിവിധ സാംസ്കാരിക പരിപാടികളും അന്നേദിവസം അരങ്ങേറും.
വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.