ജില്ലാ പഞ്ചായത്ത് കേരളോത്സവം : 112 പോയിൻ്റുകളുമായി പാറക്കടവ് ബ്ലോക്ക് ഒന്നാം സ്ഥാനത്ത്

4 views
Skip to first unread message

I&PRD ERNAKULAM

unread,
Jan 22, 2026, 10:14:49 AMJan 22
to PRD ERNAKULAM
ജില്ലാ പഞ്ചായത്ത് കേരളോത്സവം : 112 പോയിൻ്റുകളുമായി പാറക്കടവ് ബ്ലോക്ക്  ഒന്നാം സ്ഥാനത്ത്

ജില്ലാ പഞ്ചായത്ത് കേരളോത്സവത്തിൽ  ഇഞ്ചോടിഞ്ച്  പോരാട്ടം തുടരുകയാണ്.  112 പോയിൻ്റുകളുമായി പാറക്കടവ് ബ്ലോക്ക്  ഒന്നാം സ്ഥാനത്തെത്തി. 106 പോയിന്റുകളുമായി ഇടപ്പള്ളി ബ്ലോക്ക് രണ്ടാം സ്ഥാനത്തും 100 പോയിന്റുകൾ നേടി വടവുകോട് ബ്ലോക്ക് മൂന്നാം സ്ഥാനത്തും തുടരുന്നു.

പുരുഷ വിഭാഗം വോളിബോൾ മത്സരത്തിൽ  ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനത്തും വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനത്തുമെത്തി.

വിവിധ വേദികളിലായി കായിക മത്സരങ്ങൾ 25 വരെ തുടരും.

പരമാവധി പദ്ധതി വിനിയോഗം ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്

*ജില്ലാ ആസൂത്രണ സമിതി  - അഡ് ഹോക്ക് കമ്മിറ്റി ആദ്യ യോഗം ചേർന്നു


ജില്ലാ ആസൂത്രണ സമിതിയുടെ അഡ് ഹോക്ക് കമ്മിറ്റി ആദ്യ യോഗം ചേർന്നു. ജില്ലാ ആസൂത്രണ സമിതി ചെയ൪മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ. ജി. രാധാകൃഷ്ണന്റെ അധ്യക്ഷതയിലും ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ സാന്നിധ്യത്തിലും ചേർന്ന യോഗത്തിൽ   2025-26 വാർഷിക പദ്ധതി  പുരോഗതി അവലോകനം, 2025-26 വാർഷിക പദ്ധതി  ഭേദഗതി പ്രവർത്തനങ്ങൾ, ജില്ലാ പദ്ധതി അന്തിമമാക്കൽ, ഡി.പി.സി ഹാൾ പുനരുദ്ധാരണം, 2024-25 വർഷത്തിലെ ഹെൽത്ത് ഗ്രാൻ്റ് പ്രൊജക്ട് ഏറ്റെടുക്കൽ, 2026-27 വാർഷിക പദ്ധതി  രൂപീകരണ പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്തു.

 പദ്ധതി പുരോഗതിയുടെ കാര്യത്തിൽ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധ നൽകണമെന്നും ബില്ലുകൾ സമയബന്ധിതമായി സമ൪പ്പിച്ച്  പദ്ധതികൾ പൂ൪ത്തീകരിക്കേണ്ടതാണെന്നും  യോഗം നിർദേശം നൽകി.

പദ്ധതി വിനിയോഗത്തിൽ പിന്നിൽ നിൽക്കുന്ന തദ്ദേശസ്ഥാപനങ്ങൾ  നടപടികൾ  ഊ൪ജ്ജിതപ്പെടുത്തണമെന്നും ഓരോ ആഴ്ചയിലും നിർവഹണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്  പുരോഗതി അവലോകനം ചെയ്യണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ഹെൽത്ത് ഗ്രാൻ്റ് പ്രൊജക്ടുകളിൽ ലഭ്യമായ തുക 100 ശതമാനം ചെലവഴിക്കണം. വാർഷിക പദ്ധതിയിൽ മാലിന്യ സംസ്കരണം, തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട് എ.ബി.സി പദ്ധതി നടപ്പിലാക്കൽ എന്നിവക്ക് മുൻഗണന നൽകണം. പരമാവധി വേഗത്തിൽ തന്നെ 2026 - 27 വർഷത്തെ വാർഷിക പദ്ധതി രൂപീകരിക്കുകയും തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുമ്പ് തന്നെ  അസൂത്രണ സമിതിയുടെ അംഗീകാരം നേടിയെടുക്കുകയും വേണമെന്ന് യോഗം നിർദേശിച്ചു.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആദ്യ യോഗമായിരുന്നു ഇത്.  ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ  ജില്ലാ പ്ലാനിങ് ഓഫീസർ ജി.ഉല്ലാസ്, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പ്രസിദ്ധീകരണത്തിന്

ഹൈക്കോർട്ട്  വാട്ടർ മെട്രോ ടെർമിനലിൽ അശ്വമേധം ബോധവത്കരണ പരിപാടി നടത്തി

അശ്വമേധം 7.0  കുഷ്ഠരോഗ നിർണയ ഭവന സന്ദർശന പരിപാടിയുടെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) കൊച്ചി വാട്ടർ മെട്രോ ഹൈക്കോർട്ട് ടെർമിനലിൽ നടത്തിയ ബോധവൽക്കരണ പരിപാടി ശ്രദ്ധേയമായി. സെൻ്റ് തെരേസാസ് കോളേജ് എറണാകുളം എൻഎസ്എസ് യൂണിറ്റിലെ വിദ്യാർത്ഥിനികളും പരിപാടിയിൽ പങ്കാളികളായി. പ്രശസ്ത കലാകാരൻ  വിനോദ് നരനാട്ട് നടത്തിയ കിറ്റി ഷോ ആരോഗ്യ സന്ദേശങ്ങൾ ആ സ്വാദ്യകരമായ രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുവാൻ സാധിച്ചു. നിരവധി സ്കൂൾ കുട്ടികൾ ഉൾപ്പെടെ പൊതുജനങ്ങൾ പരിപാടിയിൽ പങ്കെടുത്തു. ബോവധവൽക്കരണ ക്ലാസ് ,പോസ്റ്റർ പ്രദർശനം, സ്പോട്ട് ക്വിസ് , കിറ്റി ഷോ എന്നിവ പരിപാടിയുടെ ഭാഗമായി നടത്തി.  എഡ്യൂക്കേഷൻ മീഡിയ ഓഫീസർമാരായ രജനി ജി ,  ജോബി കെ പി എന്നിവർ  പങ്കെടുത്തു. ആരോഗ്യ വകുപ്പും , കൊച്ചി മെട്രായും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യം എറണാകുളം


എറണാകുളം ജില്ലയിൽ 26 പുതിയ റേഷൻ കടകൾ ;അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഒഴിവുള്ള 26 റേഷൻ കടകളിലേക്ക് പുതിയ ലൈസൻസികളെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തിൽപ്പെട്ടവർക്കാണ് അപേക്ഷിക്കാൻ അവസരം. കണയന്നൂർ(13),ആലുവ (3), കൊച്ചി താലൂക്ക് (2), കോതമംഗലം (1), സിറ്റി റേഷനിംഗ് ഓഫീസ് എറണാകുളം (3), സിറ്റി റേഷനിംഗ് ഓഫീസ് കൊച്ചി (4) എന്നിങ്ങനെയാണ് ഒഴിവുകൾ. താൽപ്പര്യമുള്ളവർ ഫെബ്രുവരി 23 ന് ഉച്ചയ്ക്ക് 3
ന് മുൻപായി  ജില്ലാ സപ്ലൈ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫോമുകൾ ജില്ലാ സപ്ലൈ ഓഫീസിൽ നിന്നും സിറ്റി റേഷനിംഗ് ഓഫീസുകളിൽ നിന്നും സിവിൽ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ civilsupplieskerala.gov.in-ൽ നിന്നും ലഭ്യമാണ്.

കണക്ട് ടു വർക്ക്:  അപേക്ഷ ക്ഷണിച്ചു

മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’ പദ്ധതിയുടെ ഭാഗമായി നൈപുണ്യ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും,  മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്നു. 18-നും 30-നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തിരം നടപ്പിലാക്കുന്ന പദ്ധതിയിലേക്ക് അർഹരായവർക്ക് eemployment.kerala.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഫോൺ : 0484-2422458

റിപബ്ലിക്ക് ദിനം:ഐഎഎസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഇന്ത്യ@ 77 ക്വിസ് ചലഞ്ച്

ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഭരണഘടനയുടെ മൂല്യങ്ങൾ യുവാക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഐഎഎസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യ@ 77 ക്വിസ് ചലഞ്ച് എന്ന പേരിൽ ഓൺലൈൻ ക്വിസ്  സംഘടിപ്പിക്കുന്നു. ഡിഗ്രി തലത്തിലുള്ളവർക്ക് പങ്കെടുക്കാം. വിജയികൾക്ക് യു പി എസ് സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിന് പ്രയോജനപ്പെടുന്ന പുസ്തകങ്ങളും, സ്കോളർഷിപ്പും സമ്മാനമായി നൽകും.
www.kile.kerala.gov.in/kileiasacademy എന്ന സൈറ്റ് മുഖേനയോ സൈറ്റിലെ
 ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ രജിസ്റ്റർ ചെയ്യാവുന്നതാണ്.  ഫോൺ: 8075768537
Reply all
Reply to author
Forward
0 new messages