ലോക വന്ധ്യംകരണ ദിനം: സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നടന്നു

0 views
Skip to first unread message

I&PRD ERNAKULAM

unread,
Feb 24, 2026, 10:34:32 AMFeb 24
to PRD ERNAKULAM
ലോക വന്ധ്യംകരണ ദിനം: സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നടന്നു

 ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ ലോക വന്ധ്യംകരണ ദിനം ആചരിച്ചു. എറണാകുളം ജില്ലാ വെറ്ററിനറി സെന്ററിൽ നടന്ന ചടങ്ങിൽ
ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. വി.കെ.പി. മോഹൻകുമാർ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.


ദിനാചരണത്തോടനുബന്ധിച്ച് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിലെ പെൺ നായ്ക്കൾക്കായി സൗജന്യ വന്ധ്യംകരണ പരിപാടി സംഘടിപ്പിച്ചു. മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള തിരഞ്ഞെടുത്ത മൃഗാശുപത്രികളിലും എറണാകുളം ജില്ലയിലെ പ്രമുഖ സ്വകാര്യ മൃഗാതുരസേവന കേന്ദ്രങ്ങളിലുമായാണ് ശസ്ത്രക്രിയകൾ നടന്നത്. ഇതിനുപുറമെ വെറ്ററിനറി ഡോക്ടർമാർക്കായി പ്രത്യേക പരിശീലന പരിപാടിയും ഒരുക്കിയിരുന്നു.
എല്ലാ താലൂക്കുകളിലും  സ്കൂൾ-കോളേജ് തലങ്ങളിൽ ബോധവൽക്കരണ ക്ലാസ്സുകളും ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചു.

 കേരള വെറ്ററിനറി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ. ആർ പ്രമുദാദേവി ചടങ്ങിൽ അധ്യക്ഷയായി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. ബേബി ജോസഫ് മുഖ്യപ്രഭാഷണം നടത്തി.  ട്രഷറർ ഡോ. പി പ്രിയ,  മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ലൗലി കെ സക്കറിയ, സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ഡോ. കെ എ ഷറഫുദ്ധീൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. റെജി വർഗീസ്, എറണാകുളം ട്രഷറർ ഡോ. എം.വി അനിത, പെറ്റ്ക്ലിൻ മൾട്ടിസ്പെഷ്യലിറ്റി ഹോസ്പിറ്റൽ എം.ഡി. ഡോ. വിനോദ്കുമാർ എന്നിവർ സംസാരിച്ചു.

മൃഗക്ഷേമ ബോധവൽക്കരണ സെമിനാർ നടത്തി

എറണാകുളം ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സെൻ്റ് ആൽബർട്ട്സ് കോളേജ് സുവോളജി വകുപ്പിൻ്റെ സഹകരണത്തോടെ മൃഗക്ഷേമ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

സെൻറ് ആൽബർട്ട്സ് കോളേജ് മാനേജർ ഫാദർ ആൻറണി തോപ്പിൽ ഉദ്ഘാടനം നിർവഹിച്ചു.

 ജില്ലയിലെ മികച്ച ജന്തുക്ഷേമ പ്രവർത്തകനുള്ള അവാർഡ് മുകേഷ് ജെയ്നിന് നൽകി ആദരിച്ചു. പട്ടങ്ങൾ പൊട്ടി അതിൻ്റെ ദ്രവിക്കാത്ത നൈലോൺ നൂലുകളിൽ കുടുങ്ങിക്കിടന്ന ആറായിരത്തോളം പറവകളുടെ രക്ഷകനാണ് മുകേഷ് ജെയിൻ.

അരുമ മൃഗപരിപാലനത്തിൽ മൃഗക്ഷേമത്തിന്റെ പങ്ക്, മൃഗക്ഷേമത്തിനായി ആവിഷ്കരിച്ചിട്ടുള്ള നിയമങ്ങൾ,
 മൃഗക്ഷേമം-മനുഷ്യ പരിണാമത്തിന്റെ കണ്ണാടി എന്നീ വിഷയങ്ങളിൽ  വിദഗ്ധർ ക്ലാസുകൾ എടുത്തു.

 വിദ്യാർത്ഥികൾക്ക് പുറമെ മൃഗക്ഷേമ-മൃഗാവകാശ പ്രവർത്തകരും അരുമ മൃഗ പരിപാലനത്തിൽ ഏർപ്പെട്ടിട്ടുള്ളവരും പരിപാടിയിൽ പങ്കെടുത്തു.

* മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും

വൈപ്പിൻകരയിലെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ മുഖച്ഛായ നൽകുന്ന 'വൈപ്പിൻ ബീച്ച് കോറിഡോർ' വികസന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഇന്ന് (ഫെബ്രുവരി 25 ) നടക്കും. ചെറായി ബീച്ച് ഓപ്പൺ സ്റ്റേജിൽ വൈകീട്ട് 4 ന് നടക്കുന്ന ചടങ്ങ് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും.

സംസ്ഥാന വിനോദസഞ്ചാര വകുപ്പ് 2.97 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ചെറായി, കുഴുപ്പിള്ളി, മുനമ്പം എന്നീ ബീച്ചുകളുടെ നവീകരണവും അടിസ്ഥാന സൗകര്യ വികസനവുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

കെ എൻ ഉണ്ണികൃഷ്ണൻ എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ജി പ്രിയങ്ക, വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ, ടൂറിസം വകുപ്പ് സെക്രട്ടറി കെ ബിജു,  കെൽ റിട്ട എം.ഡി കേണൽ ഷാജി എം വർഗ്ഗീസ്, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ. കെ. ജോഷി,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇ. കെ. ജയൻ
, ലിജി തദേവൂസ് ,ജോബി വർഗീസ്,
ആശ പൗലോസ്,കെ. എ. സജിത്ത്,ജില്ലാ പഞ്ചായത്തംഗങ്ങളായ കെ. എസ്
നിബിൻ,അനിത തോമസ്,വാർഡ് മെമ്പർമാരായ അശ്വതി ബിനോയ്
,കുഞ്ഞുമോൻ അഗസ്റ്റിൻ,ജലജ,വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി
ശ്രീകുമാർ ,ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.

 ടെൻഡർ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള കോതമംഗലം (അഡീഷണൽ) ഐ.സി.ഡി.എസ്. പ്രോജക്റ്റിലെ അങ്കണവാടികളിലേക്ക് പ്രീ-സ്കൂൾ എജ്യുക്കേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിനായി ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ മാർച്ച് അഞ്ചിന് ഉച്ചക്ക് രണ്ടിനകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന് സമീപം പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് കോതമംഗലം അഡീഷണൽ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ
​0485-2828161,
9188959728.

ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷൻ മേള

ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപ്പിലാക്കുന്ന 'ഭക്ഷ്യ സുരക്ഷാ നഗരം' പദ്ധതിയുടെ ഭാഗമായി  ഭക്ഷ്യ സംരംഭകർക്കായി പ്രത്യേക രജിസ്ട്രേഷൻ മേള സംഘടിപ്പിക്കുന്നു. നാളെ (ഫെബ്രുവരി 26) കാക്കനാട് ദിവാൻസ് ദർബാർ ഹോട്ടലിലാണ് മേള നടക്കുന്നത്. രാവിലെ 10 മുതൽ മൂന്ന് വരെ നടക്കുന്ന മേളയിൽ പുതിയ ലൈസൻസ് എടുക്കാനും പഴയത് പുതുക്കാനും സാധിക്കും. പങ്കെടുക്കുന്നവർ ഫോട്ടോ, ആധാർ കാർഡ്, സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശ രേഖകൾ എന്നിവ ഹാജരാക്കണം.
Reply all
Reply to author
Forward
0 new messages