സ്വച്ഛ് സർവേഷൻ 2026: ജില്ലാതല പരിശീലനം സംഘടിപ്പിച്ചു

0 views
Skip to first unread message

I&PRD ERNAKULAM

unread,
Feb 2, 2026, 9:49:12 AMFeb 2
to PRD ERNAKULAM
സ്വച്ഛ് സർവേഷൻ 2026: ജില്ലാതല പരിശീലനം സംഘടിപ്പിച്ചു

നഗരങ്ങളിലെ ശുചിത്വ നിലവാരം മെച്ചപ്പെടുത്താനും പൊതുജനാരോഗ്യം ഉറപ്പാക്കാനും ലക്ഷ്യമിട്ട് കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയം നടപ്പിലാക്കി വരുന്ന ദേശീയ ശുചിത്വ സർവേയായ സ്വച്ഛ് സർവേഷൻ 2026-ന്റെ ഭാഗമായി ജില്ലയിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും വേണ്ടി നടത്തിയ പരിപാടി ജില്ലാ കളക്ടർ ജി.  പ്രിയങ്ക  ഉദ്ഘാടനം ചെയ്തു.

ശുചിത്വം ഒരു പദ്ധതിയെന്നതിലുപരി ഒരു സാമൂഹിക ഉത്തരവാദിത്തമാണെന്നും, ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയാലെ ശുചിത്വ രംഗത്ത് ദീർഘകാല മാറ്റം സാധ്യമാകൂവെന്നും ജില്ലാ കളക്ടർ പറഞ്ഞു.

ശുചിത്വ മിഷൻ ജില്ലാ കോഓഡിനേറ്റർ ശീതൾ ജി. മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, പ്രോഗ്രാം ഓഫീസർ ധന്യ ജോസി സ്വച്ഛ് സർവേഷൻ 2026-ന്റെ ലക്ഷ്യങ്ങൾ, സർവേ മാനദണ്ഡങ്ങൾ, മാലിന്യ സംസ്കരണം, പൊതുശുചിത്വം, രേഖാസമർപ്പണം എന്നിവയെക്കുറിച്ച് പരിശീലനം നൽകി.

ജില്ലയിലെ  നഗരസഭകളിലെ ചെയർപേഴ്സൺമാർ, വൈസ് ചെയർപേഴ്സൺമാർ, ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, നഗരസഭാ സെക്രട്ടറിമാർ, മറ്റ്  ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

പേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്

ആയിരത്തോളം കുട്ടികൾ പഠിക്കുന്ന പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ സന്ദർശനം നടത്തി.

ജില്ലാ പഞ്ചായത്ത് മെമ്പർ മാത്യൂസ് വർക്കി സ്കൂളിൻ്റെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി സ്കൂൾ പി.ടിഎ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും അഭിപ്രായങ്ങൾ സ്വരൂപിച്ച് തയ്യാറാക്കിയ സ്കൂൾ വികസന പദ്ധതി  വിലയിരുത്തുന്നതിനായാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സന്ദർശനം നടത്തിയത്.

സ്കൂളിൽ നടന്നുകൊണ്ടിരിക്കുന്ന  നിർമാണ പ്രവർത്തനങ്ങളും നടപ്പിലാക്കേണ്ട പദ്ധതികളും വിശദമായി പരിശോധിച്ച് മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.

സ്കൂളിൽ നടന്ന വികസന സമിതി  യോഗം ജില്ലാ  പഞ്ചായത്ത് പ്രസിഡൻ്റ്  ഉദ്ഘാടനം ചെയ്തു. മെമ്പർ മാത്യൂസ് വർക്കി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നെജി ഷാനവാസ് മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡൻ്റ് ഫൈസൽ മുണ്ടങ്ങാമറ്റം, സ്കൂൾ പ്രിൻസിപ്പാൾ ടി.ബി. സന്തോഷ്, ഹെഡ്മിസ്ട്രസ് എ സഫീന എന്നിവർ സംസാരിച്ചു.

ലോകായുക്ത ക്യാമ്പ് സിറ്റിങ് ഫെബ്രുവരി 10 മുതൽ 12 വരെ

കേരള ലോകായുക്തയുടെ നേതൃത്വത്തിൽ 2026 ഫെബ്രുവരി മാസത്തെ ക്യാമ്പ് സിറ്റിങുകൾ തൃശ്ശൂർ,കോട്ടയം ജില്ലകളിൽ നടക്കും.  ഫെബ്രുവരി 10, 11 തീയതികളിൽ തൃശ്ശൂർ തിരുവമ്പാടി കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് റീജിയണൽ ഓഫീസിലും, ഫെബ്രുവരി 12-ന് കോട്ടയം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിലുമാണ് സിറ്റിങുകൾ നടക്കുക.രാവിലെ 10.30 മുതൽ ആരംഭിക്കുന്ന സിറ്റിങുകളിൽ ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ, ഉപലോകായുക്ത ജസ്റ്റിസ് അശോക് മേനോൻ എന്നിവർ കേസുകൾ പരിഗണിക്കും. ക്യാമ്പിൽ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികൾ   പൊതുജനങ്ങൾക്ക് നേരിട്ട് സമർപ്പിക്കാം.

സംരംഭകർക്ക് വിദഗ്ധരുമായി സംവദിക്കാൻ അവസരം

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കണയന്നൂർ താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകർക്കായി എം.എസ്.എം.ഇ ക്ലിനിക് സംഘടിപ്പിക്കും. ഫെബ്രുവരി അഞ്ച് രാവിലെ 10 ന്  ജില്ലാ പഞ്ചായത്ത് ഹാളിലാണ് ക്ലിനിക് നടക്കുക. സംരംഭകർക്കും / സംരംഭം ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക്കും മാർക്കറ്റിങ്, ജി.എസ്.ടി, എക്സ്പോർട്ട്, ബിസിനസ്സ് നിയമം, ലൈസൻസുകൾ, ബ്രാൻഡിങ്, ഐ.പി.ആർ, എ.ഐ സാധ്യതകൾ, ബാങ്കിങ് തുടങ്ങിയ  മേഖലകളിലെ വിദഗ്‌ധരുമായി നേരിട്ട് സംവദിക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക്  സി.എ വിജയകുമാരി: 9188770590 (ഇടപ്പള്ളി ബ്ലോക്ക്/ തൃക്കാക്കര മുനിസിപ്പാലിറ്റി), കെ.കെ രാജേഷ്: 9446577578 (മുളന്തുരുത്തി ബ്ലോക്ക്), ടി.ആർ. റോജിമോൻ: 9946924636 (മരട്/ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി), ജെയ്‌സൺ ഡേവിഡ്: 9400669034 (കൊച്ചിൻ കോർപ്പറേഷൻ), സൗമി വൈ സബിത: 9495635919 (കളമശ്ശേരി മുനിസിപ്പാലിറ്റി) എന്നിവരുമായി ബന്ധപ്പെടുക.

സി.എം. മെഗാ ക്വിസ്; ജില്ലാതല മത്സരം ഇന്ന്

കേരളത്തിന്റെ സാമൂഹിക ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സി.എം. മെഗാ ക്വിസ് മത്സരത്തിന്റെ ജില്ലാതല പോരാട്ടം ഇന്ന് (ഫെബ്രുവരി 3) സെൻ്റ് തെരേസാസ് കോളേജില്‍ നടക്കും. രാവിലെ 9.30-ന് സ്‌കൂള്‍തല മത്സരങ്ങളും ഉച്ചക്ക് 1.30 ന് കോളേജുതല മത്സരങ്ങളും ആരംഭിക്കും. രാവിലെ ഒമ്പത് മുതൽ രജിസ്ട്രേഷൻ തുടങ്ങും.

സ്‌കൂള്‍തല മത്സരത്തില്‍ വിവിധ വിദ്യാലയങ്ങളിൽ നിന്നായി  30 ടീമുകളും, കോളേജുതല മത്സരത്തിൽ 190 ടീമുകളും പങ്കെടുക്കും.

ജില്ലയിലെ വിജയികള്‍ക്ക് സംസ്ഥാന തലത്തില്‍ മത്സരിക്കാൻ അവസരം ഉണ്ടാകും. ജില്ലാതല മത്സര വിജയികള്‍ക്ക് മെമന്റോ, സര്‍ട്ടിഫിക്കറ്റ് എന്നിവ സമ്മാനമായി ലഭിക്കും. ശരിയുത്തരം നല്‍കുന്ന കാണികള്‍ക്കും സമ്മാനങ്ങളുണ്ടാകും.

സ്‌കൂള്‍തല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും,  മൂന്നാം സമ്മാനമായി രണ്ട് ലക്ഷo രൂപയും  ലഭിക്കും. കോളേജുതല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും, മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും നല്‍കും. മെമന്റോ, പ്രശസ്തി പത്രം എന്നിവയും വിജയികള്‍ക്ക് ലഭിക്കും.

ഇന്‍ഫര്‍മേഷന്‍ ആൻഡ് പബ്ലിക് റിലേഷൻസ്, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്നീ വകുപ്പുകൾ സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.
Reply all
Reply to author
Forward
0 new messages