നോൺ-പോളിംഗ് ഓഫീസർമാർക്ക്‌ ​പോസ്റ്റൽ ബാലറ്റ് അപേക്ഷകൾ ഇന്ന് (28) സമർപ്പിക്കാം

0 views
Skip to first unread message

I&PRD ERNAKULAM

unread,
Mar 27, 2026, 11:02:19 AMMar 27
to PRD ERNAKULAM
നോൺ-പോളിംഗ് ഓഫീസർമാർക്ക്‌
​പോസ്റ്റൽ ബാലറ്റ് അപേക്ഷകൾ ഇന്ന് (28) സമർപ്പിക്കാം


​നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡ്യൂട്ടിയുള്ള നോൺ-പോളിംഗ് ഓഫീസർമാർ പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷകൾ (ഫോം 12)  ഇന്ന് (മാർച്ച് 28) വൈകിട്ട് 5 മണിക്ക് മുൻപ് നൽകണം.

​ജില്ലാതല ക്ലിയറിംഗ് സെന്ററായ (DLCC) ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിലാണ് അപേക്ഷകൾ എത്തിക്കേണ്ടത്.
​അപേക്ഷയോടൊപ്പം
​പൂരിപ്പിച്ച ഫോം 12
​പോസ്റ്റിംഗ് ഓർഡറിൻ്റെ പകർപ്പ്
​വോട്ടർ പട്ടികയിലെ പാർട്ട് നമ്പർ, സീരിയൽ നമ്പർ
​എപ്പിക് (EPIC) നമ്പർ എന്നിവ ചേർത്തിരിക്കണം.


നിയമസഭാ തിരഞ്ഞെടുപ്പ്: കൊച്ചിയിൽ നിരോധിത ഫ്ലക്സ് പിടിച്ചെടുത്തു

നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ നിർദ്ദേശപ്രകാരം  കൊച്ചി നഗരസഭയുടെ വിവിധ ഡിവിഷനുകളിൽ  ജില്ലാ എൻഫോഴ്സ്മെന്റ്സ് സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ നിരോധിത ഫ്ലക്സ് പിടികൂടി.

 നഗരസഭയിലെ 20-ാം ഡിവിഷനിൽ സ്ഥിതിചെയ്യുന്ന ഗോഡൗണിൽ നിന്ന് നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന 30 ടൺ നിരോധിത ഫ്ലക്സ് പിടികൂടി.

 ഡിവിഷൻ 18 ലെ സ്ഥാപനത്തിൽ നിന്നും 20 കിലോയും, ഡിവിഷൻ 19 ൽ നിന്നും 113 കിലോയുമാണ് പിടികൂടിയത്.

അനുമതിയോ ലൈസൻസോ ഇല്ലാതെ പ്രവർത്തിച്ചു വരുന്ന ഈ സ്ഥാപനങ്ങൾ കൊച്ചി നഗരസഭാ സീൽ ചെയ്തു.

​തിരഞ്ഞെടുപ്പ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് തടസ്സമില്ലാതെ വോട്ടവകാശം വിനിയോഗിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടം ഉറപ്പാക്കിയിട്ടുണ്ടെന്നു ജില്ലാ ഇലക്ഷൻ ഓഫീസർ അറിയിച്ചു.


സ്ഥാനാർത്ഥികളുടെ ഏജൻ്റ്മാർക്ക് പരിശീലനം

എറണാകുളം ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ
സ്ഥാനാർഥികൾക്കും അവരുടെ ഏജന്റ്മാർക്കും ചെലവ് കണക്ക് എഴുതി സൂക്ഷിക്കുന്നത് സംബന്ധിച്ച് പരിശീലനം നൽകി.

കാക്കനാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലനത്തിന് ചെലവ് നോഡൽ ഓഫീസർ വി എൻ  ഗായത്രി നേതൃത്വം നൽകി.

അസിസ്റ്റൻ്റ് നോഡൽ ഓഫീസർ ആർ  വിനീത് ആർ, അസിസ്റ്റന്റ് എക്സ്പെൻഡീച്ചർ ഒബ്സർവർ പി.പി  അജിമോൻ പി. പി എന്നിവർ ക്ലാസുകൾ എടുത്തു.


ആൻ്റി ഡീഫേസ്മെന്റ് സ്ക്വാഡ് നീക്കം ചെയ്തത് 17051 പ്രചാരണ ബോർഡുകൾ

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഇതുവരെ നീക്കം ചെയ്തത് 17051 പ്രചാരണ ബോര്‍ഡുകള്‍.
ഇതിൽ ഇന്ന് (മാർച്ച് 27) പ്രചാരണ 2349 ബോർഡുകൾ നീക്കം ചെയ്തു.

വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ 1567 പോസ്റ്ററുകൾ, 460 ബാനറുകൾ, 316 മറ്റ് പ്രചാരണ ബോർഡുകൾ എന്നിവയാണ് ഇന്ന് നീക്കം ചെയ്തത്.

നിഷ്പക്ഷവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി രൂപീകരിച്ച ജില്ലാതല ആൻ്റി ഡീഫേസ്മെന്റ് സ്ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധ നടത്തി.

പൊതുജനങ്ങൾക്ക് ഹെല്പ്ലൈൻ

പൊതുജനങ്ങൾക്ക് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും അറിയിക്കാനായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഹെൽപ്പ്ലൈൻ ആരംഭിച്ചു.

ഹെൽപ്പ് ലൈൻ ഫോൺ നമ്പർ: -04842991186

പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് സി-വിജിൽ (cVIGIL) ആപ്പ് വഴിയോ
mccernak...@gmail.com ഇ-മെയിൽ വിലാസത്തിലോ അയക്കാം. ചട്ടലംഘനങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ ആണ് തത്സമയം അയക്കാവുന്നതാണ്.

സി-വിജിൽ ആപ്പിൽ ഇതുവരെ 2901 പരാതികളാണ് ലഭിച്ചത്. ഇതിൽ 2898 പരാതികളിൽ നടപടി സ്വീകരിച്ചു.


നിയമസഭാ തിരഞ്ഞെടുപ്പ്: റൂട്ട് മാർച്ച് നടത്തി

നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്നതിനും, ജനങ്ങളിൽ സുരക്ഷാ ബോധം വർദ്ധിപ്പിക്കുന്നതിനും വേണ്ടി മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ കേന്ദ്ര സായുധസേനയും കേരള പോലീസും സംയുക്തമായി റൂട്ട് മാർച്ച് നടത്തി.

മട്ടാഞ്ചേരി അസിയ ഭായി സ്കൂളിൽ നിന്നും ആരംഭിച്ച റൂട്ട് മാർച്ച്  കരിപ്പാലം മൈതാനത്ത് സമാപിച്ചു.

കേന്ദ്രസേനയായ ഐ.ടി.ബി.പി യും മട്ടാഞ്ചേരി പോലീസും സംയുക്തമായാണ് റൂട്ട് മാർച്ച് നടത്തിയത്. വോട്ടർമാർക്ക് ഭയരഹിതമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുക, സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുക എന്നിവയാണ് റൂട്ട് മാർച്ചിന്റെ പ്രധാന ലക്ഷ്യം.

എടയാർ തീപ്പിടിത്തം: പ്രത്യേക യോഗം ചേർന്നു

എടയാറിലെ വ്യവസായമേഖലയിൽ പ്രവർത്തിക്കുന്ന ഓയിൽ കമ്പനിയിലുണ്ടായ തീപ്പിടിത്തത്തിൽ 
ഒരാൾ മരിച്ച സംഭവത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു.

മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നൽകുന്നതിനും, അദ്ദേഹത്തിൻ്റെ കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കുന്നതിനും, ഭാര്യക്ക് സമ്മതമെങ്കിൽ തൊഴിൽ നൽകുന്നതിനും ഓയിൽ കമ്പനി മാനേജ്മെന്റിന് നിർദ്ദേശം നൽകിയതായി ജില്ലാ കളക്ടർ പറഞ്ഞു. ഇതുകൂടാതെ നിയമപ്രകാരമുള്ള എല്ലാ അനുകൂലങ്ങളും നഷ്ടപരിഹാരങ്ങളും  കുടുംബത്തിന് ലഭ്യമാക്കാനുള്ള  നടപടികൾ സ്വീകരിക്കും.   ഓയിൽ കമ്പനിയുടെ ഭാഗത്തുനിന്ന് വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്,  പ്രഥമ ദൃഷ്ടിയിൽ കമ്പനിയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നതെന്നും ജില്ലാ കളക്ടർ പറഞ്ഞു.

ഭാവിയിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി അടുത്ത 10 ദിവസത്തിനുള്ളിൽ ജില്ലയിലെ ഇത്തരത്തിലുള്ള സ്ഥാപനങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകൾ സംയുക്ത പരിശോധന നടത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

കാക്കനാട് ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പു ഉദ്യോഗസ്ഥരും കമ്പനി പ്രതിനിധികളും പങ്കെടുത്തു.
Reply all
Reply to author
Forward
0 new messages